ഓണ ക്വിസ്സ്
1. ഓണത്തെ വിശേഷിപ്പിക്കുന്നതെങ്ങനെ? കേരളീയരുടെ ദേശീയോത്സവം.
2 ഓണം ആഘോഷിക്കുന്നതെപ്പോള്? ചിങ്ങമാസത്തിലെ തിരുവോണ നാളില്‍.
3 മാവേലി നാടുവാണീടും കാലം എന്ന ഓണപ്പാട്ടിന് പറയുന്ന മറ്റൊരു പേര്? മഹാബലി ചരിതം.
4. ഓണപ്പാട്ട് (മഹാബലി ചരിതം ) ന്റെ കാലം? കൊല്ലവര്‍ഷം 9നും 10 നും ഇടയ്ക്ക്
5. പത്തു ദിവസം ഓണാഘോഷമെന്നതിനുള്ള ചൊല്ല് ഏത്? അത്തം പത്തോണം.
6 ഓണം കഴിവനുസരിച്ച് എങ്ങനെയും കൊണ്ടാടണമെന്നതിന് പറയുന്ന ചൊല്ല്? കാണം വിറ്റും ഓണമുണ്ണണം.
7 ഓണത്തിന് ആശ്രിതരും കുടിയാന്മാരും ജന്മിക്കു നല്കുന്ന വിഭവത്തിന് പറയുന്നത്? ഓണക്കാഴ്ച
8 ആശ്രിതര്‍ക്ക് ജന്മിമാര് ഓണത്തിനു നല്‍കിയിരുന്ന വിഭവങ്ങളെ സൂചിപ്പിക്കുന്നത്? കടനാള്‍ (ഓണയളവ്)
9 ഓണപ്പുതുവസ്ത്രത്തിനു പറയുന്ന പേര്? ഓണക്കോടി
10 ഓണത്തിന് നടത്തുന്ന അംഗീകൃത കായിക ഏറ്റുമുട്ടലിന് പറയുന്ന പേര്? ഓണത്തല്ല് ( ഓണപ്പട)
11 ഓണത്തല്ലിലെ നിയമങ്ങള്‍ നോക്കുന്ന യാളിന് (അമ്പയര്‍ ) പറയുന്ന പേര്? ചാതിക്കാര്‍
12 മധ്യതിരുവിതാംകൂറില്‍ ഓണാഘോഷ ത്തിലെ വേലന്തുളളലിന് മറ്റൊരു പേര് ? ഓണത്തുള്ളല്‍
13ഓണത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രത്യേക പരിപാടി? വിനോദ സഞ്ചാര വാരാഘോഷം
14സര്‍ക്കാര്‍ ന്യായവില വില്പനശാലയ്ക്ക് ഓണസംബന്ധിയായി നല്കിയ പേര്? മാവേലി സ്റ്റോര്‍
15 ഓണവുമായി ബന്ധമില്ലാത്ത ഓണന് ഡാഗ എന്താണ്? അമേരിന്ത്യന്‍ ജന വര്‍ഗ്ഗമാണ്.(1000 ല്‍ താഴെ ജനസംഖ്യ )
16 ഓണ ബന്ധമില്ലാത്ത ഓണപ്പേരുള്ള സ്ഥലം ? ഓണാട്ടുകര, മാവേലിക്കര
17 ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയതിന്റെ ഓര്‍മ്മയാണ് ഓണമെന്ന് സൂചിപ്പിച്ചിട്ടുള്ള ഗ്രന്ഥമേത്? ലോഗന്റെ മലബാര്‍ മാന്വലില്‍
18 എറണാകുളം ഇടപ്പള്ളി ബ്ലോക്കില്‍ മഹാബലി കഥയും ഓണവുമായി ബന്ധപ്പെട്ട സ്ഥലം? തൃക്കാക്കര (തൃക്കാക്കരയപ്പന്)
19 വടക്കേ മലബാറില്‍ ഓണത്തോടനു ബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യം? ഓണപ്പൊട്ടന് (ഓണേശ്വരന് )
20 ഓണത്തിനു തുല്യമായി സംഘകാല കൃതിയായ മധുരൈ കാഞ്ചിയില്‍ കാണുന്ന ആഘോഷം? ഇന്ദ്രവിഴ.
21 കൊല്ലവര്‍ഷത്തിലെ ആദ്യ മാസം? ചിങ്ങം
22. ഓണാഘോഷവുമായി ബന്ധമുള്ള തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ? വിഷ്ണു
23. കൊച്ചിയിലെ രാജാക്കന്മാര് ചിങ്ങമാസത്തിലെ അത്തത്തോട് അനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷത്തിന് പറയുന്ന പേര് ? അത്തച്ചമയം
24. ഓണം കേരളത്തിലെ ദേശീയ ആഘോഷം ആയി പ്രഖ്യാപിച്ച വര്‍ഷം ? 1961
25. ആറന്മുള വള്ളംകളി നടക്കുന്നത് ഏത് മാസത്തിലെ ഏത് നാളില്‍ ? ഉത്രട്ടാതി നാള്
26. ഓണത്തച്ചന് എന്നറിയപ്പെട്ടിരുന്നത് ഏത് നാട്ടിലെ രാജാവാണ് ? കായംകുളം
27. മാവേലി നാടുവാണീടും കാലം എന്ന ഓണപ്പാട്ട് ആധികള്‍ വ്യാധികളൊന്നുമില്ല എന്ന വരികളുടെ അടുത്ത വരി ? ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
28. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് അടുത്തകാലംവരെ ഓണത്തോടനുബന്ധിച്ച് അരങ്ങേറിയിരുന്ന കായിക വിനോദം ? ഓണത്തല്ല്
29. ഉത്രാട പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തില്‍ എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ഓണപ്പാട്ട് എഴുതിയ കവി? ശ്രീകുമാരന്‍ തമ്പി
30. ഒരു പരിഷ്കാരവും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന ശൈലി ? ഓണം കേറാമൂല
31. ---------കറുത്താല്‍ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലുണ്ട് ? അത്തം
32. കര്‍ക്കിടകത്തിലെ തിരുവോണം ഏത് പേരില്‍ അറിയപ്പെടുന്നു ? പിള്ളേരോണം
33. ഓണത്തപ്പാ ----------- (പൂരിപ്പിക്കുക)കുടവയറാ...
34. 28-ാം ഓണം എന്താണ് ? തിരുവോണം തൊട്ട് 28 ദിവസം കഴിഞ്ഞു വരുന്ന തിരുവോണദിവസം. ഈ ഓണം കൊല്ലം ജില്ലയിലെ ഓച്ചിറ, അഷ്ടമുടി ക്ഷേത്രങ്ങളില്‍ ഈ ദിനം വളരെ പ്രധാനമാണ്
No comments:
Post a Comment