ദേശീയ അധ്യാപക ദിനം ക്വിസ്സ്

 ദേശീയ അധ്യാപക ദിന ക്വിസ്സ്


ഒക്ടോബര്‍ 5 ആണ് 'ലോക അദ്ധ്യാപകദിനമായി' യുനസ്‌കോയുടെ  നേതൃത്വത്തില്‍ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തീയതികള്‍ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതല്‍ ഇന്ത്യയില്‍ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അദ്ധ്യാപകദിനമായി ഇന്ത്യയില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. നന്മയുള്ള ഒരു സമൂഹത്തെസൃഷ്ടിക്കുന്നതില്‍ നന്മയുള്ള ഒരു ഗുരുവിന്റെ പങ്ക് ഒാരോ മാതാപിതാക്കളും ഓരോകുട്ടികളും ഓരോ നിമിഷവും ഓര്‍ത്തിരിക്കണം.


ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബര്‍ 5.

അധ്യാപകരെ കുറിച്ച് ഡോ എസ് രാധാകൃഷ്ണന്‍ പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ എന്താണ്? അദ്ധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച മനസ്സുള്ളവര്‍ ആയിരിക്കണം.

ആരുടെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ? ഡോ. എസ്. രാധാകൃഷ്ണന്‍.

ഡോ. എസ്. രാധാകൃഷ്ണന്റെ പൂര്‍ണ്ണമായ പേര്? സര്‍വേപ്പള്ളി രാധാകൃഷ്ണന്‍.

ഡോ. എസ് രാധാകൃഷ്ണന്‍ ജനിച്ചവര്‍ഷം ഏത്? 1888 സെപ്തംബര്‍ 5.

ഡോ. എസ് രാധാകൃഷ്ണന്‍ ജനിച്ചത് എവിടെയാണ്? ആന്ധ്രപ്രദേശിലെ തിരുത്തണി ഗ്രാമത്തില്‍.

ഡോ. എസ്. രാധാകൃഷ്ണന്റെ പിതാവിന്റെ പേര്? സര്‍വ്വേപ്പള്ളി വീരസ്വാമി.

ഡോ. എസ് രാധാകൃഷ്ണന്റെ മാതാവിന്റെ പേര്?   സീതമ്മ.

ഡോ. എസ്. രാധാകൃഷ്ണന്റെ പത്‌നിയുടെ പേര്? ശിവകാമമ്മ.

ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനമാണ്. ആരുടെ? മദര്‍ തെരേസ (1997 സെപ്റ്റംബര്‍ അഞ്ചിനാണ് മരണമടഞ്ഞത്

ഡോ. എസ് രാധാകൃഷ്ണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയ വര്‍ഷം ? 1962

ഡോ. എസ് രാധാകൃഷ്ണന്റെ ആത്മകഥാപരമായ കൃതിയുടെ പേര് ? എന്റെ സത്യാന്വേഷണങ്ങള്‍ (My Search for Truth).......

ഡോ. എസ് രാധാകൃഷ്ണന്‍ ബിരുദാനന്തര ബിരുദം എടുത്ത് എത് വിഷയത്തില്‍ ആയിരുന്നു? ഫിലോസഫി

ഡോ. എസ് രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയിരുന്ന കാലം? 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ

ഡോ. എസ് രാധാകൃഷ്ണന്‍ ഭാരതരത്‌നം ലഭിച്ച വര്‍ഷം ഏത്? 1954

ഡോ. എസ്. രാധാകൃഷ്ണന്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്? മദ്രാസ് പ്രസിഡന്‍സി കോളേജ് (1909ല്‍)

ഡോ. എസ് രാധാകൃഷ്ണന്‍ രചിച്ച പ്രധാന കൃതികള്‍ ഏവ? ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി പ്രിന്‍സിപ്പല്‍ ഉപനിഷത്ത്, ആന്‍ ഐഡിയലിസ്റ്റിക് വ്യൂ ഓഫ് ലൈഫ്

ഡോ. എസ് രാധാകൃഷ്ണന്‍ രചിച്ച ആദ്യ കൃതി ഏത്? ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍

ഡോ. എസ് രാധാകൃഷ്ണന് ലഭിച്ച രാഷ്ട്രപതി പദവിയെ ലോക തത്വശാസ്ത്ര ശാഖയ്ക്ക് ലഭിച്ച അംഗീകാരം എന്ന് വിശേഷിപ്പിച്ചത് ആരാണ? ബര്‍ട്രാന്‍ഡ് റസ്സല്‍

ഡോ. എസ് രാധാകൃഷ്ണന്‍ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം? 1948

ഡോ. എസ് രാധാകൃഷ്ണന്‍ അന്തരിച്ചത് എന്ന്? 1975 ഏപ്രില്‍ 17ന്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷന്‍? രാധാകൃഷ്ണന്‍ കമ്മീഷന്‍ (1948-49)

സ്വതന്ത്രന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ ഡോ എസ്.രാധാകൃഷ്ണന്‍ കമ്മീഷന്റെ അന്വേഷണ വിഷയം എന്തായിരുന്നു.? സര്‍വ്വകലാശാല വിദ്യാഭ്യാസം

രാധാകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി.നിലവില്‍ വന്നത് എന്ന്? 1953 ഡിസംബര്‍ 28-ന്

രാജ്യസഭാ സമ്മേളനങ്ങള്‍ ഡോ എസ് രാധാകൃഷ്ണന്‍ കുടുംബ സമ്മേളനങ്ങള്‍ പോലെയാക്കി എന്നു പറഞ്ഞത് ആര്? ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ? ഡോ . എസ് രാധാകൃഷ്ണന്‍ 

ഉപരാഷ്ട്രപതിയാവാന്‍ ഡോ.എസ് രാധാകൃഷണനെ ക്ഷണിച്ചതാര്? ജവഹര്‍ലാല്‍ നെഹ്‌റു

ഡോ എസ് രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവി അലങ്കരിച്ച കാലം ഏതായിരുന്നു? 1952-1962

രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണന്‍

ഇന്ത്യന്‍ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? ഡോ. എസ് രാധാകൃഷ്ണന്‍

കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ഡോ എസ് രാധാകൃഷ്ണന്‍

1931 ല്‍ ഡോ. എസ് രാധാകൃഷ്ണന്‍ ഏത് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്? ആന്ധ്രാ യുണിവേഴ്‌സിറ്റി

1938 മുതല്‍ 1947 വരെയുള്ള കാലയളവില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിട്ട് സേവനം അനുഷ്ഠിച്ചത് ആര്? ഡോ. എസ് രാധാകൃഷ്ണന്‍

രാജ്യസഭയുടെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു? ഡോ. എസ് രാധാകൃഷ്ണന്‍

കിംഗ് ഓഫ് ഫിലോസഫേഴ്‌സ് എന്നറിയപ്പെടുന്നത് ആരാണ്? ഡോ. എസ് രാധാകൃഷ്ണന്‍

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (UGC) രൂപവത്കരണത്തിന് കാരണമായ വിദ്യാഭ്യാസ കമ്മീഷന്‍ ഏത്? ഡോ എസ് രാധാകൃഷ്ണന്‍ കമ്മീഷന്‍

മദര്‍ തെരേസയ്ക്ക് ശേഷം ഭാരതത്തില്‍ നിന്ന് നടന്‍ പുരസ്‌കാരം നേടിയ വ്യക്തി ആ  ഡോ. എസ് രാധാകൃഷ്ണന്‍

ഇന്ത്യയിലെ മികച്ച അധ്യാപകര്‍ക്കുള്ള നാഷണല്‍ അവാര്‍ഡ് സമ്മാനിക്കുന്നത് ആരാണ്? രാഷ്ട്രപതി

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി ആര്? ഡോ. എസ് രാധാകൃഷ്ണന്‍

ഉപരാഷ്ട്രപതി പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച ആദ്യത്തെ വ്യക്തി ആര്? ഡോ. എസ് രാധാകൃഷ്ണന്‍

സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ഡോ. എസ് രാധാകൃഷ്ണന്‍?  രണ്ടാമത്തെ

ഏറ്റവും കൂടുതല്‍ കാലം രാജ്യസഭാ ചെയര്‍മാന്‍ ആയിരുന്ന രണ്ടാമത്തെ ? ഡോ എസ് രാധാകൃഷ്ണന്‍

അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയില്‍ നിന്നു മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാവൂ എന്ന് അഭിപ്രായപ്പെട്ടതാര് ? ഡോ എസ് രാധാകൃഷ്ണന്‍

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ആര് ? ഡോ എസ് രാധാകൃഷ്ണന്‍

ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ? ഡോ എസ് രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥ ഒപ്പുവെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസിഡന്റ് ?  ഡോ. എസ് രാധാകൃഷ്ണന്‍ (1962ല്‍

ഭാരതരത്‌നപുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം? 1954

1954 ല്‍ ഭാരതരത്‌നം ലഭിച്ചവര്‍ ആരൊക്കെയാണ്? സി രാജഗോപാലാചാരി, ഡോ എസ് രാധാകൃഷ്ണന്‍, സി.വി. രാമന്‍

ഭാരതരത്‌നം ലഭിച്ച ആദ്യത്തെ ഉപരാഷ്ട്രപതി? ഡോ എസ് രാധാകൃഷ്ണന്‍

ഉപരാഷ്ട്രപതി ആയിരിക്കെ ഭാരതരത്‌നം ലഭിച്ച ഏക വ്യക്തി?  ഡോ എസ് രാധാകൃഷ്ണന്‍

തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ആര് ? ഡോ എസ് രാധാകൃഷ്ണന്‍


ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്? നവംബര്‍ 11

ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? മൗലാനാ അബ്ദുല്‍ കലാം ആസാദ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു? മൗലാനാ അബ്ദുല്‍ കലാം ആസാദ്

വിദ്യാഭ്യാസം മൗലിക അവകാശമാക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? 86-ാം ഭരണഘടനാഭേദഗതി

ഇന്ത്യയിലെ വിവിധ അധ്യാപക സംഘടനകളെ സംയോജിപ്പിച്ച് രൂപവത്കരിച്ചിട്ടുള്ള ദേശീയസംഘടന? ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഒഫ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍സ്

യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ കമ്മീഷന്‍ എന്നാണ് രൂപീകരിച്ചത്. 1948

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ രൂപം കൊണ്ട വര്‍ഷം? 1995

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ? 2010 ഏപ്രില്‍ 1ന്

ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഏത്? ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം? ന്യൂഡല്‍ഹി (1985)

ഇന്ത്യയുടെ സ്‌കൂള്‍ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം? ഡെറാഡൂണ്‍

ഇന്ത്യയിലെ അധ്യാപകര്‍ക്ക് പരിശീലനം ലഭിച്ചിരിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?സര്‍ തോമസ് മണ്‍ട്രോ

കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കിന് മാത്രമേ മറ്റൊരു വിളക്കിലേക്ക് ജ്വാല പകരാന്‍ കഴിയു ' ഇത് ആരുടെ വാക്കുകളാണ്? രവീന്ദ്രനാഥ ടാഗോര്‍

അച്ഛന്‍, അമ്മ, അധ്യാപകന്‍ എന്നിവരാല്‍ ഒരു രാജ്യം അഴിമതിരഹിതവും അഴകുള്ള മനസുകളുള്ളവരുടേതുമാക്കാന്‍ സാധിക്കും ആരുടേതാണ ഈ വാക്കുകള്‍ ? എ പി ജെ അബ്ദുല്‍ കലാം

മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നുവെങ്കില്‍ അതാണ് എനിക്ക് കിട്ടാവുന്ന വലിയ ആദരം' ആരുടെ വാക്കുകളാണിത് ? ഡോ. എപിജെ അബ്ദുല്‍ കലാം

പ്രഥമവും പ്രധാനവുമായി ഞാന്‍ അധ്യാപനത്തെ സ്‌നേഹിക്കുന്നു. അധ്യാപനം എന്റെ ആത്മാവ് ആയിരിക്കും. ആരുടെ വാക്കുകളാണ് ഇത് ? എപിജെ അബ്ദുല്‍ കലാം

പാഠപുസ്തകങ്ങളില്‍ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ അടിമയാകുന്നു എന്നു പറഞ്ഞത് ആര്? മഹാത്മാഗാന്ധി

എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാനായി ഗാന്ധിജി അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതി ഏത്? നയിം താലിം

ദേശീയ അധ്യാപകദിനമായി സപ്തംബര്‍ 5 ഇന്ത്യയില്‍ തുടങ്ങിയത് ഏതു വര്‍ഷം മുതലാണ്? 1961 മുതല്‍


ലോക അധ്യാപക ദിനം എന്നാണ്? ഒക്ടോബര്‍ 5-ന്

ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമായി ആചരിക്കാന്‍ തീരുമാനിച്ച സംഘടന ഏത്? യുനെസ്‌കോ

ലോക അധ്യാപക ദിനം ഏത് വര്‍ഷം മുതലാണ് ആഘോഷിച്ചുതുടങ്ങിയത്.?1994 മുതല്‍

ലോക അധ്യാപകദിനമായി ഒക്ടോബര്‍ 5 - ആചരിക്കാന്‍ തീരുമാനിച്ചത് എന്തിന്റെ സ്മരണയ്ക്ക് ആയിട്ടാണ്?

1966 ഒക്ടോബര്‍ 5-ന് യുനെസ്‌കോയും ഐ എല്‍ ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദ്ധതിയെക്കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്റെ സ്മരണയ്ക്കായിട്ടാണ്.

ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ് ? ജനുവരി 24

ലോക വിദ്യാഭ്യാസ ദിനം UNO ആചരിക്കാന്‍ തുടങ്ങിയത് എന്നുമുതല്‍ ? 2018 മുതല്‍

അമേരിക്കയില്‍ എന്നാണ് അധ്യാപക ദിനം ആചരിക്കുന്നത്. മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച

ആദ്യമായി കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന്  ഒരു പുതിയ വിദ്യാഭ്യാസ രീതി ആവിഷ്‌കരിച്ചതാര്? മരിയ മോണ്ടിസോറി (ഇറ്റലി)

അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങള്‍ ഉള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രയിലി ലിപിയുടെ ഉപജ്ഞാതാവ്? ലൂയിസ് ബ്രയില്‍

അന്ധയും ബധിരയുമായ ഹെലന്‍ കെല്ലറെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് നയിച്ച അവരുടെ അധ്യാപികയുടെ പേര്? ആനി സള്ളീവന്‍ (ജോയന്ന ആനി മന്‍സ്ഫീല്‍ഡ് സള്ളീവന്‍ മേസി )

വിദ്യാലയത്തെ ആരാമമായും വിദ്യാര്‍ഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫോബല്‍ രൂപീകരിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്?

കിന്‍ഡര്‍ഗാര്‍ട്ടന്‍ (കുട്ടികളുടെ പുന്തോട്ടം)


യൂണിവേഴ്‌സിറ്റി' എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം എന്താണ്? അധ്യാപകരുടെയും പണ്ഡിതന്മാരുടെയും സമൂഹം

ഒരു പുസ്തകം ഒരു പേന ഒരു കുട്ടി ഒരു അധ്യാപകന്‍ - ഇത്രയുംകൊണ്ട് ലോകത്തെ മാറ്റിമറിക്കാനാവും ആരുടെ വാക്കുകള്‍? മലാല യൂസഫ് സായി

നടന്നു കൊണ്ട് മാത്രം പഠിപ്പിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ അധ്യാപകന്‍ ആരാണ്? അരിസ്റ്റോട്ടില്‍

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ സ്ഥാപിച്ച കലാലയം ഏത് ? ലൈസിയം

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരു ആരായിരുന്നു? അരിസ്റ്റോട്ടില്‍

അരിസ്റ്റോട്ടിലിന്റെ ഒരു ശിഷ്യന്‍ ലോകപ്രശസ്തനായ ഒരു ചക്രവര്‍ത്തിയാണ് ആരാണ് ആ ചക്രവര്‍ത്തി?  അലക്‌സാണ്ടര്‍

അക്കാദമി എന്ന പഠന കേന്ദ്രം ആരംഭിച്ച തത്വചിന്തകന്‍ ആരാണ്? പ്ലേറ്റോ

'തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ല എന്ന് തോന്നുന്ന നിമിഷം അധ്യാപകന്‍ വിദ്യാലയത്തിലെ പടിയിറങ്ങണം' എന്നു പറഞ്ഞത്? ഗുരു നിത്യചൈതന്യയതി

രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാല ഏത്? ശാന്തിനികേതന്‍ (1901)

ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയായി മാറ്റിയത് ഏത് വര്‍ഷം? 1921

നല്ലവനായ കാട്ടാളന്‍ എന്ന് അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകന്‍ ? റൂസ്സോ

എല്ലാവരുടെയും ആദ്യ ഗുരു എന്നറിയപ്പെടുന്നത്? അമ്മ


ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു? ഗോവിന്ദഭഗവദ്പാദര്‍

ദ്രാവിഡ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികളെ വിളിച്ചിരുന്ന പേര്? ചട്ടന്‍

ദ്രാവിഡ വിദ്യാഭ്യാസത്തില്‍ അധ്യാപകരെ വിളിച്ചിരുന്ന പേര് ? ഭട്ടര്‍

പള്ളിക്കൂട വിദ്യാഭ്യാസരീതിയില്‍ അധ്യാപകന്‍ അറിയപ്പെട്ടിരുന്ന പേര്? ആശാന്‍

ഗുരുവിന്റെ ഗൃഹത്തില്‍ താമസിച്ച് ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിച്ചിരുന്ന സമ്പ്രദായം? ഗുരുകുല വിദ്യഭ്യാസം 

ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ഇരുട്ടിനെ അകറ്റുന്നവന്‍

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നതാര്? ജോസഫ് മുണ്ടശ്ശേരി

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ജോസഫ് മുണ്ടശ്ശേരി

പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതി ഏത്? ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്

ഏകാധ്യാപകവിദ്യാലയത്തിലെ രവി എന്ന അധ്യാപകന്‍ കേന്ദ്രകഥാപാത്രമാകുന്ന ഒ വി വിജയന്റെ നോവല്‍ ഏത് ? ഖസാക്കിന്റെ ഇതിഹാസം

വള്ളത്തോളും മണക്കുളം മുകുന്ദ രാജയും ചേര്‍ന്ന് സ്ഥാപിച്ച സര്‍വ്വകലാശാല ഏത്? കേരളകലാമണ്ഡലം

കുട്ടികവിതകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അധ്യാപകന്‍? കുഞ്ഞുണ്ണി മാഷ്

2020 ല്‍ പ്രസിദ്ധീകരിച്ച അധ്യാപകരുടെ അനുഭവ കഥകളുടെ സമാഹാരത്തിന്റെ പേര്? ഫസ്റ്റ് ബെല്‍

അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്‌കൂള്‍ ഡയറി, പാഠം മുപ്പത് തുടങ്ങിയ കൃതികള്‍ രചിച്ച അധ്യാപകനായ സാഹിത്യകാരന്‍ ആര് ? അക്്ബര്‍ കക്കട്ടില്‍

അധ്യാപക കഥകള്‍ എഴുതിയിരുന്ന പ്രശസ്ത മലയാള കഥാകൃത്ത് ആരാണ്? കാരൂര്‍ നീലകണ്ഠപ്പിള്ള 

പൊതിച്ചോറ് എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങള്‍ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരന്‍ ആര്? കാരൂര്‍ നീലകണ്ഠപ്പിള്ള

കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ പ്രധാനപ്പെട്ട അധ്യാപക കൃതികള്‍ ഒന്നാം വാധ്യാര്‍, പൊതിച്ചോറ്, പെന്‍ഷന്‍, രണ്ട് കാല്‍ചക്രം, അത്ഭുത മനുഷ്യന്‍.

കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവും അധികം എഴുതിയ കഥാകാരന്‍ ? അക്ബര്‍ കക്കട്ടില്‍

എന്റെ ഗുരുനാഥന്‍ എന്ന കവിതയുടെ രചയിതാവ്? വള്ളത്തോള്‍ നാരായണമേനോന്‍

വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച എന്റെ ഗുരുനാഥന്‍ എന്ന കവിത ആരെക്കുറിച്ചുള്ളതാണ്.? മഹാത്മഗാന്ധി

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനൊപ്പം ചേര്‍ന്ന് മലബാര്‍ ടീച്ചേഴ്‌സ് യൂണിയന് രൂപം നല്‍കിയ വ്യക്തി? കുമ്പളത്ത് ഗോവിന്ദന്‍ നായര്‍

അധ്യാപകപരിശീലനത്തിനായുള്ള കേരളത്തിലെ പ്രഥമ നോര്‍മല്‍ സ്‌കൂള്‍ ആരംഭിച്ച വര്‍ഷം? 1861 ( കണ്ണൂര്‍ )


No comments: