Chapter-1
ആദ്യകാല സമൂഹങ്ങള്‍ (പാഠഭാഗത്തിന്റെ ചുരുക്കം)
മനുഷ്യപരിണാമം വിവിധഘട്ടങ്ങളിലൂടെയായിരുന്നു. മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയിലായിരുന്നു. പ്രൈമേറ്റുകള്‍, ഹൊമിനോയിഡുകള്‍, ഹൊമിനിഡുകള്‍, ആസ്ട്രലേപിത്തേക്കസ്, ഹോമോ എന്നിവ മനുഷ്യപരിണാമത്തിന്റെ വിവിധഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. ആദിമ മനുഷ്യന്‍ ഭക്ഷണം നേടുന്നതിന് വിവിധ രീതികള്‍ സ്വീകരിച്ചിരുന്നു. തീയുടെ കണ്ടുപിടിത്തവും ഉപയോഗവും ആദിമ മനുഷ്യന്‍ മനസ്സിലാക്കി. മരചില്ലകള്‍ മുതല്‍ ഗുഹകള്‍ വരെ ആദിമ മനുഷ്യര്‍ വാസസ്ഥലങ്ങളായി ഉപയോഗിച്ചു. അവര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ആശയവിനിമയത്തിനായി ഭാഷ വികസിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ ആദ്യത്തെ നാഗരിക സംസ്‌കാരമായിരുന്നു മെസൊപ്പൊട്ടാമിയന്‍ സംസ്‌കാരം. മെസൊപ്പൊട്ടാമിയയിലെ നഗരജീവിതം, വ്യാപാരം എഴുത്ത് വിദ്യ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ക്യൂണീഫോം ലിപി മെസൊപ്പൊട്ടാമിയക്കാരുടെ പുരോഗതിക്ക് സഹായിച്ചു.
ഒരുവലിയ വിഭാഗം സസ്തനികളുടെ ഒരു ഉപവിഭാഗത്തെയാണ് പ്രിമേറ്റുകള്‍ എന്നു വിളിക്കുന്നത്.
2. പ്രിമേറ്റുകളുടെ ഉപവിഭാഗങ്ങളാണ് ഹൊമിനോയിഡുകളും ഹൊമിനിഡുകളും
3. ഹൊമിനോയിഡുകളും ഹൊമിനിഡുകളും തമ്മിലുള്ള വിത്യാസം.
| ഹൊമിനോയിഡ് | ഹൊമിനിഡ് |
|---|---|
| പ്രിമേറ്റുകളുടെ ഒരു ഉപവിഭാഗം | ഹൊമിനോയിഡിന്റെ ഉപവിഭാഗം |
| മസ്തിഷ്‌കത്തിന്റെ വലുപ്പം ചെറുത്. | മസ്തിഷ്‌ക വലിപ്പം കൂടുതലാണ് |
| നാല്‍കാലികളാണ് | ഇരുകാലികളാണ് |
| നിവര്‍ന്ന് നില്‍ക്കാനാവില്ല | നിവര്‍ന്ന് നില്‍ക്കാം |
| മുന്‍കാലുകള്‍ വളയ്ക്കാനാവില്ല | മുന്‍കാലുകള്‍ വളയ്ക്കാം |
4. ഹൊമിനിഡുകളുടെ രണ്ട് വിഭാഗങ്ങളാണ്
2.ഹോമോ
5. ആസ്ട്രലോപിത്തക്കസും ഹോമോയും തമ്മിലുളള വിത്യാസങ്ങള്‍
| ആസ്ട്രലോപിത്തക്കസ് | ഹോമോ |
|---|---|
| ചെറിയമസ്തിഷ്‌കം | വലിയ മസ്തിഷ്‌കം |
| വലിയ താടിയെല്ല് | ചെറിയതാടിയെല്ല് |
| വലിയ പല്ലുകള്‍ | ചെറിയ പല്ലുകള്‍ |
| കാട്ടില്‍ താമസിക്കുന്നു | പുല്‍പ്രദേശത്ത് താമസിക്കുന്നു |
| 5-6ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് | 2.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് |
7. ഹോമോ ജനുസ്സില്‍പ്പെട്ട അനേകം വിഭാഗങ്ങളുണ്ട് അവ താഴെ പറയുന്നവയാണ്
ഹോമോ ഹാബിലിസാണ് ആദ്യത്തെ പണിയായുധ നിര്‍മ്മാതാക്കള്‍
2 ഹോമോ ഇറക്ട്സ്
നിവര്‍ന്ന മനുഷ്യന്‍ എന്നറിയപ്പെടുന്ന ഹോമോ ഇറക്ട്സാണ്. തീ കണ്ടുപിടിച്ചതും വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതും ഇവരാണ്
ബുദ്ധിമാനായ മനുഷ്യന്‍ എന്നാണ് ഹോമോസാപിയന്‍സ് അറിയപ്പെടുന്നത്.
8. ആദിമ മനുഷ്യന്‍ ഭക്ഷണം തേടുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
വിത്തുകള്‍ അണ്ടിപ്പരിപ്പുകള്‍, കായ് കനികള്‍, കീഴങ്ങുകള്‍ എന്നിവ കാട്ടില്‍ നിന്നും ശേഖരിച്ചിരുന്നു. സ്വാഭാവികമായി ചത്തു പോയ അല്ലെങ്കില്‍ മറ്റു ജന്തുക്കള്‍ കൊന്ന ജീവികളുടെ മാംസവും ഭക്ഷിച്ചിരുന്നു.
കൂടാതെ മത്സ്യം ബന്ധനം നടത്തിയും ഭക്ഷണം ശേഖരിച്ചിരുന്നു.
9. മനുഷ്യ പരിണാമത്തെ സംബന്ധിച്ച രണ്ട് സിദ്ധാന്തങ്ങള്‍
1 പ്രദേശിക തുടര്‍ച്ചാവാദം
ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചത് പല പ്രദേശങ്ങളിലാണെന്ന് ഈ വീക്ഷണം പറയുന്നു.
പലപ്രദേശങ്ങളിലുമുള്ള ആദിമ ഹോമോസാപ്പിയന്‍സ് ക്രമേണ മനുഷ്യരായി പരിണമിച്ചതെന്ന് ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ വാദിക്കുന്നു.
ആധുനിക മനുഷ്യന്റെ വളര്‍ച്ചക്ക് അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ഭൂമിയുടെ പലഭാഗങ്ങളിലും നിലനിന്നിരുന്നത് അതിനാല്‍ ഹോമോസാപ്പിയന്‍സ് പലഭ ഗങ്ങളിലാണ് ഉത്ഭവിച്ചത്.
ലോകത്തിന്റെ പലഭാഗത്തുള്ള ആധുനിക മനുഷ്യര്‍ തമ്മില്‍ പ്രഥര്‍മദൃഷ്ട്യാ വ്യത്യാസങ്ങളുണ്ട്. പലപ്രദേശങ്ങളില്‍ ഉത്ഭവിച്ചതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ ഇത്തരത്തിലുള്ള വ്യത്യാസങ്ങളുണ്ടായത്
ഒരേ പ്രദേശങ്ങളില്‍ തന്നെ താമസിച്ചിരുന്ന മനുഷ്യവിഭഗങ്ങള്‍ക്കിടയില്‍ തന്നെ പ്രകടമായ വ്യത്യാസങ്ങളും നിലനനന്നിരുന്നു. ഇതും മനുഷ്യര്‍ പലപ്രദേശങ്ങളിലാണ് ഉത്ഭവിച്ചതെന്ന് കാണിക്കുന്നു.
2. ഏകോല്‍പ്പത്തി മാതൃക (പകരം വെക്കല്‍ മാതൃക)
ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചത് ആഫ്രക്കയിലാണെന്ന് ഈ വീക്ഷണം മുന്നോട്ട് വെക്കുന്നു
ആധുനിക മനുഷ്യരുടെ ജനിതകവും ശാരീരിക ശാസ്ത്രപരവുമായ ഏകതയും മനുഷ്യര്‍ ഒരു ഏകകത്തില്‍ ഉത്ഭവിച്ചുഎന്നതിന് തെളിവാണ്.
ആധുനിക മനുഷ്യരില്‍ കാണുന്ന എണ്ണമറ്റ സാദൃശ്യങ്ങളുടെ പ്രധാന കാരണം അവര്‍ ആഫ്രക്ക എന്ന ഏക കേന്ദ്രത്തില്‍ ഉത്ഭവിച്ചത് കൊണ്ടാണെന്ന് ഈ മാതൃക ചൂണ്ടികാണിക്കുന്നു
ആധുനിക മനുഷ്യരുടെ ആദ്യ ഫോസിലുകള്‍ ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തുന്നത് 5.6 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
നേരെ മറിച്ച് ആഫ്രിക്കയുടെ വെളിയില്‍ നിന്ന് നിന്ന് കണ്ടെടുത്തിട്ടുള്ള ഫോസിലുകള്‍ക്ക് 1.8 ദശ ലക്ഷം വര്‍ഷങ്ങള്‍ മാത്രമെ പഴക്കമുള്ളൂ. ഈ തെളിവുകള്‍ ഏകോല്‍പ്പത്തി മാതൃകയെ പിന്തുണക്കുന്നു.
ആധുനിക മനുഷ്യര്‍ക്കിടയിലെ ശാരീരിക വിത്യാസങ്ങള്‍ അവര്‍ കുടിയേറിയ അന്തിമമായി സ്ഥിര താമസമാക്കിയതുമായ പ്രത്യേക പ്രദേശങ്ങളുമായി ഇണങ്ങിച്ചേര്‍ന്നതിന്റെ ഫലമായിട്ടുള്ളതാണെന്ന് ഈ വീക്ഷണം അഭിപ്രായപ്പെടുന്നു.
10. മെസൊപൊട്ടാമിയയുടെ ഭൂമിശാസ്ത്ര സവിശേഷതകള്‍
മെസോസ്, പോട്ടാസ് എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് മെസോസ് എന്നാല്‍ മധ്യം (ഇടയില്‍) എന്നും പോട്ടമസ് എന്നാല്‍ നദി എന്നുമാണ് അര്‍ത്ഥം
മെസൊപൊട്ടാമിയ യൂഫ്രട്ടീസ്, ടൈഗ്രീസ്, നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതിനാലാണ് മെസോപെട്ടോമിയ എന്ന പദം ഉണ്ടായത്.
വ്യത്യസ്ത പരിസ്ഥിതികളുള്ള നാടാണ് മെസൊപൊട്ടാമിയ ഇതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു
1. വടക്ക് കിഴക്ക് സമതലങ്ങളും മലനിരകളും(കൃഷി)
2. വടക്ക് പുല്‍മേടുകള്‍ (കന്നുകാലികളെ വളര്‍ത്തല്‍)
3. കിഴക്ക് ടൈഗ്രിസിന്റെ പോഷക നദികള്‍ (മത്സ്യബന്ധനവും കൃഷിയും, മാത്രമല്ല ഗതാഗതമാര്‍ഘവും ആയിരുന്നു.)
4. മരുഭൂമികള്‍, (യൂഫ്രട്ടീസ്, ടൈഗ്രീസ്, നദികളിലെ എക്കല്‍ മണ്ണ് കൃിഷിയുടെ വികാസത്തിനും നഗരങ്ങളുടെ ആവിര്‍ ഭാവത്തിനും കാരണമായി.)
മെസപൊട്ടേമിയന്‍ എഴുത്ത് വിദ്യ
മെസപൊട്ടേമിയന്‍ എഴുത്ത് വിദ്യയെ കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുള്ള കളിമണ്‍ ഫലകങ്ങളില്‍ നിന്നാണ്. ്തുകൊണ്ട് തന്നെ മെസൊപ്പൊട്ടാമിയന്‍ നഗര ജീവിതവുമായി എഴുത്തുവിദ്യക്കുള്ള സ്ഥാനം വലരെ വലുതായിരുന്നു.
നനഞ്ഞ കളിമണ്‍ ഫലകങ്ങളുണ്ടാക്കി, മണ്ണ് ഉണങ്ങും മുമ്പ് പ്രത്യേക എഴുത്തുപകരണങ്ങള്‍ ഉപയോഗിച്ച് ആശയങ്ങള്‍ രേഖപ്പെടുത്തി വെയിലത്ത് ഉണക്കിയെടുക്കും.
മെസപൊട്ടോമിയന്‍ ലിപി ക്യൂണിഫോം എന്നാണ് അറിയപ്പെടുന്നത്. ആപ്പിന്റെ ആകൃതി എന്നാണ് ഇതിന്റെ അര്‍ത്ഥം. ആപ്പിന്റെ ആകൃതിയിലാണ് ചിത്രങ്ങളും ചിഹ്നങ്ങളും ഇവര്‍ ഇതില്‍ രേഖപ്പെടുത്തിയിരിന്നത്. സാധനങ്ങളുടെ വിപണന രേഖകള്‍ സൂക്ഷിക്കേണ്ടി വന്നപ്പേഴാണ് എഴുത്തു വിദ്യ ആവിര്‍ഭവിച്ചത്.
എഴുത്ത് വിദ്യയുടെ ഉപയോഗങ്ങള്‍
2. നിഘണ്ടു നിര്‍മ്മാണത്തിന്
3. ഇടപാടുകള്‍ക്കും രേഖകള്‍ സൂക്ഷിച്ച് വെക്കുന്നതിനും
4. ജാക്കന്‍മാരുടെ പ്രവൃത്തികല്‍ രേഖപ്പെടുത്തുന്നതിന്
5. സന്ദേശങ്ങള്‍ അയക്കുന്നതിന്
6. സാഹിത്യ കൃതികള്‍ രചിക്കുന്നതിന്
മെസോപൊട്ടേമിയയിലെ ആദ്യ ഭാഷ സുമേറിയയായിരുന്നു പിന്നീട് അക്കാഡിയന്‍ ഭാഷ രൂപാന്തരപ്പെട്ടു
വളരെകുറച്ച് മെസോപൊട്ടേമിയക്കാര്‍ക്ക് മാത്രമേ എഴുതാനും വായിക്കാനും അറിയുമായിരുന്നുളളൂ എന്നിരുന്നാലും ലോകത്തിലെ ആദ്യത്തെ സാക്ഷര സമൂഹങ്ങളില്‍ ഒന്നായിരുന്നു മെസോപൊട്ടേമിയന്‍ ജനത.
ദക്ഷിണ മെസോപൊട്ടേമിയയിലെ നഗരവല്‍ക്കരണം.
ആദ്യക്കാലത്ത് ദക്ഷിണ മെസോപൊട്ടേമിയയില്‍ മൂന്ന് തരത്തിലുള്ള നഗരങ്ങള്‍ ഉയര്‍ന്നുവന്നു
2. ക്ഷേത്രങ്ങള്‍ക്ക് ചുറ്റും വളര്‍ന്നു വന്ന നഗരങ്ങള്‍ ( ഉറുക്ക്)
3. രാജകീയ നഗരങ്ങള്‍ (മാരി)
ക്ഷേത്രങ്ങള്‍ കേവലം ആരാധനകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല
ധാന്യം,കന്നുകാലികള്‍ റൊട്ടി, ബിയര്‍ മത്സ്യം തുടങ്ങിയവ വിതരണം ചെയ്യുന്ന തിന്റെ രേഖകള്‍ ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിരുന്നു.
നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍ കാര്‍ഷിക വയലുകള്‍മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കന്നുകാലി വളര്‍ത്തുകേന്ദ്ര ങ്ങള്‍ എന്നിവ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നു.
എണ്ണയാട്ടല്‍, ധാന്യം പൊടിക്കല്‍, വസ്ത്ര നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങളും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു ഇത് നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇട യാക്കി
ദൈവമായിരുന്നു ആരാധനയുടെ കേന്ദ്രബിന്ദു ജനങ്ങള്‍ ദൈവത്തിന് ധാന്യം, തൈര്, മത്സ്യം എന്നിവ സമര്‍പ്പിച്ചിരുന്നു.
ചോദ്യോത്തരങ്ങള്‍
ആദ്യമ മനുഷ്യന്റെ സവിശേഷതള്‍ രൂപപ്പെടുന്നത് പ്രധാനമായും ഭക്ഷണ സംമ്പാദന മാര്‍ഗങ്ങളിലൂടെയും അതിനായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെയും കൂടുതല്‍ സുരക്ഷിതമായ വാസസ്ഥലങ്ങള്‍ കണ്ടെത്തുന്നതിലൂടെയും കൂടാതെ ഇവയെല്ലാം ശരിയായ രീതിയില്‍ പരിപാലിക്കുന്നതിന് ആവശ്യമായ ആശയ വിനിമയ രീതികള്‍ വികസിപ്പിക്കുന്നതിലൂടെയും ആണ്.
പഴങ്ങളും വിത്തുകളും കിഴങ്ങുകളും കൂടാതെ ചത്തതോ, മറ്റ് മൃഗങ്ങള്‍ കൊന്നതോ ആയ മൃഗങ്ങളുടെ മാംസവും ഭക്ഷിച്ചിരുന്ന മനുഷ്യന്‍ മത്സ്യബന്ധനത്തിലൂടെയും കാട്ടുതീയില്‍ വെന്ത മാംസം ഭക്ഷിച്ചു തുടങ്ങുന്നതും പ്രധാന സവിശേഷതയാണ്. വെന്ത മാംസത്തിന്റെ ഉപയോഗം ദഹനപ്രക്രിയ ലഘൂകരിച്ചതിലൂടെ തലച്ചോറിന് അധികമായി ലഭിച്ച ഊര്‍ജ്ജം ഉപയോഗിച്ച് കരുത്തോടെ വേട്ടയാടുന്നതിനും അതിനായി ആയുധങ്ങളും മറ്റു ഉപകരണങ്ങളും വികസിപ്പിച്ചതും ആദിമ മനുഷ്യരുടെ സവിശേഷതയാണ്.
ആദിമകാലത്ത് അധികസമയവും മരച്ചില്ലകളില്‍ ചിലവഴിച്ച മനുഷ്യന്‍ ഭക്ഷണം ധാരാളം ലഭിച്ചിരുന്ന സ്ഥലങ്ങളിലേക്കും അവിടെ നിന്നും കൂടുതല്‍ സുരക്ഷിതമായ ഗുഹകളിലേക്കും തുറസായ സ്ഥലങ്ങളിലേക്കും താമസം മാറ്റിയത് പ്രധാന സവിശേഷതയാണ്.
കാട്ടുതീയില്‍ ബന്ധം മാംസം ഭക്ഷിച്ച മനുഷ്യന്‍ തീയിലേക്ക് ആകൃഷ്ടനാവുകയും തീ സംരക്ഷിച്ചു നിര്‍ത്തുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഗുഹകളിലെ തണുപ്പ് അകറ്റുന്നതിനും ഇരുട്ട് അകറ്റുന്നതിനും തീ ഉപയോഗിച്ചു തുടങ്ങിയത് ആദ്യ മനുഷ്യന്റെ സവിശേഷതയാണ്. ഇത്തരം സവിശേഷതകളോടൊപ്പം തന്നെ വളര്‍ന്നുവന്ന പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയാണ് ആശയം വിനിമയശേഷി. ഇതെല്ലാം ആദ്യം മനുഷ്യരുടെ ജീവിതത്തിന്റെ സവിശേഷതകളാണ്.
കാലഗണന,ഗണിതശാസ്ത്രം എന്നി മേഖലയില്‍ മെസപെട്ടോമിയക്കാരുടെ സംഭാവന?
ശാസ്ത്ര രംഗത്ത് മെസപൊട്ടേമിയന്‍ ജനത നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ഗണിതശാസ്ത്രത്തില്‍ ഗുണനം, ഹരണം, വര്‍ഗ്ഗം, വര്‍ഗമൂലം, കൂട്ടുപലിശ എന്നിവ ഇവരുടെ കണ്ടുപിടുത്തമാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണത്തെ, അടിസ്ഥാനമാക്കി ഒരു വര്‍ഷത്തെ 12 മാസങ്ങളായും ഒരു മാസത്തെ 4 ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കൂറായും ഒരു മണിക്കൂറിനെ 60 മിനുട്ടായും വിഭജിച്ചിരിക്കുന്ന രീതി ഇവരാണ് കണ്ടെത്തിയത്. ചന്ദ്രന്റെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്ര കലണ്ടര്‍ ഇവര്‍ ലോകത്തിന് സംഭാവന ചെയ്തു. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഉണ്ടാകുന്ന സമയം കൃത്യമായി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. നക്ഷത്ര നിരീക്ഷണത്തിലും ഇവര്‍ പ്രഗത്ഭ്യം തെളിയിയച്ചിരുന്നു.
ക്യൂണിഫോം ലിപിയുടെ സവിശേഷതകള്‍?
കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ക്യൂണിഫോം ഫലകം ക്രിസ്തുവിനും മുന്‍പ് 3200 വര്‍ഷം പഴക്കമുള്ളതാണ്. ഇതില്‍ ലിപികള്‍ക്ക് ആപ്പിന്റെ രൂപമാണ് എന്ന സവിശേഷതയും, ആപ്പിന്റെ രൂപത്തിലുള്ള അക്ഷരങ്ങള്‍ ആയതിനാല്‍ ഈ ലിപിക്ക് ക്യൂണിഫോം എന്ന പേരും വരാന്‍ കാരണമായി. അക്കാലത്ത് സാധനങ്ങളുടെ വിനിമയങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടി വന്നതിനാല്‍ എഴുത്ത് വിദ്യ കൂടുതല്‍ വ്യാപകമായി. ഓരോ ചിഹ്നവും ഓരോ അക്ഷരത്തെയാണ് ക്യൂണിഫോം ലിപിയില്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന സവിശേഷതയും ഈ ലഭിക്കുണ്ട്. ് നനഞ്ഞ കളിമണ്ണുകൊണ്ട് ഫലകങ്ങള്‍ ഉണ്ടാക്കുകയും മണ്ണിന്റെ നനവ് മാറും മുമ്പ് പ്രത്യേകം നിര്‍മ്മിച്ച ഉപകരണങ്ങള്‍ കൊണ്ട് എഴുത്ത നടത്തുകയുമായിരുന്നു ക്യൂണിഫോം ലിപികളുടെ ഫലകങ്ങളുടെ നിര്‍മ്മാണ രീതി.
മെസൊപ്പൊട്ടാമിയായിലെ ഭൂമിശാസ്ത്ര സവിശേഷതകള്‍ ജന ജീവിതത്തെ സ്വാധീനിച്ചത് എങ്ങനെ?
യൂഫ്രട്ടീസ് ടൈഗ്രിസ് എന്നീ നദികള്‍ക്കിടയിലുള്ള ഭൂവിഭാഗമായിരുന്നു മെസൊപ്പൊട്ടാമിയ. പുല്‍മേടുകള്‍ ആയിരുന്നതിനാല്‍ ഈ ഭാഗത്ത് കാലമേക്കല്‍ പ്രധാന തൊഴിലായ.ി വടക്ക് കിഴക്കുഭാഗം സമനില പ്രദേശങ്ങളായിരുന്നു. ഇവിടം കൃഷിക്ക് അനുയോജ്യമായിരുന്നു. തെക്ക് മരുഭൂമിയും യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ എക്കല്‍ മണ്ണടിഞ്ഞ് കൃഷിക്ക് അനുയോജ്യവും കൂടാതെ കൃഷിക്ക് ആവശ്യമായ ജലസേചനത്തിന് അനുഗുണമായിരുന്നു. ഇതെല്ലാം കൃഷിയുടെ വികാസത്തെ സ്വാധീനിച്ചു. കൂടാതെ കിഴക്കുഭാഗം ടൈഗ്രീസ് നദിയുടെ പോഷകനദികളാല്‍ സമ്പന്നമായിരുന്നു അതിനാല്‍ കാര്‍ഷിക ഉത്പന്നങ്ങളും കന്നുകാലികളില്‍ നിന്ന് സംഭരിച്ചിരുന്ന തോലും മറ്റ് ഉല്‍പ്പന്നങ്ങളും ഇറാക്കിലേക്കും മറ്റും കൊണ്ടുപോകുന്നതിനും അവിടെനിന്നും തടി, സ്വര്‍ണം, വെള്ളി, ചെമ്പ്, ചിപ്പികള്‍, വിവിധതരം കല്ലുകളും കൊണ്ടുവരുന്നതിനും സാധിച്ചിരുന്നു. ഇത്തരം ഭൂമിശാസ്ത്ര പ്രത്യേകതകള്‍ മെസൊപ്പൊട്ടേമിയന്‍ ജനജീവിതം കൂടുതല്‍ സമ്പന്നമാക്കാന്‍ സാധിച്ചു.
ഗണിത-വാനനിരീക്ഷണ ശാസ്ത്ര രംഗങ്ങളില്‍ മെസൊപ്പൊട്ടാമിയക്കാരുടെ സംഭാവനകള്‍ എന്തെല്ലാം?
എഴുത്ത് വിദ്യയുടെ ആരംഭത്തോടെ ശാസ്ത്രീയമായി കാര്യങ്ങള്‍ നടപ്പാക്കുന്നതിന് മെസപ്പൊട്ടോമിയക്കാര്‍ ശ്രദ്ധിച്ചു. ഗുണനം, ഹരണം, ക്ഷേത്ര ഗണിതം, വര്‍ഗ്ഗമൂലം, കൂട്ടുപലിശ എന്നിവയെല്ലാം മെസപ്പൊട്ടോമിയക്കാരുടെ സംഭാവനയാണ്. ഒരു വര്‍ഷത്തെ 12 മാസങ്ങളായും ഒരു മാസത്തെ നാലു ആഴ്ചകളായും ഒരു ദിവസത്തെ 24 മണിക്കൂറായും ഒരു മണിക്കൂറിനെ 60 മിനിറ്റായും ക്രമീകരിച്ച് കാലത്തെ കൈപ്പിടിയില്‍ ആക്കി ലോകത്തിന് സംഭാവന ചെയ്തതും മെസൊപ്പൊട്ടാമിയക്കാരാണ്.
ആസ്ത്രലോ പിത്തേക്കസ്, ഹോമോ ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?
ഹൊമിനിഡുകളില്‍ നിന്ന് രൂപപ്പെട്ട രണ്ട് വിഭാഗങ്ങളാണ് ആസ്ട്രലോ പിത്തയ്ക്കസും ഹോമോയും
| ആസ്ട്രലോപിത്തക്കസ് | ഹോമോ |
|---|---|
| ചെറിയമസ്തിഷ്‌കം | വലിയ മസ്തിഷ്‌കം |
| വലിയ താടിയെല്ല് | ചെറിയതാടിയെല്ല് |
| വലിയ പല്ലുകള്‍ | ചെറിയ പല്ലുകള്‍ |
| കാട്ടില്‍ താമസിക്കുന്നു | പുല്‍പ്രദേശത്ത് താമസിക്കുന്നു |
| 5-6ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് | 2.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് |
PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
|---|---|---|---|---|---|---|---|---|---|
No comments:
Post a Comment