ജോസഫ് മുണ്ടശ്ശേരി Joseph mundassery
ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റര്‍ മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17 നു ജനിച്ചു. അച്ഛന് കുഞ്ഞുവറീത്. അമ്മ ഇളച്ചി. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. 1956 ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാന്, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛന്, തുടങ്ങിയവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു. കേരളം, പ്രേക്ഷിതന്, കൈരളി, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി. കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളില്‍ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങള്‍ തുടര്‍ന്നു വന്ന ഗവര്ണ്മെന്റുകള് ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി. ഏറെക്കാലം രോഗബാധിതനായിരുന്ന അദ്ദേഹം 74-ആം വയസ്സില്‍ 1977 ഒക്ടോബര്‍ 25-നു അന്തരിച്ചു.
പുരസ്കാരങ്ങള്‍: കൊച്ചി രാജാവ് അദ്ദേഹത്തിന് ''സാഹിത്യ കുശലന്'' എന്ന ബഹുമതി സമ്മാനിച്ചു. 1973 ഇല് കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ല്‍ സോവിയറ്റ്ലാന്റ് നെഹ്റു അവാര്‍ഡ് ലഭിച്ചു. മുണ്ടശ്ശേരിയുടെ കൃതികള്‍ : നോവലുകള്‍- പ്രൊഫസര്‍, കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് സാഹിത്യ വിമര്‍ശനം : കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത - ഒരു പഠനം, വള്ളത്തോളിന്റെ കവിത - ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രയാണം, പാശ്ചാത്യ. സാഹിത്യ സമീക്ഷ ചെറുകഥകള്‍ : സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്. യാത്രാവിവരണങ്ങള്‍ : ഒറ്റനോട്ടത്തില്‍, ചൈന മുന്നോട്ട്, ആത്മകഥ, കൊഴിഞ്ഞ ഇലകള്‍ (ഭാഗം 1, 2)
No comments:
Post a Comment