STD-3 പൂമൊട്ട്

 പൂമൊട്ട്




പൂമൊട്ട് എന്ന കഥയിലെ കഥാപാത്രങ്ങള്‍ ആരെല്ലാം?

ഹോംഗ്‌സ്, അമ്മ, ഏജ്, ലാസര്‍ .

*ഹോംഗ്‌സ് എന്ന വിളിപ്പേരിന്റെ അര്‍ഥമെന്താണ്?

പൂമൊട്ട്

*ലാസറും ഏജും മധുരക്കൊതിയരാണെന്ന് എങ്ങനെ മനസ്സിലാക്കാം?

അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി ലാസറും ഏജും മധുരപലഹാരങ്ങളെടുത്തു തിന്നും .

*അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ടാണ്?

മറ്റുള്ളവരെക്കുറിച്ച്  കുറ്റം പറയുന്നവരുടെ മനസ്സില്‍ എപ്പോഴും ഇരുട്ടായിരിക്കും എന്നു മനസിലാക്കിക്കൊടുക്കാന്‍ .


പാഠഭാഗം നന്നായി വായിച്ച് കൂടതല്‍ ചോദ്യങ്ങളും

ഉത്തരങ്ങളും കണ്ടെത്തി എഴുതി..


1. മദര്‍ തെരേസയുടെ കുട്ടിക്കാലത്തെ വിളിപ്പേര് എന്തായിരുന്നു?

ഹാംഗ്‌സ്

2. മദര്‍ തെരേസ ജനിച്ചത് എവിടെ?

അല്‍ബേനിയയില്‍.

3. ഹോംഗിന്റെ മൂത്ത സഹോദരന്റെ പേര്?

ലാസര്‍.

4. സഹോദരിയുടെ പേര്?

ഏജ്

5. ലാസറിന്റെ ഇഷ്ടഭക്ഷണം എന്തൊക്കെയായിരുന്നു?

കേക്കും ജാമ്യം ചോക്ലേറ്റും.

6. അമ്മ വീട്ടിലില്ലാത്തപ്പോള്‍ ലാസറും ഏജും എന്തുചെയ്യുമായിരുന്നു?

മധുര പലഹാരങ്ങള്‍ എടുത്തു തിന്നും.

7. ഹോംഗ്‌സ് അവരുടെ കൂട്ടത്തില്‍ കൂടാതിരുന്നതിനനുകാരണം?

അമ്മയറിയാതെ ആഹാരം എടുത്തു കഴിക്കുന്നത് ശരിയല്ലെന്നതായിരുന്ന അവളുടെ പക്ഷം

8. ഹോംഗ്‌സിന്റെ കാതില്‍ മുഴങ്ങിയ അമ്മയുടെ വാക്കുകള്‍ എന്തായിരുന്നു? 

ആരും കാണുന്നില്ലെന്നു കരുതി ഒരിക്കലും തെറ്റുചെയ്യരുത്. 

9.ഹോംഗ്‌സ് അമ്മയോട് പരാതിപ്പെട്ടത് എന്താണ്?

മറ്റുമുറികളിലും തൊട്ടടുത്ത വീടുകളിലും തെരുവിലുമെല്ലാം വെളിച്ചമുണ്ട്. ഞങ്ങളുടെ മുറിയില്‍ മാത്രം വെളിച്ചമില്ല എന്നാണ് ഹാംഗ്‌സ് പരാതി പറഞ്ഞത്.

10. അഗതികളുടെ അമ്മ എന്ന് അറിയപ്പെട്ടത് ആരാണ്?

മദര്‍ തെരേസ

മദര്‍ തെരേസ

അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി ലോകശ്രദ്ധനേടിയ െ്രെകസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ. (യഥാര്‍ത്ഥ പേര്: ആഗ്‌നസ് ഗോംക്‌സ് ബൊയാക്‌സ്യു, ജനനം 1910 ഓഗസ്റ്റ് 26) അച്ഛന്‍ നിക്കോളോ ബൊജാക്‌സി, അമ്മ ദ്രാനാഫൈല്‍ ബെര്‍ണ. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. 

1962 ല്‍ പത്മശ്രീയും 1972 ല്‍ ഭാരതരത്‌ന പുരസ്‌കാരവും നല്‍കി രാജ്യം മദര്‍ തെരേസയേ ആദരിച്ചു. ആദ്യമായാണ് ഇന്ത്യക്കു പുറത്ത് ജനിച്ച ഒരു വ്യക്തിയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം  നല്‍കുന്നത്. 2010 ല്‍ മദര്‍ തെരേസയുടെ രൂപം ആലേഖനം 5 രൂപ നാണയം ഗവണ്‍മെന്റ് പുറത്തിറക്കി. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പിലും മദര്‍ ഇടം നേടിയിട്ടുണ്ട്...മദര്‍ തെരേസക്ക് ബംഗാളി, സെര്‍ബോക്രൊയേഷ്യന്‍, അല്‍ബേനിയന്‍, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.1997 സെപ്തംബര്‍ 5 ന് 87ാമത്തെ വയസ്സില്‍ കല്‍ക്കത്തയില്‍ വച്ച് മദര്‍ തെരേസ അന്തരിച്ചു.


പൂമൊട്ട് എന്ന പാഠഭാഗത്തിലെ പുതിയ പദങ്ങള്‍ നിങ്ങളുടെ പദശേഖരത്തിലേയ്ക്ക് കുട്ടിച്ചേര്‍ക്കാം

ഗതികള്‍                 = പാവപ്പെട്ടവര്‍ ഗതിയില്ലാത്തവര്‍) 
സഹപാഠി                 = കൂടെ പഠിക്കുന്ന ആള്‍
പരിഹസിക്കുക = കളിയാക്കുക അയല്‍പക്കം  അയല്‍വീട്
ഭംഗി                 = ചന്തം
വിളിപ്പേര്                 = ഓമനപ്പേര്
മധുരക്കൊതിയന്‍     = മധുരം തിന്നുന്നതില്‍ കൊതിയുള്ളവന്‍
പക്ഷം                 = അഭിപ്രായം
കാത്                 = ചെവി
പരിഭ്രാന്തന്‍          = പേടിച്ചവന്‍
ഗുരുനാഥന്‍          = അധ്യാപകന്‍
പരിഹസിക്കുക = കളിയാക്കുക

 പ്രവര്‍ത്തനം - 01

മഹത് വചനങ്ങള്‍ ശേഖരിക്കാം
എന്റെ ജീവിതമാണ് എന്റെ സന്ദേശം
മഹാത്മാ ഗാന്ധിജി.

ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാര്‍ത്ഥ സ്വപ്നം
എ.പി.ജെ. അബ്ദുല്‍ കലാം

എത്ര വെളിച്ചം പുറമേ കത്തിയാലും അകം ഇരുട്ടാണെങ്കില്‍ എന്ത് നേട്ടം
ശ്രീനാരായണഗുരു

വലിയ സംശയം ഉള്ളിടത്ത് വലിയ ഉണര്‍ച്ച. ചെറിയ സംശയം ചെറിയ ഉണര്‍ച്ച. സംശയമേയില്ല ഉണര്‍ച്ചയുമില്ല.
സെന്‍

എത്രമാത്രം വിനയം ഉള്ളവനാകുന്നുവോ അത്രമാത്രം നിങ്ങള്‍ വലിയവനാകുന്നു.
രവീന്ദ്രനാഥടാഗോര്‍

വലിയൊരു ലോകം നന്നാകാന്‍ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍ സ്വയം നന്നാവുക 
കുഞ്ഞുണ്ണി മാഷ്

പോകുന്നവഴിയൊക്കെ പൂക്കള്‍ വിരിയും പൂവിറുക്കാന്‍ താറിനില്‍ക്കുന്നില്ല നിങ്ങളെങ്കില്‍
ടാഗോര്‍

സത്യം കൊണ്ട് മനസ്സും സ്‌നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാക്കുക.
ശ്രീബുദ്ധന്‍

പ്രവര്‍ത്തനം 02

നന്മ

നന്മയുമായി ബന്ധപ്പെട്ട കൂടുതല്‍ പദങ്ങള്‍ കണ്ടെത്താം പദസൂര്യന്‍ പൂര്‍ത്തിയാക്കാം

(പാഠപുസ്തകം പേജ് 19)

ബഹുമാനം.
സൗഹൃദം
സ്‌നേഹം
സത്യം
നീതി
ദയ
ന്യായം
കാരുണ്യം
വിനയം


പ്രവര്‍ത്തനം - 03

വാക്യങ്ങള്‍ നിര്‍മ്മിക്കാം

പദസൂര്യനിലെ വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങള്‍ തയാറാക്കി നോട്ട് ബുക്കില്‍ എഴുതുക


വിനയം : എല്ലാത്തിനോടും വിനയം ശീലമാക്കുക
കാരുണ്യം : മറ്റുള്ളവരോട് കാരുണ്യത്തോടെ പെരുമാറുക
സൗഹൃദം : ചുറ്റുപാടുകളോട് സൗഹൃദമയിരിക്കുക.
സ്‌നേഹം : ജീവന്റെ അടിസ്ഥാനം സ്‌നേഹമാണന്ന് തിരിച്ചറിയുക
നന്മ : എല്ലാത്തിലും നന്മ ദര്‍ശിക്കുക
ബഹുമാനം : മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കുക.
ദയ : എല്ലാത്തിനോടും ദയ ഉണ്ടാകണം
ന്യായം : ന്യായമായ കാര്യങ്ങളോട് നീതിപുലര്‍ത്തുക
സത്യം : പ്രപഞ്ചസത്യങ്ങള്‍ മാറ്റം ഇല്ലാത്തതാണ്


പ്രവര്‍ത്തനം - 04

ആശയമെന്ത്?

'മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നവര്‍ എപ്പോഴും ഇരുട്ടിലായിരിക്കും'
ഈ വാക്കുകളിലെ ആശയമെന്ത്?

സ്വന്തം കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നവന് മറ്റൊരാളെ കുറ്റം പറയാന്‍ സാധിക്കില്ല. മറ്റുള്ളവരുടെ നന്മകള്‍ കണ്ടെത്താന്‍ നമുക്ക് കഴിയണം. നന്‍മയുള്ള മനസുള്ളവര്‍ക്കേ മറ്റുള്ളവരുടെ നന്മകള്‍ കണ്ടെത്താന്‍ കഴിയു. നന്മ എന്നത് പ്രകാശമാണ്. അത് നമ്മള്‍ മറ്റുള്ളവരിലേക്കും കൂടി പകര്‍ത്താന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതം കൊണ്ട് പ്രയോജനം ഉള്ളു. നാം ഒരാളെ കുറ്റം പറയാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ നേര്‍ക്കും അതിനേക്കാളേറെ കുറ്റങ്ങള്‍ കണ്ടത്താന്‍ അനേകം പേര്‍ തയ്യാറാകുമെന്ന് നാം തിരിച്ചറിയണം.

കണ്ടെത്തുക

മദര്‍ തെരേസയുടെ ജീവിതത്തിലെ കൂടുതല്‍ സംഭവങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുക.

മദര തെരേസ

അല്‍ബേനിയയില്‍ ജനിച്ച്, ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ. (യഥാര്‍ത്ഥ പേര് ആഗ്‌നസ് ഗോണ്‍ ഹാബോയാ, ജനനം 1910 ഓഗസ്റ്റ് 26) അച്ഛന്‍ നിക്കോളോ ബൊജാക്‌സി, അമ്മ ദ്രാനാഫൈല്‍ ബെര്‍ണ. മിഷണ റീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദര്‍തെരേസ പറയുമായിരുന്നു.

No comments: