കേരളം അടിസ്ഥാന വിവരങ്ങള്‍

കേരളം അടിസ്ഥാന വിവരങ്ങള്‍

തലസ്ഥാനം : തിരുവനന്തപുരം

സംസ്ഥാന മൃഗം : ആന

സംസ്ഥാന പക്ഷി : വേഴാമ്പല്‍

വിസ്തീര്‍ണ്ണം : 38,863 ചകിമീ

ജനസംഖ്യ : 3,34,06,061

ജനസാന്ദ്രത : 859 / ചകിമീ

സ്ത്രീപുരുഷ അനുപാതം : 1084/1000

സാക്ഷരത : 93.91%

ഭാഷകള്‍ : മലയാളം

ലോക്‌സഭാ സീറ്റുകള്‍ : 20

രാജ്യസഭാ സീറ്റുകള്‍ : 9

അസംബ്ലി സീറ്റുകള്‍ : 140

ജില്ലകള്‍ : 14


പഞ്ചായത്തുകള്‍ :  941

വില്ലേജുകള്‍

മുനിസിപ്പാലിറ്റികള്‍ : 

കോര്‍പ്പറേഷനുകള്‍

ബ്ലോക്കു പഞ്ചായത്തുകള്‍: 152

ജില്ലാ പഞ്ചായത്തുകള്‍




''കേരവൃക്ഷങ്ങളുടെ നാട്' എന്ന അര്‍ഥത്തിലാണത്രേ കേരളം എന്ന പേരുണ്ടായത്. 

പണ്ട് ചേരന്മാര്‍ ഇവിടം ഭരിച്ചിരുന്നു. ചേരന്മാരുടെ നാട് ചേരളമായി. ഇതാണ് പിന്നീട് കേരളമായതെന്നും ചില പണ്ഡിതന്മാര്‍ വാദിക്കുന്നു. 

പണ്ടു മുതല്‍ക്കേ കേരളത്തിന് പല വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധം ഉണ്ടായിരുന്നു. ചൈനക്കാര്‍, ഗ്രീക്കുകാര്‍, അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പ്പെടും. 

അശോക ചക്രവര്‍ത്തിയുടെ ശിലാശാസനത്തിലും കേരളത്തെപ്പറ്റി സൂചനയുണ്ട്. 

പണ്ട് പല നാട്ടുരാജ്യങ്ങളായിട്ടായിരുന്നു കേരളത്തിന്റെ കിടപ്പ്. വടക്കേ മലബാറിലെ കോലത്തിരിമാരും കോഴിക്കോട്ടെ സാമൂതിരിമാരും കൊച്ചിയിലെ രാജാക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരും മറ്റും ചരിത്രപ്രശസ്തരാണ്. 


തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണ് തലസ്ഥാനമായ തിരുവനന്തപുരം വളര്‍ച്ച പ്രാപിക്കുന്നത്. തിരൂവിതാംകൂര്‍, കൊച്ചി എന്നിവയാണ് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങള്‍. 

1949 ജൂലൈ ഒന്നാം തീയതി കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്ന് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നു. 

അക്കാലത്ത് മലബാര്‍ മേഖല മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1956 നവംബര്‍ ഒന്നിന് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നിവ ചേര്‍ന്ന് കേരള സംസ്ഥാനം രൂപംകൊണ്ടു. 

കൃഷിക്ക് ഏറെ പ്രാധാന്യമുള്ള സമ്പദ്വ്യവസ്ഥയാണ് കേരളത്തിലേത്. എങ്കിലും ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനം താരതമ്യേന കൂറവാണ്. പ്രധാന ഭക്ഷണമായ അരി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. തേങ്ങ, കപ്പ എന്നിവയും ഇവിടെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നു. ഏത്തവാഴ, ഇഞ്ചി, തേയില, കാപ്പി തുടങ്ങിയവയാണ് മറ്റു കൃഷികള്‍. തേക്കടി, കോവളം, പൊന്മുടി, കുമരകം, കൊച്ചി തുടങ്ങിയവ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. 


ജില്ലകള്‍

01. തിരുവനന്തപുരം

02. കൊല്ലം

03. പത്തനംതിട്ട

04. ആലപ്പുഴ

05. കോട്ടയം

06. ഇടുക്കി

07. എറണാകുളം

08. തൃശൂര്‍

09. പാലക്കാട്

10. മലപ്പുറം

11. കോഴിക്കോട്

12. വയനാട്

13. കണ്ണൂര്‍

14. കാസര്‍കോട്


അതിര്‍ത്തികള്‍

വടക്ക് കിഴക്ക് - കര്‍ണാടകം

കിഴക്ക് തെക്ക് - തമിഴ്‌നാട്

പടിഞ്ഞാറ് - അറബിക്കടല്‍

ചരിത്രം

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുന:സംഘടനയുടെ ഭാഗമായി 1956 നവംമ്പര്‍ ഒന്നിനു കേരളം നിലവില്‍ വന്നു.

പ്രധാന നദികള്‍

കേരളത്തില്‍ ആകെ 44 നദികളുണ്ട്. ഇതില്‍ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയാണ്. പാമ്പാര്‍, കബനി, ഭവാനി

കൃഷി

നെല്ല്, തേങ്ങ, റബര്‍, വാഴ, മരച്ചീനി എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍.

വ്യവസായം

വ്യവസായങ്ങള്‍ കുറവ്. ഐടി മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നു.

മൂന്നാര്‍ - ഒരു സുഖവാസ കേന്ദ്രമായ മൂന്നാര്‍ പട്ടണം ചായത്തോട്ടങ്ങള്‍ക്കു നടുവിലാണ്.

ഓണം - കേരളീയരുടെ ദേശീയോല്‍സവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ ഓണം ആഘോഷിക്കുന്നു. അത്തം മുതല്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷം ഉണ്ട്.

മലയാറ്റൂര്‍ പള്ളി - മലയാറ്റൂര്‍ മലയുടെ മുകളില്‍ നില്‍ക്കുന്ന സെന്റ്‌തോമസ് പള്ളി അനവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു.

തെയ്യം - വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയാണു തെയ്യം ശരീരമാസകലം ചായം തേച്ച് സ്വയം ദേവിയായി പകര്‍ന്നാടുകയാണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍  വരെയുള്ള മാസങ്ങളിലാണ് തെയ്യം വിവിധ ക്ഷേത്രങ്ങളില്‍ നടത്തുന്നത്.

വള്ളം കളി - ഓണക്കാലത്തു നടത്തുന്ന ജലോത്സവമാണു വള്ളം കളി. വലിയ വഞ്ചികളില്‍ പാട്ടുപാടി ആളുകള്‍ മത്സരിച്ചു വള്ളം തുഴയുന്നു.

മട്ടാഞ്ചേരി സിനഗോഗ് - മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ചരിത്രപരമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ബല്‍ജിയം മെഴുകുതിരി സ്റ്റാന്‍ഡുകള്‍ സ്വര്‍ണ്ണക്കിരീടങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.

മഹാത്മാ അയ്യങ്കാളി- കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

ശ്രീ നാരായണ ഗുരു - കേരളത്തിലെ ഒരു പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു. ജാതി വ്യവസ്ഥയ്ക്ക് എതിരെ ജീവിതകാലം മുഴുവന്‍ പോരാടി. അവര്‍ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.

തൃശൂര്‍ പൂരം - വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും കുടമാറ്റവുമായി എല്ലാ വര്‍ഷവും മേടമാസത്തിലെ പൂരം നാളില്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ പൂരം ആഘോഷിക്കുന്നു. 


മറ്റു വസ്തുതകള്‍

38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വിസ്തീര്‍ണം.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലുപ്പത്തില്‍ ഇരുപത്തിഒന്നാം സ്ഥാനമാണ് കേരളത്തിന്.

ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 1.18 ശതമാനമാണ് കേരളം.

3 കോടി 4633 ലക്ഷത്തിലേറെയാണ് കേരളത്തിന്റെ ജനസംഖ്യ(2018). ഇന്ത്യന്‍ ജനസംഖ്യയുടെ 3.2 ശതമാനത്തിലേറെയാണിത്.

ജനസംഖ്യാടിസ്ഥാനത്തില്‍, സംസ്ഥാനങ്ങള്‍ക്കിടയില്‍ പന്ത്രണ്ടാം സ്ഥാനമാണ് കേരളത്തിന്.

കേരളത്തിലെ സ്ത്രീ പുരുഷാനുപാതം 1084:1000. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ത്രീപുരുഷാനുപാതമാണിത്.

ചതുരശ്ര കിലോമീറ്ററിന് 860 ആണ് കേരളത്തിന്റെ ജനസാന്ദ്രത.

ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരതാ ശതമാനം കേരളത്തിലാണ് - 94%

ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം കേരളം - 1991 ഏപ്രില്‍ 18.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത നഗരം - കോട്ടയം (1989)

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ജില്ലാ - എറണാകുളം (1990)



1. സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (1991)

2. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം നിര്‍മിക്കപ്പെട്ട സംസ്ഥാനം

3. സമ്പൂര്‍ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

4. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യം സ്വീകരിച്ച സംസ്ഥാനം

5. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉത്പാദിപ്പക്കുന്ന സംസ്ഥാനം

7. ഭരണഘടനയുടെ അനുച്ചേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം

8. 2011 സെന്‍സസ് പ്രകാരം ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം

9. കടല്‍മാര്‍ഗം യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമെത്തിയ പ്രദേശം

10. ഇന്ത്യയിലാദ്യമായി ഇക്കോ ടൂറിസം (തെന്മല) ആരംഭിച്ച സംസ്ഥാനം

11. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

12. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം

13. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം.

14. ഇന്ത്യയില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം

15. മോഹിനിയാട്ടം എന്ന ക്ലാസിക്കല്‍ നൃത്തരുപം ഉദ്ഭവിച്ച സംസ്ഥാനം

16. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി, ക്രിസ്ത്യന്‍ പള്ളി, മോസ്‌ക് എന്നിവ സ്ഥാപിതമായ സംസ്ഥാനം

17. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ജൂതപ്പള്ളികളില്‍ (മട്ടാഞ്ചേരി സിനഗോഗ്) ഏറ്റവും പഴക്കമുള്ളത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

18. ഇന്ത്യയില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം

19. ഏറ്റവും കൂടുതല്‍ പ്രാവശ്യം രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനം

20. ജനനനിരക്ക്, മരണനിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

21. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

22. ഇന്ത്യയില്‍ പ്രവാസി ക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യത്തെ സംസ്ഥാനം.

23. ഇന്ത്യയിലാദ്യമായി റബ്ബര്‍ തോട്ടം ആരംഭിച്ച സംസ്ഥാനം.

24. ഇന്ത്യയില്‍നിന്ന് സൂപ്പര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം.

25. ഭൂപരിഷ്‌കരണം നടപ്പാക്കിയ ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം.

26. മുഴുവന്‍ ഗ്രാമങ്ങളെയും റോഡുമുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.

27. ഇന്ത്യയില്‍ ഏറ്റുവും കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം

28. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനം

29. സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഫ്രണ്ട്‌സ് എന്ന സംവിധാനം ആവിഷ്‌കരിച്ച ഇന്ത്യന്‍ സംസ്ഥാനം

30. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് ഉള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

31. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

32. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

33. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം

34. ഇന്ത്യയിലാദ്യമായി ദുരന്തനിവാരണ അതോരിറ്റി സ്ഥാപിച്ച സംസ്ഥാനം

35. ഇന്ത്യയിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ച സംസ്ഥാനം

36. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം

37. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

38. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ സംസ്ഥാനം

39. മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

40. ഇന്ത്യയില്‍ ശിശുക്കളുടെ അവകാശത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

41. ഇന്ത്യയില്‍ ശൈശവ വിവാഹ സൂചികയില്‍ ഏറ്റവും താഴ്ന്ന റാങ്കുള്ള സംസ്ഥാനം

42. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേപ്പാലം ഏത് സംസ്ഥാനത്താണ് 

43. വിദ്യാഭ്യാസപരമായി ഏറ്റവും ഉന്നതി കൈവരിച്ചിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം.

44. ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച സംസ്ഥാനം.

45. ഇന്ത്യയിലാദ്യമായി ചിട്ടി ആരംഭിച്ച സംസ്ഥാനം

46. ഇന്ത്യയില്‍ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം

47. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം മുതിര്‍ന്ന പൗരന്‍മാരുള്ള സംസ്ഥാനം

48. ഇന്ത്യയിലാദ്യമായി മാജിക് ടൂറിസം നടപ്പാക്കിയ സംസ്ഥാനം

49. ഇന്ത്യയിലാദ്യമായി മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഗ്രാമീണസേവനം നിര്‍ബന്ധിതമാക്കിയ സംസ്ഥാനം

50. ഇന്ത്യയിലാദ്യമായി അണക്കെട്ട് സുരക്ഷാ അതോരിറ്റി രൂപവത്കരിച്ച സംസ്ഥാനം

51. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

52. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇസിജി സുദര്‍ശന്‍ ജനിച്ച സംസ്ഥാനം

53. കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം


No comments: