I daily kerala syllabus: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍- ലഘു ജീവചരിത്രക്കുറിപ്പ്
Showing posts with label ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍- ലഘു ജീവചരിത്രക്കുറിപ്പ്. Show all posts
Showing posts with label ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍- ലഘു ജീവചരിത്രക്കുറിപ്പ്. Show all posts

Sunday, December 5, 2021

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍- ലഘു ജീവചരിത്രക്കുറിപ്പ്

 ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍- ലഘു ജീവചരിത്രക്കുറിപ്പ്


മലയാളഭാഷയിലെ പ്രമുഖകവിയും പണ്ഡിതനും. ആധുനിക കവിത്രയത്തിലൊരാളുമായിരുന്നു ഉള്ളൂര്‍. സുബ്രഹ്‌മണ്യയ്യരുടെയും ഭഗവതി അമ്മാളിന്റെയും പുത്രനായി 1877 ജൂണ്‍ 6  (1052 ഇടവം 25)

ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ ജനിച്ചു. ബാല്യത്തില്‍തന്നെ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടി. തുടര്‍ന്ന് ബി.എ, ബി.എല്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കീഴില്‍ സീനിയര്‍ ദിവാന്‍ പേഷ്‌കാര്‍, റവന്യൂ കമ്മീഷണര്‍, ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സാഹിത്യചരിത്രകാരന്‍, ഭാഷാശാസ്ത്ര ഗവേഷകന്‍, പ്രബന്ധകാരന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായി. ഗൗരവത്തോടുകൂടിയ സാഹിത്യ ഗവേഷണത്തിന് അടിസ്ഥാനമിട്ടത് ഉള്ളൂരാണ്. 1914-ല്‍ മഹാകാവ്യമായ ഉമാകേരളം രചിച്ചു. മരണം : 1949 ജൂണ്‍ 15

പ്രധാനകൃതികള്‍: ഉമാകേരളം, ചിത്രശാല, പിംഗള, ഭക്തിദീപിക, കര്‍ണഭൂഷണം, മംഗളമഞ്ജരി, ചിത്രോദയം, താരഹാരം, മണിമഞ്ജുഷ, ദിപാവലി, കാവ്യചന്ദ്രിക, കല്‍പശാഖി, അമൃതധാര, കിരണാവലി, തരംഗിണി, വിജ്ഞാനദീപിക, അംബ, കേരളസാഹിത്യചരിത്രം.