STD 3 സ്‌നേഹം

 സ്‌നേഹം 

ലോകമേ തറവാട് തനിക്കി, ച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍.
ലോകമെന്ന തറവാട്ടില്‍ നമുക്ക് കുടുംബക്കാരായി മറ്റാരെല്ലാമുണ്ട്.
ലോകമാകുന്ന തറവാട്ടിലെ കുടുംബക്കാര്‍ ആരെല്ലാം?

മരങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍, ചെടികള്‍, പുല്ലുകള്‍, പുഴുക്കള്‍, പൂക്കള്‍, പക്ഷികള്‍,  പൂമ്പാറ്റകള്‍, തുമ്പികള്‍, വണ്ടുകള്‍, മീനുകള്‍, അങ്ങനെ അങ്ങനെ ഈ കാണായതെല്ലാം നമ്മുടെ കുടുംബക്കാരാണ്.

പുതിയ പദങ്ങളും അര്‍ത്ഥവും
മുഗ്ധം- മനോഹരം, ഭംഗിയുള്ള
തുണയ്ക്കുക - സഹായിക്കുക
ചുവട് - കാലടി
മിഴി - കണ്ണ്
നഭസ്സ് -  ആകാശം
വചസ്സ് - വാക്ക്
ഇന്ദ്രധനുസ്സ് -മഴവില്ല്
കാര്‍മേഘം - കറുത്ത നിറമുള്ള മേഘം
സൗവര്‍ണ്ണ സൂര്യന്‍ - സ്വര്‍ണ്ണ നിറമുള്ള സൂര്യന്‍
അഴല്‍ - ദുഃഖം
അഴക് - ഭംഗി
അലിവ് - ദയ
പിറവി - ജനനം
ഇരുള് - ഇരുട്ട്
ഹൃദയരാഗം - സ്‌നേഹ ഗാനം

ഈണം കണ്ടെത്തുക.
സ്‌നേഹം എന്ന കവിതയ്ക്ക് വ്യത്യസ്ത ഈണങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുക.
സ്‌നേഹം
ഇവിടെ സ്‌നേഹിച്ചതാദ്യമായ് ആരെ ഞാന്‍ 
മിഴികളില്‍ ചുണ്ടു ചേര്‍ത്തൊരെന്നമ്മയെ 
കവിതചൊല്ലിപ്പഠിപ്പിച്ചൊരച്ഛനെ 
വഴിയൊരുക്കുവാന്‍ വന്ന ഗുരുവിനെ 
ഇവിടെ സ്‌നേഹിച്ചതാദ്യമായി എന്തിനെ 
ചുവടുതാങ്ങിത്തുണച്ചൊരീ മണ്ണിനെ 
പിറവിയോടൊത്തു കണ്ട നഭസ്സിനെ 
മധുരമൂറും മനുഷ്യവചസ്സിനെ 
കിളികള്‍ വാഴ്ത്തുത്തുന്ന മുഗ്ധരാഗത്തിനെ 
കുളിരുകൂടുന്ന സുപ്രഭാതത്തിനെ 
ഹൃദയരാഗം ചുവപ്പിച്ച സന്ധ്യയെ 
ഇരുളു നീക്കുന്ന സൗവര്‍ണസൂര്യനെ 
അഴകില്‍ മുങ്ങിയോരിന്ദ്രധനുസ്സിനെ 
അലിവുകാട്ടുന്ന കാര്‍മേഘപാളിയെ 
നിഴല്‍ നിരത്തുന്ന നിശ്ശബ്ദരാത്രിയെ 
അഴലകറ്റുവാനെത്തും പകലിനെ
- കിളിമാനൂര്‍ രമാകാന്തന്‍

കണ്ടെത്താം പറയാം
അമ്മ, അച്ഛന്‍, ഗുരുനാഥന്‍ എന്നിവരെങ്ങനെയാണ് കുട്ടിയെ വളര്‍ത്തിയത്?
അമ്മ താലോലിച്ചും ഓമനിച്ചും മിഴി തെറ്റാതെ നോക്കിയും, അച്ഛന്‍ കാവ്യാത്മകമായ മനസ്സ് വളര്‍ത്തിയും, നല്ല വാക്കാല്‍ വഴിതെറ്റാതെ നേര്‍വഴിക്ക് നടത്തി ഗുരുനാഥനും കുട്ടിയെ വളര്‍ത്തി.

പ്രകൃതിയിലെ ഏതൊക്കെ അനുഭവങ്ങളെയാണ് കുട്ടി സ്‌നേഹിച്ചത്? 
നടക്കാന്‍ പഠിപ്പിച്ച മണ്ണിനെ, ആദ്യമായി കണ്ട ആകാശത്തെ, മധുരതരമായ വാക്കുകളെ, കിളികളുടെ മധുരശബ്ദത്തെ, സുപ്രഭാതത്തെ, സന്ധ്യയെ, സൂര്യനെ, കാര്‍മേഘത്തെ, രാവിനെ, പകലിനെ, എന്നുവേണ്ട പ്രകൃതിയിലെ എല്ലാ നന്മകളെയും കുട്ടി സ്‌നേഹിക്കുന്നതായി കാണാം.

നടക്കാന്‍ പഠിപ്പിച്ചത് ഭൂമിയാണ് എന്നു സൂചിപ്പിക്കുന്ന വരി ഏത്?
ചുവടുതാങ്ങിത്തുണച്ചൊരീ മണ്ണിനെ


മുഗ്ധരാഗം
കിളികള്‍ വാഴ്ത്തുന്ന മുഗ്ധരാഗത്തെ
സൂര്യനെ 
ഇരുളു നീക്കുന്ന സൗവര്‍ണ്ണ സൂര്യനെ 
മണ്ണിനെ
ചുവടുതാങ്ങിത്തുണച്ചൊരീ മണ്ണിനെ 
ഇന്ദ്രധനുസ്സിനെ 
അഴകില്‍ മുങ്ങിയോരി   ഇന്ദ്രധനുസ്സിനെ

ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് ഒരു കൊച്ചു കവിത എഴുതാം 
തുമ്പപ്പൂവേ തുമ്പപ്പൂവേ വെള്ളി
പട്ടിത് നിങ്ങള്‍ക്കേകിയതാരാണ്?
വര്‍ണ്ണപട്ടുകള്‍ നിങ്ങളുടുത്താല്‍
തുമ്പച്ചെടികള്‍ തിളങ്ങൂല്ലെ

കൂട്ടിച്ചേര്‍ക്കാം
ഉദാ:- കുളിരു ചൂടുന്നു - സുപ്രഭാതം
കിളികള്‍ വാഴ്ത്തുന്നു - മുഗ്ധരാഗം
സന്ധ്യയെ ചുവപ്പിക്കുന്നു - ഹൃദയരാഗം
ഇരുള് നീക്കുന്നു.          - സൗവര്‍ണ സൂര്യന്‍
അഴകില്‍ മുങ്ങുന്നു                    -            ഇന്ദ്രധനുസ്സ്
അലിവു കാട്ടുന്നു         - കാര്‍മേഘം
നിഴല്‍ പരത്തുന്നു.         - രാത്രി

കവിയെ അറിയാം

ശ്രീ. കിളിമാനൂര്‍ രമാകാന്തന്‍
1938 ആഗസ്റ്റ് 2ന് കിളിമാനുരില്‍ ജനിച്ചു. കവി, ഗാനരചയിതാവ്, വിവര്‍ ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. പാന്ഥന്റെ പാട്ട്, കണ്ണീരിന ക്കരെ, മര്‍മ്മരം, ഹരിതഭൂമി, ആരോ ഒരാള്‍ ,എന്നിവയാണ് പ്രധാന കൃതി കള്‍. ദാന്തെ യുടെ ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് വിവര്‍ത്ത നം ചെയ്തു. ഈ വിവര്‍ത്തനത്തിന് 2004 ലെ കേരളസാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചു. ആശാന്‍ സ്മാരക പുരസ്‌കാരം മുലൂര്‍ സ്മാര ക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2009 നവംബര്‍ 30 ന് അദ്ദേഹം അന്തരിച്ചു.

No comments: