1934ല്‍ ജനുവരി 22 ന് പത്തനംതിട്ട ആറന്മുളയില്‍ ജനിച്ചു. അമ്മയുടെ പേര് വി.കെ. കാര്‍ത്യായനിയമ്മ, അച്ഛന്‍ ബോധേശ്വരന്‍. തത്വശാസ്ത്രത്തില്‍ എം. എ. ബിരുദം. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചു. അഗതികളായ സ്ത്രീകള്‍ക്കു വേണ്ടി 'അത്താണി' എന്ന ഭവനം സ്ഥാപിച്ചു. മാനസിക രോഗികള്‍ക്കു വേണ്ടി 'പരിചരണാലയം' എന്ന കേന്ദ്രം സ്ഥാപിച്ചു. സംസ്ഥാന വനിത കമ്മിഷന്‍ അദ്ധ്യക്ഷയായിരുന്നു.
കൃതികള്‍: മുത്തുച്ചിപ്പി , പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, തുടങ്ങി ഒട്ടേറെ കൃതികള്‍.
പുരസ്‌കാരങ്ങള്‍ :
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ് കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍.
മരണം
കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2020 ഡിസംബര്‍ 23ന് രാവിലെ 10:50ന് സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു.മരണസമയത്ത് 86 വയസ്സായിരുന്നു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:
Post a Comment