STD 3 നക്ഷത്രവും പൂവും

നക്ഷത്രവും പൂവും


പ്രവര്‍ത്തനം

ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 54 ലെ നക്ഷത്രവും പൂവും എന്ന കവിത വായിക്കൂ.

നക്ഷത്രവും പൂവും
നക്ഷത്രമൊന്നിനെക്കാട്ടി - വാനം
മുക്കുറ്റിയോടു ചോദിച്ചു.
ഉണ്ടോ ഒരെണ്ണമിവണ്ണം - നിന 
ക്കെന്നോടു മത്സരം കൂടാന്‍ 
താണുപോയല്ലോ ശിരസ്സ് - ചെടി 
യ്ക്കീരനായല്ലോ മിഴികള്‍ 
ഇല്ലായ്മ സമ്മതിക്കുമ്പോള്‍ - വേറെ
വല്ലായ്മയെന്തുള്ള പാരില്‍ 
അന്നേരമുണ്ടാശിരസ്സില്‍ - ഒരു 
കുഞ്ഞുപൂവിന്റെ വിരിയല്‍ 
രത്‌നം പതിച്ചതുപോലെ - അതില്‍ 
കാന്തിയെങ്ങും ചിതറുന്നു. 
കണ്ണഞ്ചുമാറായി വ്യോമം - മണ്ണില്‍ 
ഇത്രയുമുണ്ടാവുമോ ചന്തം
നക്ഷത്രമെത്ര നിസ്സാരം - ഇതാ 
ഭൂമിയിലെ പൊന്നു താരം
അത്രയും താഴ്മയില്‍ നിന്നേ - വരൂ
ഇത്രയ്ക്കഴക് പൂവിന്നും.

പ്രവര്‍ത്തനം : 2 കവിത വായിക്കാം 
കവിതയില്‍ നിന്നും ചോദ്യങ്ങള്‍ കണ്ടെത്തി എഴുതൂ. അവയുടെ ഉത്തരങ്ങളും നോട്ടുബുക്കില്‍ എഴുതാന്‍ മറക്കല്ലേ.


1. ഉണ്ടോ ഒരെണ്ണമിവ്വണ്ണം എന്ന് എന്തിനെ കാട്ടിയാണ് വാനം മുക്കുറ്റയോട് ചോദിച്ചത് ?
നക്ഷത്രത്തെ കാട്ടി. 
2. ആര് ആരോടാണ് വീമ്പു പറഞ്ഞത് ? 
വാനം /ആകാശം മുക്കുറ്റിയോട് 
3. എന്താണ് വാനം മുക്കുറ്റിയോട് വീമ്പ് പറഞ്ഞത് ? 
നക്ഷത്രത്തെ കാട്ടി ഇതുപോലെ ഒരെണ്ണം  നിന്റെയടുത്തുണ്ടോ എന്നു ചോദിച്ചാണ് വീമ്പ് പറഞ്ഞത്.
4. ഇതുകേട്ടപ്പോള്‍ മുക്കുറ്റിയ്ക്ക് എന്ത് സംഭവിച്ചു ? 
മുക്കുറ്റിയുടെ തലതാണു, കണ്ണുകള്‍ ഈറനായി.
5. ഇത് കണ്ടു കവി നമ്മോട് പറയുന്നത് എന്താണ് ?
ഇല്ലായ്മ സമ്മതിക്കുന്നത് പോലെ വല്ലായ്മ ഭൂമിയില്‍ വേറെ എന്താണ് ഉള്ളത്.
6. പിന്നീടെന്താണ് സംഭവിച്ചത് ? 
രത്‌നംപതിച്ചതുപോലെ ഒരു പൂവ് മുക്കുറ്റിയില്‍ വിരിഞ്ഞു.
7. ഇത് കണ്ടപ്പോള്‍ ആകാശത്തിന് എന്ത് സംഭവിച്ചു ? 
ആകാശത്തിന്റെ കണ്ണഞ്ചിപ്പോയി.
8. കണ്ണഞ്ചിപ്പോയത് ആര്‍ക്കാണ് ? 
വാനത്തിന് / ആകാശത്തിന് 
9. ശിരസ്സില്‍ രത്‌നം പതിച്ചത് പോലെ വിരിഞ്ഞത് എന്താണ്?
മുക്കുറ്റി പൂ 
10. നക്ഷത്രം എന്താണ് സമ്മതിച്ചത്?
 ഈ മുക്കുറ്റി പൂവിനുമുന്നില്‍ നക്ഷത്രം എത്രയോ നിസ്സാരമെന്നാണ് സമ്മതിച്ചത്.
11. ഈ കവിത നല്‍കുന്ന സന്ദേശം എന്താണ് ? 
താഴ്മ ഉള്ളിടത്തെ ഉയര്‍ച്ചയുണ്ടാകൂ എന്നാണ് ഈ കവിത നല്‍കുന്ന സന്ദേശം


പ്രവര്‍ത്തനം 
ഈണത്തില്‍ താളത്തില്‍ ചൊല്ലാം
ടെക്‌സ്റ്റ്ബുക്ക് പേജ് നമ്പര്‍ 58 ലെ '
ഈണത്തില്‍ താളത്തില്‍ ചൊല്ലാം' എന്ന ഭാഗത്ത് തന്നിരിക്കുന്ന കവിതകള്‍ നിങ്ങളുടേതായ ഈണത്തില്‍ ചൊല്ലു.


ഓമനത്തിങ്കള്‍ക്കിടാവോ നല്ല 
കോമളത്താമരപ്പൂവോ 
പൂവില്‍ നിറഞ്ഞ മധുവോ പരി 
പൂര്‍ണേന്ദു തന്റെ നിലാവോ


ഈ വല്ലിയില്‍ നിന്നു ചെമ്മേ-പൂക്കള്‍ 
പോകുന്നിതാ പറന്നമ്മേ 
തെറ്റി നിനക്കുണ്ണീ ചൊല്ലാം- നല്‍ 
പൂമ്പാറ്റകളല്ലേ ഇതെല്ലാം


പ്രവര്‍ത്തനം
 ഈണത്തില്‍ ചൊല്ലുകടെക്‌സ്റ്റ്ബുക്ക്  പേജ് നമ്പര്‍ 56 ലെ 'ഈണത്തില്‍ ചൊല്ലുക' എന്ന പ്രവര്‍ത്തനം ചെയ്യു.
നിങ്ങള്‍ കണ്ടെത്തിയ ഈണങ്ങളില്‍ പാടുന്നതിന്റെ വീഡിയോ ടീച്ചര്‍ക്ക് അയച്ച് കൊടുക്കുക.


പ്രവര്‍ത്തനം
പകരം പദങ്ങള്‍ കണ്ടെത്താം
ടെക്‌സ്റ്റ്ബുക്ക് പേജ് നമ്പര്‍ 55 ലെ 'പകരം പദങ്ങള്‍ കണ്ടെത്താം' എന്ന പ്രവര്‍ത്തനം ചെയ്യു.


ആകാശം - വാനം, മാനം,വ്യോമം
കണ്ണ് - മിഴി, അക്ഷി, നയനം
ഭംഗി - ചന്തം, അഴക്, ചേല്, കാന്തി
നക്ഷത്രം - താരം, താരകം, ഉഡു
പൂവ് - സുമം, മലര്‍, അലര്‍
തല - ശിരസ്സ്, ശീര്‍ഷം, ഉത്തമാംഗം
മണ്ണ് - പൂഴി, മൃത്ത്, മൃത്തിക
ഭൂമി - ധര, ധരിത്രി, ക്ഷോണി 


പ്രവര്‍ത്തനം

പദശേഖരം വിപുലപ്പെടുത്താം.

നക്ഷത്രം - താരം, താരകം, ഉഡു 

ആകാശം - വാനം, മാനം,വ്യോമം 

പൂവ് - സുമം, മലര്‍, അലര്‍ 

തല ശിരസ്സ്, ശീര്‍ഷം, ഉത്തമാംഗം 

കണ്ണ് മിഴി, അക്ഷി, നയനം 

മണ്ണ് - പൂഴി, മൃത്ത്, മൃത്തിക 

ഭൂമി ധര, ധരിത്രി, ക്ഷോണി, പാര്

ചന്തം - അഴക്, ഭംഗി,. ചേല്, കാന്തി

ഇത്തരത്തില്‍ കൂടുതല്‍ പദങ്ങള്‍ കണ്ടെത്തി പദശേഖരം വിപുലപ്പെടുത്തു.


പ്രവര്‍ത്തനം

ടെക്‌സ്റ്റ്ബുക്ക് പേജ് നമ്പര്‍ 58 ലെ പദശേഖരം ' എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ.


താഴ്മ - വിനയം

പാര് - ഭൂമി

വ്യോമം - വാനം, ആകാശം

ഈറന്‍ - നനഞ്ഞ


പ്രവര്‍ത്തനം 

സംഭാഷണമെഴുതാം.

ടെക്‌സ്റ്റ്ബുക്ക് പേജ് നമ്പര്‍ 56 ലെ സംഭാഷണമെഴുതാം എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കു


ആകാശം : നിനക്കെന്നോട് മത്സരിക്കാമോ?

മുക്കുറ്റി : അയ്യോ! അങ്ങയോട് മത്സരിക്കാന്‍ ഞാനില്ല.

ആകാശം : നിന്റെ കൈയ്യില്‍ ഈ നക്ഷത്രത്തെപ്പോലെ ഒരെണ്ണമില്ലെന്ന് നീ സമ്മതിക്കുകയാണൊ?

മുക്കുറ്റി : അതെ, ഈ പ്രപഞ്ചത്തിലെ ഒന്നും മറ്റൊന്നിനേക്കാള്‍ വലുതല്ലെന്ന് തിരിച്ചറിയാത്ത അങ്ങയോട് മല്‍സരിക്കാന്‍ എന്നെപ്പോലെ നിസ്സാരയായ ഒരു ചെടിക്ക് എങ്ങനെയാകും?


പേജ് നമ്പര്‍ 55

കണ്ടെത്തി എഴുതാം

ചെടിയുടെ മിഴികള്‍ ഈറനായത് എപ്പോഴാണ്?

മിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആകാശം മുക്കുറ്റിയോടു ചോദിച്ചു ഇതുപോലെയൊരെണ്ണം നിനക്കുണ്ടോ എന്നോടു മല്‍സരിക്കാന്‍ . ഇതു കേട്ടപ്പോഴാണ് മുക്കുറ്റിയുടെ മിഴികള്‍ ഈറനായത്.


''കണ്ണഞ്ചുമാറായി വ്യോമം'' - എന്തുകൊണ്ട്?

ആകാശത്തിന്റെ പരിഹാസം കേട്ട് സങ്കടം കൊണ്ട് മുക്കുറ്റി തല കുനിച്ചു. അപ്പോള്‍ മുക്കുറ്റിയുടെ ശിരസ്സില്‍ രത്‌നം പതിച്ചതു പോലെ ഒരു കുഞ്ഞു പൂവ് വിരിഞ്ഞു. ഇത് കണ്ടപ്പോഴാണ് ആകാശത്തിന്റെ കണ്ണഞ്ചിപ്പോയത്.


കുനിഞ്ഞ ശിരസ്സുമായി മുക്കുറ്റി എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാവും?

ഈ ഭൂമിയിലെ ഒരു കുഞ്ഞു ചെടിയായ എനിക്ക് ഒട്ടും ഭംഗിയില്ല . എല്ലാവരും എന്നെ പരിഹസിക്കുന്നു. ഒരായിരം നക്ഷത്രങ്ങളുമായി തിളങ്ങി നില്‍ക്കുന്ന ആകാശം കാണാന്‍ എന്തു ഭംഗിയാണ്. നക്ഷത്രം പോലെ ഒരു പൂവ് എനിക്കും കിട്ടിയിരുന്നെങ്കില്‍ ഞാനും ആകാശത്തെപ്പോലെ സുന്ദരിയായേനെ എന്നൊക്കെയായിരിക്കും മുക്കുറ്റി ചിന്തിച്ചിട്ടുണ്ടാവുക.


പേജ് നമ്പര്‍ 58

ആശയം കണ്ടെത്താം എഴുതാം

''ഇല്ലായ്മ സമ്മതിക്കുമ്പോള്‍ - വേറെ വല്ലായ്മയെന്തുള്ളൂ. പാരില്‍

നമ്മുടെ കുറവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ സമ്മതിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന വേദന വളരെ കൂടുതലാണ്. ആര്‍ക്കും അവരവരുടെ കുറവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കാന്‍ ഇഷ്ടമുണ്ടാകില്ല.


അത്രയും താഴ്മയില്‍ നിന്നേ - വരു

ഇത്രയ്ക്കഴകു പൂവിന്നും

വിനയം ഉള്ളവര്‍ക്കേ ജീവിതത്തില്‍ വിജയം ഉണ്ടാവുകയുള്ളു. എത്ര ഉയര്‍ച്ചയില്‍ നില്‍ക്കുന്ന ആളാണെങ്കിലും അഹങ്കരിച്ചാല്‍ അവര്‍ക്കു നാശം വന്ന് ഭവിക്കും. വിനയമാണ് യഥാര്‍ത്ഥ അഴക് എന്ന് കവി ഈ വരികളിലൂടെ സൂചിപ്പിക്കുന്നു.

 അണ്ണാന്‍കുഞ്ഞും ആനമൂപ്പനും  രണ്ട്


 പ്രവര്‍ത്തനം

നിറം കൊടുത്ത് തലക്കെട്ട് നല്‍കാം.

ടെക്‌സ്റ്റ്ബുക്ക് പേജ് നമ്പര്‍ 57 'നിറം കൊടുത്ത് തലക്കെട്ട് നല്‍കാം' എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ.


പ്രവര്‍ത്തനം 2

ചിത്രം വരക്കാം.

ചുറ്റുപാടും നിങ്ങള്‍ കാണുന്ന മനോഹരമായ കാഴ്ചയുടെ ചിത്രം വരച്ചു. ചിത്രത്തിന് ഒരു തലക്കെട്ട് നല്‍കാനും മറക്കല്ലേ.


പ്രവര്‍ത്തനം : 3

ഭൂമിയിലെ കാഴ്ചകള്‍ - ഭംഗി കണ്ടെത്താം.

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 57 'ഭൂമിയിലെ കാഴ്ചകള്‍ - ഭംഗി കണ്ടെത്താം.' എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ.

നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപെട്ട ഭൂമിയിലെ ഒരു കാഴ്ച തെരഞ്ഞെടുത്ത് ഒരു കുറിപ്പ് എഴുതണേ.


വിവരണം തയ്യാറാക്കുമ്പോള്‍

കൃത്യമായ വിവരങ്ങളാവണം 

വിശദാംശങ്ങള്‍ എല്ലാം വേണം

ആശയ വ്യക്തതയോടെ എഴുതണം 

വസ്തുതകള്‍ ക്രമപ്പെടുത്തി എഴുതണം

ഉചിതമായ പദങ്ങളും വാക്യങ്ങളും ഉപയോഗിക്കണം


മയില്‍

കടല്‍ത്തീരം

പ്രഭാതം

മലമുഴക്കി വേഴാമ്പല്‍

മഴ

മരങ്ങള്‍ 

ഇലകള്‍

പുല്ല് 

കല്ല്

മണല്‍

ജലം

നദി

താഴ്‌വര


ഏറ്റവും ഇഷ്ടപെട്ട ഭൂമിയിലെ ഒരു കാഴ്ച - ഒരു ചെറുകുറിപ്പ് 

ഭൂമിയിലെ അതിമനോഹരമായ കാഴ്ചകളില്‍ ഒന്നാണ് മരങ്ങള്‍. ഭൂമിക്ക് കുട പോലെയാണ് മരങ്ങള്‍. വിവിധതരത്തിലും പല വലുപ്പത്തിലും നൂറ് നൂറായിരം രൂപങ്ങളിലും പലവര്‍ണ്ണങ്ങളിലും മരങ്ങള്‍. ഭൂമിയാകെ പൂമരങ്ങള്‍. നമ്മുടെ മനസ്സിനും കണ്ണിനും ആനന്ദമേകി പൂത്തുലഞ്ഞങ്ങനെ നില്‍ക്കുന്നു.


പ്രവര്‍ത്തനം

ആകാശത്തിലെ കാഴ്ചകള്‍ എഴുതാം.

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 56 ആകാശത്തിലെ കാഴ്ചകള്‍ എഴുതാം എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ.

മേഘം 

സൂര്യന്‍ 

മഴ 

ചന്ദ്രന്‍ 

നക്ഷത്രം 

ഗ്രഹം 

ചൊവ്വ 

വെളിച്ചം 

പ്രകാശം 

വാല്‍ നക്ഷത്രം

നീലാകാശം


പ്രവര്‍ത്തനം 

ആകാശം ഭൂമി

''ആകാശം ഭൂമി' എന്ന കളിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതൂ.


ആകാശത്തെയും ഭൂമിയെയും സംബന്ധിക്കുന്ന വാക്കുകള്‍ കുട്ടികള്‍ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ഒരു കളിയാണ് ആകാശവും ഭൂമിയും. കുട്ടികള്‍ വട്ടത്തില്‍ നില്‍ക്കുന്നു ഒരാള്‍ പുറത്തുനിന്ന് ആകാശം എന്ന് പറയുമ്പോള്‍ കുട്ടികള്‍ കൈകള്‍ വിരിച്ച് പറക്കുന്നതുപോലെ കാണിക്കുന്നു. ഇതിനു വിപരീതമായി ഭൂമി എന്നു പറയുമ്പോള്‍ നിലത്തിരിക്കുന്നു. ഭൂമി എന്ന് പറയുമ്പോള്‍ കൈകള്‍ വിരിച്ച് പറക്കുന്ന തായി കാണിക്കുകയോ, ആകാശം എന്ന് പറയുമ്പോള്‍ നിലത്ത് ഇരിക്കുകയോ ചെയ്യ്താല്‍ ആ ആള്‍ കളിയില്‍ നിന്ന് പുറത്താകുന്നു. 

ആകാശത്തെ സംബന്ധിക്കുന്ന വാക്കുകള്‍ 

മേഘം 

സൂര്യന്‍ 

മഴ 

ചന്ദ്രന്‍ 

നക്ഷത്രം 

ഗ്രഹം 

ചൊവ്വ 

വെളിച്ചം 

പ്രകാശം 

വാല്‍ നക്ഷത്രം

നീലാകാശം തുടങ്ങി ആകാശ സംബന്ധിയായ മറ്റു വാക്കുകള്‍ ചേര്‍ത്ത് എഴുതുക 

ഭൂമിയെ സംബന്ധിക്കുന്ന വാക്കുകള്‍ 

മയിന്‍ 

പുഴ 

കടല്‍ 

കായല്‍ 

നെല്ല് 

ചെടി 

പൂവ് 

ഇല 

വാഴ

തുടങ്ങി ഭൂമിയെ സംബന്ധിക്കുന്ന മറ്റു വാക്കുകള്‍ ചേര്‍ത്ത് എഴുതുക.

No comments: