സക്കറിയ
1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ചെറുകഥാകൃത്ത്, നോവലിസ്റ്റ് ഉപന്യാസകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തന്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്‌കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂളില്‍ പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂര്‍ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിധേയന്‍ (1993). ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ പുസ്തകശേഖരത്തില്‍ സക്കറിയയുടെ പതിമൂന്ന് കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുസ്തകങ്ങള്‍: സലാം അമേരിക്ക(1988), ഒരിടത്ത്, ആര്‍ക്കറിയാം (1988), ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും(1988), എന്തുണ്ടു വിശേഷം പീലാത്തോസേ?(1996) കണ്ണാടികാണ്മോളവും(2000), സക്കറിയയുടെ കഥകള്‍(2002), പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം?, തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍
പുരസ്‌കാരങ്ങള്‍:
1979: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (ഒരിടത്ത്)
2004: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (സഖറിയയുടെ ചെറുകഥകള്‍)
ഒ.വി. വിജയന്‍ പുരസ്‌കാരം (അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും)
തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍
No comments:
Post a Comment