STD 3 ഗാന്ധിജിയുടെ സന്ദേശം

ഗാന്ധിജിയുടെ സന്ദേശം 
പാഠഭാഗം വായിക്കാം 
യാത്രയ്ക്കിടയില്‍ ഗാന്ധിജി ഒരു ആശ്രമവിദ്യാലയത്തിലെത്തി. സമയം പ്രഭാതം. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. പഠനം തുടങ്ങേണ്ട സമയമായി. കുട്ടികള്‍ ഓരോരുത്തരായി വന്നുതുടങ്ങുന്നതേയുള്ളൂ. ഗാന്ധിജി ഓരോ കുട്ടിയെയും സൂക്ഷ്മമായി ശ്രദ്ധിക്കുവാന്‍ തുടങ്ങി. അവര്‍ക്കു കാര്യം മനസ്സിലായി. നേരം വൈകിയതു ശരിയായോ എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം. ''ബാപ്പുജി...അങ്ങ് ക്ഷമിക്കണം. മഴ ശല്യം ചെയ്തതുകൊണ്ടാണ് ഞങ്ങള്‍ വൈകിയത്. ഗാന്ധിജിക്ക് ചിരിവന്നു. 'എങ്ങനെയാണ് കുട്ടികളെ ശല്യമാവുക. അത് അതിന്റെ ജോലി ചെയ്യുകയല്ലേ. എന്നാല്‍ നമ്മളോ? മഴയെ കുറ്റപ്പെടുത്തുന്നു. നേരം വൈകുന്നു. ജോലി മറക്കുന്നു. അതല്ലേ സത്യം! ഒരു വലിയ ചിന്ത കുട്ടികളില്‍ രൂപപ്പെട്ടു തുടങ്ങി. അവര്‍ പരസ്പരം നോക്കി തലയാട്ടി. 'ഇനി വൈകിവരില്ല ബാപ്പുജി എല്ലാവരും ചേര്‍ന്നായിരുന്നു അങ്ങനെ പറഞ്ഞത്. ഗാന്ധിജി അവരോടുള്ള സ്‌നേഹഭാഷണം തുടര്‍ന്നു. ''നിങ്ങളെല്ലാവരും ഖാദി തന്നെയാണല്ലോ ധരിച്ചിരിക്കുന്നത്?'' ''അതേ, ബാപ്പുജി'' അവര്‍ ഒന്നിച്ചു തലയാട്ടി. കുട്ടികളെല്ലാവരും സ്വദേശിവസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. ഗാന്ധിജിക്കു സന്തോഷമായി. ''ഇനി ഞാന്‍ ചോദിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. എന്നിട്ടേ ഉത്തരം പറയാവു ''നിങ്ങളില്‍ എത്രപേര്‍ എപ്പോഴും നേര് പറയുന്നുണ്ട് ഗാന്ധിജി ചോദിച്ചു. കുറച്ചു കുട്ടികള്‍ കൈ പാക്കി ''എന്നാല്‍ വല്ലപ്പോഴും കള്ളം പറയുന്നതില്‍ നിങ്ങളുടെ കൂട്ടത്തിലില്ലെ? അതെത്രപേര്‍ കാണും? രണ്ടു കുട്ടികള്‍ പെട്ടെന്നുതന്നെ പാക്കി. ഗാന്ധിജി സൗമ്യമായി ചിരിച്ചു. പിന്നെ മൂന്ന്, നാല് കൈകളങ്ങനെ പൊങ്ങാന്‍ തുടങ്ങി. ആശ്രമത്തിലെ അധ്യാപകര്‍ക്ക് ആശങ്കയായി. ഗാന്ധിജിയു തോന്നും. കള്ളം പറയുന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തെക്കുറിച്ച് അദ്ദേഹം എന്താവും വിചാരിക്കുക? അപ്പോഴേക്കും മുഴുവന്‍ കുട്ടികളും കൈ ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. ''മിടുക്കര്‍ - ഗാന്ധിജി അവരെ അഭിനന്ദിച്ചു. അധ്യാപകര്‍ക്ക് സന്ദേഹമായി. അധ്യാപകരുടെ മുഖഭാവം ഗാന്ധിജി ശ്രദ്ധിച്ചു. ''വല്ലപ്പോഴും കള്ളം പറയുന്നു എന്ന് കുട്ടികള്‍ സമ്മതിക്കുന്നു. അത് വലിയൊരു സത്യസന്ധതയല്ലേ? കുട്ടികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഗാന്ധിജി പറഞ്ഞു: ''ഒരിക്കലും കള്ളം പറയരുത്. കുട്ടികള്‍ സമ്മതപൂര്‍വം തലയാട്ടി. 'നിങ്ങള്‍ നന്നായി വരും. ഗാന്ധിജി കുട്ടികളെ ആശിര്‍വദിച്ചു. ''നാളത്തെ വലിയ മനുഷ്യരാണ് ഈ കുട്ടികള്‍ ഇങ്ങനെ പറഞ്ഞ് അദ്ദേഹം യാത്രയായി.
 --------------------------------------------------------------------------------------------------------------------------------------------------------------------------
പ്രവര്‍ത്തനം 
വായിക്കാം കണ്ടെത്താം. 
ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 66 ലെ വായിക്കാം കണ്ടെത്താം ' എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ. 
മഴയെ കുറ്റപ്പെടുത്തിയ കുട്ടികളോട് ഗാന്ധിജി എന്താണു പറഞ്ഞത്?
മഴ എങ്ങനെയാണ് കുട്ടികളേ ശല്യമാവുക? 
അത് അതിന്റെ ജോലി ചെയ്യുകയല്ലേ. എന്നാല്‍ നമ്മളോ?
മഴയെ കുറ്റപ്പെടുത്തുന്നു. നേരം വൈകുന്നു. ജോലി മറക്കുന്നു. അതല്ലേ സത്യം. എന്നാണ് ഗാന്ധിജി കുട്ടികളോട് പറഞ്ഞത്. 

ആശ്രമവിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ആശങ്ക തോന്നിയത് എന്തു കൊണ്ടാണ്? 
വല്ലപ്പോഴും കള്ളം പറയുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലില്ലേ, എന്ന ചോദ്യത്തിന് കുട്ടികള്‍ ഒരോരുത്തരായി കൈ പൊക്കാന്‍ തുടങ്ങി. ഇങ്ങനെയുള്ള വിദ്യാലയത്തെക്കുറിച്ച് ഗാന്ധിജിക്ക് എന്ത് തോന്നും എന്ന് വിചാരിച്ചാണ് അധ്യാപകര്‍ ആശങ്കപ്പെട്ടത്. 

ഗാന്ധിജി കുട്ടികളെ അഭിനന്ദിച്ചത് എന്തിനായിരുന്നു? 
വല്ലപ്പോഴും കള്ളം പറയുന്നു എന്ന് സമ്മതിച്ചതിലെ സത്യസന്ധത കണ്ടിട്ടാണ് ഗാന്ധിജി കുട്ടികളെ അഭിനന്ദിച്ചത്. 

ഗാന്ധിജി നല്‍കിയ വിലപ്പെട്ട ഉപദേശം എന്താണ്? 
ഒരിക്കലും കള്ളം പറയരുത് എന്നായിരുന്നു ആ ഉപദേശം.

നിങ്ങളുടെ നോട്ടുബുക്കില്‍ ഗാന്ധിജിയുടെ ചിത്രം വരക്കൂ

'നാളത്തെ വലിയ മനുഷ്യരാണ് ഈ കുഞ്ഞുങ്ങള്‍' ഇങ്ങനെ ഗാന്ധി ജി കുട്ടികളെ ആശീര്‍വദിക്കാന്‍ കാരണം എന്താകും? 
ഞങ്ങള്‍ വല്ലപ്പോഴും കള്ളം പറയും എന്ന് കുട്ടികള്‍ സത്യസന്ധമാ യി പറഞ്ഞതുകൊണ്ടാണ് ഗാന്ധിജി കുട്ടികളെ ആശീര്‍വദിച്ചത്. 

കുട്ടികളുടെ സത്യസന്ധത ഗാന്ധിജിക്ക് ബോധ്യപ്പെട്ടതെങ്ങനെ? 
കുട്ടികള്‍ കള്ളം പറയാറുണ്ടോ എന്ന ഗാന്ധിജിയുടെ ചോദ്യത്തിനു ത്തരമായി വല്ലപ്പോഴുമൊക്കെ പറയാറുണ്ട് എന്ന് കുട്ടികള്‍ തുറന്നു പറഞ്ഞപ്പോഴാണ് അവരുടെ സത്യസന്ധത അദ്ദേഹത്തിന് ബോധ്യ പ്പെട്ടത്. 

ഗാന്ധിജി ഓരോ കുട്ടിയേയും സൂക്ഷ്മമായി നിരീക്ഷിച്ചത് എന്തു കൊണ്ടായിരുന്നു? 
വിദ്യാലയത്തില്‍ വൈകിയെത്തുന്നത് ശരിയായോ എന്നായിരുന്നു ആ സൂക്ഷമനിരീക്ഷണത്തിന്റെ അര്‍ത്ഥം
 -----------------------------------------------------------------------------------------------------------------------------------------------------------
ഗാന്ധിജിയെ അറിയാം 
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു. സത്യം മാത്രമേ പറയാവൂ എന്ന് ഉപദേശിച്ച ഗാന്ധിജി അത് സ്വജീവിത ത്തിലും പാലിച്ചിരുന്നു. ഗാന്ധിജിയുടെ ജീവചരിത്രത്തില്‍ നിന്ന് കൂടുതല്‍ സന്ദര്‍ഭങ്ങള്‍ കണ്ടെത്തി എന്റെ ബാപ്പുജി' എന്ന പേരില്‍ കുറിപ്പുതയാറാക്കുക. 
എന്റെ ബാപ്പുജി 
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. കരംചന്ദ് ഗാന്ധിയുടേയും പുത്‌ലിബായിയുടെയും ഇളയ പുത്ര നായി 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം നിയമം പഠിക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അഹിംസയിലൂന്നിയ അദ്ദേഹത്തിന്റെ സത്യാ ഗ്രഹം എന്ന സമരരീതി ലോകമെങ്ങും ശ്രദ്ധേയമായി. സത്യം, അഹിം സ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചു. നിസ്സഹകരണ സമ രം, നിയമലംഘന സമരം, ക്വിറ്റിന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം തുട ങ്ങിയ നിരവധി സമരങ്ങളിലൂടെ അദ്ദേഹം തന്റെ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. ''എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. 'എന്റെ ജീവി തമാണ് എന്റെ സന്ദേശം' എന്ന് അദ്ദേഹം പറഞ്ഞു. സത്യം മാത്രമേ പറയാവു എന്ന് ഉപേദശിച്ച ഗാന്ധിജി അത് സ്വജീവിതത്തില്‍ മരണംവരെ പാലിച്ചിരുന്നു. നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഇന്ത്യയിലെ മുവുവന്‍ ജനങ്ങളേയും ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിനായി. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹത്തെ നാം വിശേഷിപ്പിക്കുന്നു.
 ---------------------------------------------------------------------------------------------------------------------------------------------------------------------
പ്രവര്‍ത്തനം 
മാതൃകയിലുള്ളതുപോലെ എഴുതുക. 
ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 67 ലെ മാതൃകയിലുള്ളതു പോലെ എഴുതുക എന്നപ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ. അവന്‍ നോക്കി. അവന്റെ നോട്ടം കണ്ട് എല്ലാവരും അമ്പരന്നു. അവള്‍ പാടി. അവളുടെ .............. കേട്ട് മറ്റുള്ളവര്‍ കൈയ്യടിച്ചു. 
രവി നടന്നു. അവന്റെ .................. വേഗത്തിലായിരുന്നു. 

 അവന്‍ നോക്കി. അവന്റെ നോട്ടം കണ്ട് എല്ലാവരും അമ്പരന്നു. 
അവള്‍ പാടി. അവളുടെ പാട്ടു കേട്ട് മറ്റുള്ളവര്‍ കൈയ്യടിച്ചു. 
രവി നടന്നു. അവന്റെ നടത്തം വേഗത്തിലായിരുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------------
 പ്രവര്‍ത്തനം:
 ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 68 ലെ പദങ്ങള്‍ കണ്ടെത്താം എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ. 
പദങ്ങള്‍ കണ്ടെത്താം 
കുട്ടികള്‍ സ്‌നേഹപൂര്‍വം ഗാന്ധിജിയെത്തന്നെ നോക്കിനിന്നു. ഇതു പോലെ 'പൂര്‍വം' എന്ന് ചേര്‍ന്നുവരുന്ന പദങ്ങള്‍ കണ്ടെത്തി എഴുതാം? 
ഹൃദയപൂര്‍വം - അയാള്‍ ഹൃദയപൂര്‍വം കത്ത് അമ്മയ്ക്ക് നല്‍കി ധൈര്യപൂര്‍വ്വം -ഇന്ത്യന്‍ പട്ടാളക്കാര്‍ എതിരാളികളെ ധൈര്യപൂര്‍വ്വം നേരിട്ടു. ദയാപൂര്‍വ്വം - ഗാന്ധി തന്റെ എതിരാളികളോടുപോലും ദയാപൂര്‍വ്വം പെരുമാറി. 
നിരാശാപൂര്‍വ്വം -മത്സരങ്ങളില്‍ തോറ്റാല്‍ നിരാശാപൂര്‍വ്വം ഇരിക്കുന്നത് നന്നല്ല. 
വേദനാപൂര്‍വ്വം - ആ വാര്‍ത്ത വേദനാപൂര്‍വ്വം കേട്ടു. 
ആശ്ചര്യപൂര്‍വ്വം - അവള്‍ ആശ്ചര്യ പൂര്‍വ്വം എന്നെ നോക്കി. താല്‍പര്യപൂര്‍വ്വം -അവര്‍ തല്‍പര്യപൂര്‍വ്വം മത്സരത്തില്‍ പങ്കെടുത്തു.
 -----------------------------------------------------------------------------------------------------------------------------------------------------------------------
പകരം പദം കണ്ടെത്താം. 
 അടിവരയിട്ട പദങ്ങള്‍ക്കു പകരമായി ഏതു പദം ചേര്‍ക്കാം? 
1 ഒരു വലിയ ചിന്ത കുട്ടികളില്‍ രൂപപ്പെട്ടു തുടങ്ങി. 
2 ഗാന്ധിജി അവരോടുള്ള ഭാഷണം തുടര്‍ന്നു 
3 വല്ലപ്പോഴും കള്ളം പറയുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലില്ലേ? 
(നുണ, വിചാരം, സംസാരം, സന്തോഷം) 
 1 ഒരു വലിയ വിചാരം കുട്ടികളില്‍ രൂപപ്പെട്ടു തുടങ്ങി. 
2 ഗാന്ധിജി അവരോടുള്ള സംസാരം തുടര്‍ന്നു. 
3 വല്ലപ്പോഴും നുണ പറയുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലില്ലേ?
 --------------------------------------------------------------------------------------------------------------------------------------------------------------------
പ്രസംഗം എഴുതാം. 
ഗാന്ധിജിയെ കുറിച്ച് ഒരു പ്രസംഗം എഴുതുക. നിങ്ങള്‍ എഴുതിയ പ്രസംഗം അവതരിപ്പിക്കുകയും അവതരണത്തിന്റെ വീഡിയോ ടീച്ചര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുക. 
മാതൃക. 
എനിക്ക് ഏറ്റവും ബഹുമാന്യരായ അധ്യാപകര്‍, പ്രിയപ്പെട്ട കൂട്ടുകാരെ, മാതാപിതാക്കളെ, വിദേശ ശക്തികളില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിജി ആയിരുന്നു. അദ്ദേഹം 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ്് ജനിച്ചത്. അച്ഛന്‍ കരംചന്ദ് ഗാന്ധി, അമ്മ പുത്‌ലീഭായ്. ഒരു പക്ഷെ ഗാന്ധിജിയുടെ ജീവിതത്തെ മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ആഫ്രിക്കന്‍ യാത്രയായിരുന്നിരിക്കാം. കറുത്തവനോടുള്ള വെള്ളക്കാരന്റെ പെരുമാറ്റവും, അദ്ദേഹത്തിന് സാധാരണജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ അഹിംസയിലൂന്നിയ സമരം, തോക്കുകൊണ്ട്് ലോകം കീഴടക്കിയ സായിപ്പിനെ പോലും മുട്ടുമടക്കാന്‍ പ്രേരിപ്പിച്ചു. ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി ഗാന്ധിജി നടത്തിയ സമരങ്ങള്‍, സ്വാതന്ത്ര്യ സമരചരിത്രത്തിലെ മനോഹര നിമിഷങ്ങളാണ്. കേരളത്തില്‍ വഴിനടക്കാനുള്ള സമരത്തിന് വേണ്ടി അദ്ദേഹം കേരളത്തിലുമെത്തി. സത്യം അഹിംസ തുടങ്ങിയ മൂല്യങ്ങളില്‍ ഊന്നി അദ്ദേഹം ലോകത്തിനുനല്‍കിയ സമരമുറകള്‍ നമ്മള്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം അമൂല്യമായവയാണ് പ്രീയമുള്ളവരെ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ വായിച്ചും അറിഞ്ഞും വളരേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് എന്റെ ഈ എളിയവാക്കുകള്‍ ഉപസംഹരിക്കുന്നു. 

 മറ്റൊരു മാതൃക. 
പ്രിയ അധ്യാപകരെ, രക്ഷിതാക്കളെ കൂട്ടുകാരെ നമസ്‌കാരം, ഞാനിന്ന് സംസാരിക്കുന്നത് ഗാന്ധി എന്ന മഹദ് വ്യക്തിയെക്കുറിച്ചാണ്. ഒക്ടോബര്‍ 2 ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. ഈ സുദിനം നാം എല്ലാവര്‍ഷവും ഗാന്ധിജയന്തിയായി ആഘോഷിക്കുന്നു. എന്താണ് ഗാന്ധി ജയന്തിയുടെ സന്ദേശം? എന്തിനാണ് നാം ഗാന്ധിജിയെ സ്മരിക്കുന്നത്? ഗാന്ധിജയന്തിദിനത്തില്‍ നാം ആ മഹാത്മാവിനെ കൂടുതലായി അറിയുന്നു. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജീവിത കാലം മുഴുവന്‍ പോരാടിയ വ്യകതിയാണ് ഗാന്ധിജി. ഒടുവില്‍ അദ്ദേഹം രാജ്യത്തിനായി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തു. സത്യത്തെ മുന്‍ നിര്‍ത്തി അഹിംസയിലൂന്നിയ അക്രമരഹിതമായ സമരമാണ് ഗാന്ധിജി നയിച്ചത്. ചെറുപ്പം മുതല്‍ പാലിച്ചിരുന്ന സത്യവും ധര്‍മവും വളരും തോറും അദ്ദേഹത്തില്‍ വര്‍ധിച്ചുവന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നാണ്. വ്യക്തിയും കുടുംബവും സമൂഹവും നന്നാകണം. എന്നാലേ രാജ്യം ഭദ്രമാകുകയുള്ളൂ എന്നും, അക്ഷരം പഠിച്ചവര്‍ അക്ഷരം അറിയാത്തവരെ പഠിപ്പിക്കണമെന്നും ഗാന്ധിജി ആഹ്വാനം ചെയ്തു. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും അദ്ദേഹം പുലര്‍ത്തി. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറയാന്‍ ഗാന്ധിജിക്കു കഴിഞ്ഞിരുന്നു. ഗാന്ധിജി കാണിച്ചു തന്ന ഈ മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറാന്‍ ഗാന്ധിസ്മരണ നമ്മേ സഹായിക്കുമെന്ന് മാത്രം പറഞ്ഞുകൊണ്ട് എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു. ജയ്ഹിന്ദ് 
-------------------------------------------------------------------------------------------------------------------------------------------------------------------------
 പ്രവര്‍ത്തനം 
 കുറിപ്പെഴുതാം. 
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു മഹത് വ്യക്തിയെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. 
കുഞ്ഞുണ്ണിമാഷ് 
ചാവക്കാടിനടുത്ത് പള്ളിപ്രം ഗ്രാമത്തില്‍ 1927 മെയ് 10 ന് കുഞ്ഞു ണ്ണിമാഷ് ജനിച്ചു ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യസാഹിത്യകൃതി രചിച്ചു. ഫലിതമയമായ കുട്ടിക്കവിതകള്‍, കടങ്കഥകള്‍, രേഖാചിത്രങ്ങള്‍, നുറുങ്ങു കഥകള്‍, നാടകങ്ങള്‍ എന്നിവ കുഞ്ഞുണ്ണി മാഷുടെ സാഹിത്യ പരിശ്രമങ്ങളാണ്. നാടന്‍ പാട്ടുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും കുഞ്ഞുണ്ണിക്കവിതയെ സ്വാധീനിക്കുന്നു. കുട്ടിക്ക വിതകള്‍ തന്റെ തന്നെ ഉള്ളിലുള്ള കുട്ടിയെ പുറത്തു കൊണ്ടുവരുന്നതായി കുഞ്ഞുണ്ണിമാഷ് പറയാറുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡും കേരള ബാലസാഹിത്യ അവാര്‍ഡും വാഴക്കുന്നം അവാര്‍ഡും വി .എ കേശവന്‍ നായര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2006 മാര്‍ച്ച് 26 ന് കുഞ്ഞുണ്ണിമാഷ് അന്തരിച്ചു. 

 പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 
ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 ന് ജനനം. മഹാനായ സാഹിത്യകാരന്‍ വിദേശനയത്തില്‍ ഇന്ത്യയുടെതായ പഞ്ചശീലതത്വത്തിന്റെ ഉപജ്ഞാതാവ്, ഗാന്ധിജിയുടെ വത്സലശിഷ്യന്‍ അങ്ങനെ പോകുന്നു ആ പട്ടിക. എന്നാല്‍ നമ്മുടെ ഭാരത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിനെ എന്നെന്നും ഓര്‍ക്കുന്നത് ചാച്ച നെഹ്‌റു എന്നാണ്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി നാം ആ ഘോഷിക്കുന്നു ജവാഹര്‍ എന്നാല്‍ അരുമയായ രത്‌നം എന്നാണര്‍ഥം. കൈവെച്ച മേഖലകളിലെല്ലാം രത്‌നശോഭ പടര്‍ത്തി മുക്കാല്‍നൂറ്റാണ്ടോളം ഭാരതഭൂമിയെ ധന്യമാക്കിക്കൊണ്ടാണ് 1964 മെയ് 27 ന് ജവാഹര്‍ലാല്‍ നെഹ്‌റു നമ്മോട് യാത്രപറഞ്ഞത്. കുഞ്ഞുങ്ങളെയും പൂക്കളെയും ജീവനുതുല്യം സ്‌നേഹിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു.

 ഡോ. ഭീംറാവു അംബേദ്കര്‍ 
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കര്‍. അടിസ്ഥാന ജനതയുടെ രാഷ്ട്രീയ നേതാവും നിയമജ്ഞനും പണ്ഡിതനുമായിരുന്നു. 1891 ഏപ്രില്‍ 14ന് മഹാരാക്ഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ രാംജിമലോജി സക്പാല്‍ അംബേദ്കര്‍, അമ്മ ഭീമാബായി. ഒരു പാവപ്പെട്ട ദളിത് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്കും ഹിന്ദു തൊട്ടുകൂടായ്മയ്ക്കും എതിരേ പോരാടുന്നതിന് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. 1956 ഡിസംബര്‍ 6-ന് 65-മത്തെ വയസ്സില്‍ അന്തരിച്ചു. 1990 ല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം ലഭിച്ചു. 

അയ്യങ്കാളി 
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ 1863 ആഗസ്റ്റ് 28 ന് അയ്യന്‍കാളി ജനിച്ചു. അവര്‍ണര്‍ക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. 1937 ല്‍ ഗാന്ധിജി ഇതിനെ പ്രശംസിച്ചിരുന്നു. മഹാകവി കുമാരനാശാനുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു. 1907 ല്‍ തിരുവിതാകൂര്‍ സര്‍കാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ് സാധുജന പരിപാലനസംഘം. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചക്കായ് യോഗം പ്രവര്‍ത്തിച്ചു. കൂടാതെ അദ്ദേഹം ധാരാളം തൊഴില്‍സമരങ്ങള്‍ നയിച്ചു. 1911 ല്‍ പ്രജാസാഭാ മെമ്പറായി.1941 ജൂണ്‍ 18ന് അയ്യന്‍കാളി അന്തരിച്ചു 

ശ്രീനാരായണഗുരു. 
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിയുമായിരുന്നു ശ്രീനാരായണഗുരു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും, അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്നതുമായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, തുടങ്ങിയവയ്‌ക്കെതിരെ അദ്ദേഹം പോരാടി. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു. 1856 ഓഗസ്റ്റ് 20 ചെമ്പഴന്തിയില്‍ ജനനം, 1928 സെപ്തംബര്‍ 20 ന് മരണം.
-----------------------------------------------------------------------------------------------------------------------------------------------------------------------
ഗാന്ധിജിയെ വരയ്ക്കാം 
ഗാന്ധിജിയുടെ സന്ദേശം

No comments: