കെ.എം. മാത്യു
1917 ജനുവരിയില്‍ 2 ന് കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി) യുടേയും മകനായി ആലപ്പുഴയില്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ നിന്ന് ബിരുദം നേടി. ഭാര്യ മിസ്സിസ്. കെ.എം. മാത്യു എന്ന പേരില്‍ അറിയപ്പെടുന്ന അന്നമ്മ മാത്യു. ഇദ്ദേഹത്തിനു മൂന്ന് ആണ്‍മക്കളും ഒരു മകളും ഉണ്ട്. 1954 ലാണ് അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ല്‍ ചീഫ് എഡിറ്ററായി അധികാരമേറ്റു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, തുടങ്ങിയവയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓണ്‍ലൈന്‍ എഡിഷന്‍, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സംരംഭങ്ങളുടേയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2010 ആഗസ്റ്റ് 1 ന് അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരണമടഞ്ഞു.
പുരസ്‌കാരങ്ങള്‍
സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിനു 1998-ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്ഏര്‍പ്പെടുത്തിയ ബി.ഡി.ഗോയങ്ക അവാര്‍ഡ് , പത്രരംഗത്തെ ദീര്‍ഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം, ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാല്‍ ഹാര്‍മണി അവാര്‍ഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം തപാല്‍ വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചു രൂപയുടെ സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു
കൃതികള്‍
ആത്മകഥയായ എട്ടാമത്തെ മോതിരം പ്രീയ പത്‌നി മിസ്സിസ്.കെ.എം. മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ' എന്ന ഓര്‍മ്മപ്പുസ്തകം മറ്റൊരു കൃതിയാണ്.
No comments:
Post a Comment