കബഡി കളി
അടിച്ചിട്ടോട്ടം
ഉന്തിത്തൊടീല്‍
ചെസ്സ്
ഡോമിനോസ്
കുട്ടീംകോലും
ഒളിച്ചു കളി
കിളിത്തട്ട് കളി
കക്ക് കളി
വടംവലി
കസേരകളി
സാറ്റ് കളി
കുളം കര
ഗോലികളി
അമ്മാനമാട്ടം
വടംവലി
കസേരകളി
കച്ചികളി / ഗോലികളി / ഗോട്ടികളി
ഒളിച്ചുകളി / സാറ്റ് കളി /
ഇട്ടൂലി പാത്തൂലി / ചൂട് തണുപ്പ്
തലയില്‍ തൊടീല്‍
കുഴിപ്പന്തുകളി
പട്ടം പറത്തല്‍
അത്തള പിത്തള തവളാച്ചി
അമ്മാനം കളി
ഇട്ടൂലി
ഈര്‍ക്കില്‍ കളി
ഉറിയടി
ഓണത്തല്ല്
കള്ളനും പോലീസും
കണ്ണുകെട്ടിക്കളി
കുടു കുടു
കുട്ടിയും കോലും
കൈകൊട്ടിക്കളി
കൊത്തങ്കല്ല്
കോല്‍ക്കളി
ഗോലികളി
ചെമ്പഴുക്ക കളി
തലപ്പന്തുകളി
തായം
തീപ്പെട്ടിപ്പടം കളി
നാടന്‍ പന്തുകളി
പകിട കളി
പല്ലാങ്കുഴി
പുലിക്കളി
പൂരക്കളി
വള്ളംകളി
സുന്ദരിക്ക് പൊട്ടു കുത്ത്
കസേരകളി
കുട്ടികള്‍ക്ക് കൂട്ടമായി കളിക്കാവുന്ന ഒരു കളിയാണ് കസേരകളി. അതുപോലെ മുതിര്‍ന്നവരും ഈ കളി കളിക്കാറുണ്ട്. ഈ കളിയില്‍ പത്ത് കളിക്കാരും ഒന്‍പത് കസേരയുമാണ് ആവശ്യം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഈ അനുപാതത്തില്‍ മാറ്റം വരുത്താവുന്നതാണ്. കളിക്കാരേക്കാള്‍ ഒന്നു കുറവായിരിക്കണം കസേര . കളിക്കാര്‍ വട്ടം നില്‍ക്കുക. നടുക്ക് കസേരകള്‍ വൃത്തത്തില്‍ ഇടുക. അതിനുശേഷം ഉച്ചത്തില്‍ ഒരു പാട്ടു വയ്ക്കുക. ഇല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഗീതം കേള്‍പ്പിക്കുക.(ചെണ്ടയോ മറ്റോ). സംഗീതത്തിനൊപ്പം കളിക്കാര്‍ കസേരയ്ക്ക് ചുറ്റും ഓടിത്തുടങ്ങുക. ഒരു നിശ്ചിത സമയത്തിനുള്ളില്‍ സംഗീതം നിര്‍ത്തുക. ഈ സമയം കളിക്കാര്‍ അവര്‍ക്കു കിട്ടുന്ന കസേരയില്‍ ഇരിക്കുക. അപ്പോള്‍ ഒരാള്‍ അവശേഷിക്കും. ആ കുട്ടിയും ഒരു കസേരയും മാറ്റുക. വീണ്ടും പഴയതുപോലെ കസേരയ്ക്ക് ചുറ്റും കളിക്കാര്‍ നില്‍ക്കുക. കളി ആവര്‍ത്തിക്കുക. അങ്ങനെ ഒരു കസേരയും രണ്ടു കളിക്കാരുമാകും. ഈ റൗണ്ടില്‍ ആര്‍ക്കാണോ കസേര ലഭിക്കുന്നത് ആ ആള്‍ വിജയിയാകും.
കിളിത്തട്ട് കളി
നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടു വന്നിരുന്ന ഒരു കളിയാണ് കിളിത്തട്ട് കളി. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയില്‍ 12 ഇഞ്ച് വീതിയില്‍ കിളിക്ക് കളിക്കാന്‍ തട്ട് വരയ്ക്കും. തട്ടിനെ നീളത്തില്‍ രണ്ട് തുല്യഭാഗങ്ങളാക്കും. കുറുകെയും അഞ്ചുതട്ടുകളായും ഭാഗിക്കുന്നു. രണ്ട് ടീമുകളാണ് ഈ കളിയില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും അഞ്ചുപേര്‍ വീതമുണ്ടാകും. ഒരാള്‍ കിളിയായി തട്ടിനുള്ളില്‍ ഓടി നടക്കും. എതിര്‍സംഘത്തിലുള്ളവര്‍ തട്ടിനുള്ളില്‍ കടന്ന് കിളിയുടെ അടിയേല്‍ക്കാതെ തട്ടിന്റെ നീളത്തിലുള്ള ഒരു വശത്തുനിന്ന് മറുവശത്ത് എത്തണം അങ്ങനെ എത്തുന്ന ആളെ ഉപ്പ് എന്ന് വിളിക്കും. ഉപ്പ് അവിടെ നിന്ന് കിളിയുടെയും മറ്റ് കാവല്‍ക്കാരുടേയും അടികൊള്ളാതെ തട്ടിലേക്ക് കയറിയ ഭാഗത്ത് തിരികെയെത്തിയാല്‍ എതിര്‍കക്ഷികള്‍ വിജയിക്കും.
No comments:
Post a Comment