ജൂലൈ 28 പ്രകൃതി സംരക്ഷണ ദിന പ്രസംഗം (L.P.)

 മാന്യ സദസ്സിന് നമസ്‌കാരം,( പ്രസംഗം കേള്‍ക്കാന്‍ ഇവിടെ തൊടുക.)

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം.  

അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെ കുറിച്ച് ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിയ്ക്കുവാനുമുള്ള ഒരു ദിനം.

മനുഷ്യന്റെയും മറ്റ് ലക്ഷക്കണക്കിന് ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ ഭൂമി, മറ്റ് ഗ്രഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്. 

കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഈ ഭൂമിയിലെ ആവാസവ്യവസ്ഥ നമ്മുടെ ഇടപെടല്‍ കൊണ്ട് നാശത്തിന്റെ പാതയിലാണെന്ന് പലരും തിരിച്ചറിയുന്നില്ല.   

പൂക്കളും പൂമ്പാറ്റകളും പുഴയും മഞ്ഞും മലയും മഴയും വെയിലും കാടും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള ഈ ഭൂമി, അറിഞ്ഞിടത്തോളം ജീവന്‍ നിലനില്‍ക്കുന്ന ഏക ഗോളമാണ്. പക്ഷെ ഈ തിരിച്ചറിവുകള്‍ ശരിയായി ലഭിക്കാത്ത മനുഷ്യന്‍, അവന്റെ സുഖത്തിനുവേണ്ടി മാത്രം ഭൂമിയെ നശിപ്പിക്കുന്നതില്‍  മത്സരിച്ചുകൊണ്ടിരിക്കുന്നു. 

ഈ വരുന്ന ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമാണന്ന തിരിച്ചറിവില്‍ ഓരോ മനുഷ്യനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു. നന്ദി നമസ്‌കാരം.


No comments: