എലിയും പൂച്ചയും -കഥപൂര്‍ത്തിയാക്കാം. (STD-2)
ഒരിക്കല്‍ ഒരിടത്ത് ഒരു എലിയും പൂച്ചയും ഉണ്ടായിരുന്നു. പൂച്ച എപ്പോഴും എലിയെ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഇര തേടി നടക്കുമ്പോള്‍ പൂച്ച, വേട്ടക്കാരന്‍ വിരിച്ച വലയില്‍ വീണു. രക്ഷപെടാനായി പൂച്ച ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ സാധിച്ചില്ല. ഇനി രക്ഷപ്പെടണമെങ്കില്‍ എലി വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് പൂജയ്ക്ക് മനസ്സിലായി. ഉച്ചത്തില്‍ കരഞ്ഞ് എലിയുടെ ശ്രദ്ധ ക്ഷണിച്ച ശേഷം, പൂച്ച ഇങ്ങനെ പറഞ്ഞു ഇനി നീ വിചാരിച്ചാല്‍ മാത്രമേ എന്നെ ഇവിടെ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ..ഇനി മുതല്‍ നമ്മള്‍ നല്ല കൂട്ടുകാര്‍ ആയിരിക്കും... നീ വലിയ പരാക്രമിയാണ് കൂടാതെ ധൈര്യവാനുമാണ്. അങ്ങനെ പൂച്ച, എലിയെ പുകഴ്ത്തി തുടങ്ങി. താന്‍ വല മുറിച്ചു കഴിഞ്ഞാല്‍ പൂച്ച തന്നെ പിടിക്കുമെന്ന് എലിക്കറിയാം. പൂച്ച തന്നെ പുകഴ്ക്കുന്നത് അതിനാണെന്ന് എലിയ്ക്ക് മനസ്സിലായി. എങ്കിലും എലിക്ക് പൂച്ചയോട് ദയ തോന്നി. അതുകൊണ്ട് എലി വേട്ടക്കാരന്‍ എത്തുന്നത് വരെ കാത്തിരുന്നു.. വേട്ടക്കാരന്‍ ദൂരെ എത്തുന്നത് കണ്ടു എലി ഓടിച്ചെന്ന് വല മുറിച്ചു പൂച്ചയെ രക്ഷപെടുത്തി. എന്നിട്ട് പൂച്ചയില്‍ നിന്നും എലി ഓടി രക്ഷപ്പെട്ടു. വേട്ടക്കാരനെ കണ്ട പൂച്ചയും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. പിന്നീട് വളരെക്കാലം എലിയും പൂച്ചയും നല്ല സുഹൃത്തുക്കളയായിരുന്നു.
No comments:
Post a Comment