STD-3 കണ്ണന്റെ അമ്മ-പ്രവര്‍ത്തനങ്ങള്‍

 കണ്ണന്റെ അമ്മ

സുഗതകുമാരി

എന്റെ പദശേഖരത്തിലേയ്ക്ക്
പദപരിചയം
പദം               അര്‍ത്ഥം
കരിവണ്ട്             കറുത്തവണ്ട്.
തേടുക         അന്വേഷിക്കുക
മലര്‍             പൂവ്
മലര്‍ച്ചെണ്ട്     പൂച്ചെണ്ട്
പേടമാന്‍             പെണ്‍മാന്‍
കഴല്‍             കാല്‍
തിരിയെപ്പോവാന്‍     തിരിച്ചു പോകാന്‍
നീലിച്ച         നീലനിറത്തിലുള്ള
ഹൃത്തില്‍             ഹൃദയത്തില്‍
കരം             കൈ
കമ്പ്             വടി

സമാനപദം
അമ്മ മാതാവ്, ജനനി,
വണ്ട് മധുപം, തേനീച്ച, അളി
കണ്ണ് നേത്രം, മിഴി നയനം
മലര്‍ പൂവ്, പുഷ്പം, കുസുമം
ചെണ്ട് പൂങ്കുല, കുഞ്ചം
കാട് കാനനം, വനം,
കരം കൈ, ഹസ്തം, പാണി
മുഖം വദനം, ആനനം

കണ്ടെത്താം പറയാം
അമ്മ കണ്ണനെ അന്വേഷിച്ചത് ആരോടെല്ലാമാണ്? അവരുടെ മറുപടിയായി വരുന്ന വരികള്‍ ഏവ?

കരിവണ്ടിനോടും തുമ്പിയോടും മലര്‍ച്ചെണ്ടുകളോടും പേടമാനോടും കാളിന്ദി നദിയോടുമാണ് അമ്മ കണ്ണനെ അന്വേഷിക്കുന്നത്.

അവരുടെ മറുപടിയായി വരുന്ന വരികള്‍ 'കണ്ടില്ലാ ഞങ്ങള്‍ കണ്ടില്ലാ' കരിവണ്ടും തുമ്പിയും മൂളുന്നു. 'കണ്ടില്ലാ ഞങ്ങള്‍ കണ്ടില്ലാ' മലര്‍ച്ചെണ്ടുകള്‍ മിണ്ടാതെ നില്‍ക്കുന്നു. കണ്ടിട്ടേയില്ല ഞാനെന്നു പേടമാന്‍ കണ്ണും നീട്ടിത്തിരിയുന്നു. കണ്ണനിക്കാട്ടിലേ വന്നില്ലാ! കൊച്ചു കാളിന്ദിയോളങ്ങള്‍ തുള്ളുന്നു.

ആരൊക്കെയാണ് കവിതയില്‍ ഉള്ളത്? 

കണ്ണന്‍, കണ്ണന്റെ അമ്മ, കരിവണ്ട് , തുമ്പി, മലര്‍ച്ചെണ്ട് , പേടമാന്‍ , കാളിന്ദീ നദി.

കണ്ണനെ അമ്മ അന്വേഷിക്കാന്‍ കാരണം? 

കണ്ണന്‍ എന്തോ വികൃതി കാണിച്ചിട്ട് കാട്ടിലേക്ക് ഓടി.

കണ്ണന്‍ എവിടെയാണ് ഒളിച്ചത്?

കണ്ണന്‍ കാട്ടിലാണ് ഒളിച്ചത്

കണ്ണന്‍ കാട്ടിലാണ് ഒളിച്ചത് എന്ന് അമ്മയ്ക്ക് എങ്ങനെയാണ് മനസ്സിലായത്?

കാട്ടില്‍ നിന്നും ഓടക്കുഴല്‍ നാദം കേട്ടപ്പോള്‍.

കണ്ണനെ കണ്ടോ എന്ന് അമ്മ ആരോടൊക്കെയാണ് അന്വേഷിച്ചത് ?

കരിവണ്ട് , തുമ്പി, മലര്‍ച്ചെണ്ട് , പേടമാന്‍ , കാളിന്ദീ നദി.
ഓടക്കുഴല്‍ വിളി കേട്ടപ്പോള്‍ അമ്മയ്ക്കുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?
അമ്മയുടെ കയ്യില്‍ നിന്നും കമ്പ് താഴെ വീഴുന്നു. മുഖം പുഞ്ചിരി കൊണ്ട് തിളങ്ങുന്നു. കണ്ണും പൂട്ടി നിന്ന് അമ്മ ഓടക്കുഴല്‍ നാദം കേള്‍ക്കുന്നു.

അമ്മ കണ്ണുംപൂട്ടി നില്‍ക്കാന്‍ കാരണമെന്തായിരിക്കാം?

കണ്ണന്റെ ഓടക്കുഴല്‍ നാദം കേട്ടപ്പോഴാണ് അമ്മ കണ്ണും പൂട്ടി നിന്നത്.

കണ്ണന്റെ കുസൃതികള്‍ 

കാട്ടില്‍ ഒളിച്ചുനടക്കുന്നത് കണ്ണന്റെ കുസൃതിയാണ്. ഇതുപോലെ കണ്ണന്റെ മറ്റു കുസൃതികള്‍ കൂട്ടിച്ചേര്‍ക്കുക.

പാല്‍ തട്ടി മറിച്ചത് മുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിന്റെ കയറഴിച്ചു വിട്ടത്. നെയപ്പം കട്ടു തിന്നിട്ട് അതിനു പകരം ചാണകവറളി വെച്ചത് എല്ലാം കണ്ണന്റെ കുസൃതികളാണ്.

ചിത്രവായന

മാറ്റി ചൊല്ലാം

അടിവരയിട്ട വാക്കുകള്‍ക്ക് പകരം വാക്കുകള്‍ തിരഞ്ഞെടുത്ത്

വരികള്‍ എഴുതുതുക. ചൊല്ലിനോക്കുകയും വേണം. 

ഉദാ: 
കണ്ണുംപൂട്ടി നിന്നമ്മ തന്‍ കുഞ്ഞിന്റെ 
പൊന്നോടക്കുഴല്‍ കേള്‍ക്കുന്നു.
മിഴിയുംപൂട്ടി നിന്നമ്മ തന്‍ കുത്തിന്റെ 
പൊന്നോടക്കുഴല്‍ കേള്‍ക്കുന്നു.

കണ്ടില്ലാ ഞങ്ങള്‍ കണ്ടില്ലാ മലര്‍-
ച്ചെണ്ടുകള്‍
മിണ്ടാതെ നില്‍ക്കുന്നു. 

കഴലു കഴച്ചു വലഞ്ഞപ്പോളമ്മ
തിരിയെപ്പോവാന്‍ തുടങ്ങുന്നു 
(കാല്, പൂച്ചെണ്ടുകള്‍)

കണ്ടില്ലാ ഞങ്ങള്‍ കണ്ടില്ലാ 
പൂച്ചെണ്ടുകള്‍ മിണ്ടാതെ നില്‍ക്കുന്നു. 

കാല് കഴച്ചു വലഞ്ഞപ്പോളമ്മ 
തിരിയെപ്പോവാന്‍ തുടങ്ങുന്നു
(കാല്, പൂച്ചെണ്ടുകള്‍)

വരികള്‍ കണ്ടെത്തൂ
1. അമ്മയുടെ വിഷമം അലിഞ്ഞു പോയി എന്ന ആശയം സൂചിപ്പിക്കുന്ന വരികള്‍ എഴുതുക.
കമ്പു കരം വിട്ടു വീഴുന്നു; മുഖം പുഞ്ചിരികൊണ്ടു തിളങ്ങുന്നു!

2. അമ്മയ്ക്ക് കോപം വന്നു എന്നു സൂചിപ്പിക്കുന്ന വരികള്‍ എഴുതുക.
കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മ കാട്ടില്‍ തേടി നടക്കുന്നു;

3. അമ്മയുടെ കാലു കഴച്ചു എന്നു സൂചിപ്പിക്കുന്ന വരികള്‍ എഴുതുക.
കഴലു കഴച്ചു വലഞ്ഞപ്പോളമ്മ തിരിയെപ്പോവാന്‍ തുടങ്ങുന്നു.

മാറ്റി എഴുതാം 

കണ്ടോ കണ്ണനെ                       കണ്ണനെ കണ്ടോ
കണ്ടില്ലാ ഞങ്ങള്‍                   ഞങ്ങള്‍ കണ്ടില്ല
കണ്ണും പൂട്ടി നിന്നമ്മ             അമ്മ കണ്ണും അടച്ചു നിന്നു.
വലഞ്ഞപ്പോളമ്മ                 അമ്മ കുഴഞ്ഞപ്പോള്‍
തിരിയെപ്പോവാന്‍                 തിരിച്ചു പോകാന്‍
ഹൃത്തില്‍നിന്നപ്പോള്‍ അപ്പോള്‍ ഹൃദയത്തില്‍ നിന്ന്‌

പ്രവര്‍ത്തനം

കഥയാക്കി മാറ്റാം കണ്ണന്റെ അമ്മ എന്ന കവിത കഥാരൂപത്തില്‍ മാറ്റി എഴുതാം.
കഥ മനോഹരമായി അവതരിപ്പിക്കുന്ന വീഡിയോയും ചെയ്യുമല്ലോ.
 കഥയിലുണ്ടാകേണ്ടവ
• അമ്പാടി കണ്ണനെ കുറിച്ച്
• അമ്മയെക്കുറിച്ച് 
• കണ്ണന്റെ വികൃതി 
• കൂട്ടുകാര്‍
• കണ്ണന്‍ ഒളിച്ചിരുന്നത് 
• കണ്ണനെത്തേടി അമ്മ അലഞ്ഞത് 
• കണ്ണന്റെ ഓടക്കുഴല്‍ വിളി

കഥയ്ക്ക്

തലക്കെട്ട്
തുടക്കം 
കഥാപാത്രങ്ങള്‍ 
സംഭവങ്ങള്‍  
ഒടുക്കം
എന്നിവയും ഉണ്ടാകണം

കഥ

കണ്ണനെത്തേടി

കണ്ണന്‍ മഹാ കുസ്യതിയായിരുന്നു. വെണ്ണക്കലം പൊട്ടിക്കുന്നതും നെയ്യപ്പം കട്ടുതിന്നുന്നതും പശുവിന്റെ കയര്‍ അഴിച്ചു വിടുന്നതുമൊക്കെ കണ്ണന്റെ കുസ്യതികളാണ്. അങ്ങനെ ഒരു ദിവസം കണ്ണന്‍ എന്തോ കുസൃതി കാണിച്ചിട്ട് കാട്ടില്‍ ഓടി ഒളിച്ചു. ഒരുപാട് സമയം കഴിഞ്ഞിട്ടും കണ്ണനെ കാണാഞ്ഞതു കൊണ്ട് അമ്മ ദേഷ്യത്തോടെ കാട്ടിലെല്ലാം അന്വേഷിച്ചു നടന്നു. കണ്ണനെ കണ്ടോ എന്ന് വണ്ടുകളോടും പേടമാനോടും തുമ്പികളോടും മലര്‍ച്ചെണ്ടിനോടും കാളിന്ദീനദിയോടുമെല്ലാം തിരക്കി. പക്ഷേ അവര്‍ കണ്ടില്ല എന്നായിരുന്നു മറുപടി. അമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്ന് തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ ഉള്‍ക്കാട്ടില്‍ നിന്നും കണ്ണന്റെ ഓടക്കുഴല്‍ നാദം കേട്ടു. ആ നാദം കേട്ടതും അമ്മയുടെ ദേഷ്യമെല്ലാം അലിഞ്ഞു പോയി. അമ്മ ആശ്വാസത്തോടെ കണ്ണുമടച്ച് ആ ഓടക്കുഴല്‍ നാദം കേട്ടു നിന്നു.


No comments: