ഗോപാലകൃഷ്ണന്‍ കോലഴി
മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണന്‍ കോലഴി.
തൃശ്ശൂരിനടുത്ത് കോലഴിയില്‍ കളരിക്കല്‍ രാഘവപണിക്കരുടെയും കല്യാണി പണിക്കത്ത്യാരുടെയും മകനായി 1934 ഡിസംബര്‍ 25ന് ജനിച്ച ഗോപാലകൃഷ്ണന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി സംസ്‌കൃതവും ജ്യോതിഷവും പഠിച്ചു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും', 'മുറ്റത്തു ഞാനൊരു മുല്ല നട്ടു'തുടങ്ങിയ കവിതകള്‍ ഇദ്ദേഹത്തിന്റേതാണ്. 1961ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ബാലസാഹിത്യകാരനെന്ന നിലയില്‍ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകള്‍ മലയാള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1983 ജനുവരി 4ന് തന്റെ 48 ആം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

No comments:
Post a Comment