മാനത്തിന്റെ മടിത്തട്ടില്‍
നിങ്ങള്‍ക്ക് ഏതെല്ലാം കിളിയുടെ പേരറിയാം
നിങ്ങള്‍ക്ക് ഏതെല്ലാം കിളിയുടെ പേരറിയാം
തത്ത
മൈന
കാക്ക
കുയില്‍
പൊന്‍മാന്‍
മഞ്ഞക്കിളി
കൊക്ക്
കുളക്കോഴി
കോഴി
പ്രാവ്
മയില്‍ ഒട്ടകപക്ഷി
ഉപ്പന്‍
കാക്കതമ്പുരാട്ടി
കുരുവി
ലൗബേഡ്‌സ്
ഓലേഞ്ഞാലി
കരീലക്കിളി
തുറന്നുവിട്ട തത്ത
സി. റഹീം
ക്രമീകരിക്കുക.
താഴെ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ കഥയ്ക്ക് അനുസൃതമായ രീതിയില്‍ ക്രമീകരിക്കാമൊ?
തെങ്ങു കയറ്റക്കാരന്‍ തത്തക്കുഞ്ഞിനെ പിടിച്ചു.
കുട്ടി തത്ത.ക്ക് ഭക്ഷണം കൊടുത്തു.
സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ കൂട്ടില്‍ തത്തക്കുഞ്ഞിനെ കണ്ടില്ല.
കുട്ടിക്ക് തത്തയെ കിട്ടി.
തത്തക്കുഞ്ഞിനെ ഇരുമ്പ് കൂട്ടിലടച്ചു.
തെങ്ങില്‍ തത്തക്കുട് കണ്ടു.
തത്തക്കുഞ്ഞിനെ സംസാരിപ്പിക്കുവാന്‍ ശ്രമിച്ചു.
1. തെങ്ങില്‍ തത്തക്കുട് കണ്ടു.
2. തെങ്ങു കയറ്റക്കാരന്‍ തത്തക്കുഞ്ഞിനെ പിടിച്ചു.
3. കുട്ടിക്ക് തത്തയെ കിട്ടി.
4. തത്തക്കുഞ്ഞിനെ ഇരുമ്പ് കൂട്ടിലടച്ചു.
5. കുട്ടി തത്ത.ക്ക് ഭക്ഷണം കൊടുത്തു.
6. തത്തക്കുഞ്ഞിനെ സംസാരിപ്പിക്കുവാന്‍ ശ്രമിച്ചു.
7. സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ കൂട്ടില്‍ തത്തക്കുഞ്ഞിനെ കണ്ടില്ല.
പറയാം എഴുതാം
കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു?
തത്ത കുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ച് മനുഷ്യരെപ്പോലെ സംസാരിപ്പിക്കാനായിരുന്നു കുട്ടിയ്ക്കു മോഹം
കൂട്ടില്‍ കിടന്ന തത്തക്കുഞ്ഞ് ചിറകടിച്ചു ബഹളം വച്ചു കുഞ്ഞിന്റെ വിഷമങ്ങള്‍ എന്തെല്ലാമായിരിക്കാം?
സ്വാതന്ത്ര്യത്തോടെ പറക്കാന്‍ കഴിയുന്നില്ലല്ലോ.. അച്ഛനും അമ്മയ്ക്കും ഒപ്പം കൂടി നടക്കാന്‍ കഴിയുന്നില്ലല്ലോ... എന്നെങ്കിലും ഈ കൂട്ടില്‍നിന്നും രക്ഷപെടാന്‍ കഴിയുമൊ? എന്നൊക്കെ ആയിരിക്കാം തത്തക്കുഞ്ഞ് ചിന്തിച്ചത്.
'ഒരു ദിവസം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ തത്തക്കുഞ്ഞിനെ കൂട്ടില്‍ കണ്ടില്ല. അപ്പോള്‍ കുട്ടി അമ്മയോട് എന്തെല്ലാം ചോദിച്ചിരിക്കാം?
അമ്മേ എന്റെ തത്തകുഞ്ഞെവിടെ ? അതെങ്ങനെ അങ്ങനെ പറന്നുപോയി.? അമ്മ തുറന്നു വിട്ടതാണോ? ഇനി അത് തിരികെ വരുമോ ? എന്നൊക്കെ ആയിരിക്കാം കുട്ടി അമ്മയോട് ചോദിച്ചത്.
ഊഹിച്ചെഴുതാം
തത്തക്കുഞ്ഞ് എങ്ങനെയാവും കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്?
നീ അതിനെ അങ്ങ് തുറന്നു വിട്ടേര് എന്ന് അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ ആരെങ്കിലും ഇങ്ങനെ അടച്ചിട്ടാല്‍ ഉണ്ടാകാവുന്ന വിഷമം അമ്മയ്ക്ക് നന്നായി മനസ്സിലാവുകയും ചെയ്യും. മാത്രമല്ല തത്തകുഞ്ഞിന്റെ അച്ഛനുമമ്മയും അനുഭവിക്കുന്ന വിഷമം, അമ്മ നിത്യവും കാണുന്നുമുണ്ടായിരുന്നു. അതുകൊണ്ട് കുട്ടി സ്‌കൂളില്‍ പോയ തക്കം നോക്കി അമ്മ തത്ത കുഞ്ഞിനെ തുറന്നു വിട്ടു. അങ്ങനെ ആയിരിക്കാം തത്തക്കുഞ്ഞ് രക്ഷപ്പെട്ടത്. എന്നിട്ട് കുട്ടിയോട് അതിന്റെ അച്ഛനും അമ്മയും കൂടി കൂട് കൊത്തിതുറന്ന് തത്തകുഞ്ഞിനെ കൊണ്ടുപോയി കളഞ്ഞു എന്ന് പറഞ്ഞതാവാം.
സംഭാഷണം
അച്ഛനും അമ്മയും പുറത്തും തത്തക്കുഞ്ഞ് കുട്ടിലും ഇവര്‍തമ്മിലുള്ള സംഭാഷണം എഴുതു.
അമ്മ: മോളേ...നീ എങ്ങനെ ഇവിടെ എത്തി...
കുഞ്ഞ് : ഒരാള്‍ കൂച്ചില്‍നിന്ന് എന്നെ പിടിച്ചു.
അച്ഛന്‍ : എന്നിട്ട്?
കുഞ്ഞ് :- അയാളെന്നെ ഈ വീട്ടിലെ കുട്ടിക്ക് കൊടുത്തു. ആ കുട്ടി എന്നെ ഈ കൂട്ടില്‍ ഇട്ടു.
അമ്മ : സാരമില്ല കുഞ്ഞേ...വിഷമിക്കാതിരിക്കൂ...
കുഞ്ഞ് :-അമ്മേ എന്നെ ഈ കൂട്ടില്‍ നിന്ന് രക്ഷിക്കു അമ്മേ.
അച്ഛന്‍ :- മോളു വിഷമിക്കേണ്ട. ഞങ്ങള്‍ എങ്ങനെയും മോളെ ഇവിടെ നിന്നു രക്ഷിക്കാം.
ജീവികളുടെ വാസസ്ഥലം
കൂടുകള്‍ വീടുകള്‍
ഏതെല്ലാം ജീവികളുടെ താമസസ്ഥലം നിങ്ങള്‍ക്ക് എഴുതാം?
മരപ്പൊത്ത് - തത്ത
മാളം - പാമ്പ്
വീട് - മനുഷ്യന്‍
കൊട്ടില്‍ - ആന
കൂട് - ആട്
എരുിത്തില്‍/
തൊഴുത്ത് - പശു
കൂട് - നായ്
കാക്കക്കൂട് - കാക്ക
തോനീച്ചക്കൂട് - തേനീച്ച
പാറമട - പുലി
ഗുഹ - സിംഹം
കൂട് - നായ്
കാക്കക്കൂട് - കാക്ക
തോനീച്ചക്കൂട് - തേനീച്ച
പാറമട - പുലി
ഗുഹ - സിംഹം
എന്റെ പദശേഖരത്തിലേക്ക്
പാഠഭാഗത്തുള്ള പുതിയ പദങ്ങള്‍ക്ക് അര്‍ഥം കണ്ടെത്തുക.
പുനം - തുള, പൊത്ത്
എരുത്തില്‍ - തൊഴുത്ത്
പക്ഷികള്‍ നമ്മുടെ കുട്ടുകാര്‍
വീടിന്റെ പരിസരത്തിരുന്ന് കാക്ക കരഞ്ഞാല്‍ വിരുന്നുകാര്‍ വരും എന്നു പറയാറുണ്ട്. ഇതുപോലെ പല പക്ഷികളെക്കുറിച്ചും വ്യത്യസ്തമായ സങ്കല്‍പ്പങ്ങളുണ്ട്. കണ്ടെത്തി എഴുതാമോ?
പക്ഷികളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍
രണ്ട് മൈനയെക്കണ്ടാല്‍ സന്തോഷം
ഒരു മൈനയെക്കണ്ടാല്‍ അടികൊള്ളും
മഞ്ഞക്കിളിയെ കണ്ടാള്‍ മധുരം തിന്നാം
യാത്രപോകുമ്പോള്‍ ഉപ്പനെ കണ്ടാല്‍ ഉദ്ദേശിച്ച കാര്യം നടക്കും
പുള്ളു കരഞ്ഞാല്‍ കുട്ടികള്‍ക്ക് അസുഖം വരും
കാക്ക കരഞ്ഞാല്‍ വിരുന്നുവരും
വെള്ളക്കൊറ്റി പറന്നാല്‍ മഴപെയ്യും
കോഴി വെയില് കാഞ്ഞാല്‍ വിരുന്ന് വരും
മരംകൊത്തി ചിലച്ചു പറന്നാല്‍ ആപത്ത്.
പക്ഷിച്ചൊല്ലുകള്‍
പക്ഷികളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍
അരിയെറിഞ്ഞാല്‍ ആയിരം കാക്ക
ഒരു കുരുവി ഇരയെടുക്കുമ്പോള്‍ ഒമ്പതു കുരുവി വാ തുറക്കുന്നു.
ഒരു കോഴി കൂവാനില്ലാത്തതിനാല്‍ നേരം പുലരാതിരിക്കുമോ
കുയില്‍ പാടന്നതു കണ്ട് കാക്ക ഒച്ചവച്ചാലോ
ഒരു വെടിക്കു രണ്ടു പക്ഷി
കൊക്കു കുളിച്ചാല്‍ കാക്കയാകുമോ
ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു
ഇണങ്ങിയ പക്ഷി കൂട്ടില്‍ ഇണങ്ങാത്ത പക്ഷി കാട്ടില്‍
കാക്കയും വീണു പനമ്പഴവും വീണു
കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കാകന്റെ കൂട്ടില്‍ ഇറച്ചിയിരിക്കുമോ
ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്
സമാനപദങ്ങള്‍
അടിവരയിട്ട പദം ശ്രദ്ധിക്കൂ. ഇതുപോലുള്ള ഏതെല്ലാം പദങ്ങള്‍ നിങ്ങള്‍ക്കറിയാം?
ഇടയ്ക്കിടെ
നടന്നുനടന്ന്
ചിരിച്ച് ചിരിച്ച്
കൊഞ്ചിക്കൊഞ്ചി
പാടിപ്പാടി
ഉരുണ്ടുരുണ്ട്
കേട്ട് കേട്ട്
പറഞ്ഞ് പറഞ്ഞ്
തമ്മില്‍ തമ്മില്‍
ചാടിച്ചാടി
ഇടയ്ക്കിടയ്ക്ക്
പമ്മിപ്പമ്മി
ചാടിച്ചാടി
ഓടിയോടി
കടിച്ചു കടിച്ച്
കഥയെഴുതാം
കൂടെക്കൂടെ തത്തക്കുഞ്ഞിന്റെ അച്ഛനും അമ്മയും കൂടിനു മുകളില്‍ പറന്നിറങ്ങി തീറ്റ കൊടുത്തുപോന്നു.
തത്തക്കുഞ്ഞ് തന്റെ കഥ പറഞ്ഞാലോ...
കൊന്നത്തെങ്ങിലെ
ആദ്യ നാളുകള്‍
ഇരുമ്പിന്‍ കൂട്ടിനുള്ളില്‍
അച്ഛനും അമ്മയും
പനയോല
വീണ്ടും തെങ്ങിലേക്ക്
മുകളില്‍ക്കൊടുത്ത സൂചനകളില്‍ നിന്ന് കഥ വികസിപ്പിക്കുക.
കഥയ്‌ക്കൊരു പേരും നല്‍കണേ..
തിരിച്ചുകിട്ടിയ സ്വാതന്ത്ര്യം
വലിയൊരു കൊന്നത്തെങ്ങിലായിരുന്നു എന്റെ ജനനം. ഞാനും അച്ഛനും അമ്മയും സന്തോഷത്തോടെ കഴിയുന്ന ദിവസങ്ങളായിരുന്നു അത്. അങ്ങനെയിരിക്കെ അച്ഛനും അമ്മയും തീറ്റതേടി പോയിരുന്ന ഒരു ദിവസം, ഒരു മരം കയറ്റക്കാരന്‍ ഞാനിരുന്ന പൊത്തിന്റെ ഉള്ളില്‍ കയ്യിട്ട് എന്നെയെടുത്ത് ഒരു ആണ്‍കുട്ടിക്ക് കൊടുത്തു. ആ കുട്ടി എന്നെ ഒരു ഇരുമ്പു കൂട്ടിലാക്കി. പാലും പഴവും പനയോലയും ഒക്കെ തന്നു. എന്നാല്‍ എനിക്ക് അതൊന്നും കഴിക്കാന്‍ തോന്നിയില്ല എന്നെ കൂട്ടിലടച്ച് സംസാരം പഠിപ്പിക്കാനായിരുന്നു കുട്ടിയുടെ മോഹം. ഞാന്‍ കൂട്ടില്‍ക്കിടന്ന് ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ അച്ഛനും അമ്മയും എന്നെ കാണാതെ പറന്നു നടക്കുകയായിരുന്നു. എന്റെ കരച്ചില്‍ കേട്ട് അവര്‍ എന്റെ കൂടിനടുത്തെത്തി. എങ്ങനെയും കൂട്ടില്‍ നിന്നും എന്നെ രക്ഷിക്കാമെന്ന് ആശ്വസിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് കൂട് തുറക്കാന്‍ കഴിഞ്ഞില്ല. അവര്‍ കൂടെക്കൂടെ എനിക്ക് ആഹാരം കൊണ്ടുതന്നു. ഒരു ദിവസം കുട്ടി സ്‌കൂളില്‍ പോയ സമയത്ത് കുട്ടിയുടെ അമ്മ വന്ന് ഇരുമ്പു വാതില്‍ തുറന്നിട്ടു. അപ്പോള്‍ എന്റെ അച്ഛനുമമ്മയും എത്തി എന്നെ വീണ്ടും മറ്റൊരു കൊന്നത്തെങ്ങില്‍ സുരക്ഷിതമായി എത്തിച്ചു.
നമ്മുടെ പക്ഷികള്‍
പട്ടിക പരിശോധിക്കുക. നല്‍കിയിട്ടുള്ള പക്ഷികളുടെ പേരുകളിലെ
പ്രത്യേകതകള്‍ കണ്ടെത്തുക.
അങ്ങാടിക്കുരുവി-അങ്ങാടിയിലും തെരുവിലും സാധാരണ കാണുന്നത്.
ഓലേഞ്ഞാലി- ഓലത്തുമ്പത്ത് ക്കുന്ന പക്ഷിആടിക്കളി
മരംകൊത്തി
തൂക്കണാംകുരുവി
മലമുഴക്കി വേഴാമ്പല്‍
കുളക്കോഴി
ആല്‍ബം നിര്‍മിക്കാം
പക്ഷികളുടെ പേരെഴുതി അടിക്കുറിപ്പ് നല്‍കാം
വിവരണം തയാറാക്കാം
നിങ്ങള്‍ക്കു പരിചിതമായ ഒരു പക്ഷിയുടെ ചിത്രം വരച്ച് വിവരണം
തയാറാക്കുക.
തത്തക്കുഞ്ഞ് തന്റെ കഥ പറഞ്ഞാലോ...
കൊന്നത്തെങ്ങിലെ
ആദ്യ നാളുകള്‍
ഇരുമ്പിന്‍ കൂട്ടിനുള്ളില്‍
അച്ഛനും അമ്മയും
പനയോല
വീണ്ടും തെങ്ങിലേക്ക്
മുകളില്‍ക്കൊടുത്ത സൂചനകളില്‍ നിന്ന് കഥ വികസിപ്പിക്കുക.
കഥയ്‌ക്കൊരു പേരും നല്‍കണേ..
തിരിച്ചുകിട്ടിയ സ്വാതന്ത്ര്യം
വലിയൊരു കൊന്നത്തെങ്ങിലായിരുന്നു എന്റെ ജനനം. ഞാനും അച്ഛനും അമ്മയും സന്തോഷത്തോടെ കഴിയുന്ന ദിവസങ്ങളായിരുന്നു അത്. അങ്ങനെയിരിക്കെ അച്ഛനും അമ്മയും തീറ്റതേടി പോയിരുന്ന ഒരു ദിവസം, ഒരു മരം കയറ്റക്കാരന്‍ ഞാനിരുന്ന പൊത്തിന്റെ ഉള്ളില്‍ കയ്യിട്ട് എന്നെയെടുത്ത് ഒരു ആണ്‍കുട്ടിക്ക് കൊടുത്തു. ആ കുട്ടി എന്നെ ഒരു ഇരുമ്പു കൂട്ടിലാക്കി. പാലും പഴവും പനയോലയും ഒക്കെ തന്നു. എന്നാല്‍ എനിക്ക് അതൊന്നും കഴിക്കാന്‍ തോന്നിയില്ല എന്നെ കൂട്ടിലടച്ച് സംസാരം പഠിപ്പിക്കാനായിരുന്നു കുട്ടിയുടെ മോഹം. ഞാന്‍ കൂട്ടില്‍ക്കിടന്ന് ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ അച്ഛനും അമ്മയും എന്നെ കാണാതെ പറന്നു നടക്കുകയായിരുന്നു. എന്റെ കരച്ചില്‍ കേട്ട് അവര്‍ എന്റെ കൂടിനടുത്തെത്തി. എങ്ങനെയും കൂട്ടില്‍ നിന്നും എന്നെ രക്ഷിക്കാമെന്ന് ആശ്വസിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് കൂട് തുറക്കാന്‍ കഴിഞ്ഞില്ല. അവര്‍ കൂടെക്കൂടെ എനിക്ക് ആഹാരം കൊണ്ടുതന്നു. ഒരു ദിവസം കുട്ടി സ്‌കൂളില്‍ പോയ സമയത്ത് കുട്ടിയുടെ അമ്മ വന്ന് ഇരുമ്പു വാതില്‍ തുറന്നിട്ടു. അപ്പോള്‍ എന്റെ അച്ഛനുമമ്മയും എത്തി എന്നെ വീണ്ടും മറ്റൊരു കൊന്നത്തെങ്ങില്‍ സുരക്ഷിതമായി എത്തിച്ചു.
നമ്മുടെ പക്ഷികള്‍
പട്ടിക പരിശോധിക്കുക. നല്‍കിയിട്ടുള്ള പക്ഷികളുടെ പേരുകളിലെ
പ്രത്യേകതകള്‍ കണ്ടെത്തുക.
അങ്ങാടിക്കുരുവി-അങ്ങാടിയിലും തെരുവിലും സാധാരണ കാണുന്നത്.
ഓലേഞ്ഞാലി- ഓലത്തുമ്പത്ത് ക്കുന്ന പക്ഷിആടിക്കളി
മരംകൊത്തി
തൂക്കണാംകുരുവി
മലമുഴക്കി വേഴാമ്പല്‍
കുളക്കോഴി
ആല്‍ബം നിര്‍മിക്കാം
പക്ഷികളുടെ പേരെഴുതി അടിക്കുറിപ്പ് നല്‍കാം
വിവരണം തയാറാക്കാം
നിങ്ങള്‍ക്കു പരിചിതമായ ഒരു പക്ഷിയുടെ ചിത്രം വരച്ച് വിവരണം
തയാറാക്കുക.
'നീ അതിനെ അങ്ങ തുറന്നു വിട്ടേരെ
ഈ വാക്യം ഓരോ നാട്ടിലും എങ്ങനെയെല്ലാമാണ് പറയുകയെന്ന് അന്വേഷിച്ച് കണ്ടെത്തി നോക്കൂ..
നീ അതിനെയങ്ങ് തുറന്നുവിട്ടേക്ക്
ജ്ജ് അതിനെ തൊറന്നുവിടപ്പാ
നീ അതിനെ തൊറന്നുവിട്ടേരെ ടേ
ങീ അയ്‌നെ തൊറന്നിട്ടേക്ക്
പ്രവര്‍ത്തനം: 1
സംസാര ശൈലി
സംസാര ഭാഷയില്‍ ഓരോ നാട്ടിലും വ്യത്യസ്തത ശൈലികള്‍ ഉണ്ട് ഒരു വാക്കിന് തന്നെ പല നാട്ടില്‍ പല പേരുകളാണ് ഉപയോഗിക്കുന്നത്. ഇതുപോലെ നിങ്ങളുടെ നാട്ടിലുപയോഗിക്കുന്ന വാക്കുകളും അതിനു മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി ഉപയോഗിക്കുന്ന വാക്കുകളും കണ്ടെത്തി എഴുതു.
കപ്പയ്ക്ക - ഓമയ്ക്ക
ഇല - എല
കട -പീടിക
തയ്ക്കുക - തുന്നുക
ഷര്‍ട്ട് - കുപ്പായം
തുണിക്കട - ജൗളിക്കട
തുള - പൊത്ത്, പുനം, കുഴി
എന്ത് - എന്തൂട്ട്, എന്തര് , എന്തോന്ന്
ഇരുമ്പ് - പിച്ചാത്തി, കത്തി
തൊഴുത്ത് - എരുത്തില്‍
മണ്ണെണ്ണ - ചിമ്മിണി
ചാരം - വെണ്ണീര്‍
മീന്‍ കൊത്തി - പൊന്‍മാന്‍
കയ്പക്ക - പാവയ്ക്ക
മൂങ്ങ - കൂമന്‍
തവി - കയില്
താക്കോല് - താഴ്
അടിക്കുറിപ്പ് എഴുതാമൊ
1. എന്തൊക്കെ ആയിരുന്നു.....പാലുകൊടുക്കുന്നൂ... പനയോലകൊടുക്കുന്നു.....സംസാരിപ്പിക്കുന്നൂ..........ദാ കിടക്കുന്നൂ.....
2. തിരിട്ടുകിട്ടിയ സ്വാതന്ത്ര്യം
സി. റഹിം
1968 ല്‍ ആലപ്പുഴ ജില്ലയില്‍ നൂറനാട്ട് നെടിയത്ത് വീട്ടില്‍ ജനിച്ചു. അച്ഛന്‍ ചെല്ലപ്പന്‍ റാവുത്തര്‍, അമ്മ മുഹമ്മദ് അമ്മാള്‍. സി ബി എം ഹൈസ്‌കൂള്‍, കായംകുളം എം എസ് എം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദം. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദകോഴ്സ് പൂര്‍ത്തിയാക്കി. 1987 ല്‍ നൂറനാട്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമശ്രീ എന്ന സംഘടന സ്ഥാപിച്ചു. എം പി മന്മഥനൊപ്പം മദ്യനിരോധനസമരങ്ങളില്‍ പ്രവര്‍ത്തിച്ചു. തൈക്കാവിലെ ഉറുമ്പുകള്‍, കായിത, തൈക്കാവിലെപുരാണം (നോവല്‍), തൂവല്‍ക്കുപ്പായക്കാര്‍, വീട്ടുവളപ്പിലെ പക്ഷികള്‍, കേരളത്തിലെ 21 പക്ഷികള്‍, ദക്ഷിണേന്ത്യയിലെ പക്ഷികള്‍, നമ്മുടെ വന്യജീവികള്‍, ബേര്‍ഡ്സ് ദാറ്റ് കെയിം ഇന്‍സര്‍ച്ച് ഓഫ് മി, നാട്ടുമാമ്പഴം, പുഴ വെറും ജലമല്ല, പരിസ്ഥിതിയുടെ രാഷ്ട്രീയം (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൈരളി ടി വിയില്‍ പക്ഷികളെക്കുറിച്ച് കിളിവാതില്‍ 101 എപ്പിസോഡുകളുള്ള പരമ്പരയുടെയും വന്യജീവികളെക്കുറിച്ചുള്ള വൈല്‍സ് ലൈഫ്, 25 എപ്പിസോഡുകളുടെയും രചനയും സംവിധാനവും നിര്‍വ്വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കിളിവാതില്‍, സൗണ്ട് ഓഫ് നേച്ചര്‍ എന്നീ ഡോക്യുമെന്ററികള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് ലോസ്റ്റ് വുഡിനു ലഭിച്ചു. ഫിലിംക്രിട്ടിക് അസോസിയേഷന്റെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കും പ്രൊഡ്യൂസര്‍ക്കുമുള്ള അവാര്‍ഡ് കിളിവാതിലിന് ലഭിച്ചു. ബേര്‍ഡ് മാന്‍ എന്ന ഡോക്യുമെന്ററി തിരുവനന്തപുരം അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. സൈന്‍സ് ഫെസ്റ്റിവലില്‍ കൂന്തംകുളത്തെ പക്ഷികള്‍, ബേര്‍ഡ് മാന്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ : പ്രിയ. മക്കള്‍ : അമല്‍, അഖില
No comments:
Post a Comment