I daily kerala syllabus: സാഹിത്യകാന്മാര്‍
Showing posts with label സാഹിത്യകാന്മാര്‍. Show all posts
Showing posts with label സാഹിത്യകാന്മാര്‍. Show all posts

Saturday, August 14, 2021

മേരിജോണ്‍ കൂത്താട്ടുകുളം. ജീവചരിത്രക്കുറിപ്പ്

 മേരിജോണ്‍ കൂത്താട്ടുകുളം.






പ്രമുഖ മലയാള കവയിത്രിയായിരുന്നു മേരിജോ
ണ്‍ കൂത്താട്ടുകുളം. കൂത്താട്ടുകുളത്തു് വടകര യോഹന്നാന്‍ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെയും  പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22ന് ജനിച്ചു. പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായിരുന്ന സി.ജെ. തോമസ് സഹോദരനാണ്. സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വടകരയില്‍ പഠിച്ചു. വിദ്വാന്‍ കോഴ്‌സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നു രക്ഷപെടാന്‍ വീടുവിട്ട അവര്‍ക്ക് സാമൂഹ്യപരിഷ്‌കര്‍ത്താവായ ഡോ. പല്‍പ്പുവിന്റെ വീട്ടില്‍ അഭയം ലഭിച്ചു. പിന്നീട് തപാല്‍ വകുപ്പില്‍ ക്ലര്‍ക്കായി ജോലി കിട്ടി. അതിനുശേഷമാണ് അവര്‍ കവിതാരംഗത്തു സജീവമായത്. അന്തിനക്ഷത്രം

ബാഷ്പമണികള്‍, പ്രഭാതപുഷ്പം, കാവ്യകൗമുദി, കാറ്റു പറഞ്ഞ കഥ, കബീറിന്റെ ഗീതങ്ങള്‍, കനലെരിയും കാലം-ആത്മകഥ. 1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് 93- ാം വയസ്സില്‍ അന്തരിച്ചു.


Friday, August 6, 2021

ഗോപാലകൃഷ്ണന്‍ കോലഴി ജീവചരിത്രക്കുറിപ്പ്







ഗോപാലകൃഷ്ണന്‍ കോലഴി

മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണന്‍ കോലഴി. 
തൃശ്ശൂരിനടുത്ത് കോലഴിയില്‍ കളരിക്കല്‍ രാഘവപണിക്കരുടെയും കല്യാണി പണിക്കത്ത്യാരുടെയും മകനായി 1934 ഡിസംബര്‍ 25ന് ജനിച്ച ഗോപാലകൃഷ്ണന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി സംസ്‌കൃതവും ജ്യോതിഷവും പഠിച്ചു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും', 'മുറ്റത്തു ഞാനൊരു മുല്ല നട്ടു'തുടങ്ങിയ കവിതകള്‍ ഇദ്ദേഹത്തിന്റേതാണ്. 1961ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ബാലസാഹിത്യകാരനെന്ന നിലയില്‍ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകള്‍ മലയാള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1983 ജനുവരി 4ന് തന്റെ 48 ആം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

Friday, July 23, 2021

ഒ. എന്‍. വി. കുറുപ്പ്.


 ഒ. എന്‍. വി. കുറുപ്പ്. 
മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ. എന്‍. വി. കുറുപ്പ്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം.1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. അധ്യാപകന്‍, കവി, ഗാനരചയിതാവ്. എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ഒ.എന്‍.വി. എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും നൃത്തശില്‍പങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2016 ഫെബ്രുവരി 13 ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പ്രധാനകൃതികള്‍ ഭൂമിക്കൊരു ചരമഗീതം, അക്ഷരം, ഉപ്പ്, ഉജ്ജയിനി, വളപ്പൊട്ടുകള്‍, കറുത്ത പക്ഷിയുടെ പാട്ട്, ഭൈരവന്റെ തുടി തുടങ്ങിയവ.മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നില്‍ നിന്നവരില്‍ പ്രമുഖനായിരുന്നു ഒ.എന്‍.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകള്‍ ആസ്വാദകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010ല്‍ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 


Saturday, July 17, 2021

അടൂര്‍ ഗോപാല കൃഷ്ണന്‍

 അടൂര്‍ ഗോപാല കൃഷ്ണന്‍ 



1941 ജൂലൈ 3 ന് അടൂരില്‍ ജനനം. നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകന്‍ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂര്‍ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍, അതേ വര്‍ഷം തന്നെ കുളത്തൂര്‍ ഭാസ്‌കരന്‍ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും നിര്‍വഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്.

സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. പതിനൊന്ന് കഥാചിത്രങ്ങളും മുപ്പതിലേറെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. നിരവധി ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ചു. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍, മതിലുകള്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും എന്നിവ പ്രധാന ചിത്രങ്ങള്‍. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ആറുതവണ ലഭിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമാസാഹിത്യം, ജീവിതം സിനിമ സംസ്‌കാരം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. നിരവധി സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.


Friday, July 16, 2021

സുഗതകുമാരിയമ്മ

സുഗതകുമാരിയമ്മ


 

1934ല്‍ ജനുവരി 22 ന്  പത്തനംതിട്ട ആറന്മുളയില്‍ ജനിച്ചു. അമ്മയുടെ പേര് വി.കെ. കാര്‍ത്യായനിയമ്മ, അച്ഛന്‍ ബോധേശ്വരന്‍. തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചു. അഗതികളായ സ്ത്രീകള്‍ക്കു വേണ്ടി 'അത്താണി' എന്ന ഭവനം സ്ഥാപിച്ചു. മാനസിക രോഗികള്‍ക്കു വേണ്ടി 'പരിചരണാലയം' എന്ന കേന്ദ്രം സ്ഥാപിച്ചു. സംസ്ഥാന വനിത കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്നു.

കൃതികള്‍: മുത്തുച്ചിപ്പി , പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, തുടങ്ങി ഒട്ടേറെ കൃതികള്‍.

പുരസ്‌കാരങ്ങള്‍ :

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ് കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍.

മരണം

കോവിഡ്  19 ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2020 ഡിസംബര്‍ 23ന് രാവിലെ 10:50ന് സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു.മരണസമയത്ത് 86 വയസ്സായിരുന്നു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിച്ചു.


Tuesday, July 13, 2021

വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍



 

(1908 - 1994) ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന് മഹാനായ സാഹിത്യകാരന്‍. 1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. പ്രഭ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും  തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ജയകേസരിയില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍ തുടങ്ങി മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.


Thursday, July 1, 2021

ചങ്ങമ്പുഴ കൃഷ്ണപിള്ള

 ചങ്ങമ്പുഴ കൃഷ്ണപിള്ള


ചങ്ങമ്പുഴ കൃഷ്ണപിള്ള 1911 ഒക്ടോബര്‍ 10ന് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തരതിരുവിതാംകൂറില്‍പ്പെട്ട (ഇപ്പോള്‍ എറണാകുളം ജില്ലയില്‍) ഇടപ്പള്ളിയാണ്. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാ ണ് മാതാവ്. തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്‍ പിതാവും.
ഒരു നിര്‍ധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാല വിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിര്‍വ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാന ത്തിന്റെ ജനയിതാക്കളില്‍ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. 'രമണന്‍' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തില്‍ അതിപ്രശസ്തമായി. 
എറണാകുളം മഹാരാജാസ് കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. മഹാരാജാസ് കോളേ ജില്‍ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീര്‍ന്നി രുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. സ്വന്തം വിദ്യാഭ്യാ സകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്തു. പഠനത്തിനുശേഷം ദുര്‍വ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാള്‍ അവിടെ തുടര്‍ന്നില്ല. രണ്ടുവര്‍ഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസി കയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തില്‍ മുഴുകി ഇടപ്പള്ളിയില്‍ സകുടുംബം താമസിച്ചു.
ഉല്‍ക്കണ്ഠാകുലമായ പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടര്‍ന്നു ക്ഷയരോഗ വും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്‍ അതീവതാല്‍പര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോള്‍. നാളുകള്‍ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂണ്‍ 17ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ മംഗളോദയം നഴ്‌സിങ്ങ് ഹോമില്‍വച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സാംസ്‌കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാര്‍ക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷം തോറും ചങ്ങമ്പുഴയുടെ ഓര്‍മ്മയ്ക്ക് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു പോരുന്നു. 2017ല്‍ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ചങ്ങമ്പുഴ പാര്‍ക്ക് ആസ്ഥാനമായി ഒരു റെയില്‍വേ സ്‌റ്റേഷനും നിലവില്‍ വന്നിരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങള്‍ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷി പ്പിച്ചത്. തന്റെ മറ്റു കൃതികളില്‍ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യില്‍ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍'  
വാഴക്കുല,  രമണന്‍, ബാഷ്പാഞ്ജലി, സങ്കല്പകാന്തി, സ്പന്ദിക്കുന്ന അസ്ഥി മാടം, പാടുന്ന പിശാച്, സ്വരരാഗസുധ, യവനിക, കളിത്തോഴി, അമൃതവീചി, രക്തപുഷ്പങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. നിരവിധി വിവര്‍ത്തനകൃ തികളും ചങ്ങമ്പുഴയുടേതായിട്ടുണ്ട്.


Monday, June 28, 2021

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


 ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 

പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് പി.കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കള ത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23 ന് ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1938ല്‍ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. അന്നോളം നിലനിന്ന കാവ്യ സമ്പ്രദായങ്ങളില്‍ നിന്നും വ്യത്യസ്തമായ കവിതകളിലൂടെ പുതിയ ഭാവുകത്വവും പ്രമേയങ്ങളും കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് സാധിച്ചു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബര്‍ 16 ന് അന്തരിച്ചു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും തുടങ്ങി നിരവധി കൃതികള്‍


Monday, June 7, 2021

ജീവിത വഴി കുഞ്ഞുണ്ണിമാഷ്

 ജീവിത വഴി കുഞ്ഞുണ്ണിമാഷ് 











മലയാളത്തിലെ ആധുനിക   കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10(1927 മാര്‍ച്ച് 26, 2006) ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു  ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്‌ചെലവഴിച്ചത്. 1953ല്‍കോഴിക്കോട്ശ്രീ  രാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.

കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങിമലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.

ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തില്‍ത്തന്നെ പ്രകടമായിരുന്നു.

രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്നിലൂടെ' അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നര്‍മ്മബോധത്തിനും പ്രശസ്തമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായി കുട്ടികള്‍ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.

ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേര്‍ത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകള്‍, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പ് നേര്‍ത്തതാണ്. അതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ കുട്ടികള്‍ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാര്‍ദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാര്‍ഡുകളില്‍ കുട്ടികളുടെ കത്തുകള്‍ക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.

തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.

കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.