I daily kerala syllabus: ചരിത്രം-Chapter-2- റോമാസാമ്രാജ്യം Plus one Thulyatha

ചരിത്രം-Chapter-2- റോമാസാമ്രാജ്യം Plus one Thulyatha

 ചരിത്രം-Chapter-2
റോമാസാമ്രാജ്യം

പാഠഭാഗത്തിന്റ ചുരുക്കം 

റോമാസാമ്രാജ്യത്തെ ആദിമ റോമാസാമ്രാജ്യമെന്നും പില്‍ക്കാല റോമാസാമ്രാജ്യ മെന്നും രണ്ടായിതിരിച്ചിരിക്കുന്നു. അഗസ്റ്റസ് സീസര്‍ പ്രിന്‍സിപ്പേറ്റ് ഭരണത്തിന് തുടക്കം കുറിച്ചു. പ്രിന്‍സിപ്പേറ്റ് ഭരണത്തെ തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകാലം റോമില്‍ സമാധാനത്തിന്റെ കാലമായിരുന്നു. സമീപപ്രദേശങ്ങളെ പ്രവിശ്യകളായി ചേര്‍ത്തു കൊണ്ട് റോമാസാമ്രാജ്യം വിപുലമാക്കി. പ്രവിശ്യകളില്‍ പ്രത്യക്ഷഭരണം നടപ്പിലാക്കി വിശാലമായ സാമ്രാജ്യത്തെ നിലനിറുത്തുന്നതില്‍ നഗരവല്‍ക്കരണം സുപ്രധ പങ്കുവഹിച്ചു. നിരവധി സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ റോമില്‍ നിലനിന്നിരുന്നു. റോം സാമ്പത്തികമായി ശക്തി പ്രാപിച്ചെങ്കിലും സമൂഹത്തില്‍ നിരവധി ശ്രേണികള്‍ നിലനിന്നിരുന്നു. എ.ഡി.മൂന്നാം നൂറ്റാണ്ടില്‍ റോം ഒരു വന്‍ പ്രതിസന്ധിയിലായി. അടിമത്ത സമ്പ്രദായം റോമില്‍ നിലനിന്നിരുന്നു. പില്‍ക്കാല റോമാസാമ്രാജ്യത്തിന്റെ ഘട്ടത്തില്‍ രാഷ്ട്രീയം-മസം ഭരണം-സാമ്പത്തികം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി.

1. റോമന്‍ സെനറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. 

റോമന്‍ സെനറ്റ് റോമിന്റെ പ്രധാന ഭരണസംസ്ഥാപനമായിരുന്നു, പ്രത്യേകിച്ച് റിപ്പബ്ലിക്ക് കാലഘട്ടത്തില്‍. നിയമനിര്‍മ്മാണങ്ങളില്‍, ധനകാര്യ നിയന്ത്രണത്തില്‍, വിദേശ നയങ്ങള്‍, യുദ്ധപ്രഖ്യാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സെനറ്റിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിമാര്‍ അധികാരകേന്ദ്രം ആയതോടെ, സെനറ്റ് ചക്രവര്‍ത്തിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ഉപദേശസഭയായി മാറി. പലപ്പോഴും ചക്രവര്‍ത്തിയുടെ ആഗ്രഹത്തിനനുസൃതമായ പരിപാടികള്‍ക്ക് ശരിവെക്കല്‍ മാത്രമായി അത് ചുരുങ്ങി. എന്നിരുന്നാലും, സെനറ്റ് രാഷ്ട്രീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ഘടകമായി തുടര്‍ന്നിരുന്നു, അധികാരത്തിന്റെ ന്യായീകരണത്തിനും ഭരണപരമായ നിലപാടുകളും അവതരിപ്പിക്കുന്നതിന് ജനത്തിനുമുന്നില്‍ ഉപയോഗിക്കപ്പെടുകയായിരുന്നു.

2. റാമിന്റെ പുരോഗതിക്ക് അവിടത്തെ നഗരവല്‍ക്കരണം സഹായകമായോ? പരിശോധിക്കുക. 

കാര്‍ത്തേജ്, അലക്‌സാണ്ട്രിയ, ആന്റിയോക്ക് തുടങ്ങിയ നഗരങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളായി മാറി, പ്രവിശ്യകളില്‍ നിന്ന് നികുതി പിരിക്കാനും ഭരണസ്ഥിരത ഉറപ്പാക്കാനും സഹായിച്ചു. ഉപരിവര്‍ഗം പ്രാദേശിക സമ്പന്നരുമായി ബന്ധം സ്ഥാപിച്ച് ചക്രവര്‍ത്തിക്ക് വിശ്വസ്തത ഉറപ്പാക്കി, ഗവര്‍ണര്‍, സൈനിക കമാന്‍ഡര്‍ തുടങ്ങിയ പദവികള്‍ നേടി, ഇത് ഭരണക്രമവും സാമ്രാജ്യ വിപുലീകരണവും ശക്തിപ്പെടുത്തി. ചുരുക്കത്തില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പുരോഗതിക്ക് നഗരവല്‍ക്കരണം സഹായിച്ചു. 

3. റിപ്പബ്ലിക്കന്‍ കാലഘട്ടത്തില്‍ നിന്നും പ്രിന്‍സിപ്പേറ്റ് കാലഘട്ടം എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?

റിപ്പബ്ലിക്കന്‍ കാലഘട്ടത്തില്‍ റോം സെനറ്റിന്റെയും കോണ്‍സല്‍മാരുടെയും നേതൃത്വത്തില്‍ ഭരിക്കപ്പെട്ടു, അധികാരം ജനാധിപത്യപരമായി വിതരണം ചെയ്തു. പ്രിന്‍സിപ്പേറ്റ് കാലഘട്ടത്തില്‍ ഓഗസ്റ്റസിന്റെ നേതൃത്വത്തില്‍ ചക്രവര്‍ത്തി കേന്ദ്രീകൃത അധികാരം നേടി, സെനറ്റിന്റെ പങ്ക് പ്രതീകാത്മകമായി. ഭരണം കാര്യക്ഷമമാവുകയും സൈന്യം ചക്രവര്‍ത്തിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.

4. എന്താണ്  മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി എന്നറിയപ്പെടുന്നത് ?

റോമന്‍ സാമ്രാജ്യം അനുഭവിച്ച രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, ബാഹ്യ ആക്രമണങ്ങള്‍ എന്നിവയുടെ കാലഘട്ടമാണ്. ചക്രവര്‍ത്തിമാരുടെ ഇടയിലെ അധികാരത്തര്‍ക്കങ്ങള്‍, സൈനിക വിമതനീക്കങ്ങള്‍, ഇറാനിയന്‍ ബാര്‍ബേറിയന്‍ ആക്രമണങ്ങള്‍, പണപ്പെരുപ്പം എന്നിവ സാമ്രാജ്യത്തെ ദുര്‍ബലമാക്കി, ഭരണക്രമം തകര്‍ച്ചയുടെ വക്കിലെത്തിച്ചു. ഇതാണ് മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി എന്നറിയപ്പെടുന്നത്.

5. റോമന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്ഥാനം വിശകലനം ചെയ്യുക.

റോമന്‍ സമൂഹത്തില്‍ സ്ത്രീകള്‍ അണുകുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാരുടെ നിയന്ത്രണത്തില്‍ ജീവിച്ചു, എന്നാല്‍ പിതാവിന്റെ സ്വത്തില്‍ സ്വതന്ത്ര ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഉയര്‍ന്ന വര്‍ഗത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും വിവാഹം, കുടുംബനിയന്ത്രണം തുടങ്ങിയവയിലും ആരാധന, വസ്ത്രരീതികള്‍ എന്നിവയിലും സ്വാതന്ത്ര്യം നേടിയിരുന്നു. ചില സ്ത്രീകള്‍, പ്രത്യേകിച്ച് ചക്രവര്‍ത്തിനികള്‍, രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ക്ക് പൊതുവേ രാഷ്ട്രീയ അധികാരമോ വോട്ടവകാശമോ ഉണ്ടായിരുന്നില്ല.  

6. റോമന്‍ ചക്രവര്‍ത്തിമാരായ ഡയക്ലീഷ്യനും കോണ്‍സ്റ്റന്റയിനും ഭരണരംഗത്ത് വരുത്തിയ മാറ്റങ്ങള്‍ വിശദമാക്കുക. 

ഡയക്ലീഷ്യന്റെ ഭരണപരിഷ്‌കാരങ്ങള്‍

ഭരണക്രമം പരിഷ്‌കരിക്കാന്‍ സംവിധാനം നടപ്പാക്കി, ഇത് ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. സൈന്യത്തെ പുനഃസംഘടിപ്പിച്ചു, അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കോട്ടകള്‍ നിര്‍മ്മിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നികുതി പരിഷ്‌കാരങ്ങളും വിലനിയന്ത്രണവും കൊണ്ടുവന്നു, ഇത് മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിച്ചു.

കോണ്‍സ്റ്റന്റൈന്റെ ഭരണപരിഷ്‌കാരങ്ങള്‍

ക്രിസ്തുമതത്തെ ഔദ്യോഗിക മതമാക്കി, മതസ്വാതന്ത്ര്യം ഉറപ്പാക്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്ഥാപിച്ച് സാമ്രാജ്യത്തിന്റെ ഭരണ-സാംസ്‌കാരിക കേന്ദ്രമായി മാറ്റി, സൈന്യത്തിന്റെ ഘടന ശക്തിപ്പെടുത്തി, പുതിയ സെനറ്റ് രൂപീകരിച്ചു, സ്വര്‍ണനാണയമായ സൊളിഡസ് നടപ്പാക്കി, സാമ്പത്തിക സ്ഥിരത ഉറപ്പാക്കി. ഈ പരിഷ്‌കാരങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ സ്ഥിരതയും ദീര്‍ഘായുസ്സും ഉറപ്പാക്കി. 

7. ചുവടെ തന്നിട്ടുള്ള പട്ടികയില്‍ എ കോളത്തിനനുയോജ്യമായി ബി കോളം ക്രമീകരിക്കുക.

A B
പ്രിന്‍സിപ്പേറ്റ് ഭരണം റോമന്‍ നാണയം
ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചു. ഒലിവെണ്ണ വ്യാപാരം നടത്താന്‍ ഉപയോഗിക്കുന്ന ഭരണി.
സൊളിഡസ് അഗസ്റ്റസ് സീസര്‍
അംഫോറ കോണ്‍സ്റ്റന്റ്യന്‍
.
ഉത്തരം

A B
പ്രിന്‍സിപ്പേറ്റ് ഭരണം അഗസ്റ്റസ് സീസര്‍
ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചു. കോണ്‍സ്റ്റന്റയിന്‍
സൊളിഡസ് റോമന്‍ നാണയം
അംഫോറ ഒലിവെണ്ണ വ്യാപാരം നടത്താന്‍ ഉപയോഗിക്കുന്ന ഭരണി

8. പ്രാചീന ലോകത്ത് നിലനിന്നിരുന്ന രണ്ട് ശക്തങ്ങളായ സാമ്രാജ്യങ്ങള്‍ ആയിരുന്നു റോമും ഇറാനും എന്നാല്‍ ഇവ തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടായിരുന്നു. പട്ടികപ്പെടുത്തുക.  

.
റോമാസാമ്രാജ്യം ഇറാനിയന്‍ സാമ്രാജ്യം
സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൂടുതല്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ കുറവ്
വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഇറാനിയന്‍ വര്‍ഗത്തില്‍പെട്ട ജനങ്ങള്‍
ധാരാളം ഭാഷകള്‍ അരാമിക് ഭാഷ സംസാരിച്ചു.
പ്രിന്‍സിപ്പേറ്റ് ഭരണസമ്പ്രദായം പാര്‍ത്തിയന്‍ ഭരണസമ്പ്രദായം
സൈന്യം പ്രൊഫഷണല്‍, സ്ഥിരം സൈന്യം പ്രഭുക്കന്മാരുടെ സംഭാവനകളെ ആശ്രയിച്ചു.

9. പ്രിന്‍സിപ്പേറ്റ് ഭരണത്തില്‍ ഭരണാധികാരി ചക്രവര്‍ത്തി ആയിരുന്നു എന്തുകൊണ്ട്?

ബി.സി. 27-ല്‍ റോമില്‍ അധികാരത്തില്‍ വന്ന ഒക്ടേവിയന്‍ എന്ന അഗസ്റ്റസ് സീസര്‍ ആശ്രിതരാജ്യങ്ങളെ പ്രവിശ്യകളായി റോമാസാമ്രാജ്യത്തില്‍ ലയിപ്പിക്കുകയും അവിടെ നിലനിന്ന റിപ്പബ്ലിക്കന്‍ ഭരണം അവസാനിപ്പിക്കുകയും പ്രിന്‍സിപ്പേറ്റ് ഭരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പ്രിസിപ്പ് എന്നാല്‍ പ്രഥമ പൗരന്‍ എന്നാണര്‍ത്ഥം. ഏതുകൊണ്ട് തന്നെ ചക്രവര്‍ത്തിയായിരുന്നു ഭരണാധികാരി. 

10. പ്രിന്‍സിപ്പേറ്റ് ഭരണത്തില്‍ റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മൂന്നു പ്രധാന ഘടകങ്ങള്‍ ആയിരുന്നു ചക്രവര്‍ത്തി വര്‍ഗ്ഗം പ്രഭു വര്‍ഗ്ഗം സൈന്യം എന്നിവ പ്രസ്താവന സാധൂകരിക്കുക.

ചക്രവര്‍ത്തിയും സെനറ്റും കഴിഞ്ഞാല്‍ റോമന്‍ ഭരണത്തില്‍ അടുത്ത സ്ഥാനം സൈന്യത്തിനായിരുന്നു. വേതനം നല്‍കപ്പെട്ടിരുന്ന പ്രൊഫഷണല്‍ സൈന്യമായിരുന്നു റോമിന്റേത്. 25 വര്‍ഷം നിര്‍ബന്ധിത സേവനം അനുഷ്ഠിക്കണ്ടി വന്നിരുന്ന ഏറ്റവും വലിയ സംഘടിത വിഭാഗം. സേവന-വേതന വ്യവസ്ഥകള്‍ക്കായി പ്രക്ഷോഭങ്ങള്‍ നടത്താനും ചക്രവര്‍ത്തിമാരുടെ വിധിപോലും നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നതായിരുന്നു റോമന്‍ സൈന്യം. റോമിന്റെ ചരിത്രം രചിച്ചിരുന്നത് പ്രഭുവര്‍ഗത്തില്‍പ്പെട്ട സെനറ്റര്‍മാരായിരുന്നു. അങ്ങനെ ചക്രവര്‍ത്തിയുടെയും സൈന്യത്തിന്റെയും സെനറ്റര്‍മാരോടുളള പെരുമാറ്റത്തിന്റെയും പരിഗണനയുടെയും ഇടപെടലിന്റെയും ആകെത്തുകയായിരുന്നു റോമിന്റെ അക്കാലത്തെ രാഷ്ട്രീയ ചരിത്രം.  

11. പ്രിന്‍സിപ്പേറ്റ് ഭരണത്തിന്‍ കീഴില്‍ പ്രവിശ്യകളിലെ ഉപരിവര്‍ഗ്ഗത്തിന് ഭരണത്തിന്റെയും സൈന്യത്തിന്റെയും മേധാവികളായി മാറാന്‍ കഴിഞ്ഞതെങ്ങനെ പരിശോധിക്കുക.

എ. ഡി. 2ാം നൂറ്റാണ്ടോടെ വിശാലമായ റോമാസാമ്രാജ്യത്തെ നിയന്ത്രിച്ച് ഭരിക്കാന്‍ നടപ്പാക്കിയ നഗരവല്‍ക്കരണത്തോടെ കാര്‍ത്തേജ്, അലക്സാണ്ട്‌റിയ, ആന്റിയോക്ക് തുടങ്ങിയ നഗരങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളായി മാറി. നഗരങ്ങള്‍ വഴിയാണ് ഗവണ്‍മെന്റ് പ്രവിശ്യകളിലെ ഉപരിവര്‍ഗത്തെ ഉപയോഗിച്ച് 

പ്രവിശ്യകളിലെ ഗ്രാമങ്ങളില്‍ നിന്ന് നികുതിപിരിച്ചത്. ഈ ഉപരിവര്‍ഗം,  പ്രാദേശിക സമ്പന്നരും അധികാരികളുമായി ബന്ധം സ്ഥാപിക്കുകയും ഭരണസ്ഥിരത ഉറപ്പാക്കാന്‍ ചക്രവര്‍ത്തിയെ സഹായിക്കുകയും ചെയ്തു. അത്തരത്തില്‍ നേടിയെടുത്ത വിശ്വസ്തതയിലൂടെ പ്രവിശ്യകളിലെ ഉപരിവര്‍ഗ്ഗത്തിന് ഭരണത്തിന്റെയും സൈന്യത്തിന്റെയും  ഗവര്‍ണര്‍, സൈനിക കമാന്‍ഡര്‍, തുടങ്ങിയ മേധാവികളായി മാറാനും കഴിഞ്ഞു. 

12. റോമിലുണ്ടായ മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി രാജ്യത്തെ ബാധിച്ചത് എങ്ങനെ പരിശോധിക്കുക. 

മൂന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തെ ബാധിച്ച പ്രതിസന്ധി രാഷ്ട്രീയ അസ്ഥിരത, ബാഹ്യ ആക്രമണങ്ങള്‍ എന്നിവയുടെ സംയോജനമായിരുന്നു,  ഇറാനിയന്‍ ആക്രമണവും ബാര്‍ബേറിയന്‍ ആക്രമണവും അതിര്‍ത്തികളെ ഭീഷണിയിലാക്കി. സൈന്യത്തിന്റെ അമിതച്ചെലവ്, നാണയമൂല്യത്തകര്‍ച്ച, വ്യാപാര ശൃംഖലകളുടെ തടസ്സം എന്നിവ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി, ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും അസംതൃപ്തിയും വര്‍ധിപ്പിച്ചു. ഈ പ്രതിസന്ധി സാമ്രാജ്യത്തെ ഏതാണ്ട് തകര്‍ച്ചയുടെ വക്കിലെത്തിച്ചെങ്കിലും, ഡയോക്ലീഷ്യന്റെ പരിഷ്‌കാരങ്ങള്‍ പിന്നീട് സ്ഥിതി ഭദ്രമാക്കി.

13. റോമാസാമ്രാജ്യം വൈവിധ്യങ്ങളുടെ നാടായിരുന്നു എന്തുകൊണ്ട്? 

റോമന്‍ ജനത അണുകുടുംബങ്ങളായാണ് താമസിച്ചിരുന്നത്.
ഭര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലാണ് സ്ത്രീകള്‍ കഴിഞ്ഞിരുന്നത്.
പിതാവിന്റെ സ്വത്തിന്മേല്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു.
സാക്ഷരതാനിരക്ക് വിവിധപ്രദേശങ്ങളില്‍ വ്യത്യസ്തമായിരുന്നു. 
നഗരങ്ങളില്‍ സാക്ഷരത വ്യാപകമായിരുന്നു.
പൂര്‍വദേശത്ത് അരാമെയ്ക്, ഈജിപ്റ്റില്‍ കോപ്റ്റക്, സ്‌പെയിനില്‍ സെല്‍റ്റിക്, ഉത്തരആഫ്രിക്കയില്‍ പ്യൂണിക് എന്നീ ഭാഷകളാണ് സംസാരിച്ചിരുന്നത്.
ആരാധനാമൂര്‍ത്തികള്‍, ഭാഷകള്‍, വസ്ത്രം, അലങ്കാരരീതികള്‍, ആവാസ മാതൃകകള്‍ എന്നിവയിലെല്ലാം വൈവിധ്യങ്ങള്‍ നിലനിന്നിരുന്നു.

14. റോമിന്റെ സാമ്പത്തിക വികാസം അസന്തുലിതമായിരുന്നു എന്ന് പറയുന്നതെന്തുകൊണ്ട്?

 ഖനികള്‍, ക്വാറികള്‍, ഇഷ്ടികക്കളങ്ങള്‍, ഒലിവെണ്ണ നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങി സമ്പന്നമായ ഭൗതിക സാഹചര്യങ്ങള്‍ റോമിന്റെ വികാസത്തിന് വഴിതെളിച്ചു. ഗോതമ്പ്, വീഞ്ഞ്, ഒലിവെണ്ണ തുടങ്ങിയവ വന്‍തോതില്‍ ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നു. വീഞ്ഞും ഒലിവെണ്ണയും അംഫോറ എന്നറിയപ്പെട്ട ഭരണികളിലാണ് കൊണ്ടുവന്നിരുന്നത്. കച്ചവടത്തിന്റെ വളര്‍ച്ച കൃഷിയും വ്യവസായവും ശക്തിപ്പെടുത്തുന്നതിന് കാരണമായി. എന്നാല്‍ റോമാസാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും പിന്നോക്കാവസ്ഥയിലായിരുന്നു. നാടോടികളായ ഇടയന്മാര്‍ അവിടെ ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചു. പട്ടണത്തില്‍ അധ്വാനങ്ങളിലേര്‍പ്പെട്ടിരുന്നത് ഭൂരിഭാഗവും അടിമകളായിരുന്നു. സമ്പന്നരും ദരിദ്രരും തമ്മില്‍ വലിയ അന്തരം നിലനിന്നിരുന്നു. ചെറുകൃഷി സ്ഥലങ്ങളെ പ്രഭുക്കന്മാരുടെ വന്‍ കൃഷിഭൂമികള്‍ വിഴുങ്ങി. വ്യവസായോല്‍പ്പാദന രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇക്കാരണങ്ങളാല്‍ റോമിന്റെ സാമ്പത്തിക വികാസം അസന്തുലിതമായിരുന്നു എന്ന് പറയുന്നു.

15. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ വ്യവസ്ഥ ആയിരുന്നു അടിമത്തം എന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്തുകൊണ്ട്? 

'മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ വ്യവസ്ഥ ആയിരുന്നു അടിമത്തം' എന്ന പ്രസ്താവനയോട് ഞാന്‍ ഒരു പരിധിവരെ മാത്രം യോജിക്കുന്നു, കാരണം അടിമത്തം മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമായിരുന്നു, അത് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളിലേക്ക് തള്ളിവിട്ടു. റോമന്‍ സാമ്രാജ്യത്തിലും മറ്റു പുരാതന-ആധുനിക സമൂഹങ്ങളിലും അടിമകള്‍ മനുഷ്യത്വരഹിതമായ ചൂഷണത്തിനും ക്രൂരതയ്ക്കും ഇരയായി, അവരുടെ ജീവിതം ഉടമകളുടെ ഇഷ്ടത്തിന് വിധേയമായിരുന്നു. എന്നാല്‍, 'ഏറ്റവും ദുരന്തപൂര്‍ണം' എന്ന വാദം  അല്‍പം അതിശേക്തിപരമാണ്, കാരണം രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുമ്പും ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന വംശഹത്യകള്‍, കുരിശ്ശുയുദ്ധങ്ങള്‍, ആധുനിക മനുഷ്യക്കടത്ത് തുടങ്ങിയവ അടിമത്വത്തിന് തുല്യമായോ അതിലേറെയോ ദുരന്തങ്ങള്‍ വിതച്ചിട്ടുണ്ട്. അടിമത്തത്തിന്റെ വ്യാപ്തിയും ദീര്‍ഘകാല പ്രത്യാഘാതങ്ങളും അതിനെ ഏറ്റവും ദുരന്തപൂര്‍ണമായ വ്യവസ്ഥകളില്‍ ഒന്നാക്കുന്നു, എങ്കിലും മറ്റ് ചരിത്ര ദുരന്തങ്ങളുമായുള്ള താരതമ്യം സന്ദര്‍ഭാധിഷ്ഠിതമാണെന്ന് നാം തിരിച്ചറിയണം.

16. റോമന്‍ സമൂഹം സമത്വാധിഷ്ഠിതമായിരുന്നോയെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുക. 

എഡി 2-ാം നൂറ്റാണ്ടിലെ റോമന്‍ സമൂഹം സമത്വാധിഷ്ഠിതമായിരുന്നില്ലെന്ന് വിമര്‍ശനാത്മകമായി വിലയിരുത്താം, കാരണം അത് കര്‍ശനമായ സാമൂഹിക ശ്രേണീക്രമത്തിലും വന്‍ അസമത്വങ്ങളിലും അധിഷ്ഠിതമായിരുന്നു. പ്രഭുവര്‍ഗം, ഭൂഉടമകള്‍, ആദരണീയ വിഭാഗക്കാരും ചേര്‍ന്ന് അവരിലേക്ക് സമ്പത്തും അധികാരവും കേന്ദ്രീകരിച്ചപ്പോള്‍, ഹ്യൂമലിയോറസുകളും അടിമകളും ഭൂരിപക്ഷമായിരുന്നെങ്കിലും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളില്‍ പിന്നോക്കമായിരുന്നു. അടിമകള്‍, സമൂഹത്തിന്റെ അടിത്തട്ടില്‍, മനുഷ്യാവകാശങ്ങളില്ലാതെ ചൂഷണത്തിന് വിധേയരായി, റോമന്‍ സമാധാനകാലം (പാക്‌സ്‌റൊമാന) ചിലര്‍ക്ക് സമൃദ്ധിയും സ്ഥിരതയും നല്‍കിയെങ്കിലും, പൗരത്വവും നിയമസംരക്ഷണവും എല്ലാവര്‍ക്കും തുല്യമായി ലഭ്യമായിരുന്നില്ല. ഇതെല്ലാം റോമന്‍ സമൂഹത്തിന്റെ അസമത്വപരമായ സ്വഭാവത്തെ തുറന്നുകാണിക്കുന്നു.

17. ആധുനിക ഭരണവ്യവസ്ഥകളുമായി റോമന്‍ ഭരണത്തെ താരതമ്യം ചെയ്യുക.

 പ്രാചീന റോമാസാമ്രാജ്യത്തില്‍ റിപ്പബ്ലിക്കന്‍ ഭരണരീതിയാണ് നിലനിന്നിരുന്നത്, ജനം തിരഞ്ഞെടുത്ത പ്രതിനിധികള്‍ ഭരണത്തില്‍ പങ്കെടുത്തിരുന്നു. പ്രിന്‍സിപ്പേറ്റ് ഭരണത്തിന് തുടക്കം കുറിച്ചതോടെ അധികാരം ചക്രവര്‍ത്തിമാരുടെ കൈകളില്‍ കേന്ദ്രീകരിച്ച് ഏകാധിപത്യത്തിലേക്ക് മാറി. അഴിമതിയും സേഛാധിപത്യമൂലമുള്ള ശാസനകളും ഉണ്ടായി, ഭരണത്തെതിരെ ആവിര്‍ഭവിച്ച പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി. അതേസമയം, ചക്രവര്‍ത്തിമാരുടെ അധികാരത്തിനെ ചെറുക്കുന്ന ചില നിയമങ്ങളും നിലനിന്നിരുന്നു. പില്‍ക്കാല റോമാസാമ്രാജ്യത്തില്‍ ഈ അധികാരകേന്ദ്രികതയും ശക്തമായ ഭരണസംവിധാനവുമാണ് തുടര്‍ന്നത്, എന്നാല്‍ അത് കൂടുതല്‍ പ്രഭുക്കന്‍മാരുടേയും ഭൂഉടമകളുടേയും ആദരണീയരായ ഉദ്യോഗസ്ഥരുടേയും കൈകളിലായിരുന്നു. 

18. പില്‍ക്കാല റോമാസാമ്രാജ്യത്തിന്റെ വിവിധ രംഗങ്ങളില്‍ മാറ്റങ്ങള്‍ വിലയിരുത്തുക. 

4 മുതല്‍ 7-ആം നൂറ്റാണ്ട് വരെ പില്‍ക്കാല റോമാസാമ്രാജ്യത്തില്‍ രാഷ്ട്രീയ, മത, ഭരണ, സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. രാജതന്ത്രത്തില്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി പുതിയ ഭരണരീതിയും അധികാരവ്യവസ്ഥകളും നടപ്പാക്കി, സൈനിക തലവന്മാര്‍ക്ക് അധികാരം നല്‍കി, അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കോട്ടനിര്‍മ്മാണം നടപ്പാക്കി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ ഔദ്യോഗികമതമായി അംഗീകരിച്ചപ്പോള്‍, അതിന്റെ ആഘാതം ക്ഷേത്രനിര്‍മ്മാണത്തിലും ആരാധനാരീതികളിലും പ്രതിഫലിച്ചു; പിന്നീട് ഇസ്ലാമിന്റെ ആവിര്‍ഭാവവും മതപരമായ പുതിയ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ചു. ഭരണമേഖലയില്‍ തലസ്ഥാനമായി കോണ്‍സ്റ്റന്റിനോപ്പിളിനെ ഉയര്‍ത്തി. പുതിയ സെനറ്റും നാണയപരിഷ്‌കരണവും നടപ്പാക്കിയപ്പോള്‍ സൊളിഡസ് പോലുള്ള സ്വര്‍ണനാണയങ്ങള്‍ വ്യാപകമായി പ്രചരിച്ചു. സാമ്പത്തികമായി വ്യവസായമേഖലയില്‍ വളര്‍ച്ചയുണ്ടായി; സ്ഫടികം, എണ്ണ മുതലായ ഉല്‍പന്നങ്ങളില്‍ നിക്ഷേപം വര്‍ദ്ധിച്ചു, നഗരങ്ങളുടെയും വ്യാപാരത്തിന്റെയും പുരോഗതിക്ക് ഇത് വഴിയൊരുക്കി.

PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 2 3 4 5 6 7 8 9 10

No comments: