അധ്യായം 1 : സ്വാതന്ത്ര്യ ലബ്ധിക്കാലത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ ഒരു കൊളോണിയല്‍ സമ്പദ്വ്യവസ്ഥ ആയിരുന്നു. അവരുടെ ദ്വിമുഖ ലക്ഷ്യങ്ങളുടെ ഫലമായി,
*ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഇന്ത്യ കയറ്റി അയച്ചു.
*ബ്രിട്ടണില്‍ നിന്നും ഫാക്ടറി നിര്‍മ്മിത അന്തിമ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു.
(1) താഴ്ന്ന നിലയിലുള്ള സാമ്പത്തിക വികസനം
ബ്രിട്ടന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക ആയിരുന്നു ലക്ഷ്യം.
കോളനി ഭരണകാലത്ത് ദേശീയ വരുമാനവും പ്രതിശീര്‍ഷ വരുമാനവും കണക്കാക്കിയവര്‍ ദാദാബായ് നവറോജി, വില്യം ദിഗ്ബി, ഫിന്‍ ഷിറാസ്, വി.കെ.ആര്‍.വി റാവു, ആര്‍.സി ദേശായ്. ഇതില്‍ വി.കെ.ആര്‍.വി റാവുവിന്റെ കണക്കാക്കല്‍ ഏറ്റവും കൂടുതല്‍ മികച്ചതായി കണക്കാക്കപ്പെടുന്നു.
(2) കാര്‍ഷിക മേഖല
85% ജനങ്ങളുടെയും പ്രധാന തൊഴില്‍ കൃഷി ആയിരുന്നു.
കാര്‍ഷികമേഖല സ്തംഭനാവസ്ഥയില്‍ ആയിരുന്നു. ഉത്പാദനക്ഷമത വളരെ കുറവായിരുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നു.
a) വിവിധ ഭൂവുടമ സമ്പ്രദായം ഉദാ:- ജമീന്ദാരി സമ്പ്രദായം
ജമീന്ദാര്‍മാര്‍ കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന പാട്ടം ഈടാക്കി. കര്‍ഷകര്‍ ദുരിതത്തില്‍ ആയി. b) കുറഞ്ഞ സാങ്കേതിക വിദ്യ
c) ജലസേചന സൗകര്യങ്ങളുടെ അഭാവം
d) രാസവളങ്ങളുടെ കുറഞ്ഞ ഉപയോഗം
e) ബ്രിട്ടീഷ് ഭരണകാലത്ത് നാണ്യവിളകളുടെ ഉത്പാദനം വര്‍ദ്ധിച്ചു. കൃഷി വാണിജ്യവല്‍ക്കരിക്ക പ്പെട്ടു. ഭക്ഷ്യദൗര്‍ലഭ്യത്തിന് ഇത് കാരണമായി.
(3) വ്യവസായ മേഖല-ബ്രിട്ടീഷ് ഭരണകാലത്ത്,
* വ്യാവസായിക ശിഥിലീകരണമായിരുന്നു ലക്ഷ്യം. നല്ല വ്യാവസായിക അടിത്തറ സൃഷ്ടിച്ചില്ല.
* ബ്രിട്ടണില്‍ നിന്നും വിലകുറഞ്ഞ ഫാക്ടറി നിര്‍മ്മിത അന്തിമ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു.
* കരകൗശല വ്യവസായങ്ങള്‍ തകര്‍ന്നു. തൊഴിലില്ലായ്മ രൂക്ഷമായി. ഒറ്റപ്പെട്ട ചില വ്യവസായങ്ങള്‍ സ്ഥാപിച്ചെങ്കിലും തകര്‍ക്കപ്പെട്ട കരകൗശലവ്യവസായത്തിന് പകരമായില്ല.
ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാന വ്യവസായങ്ങള്‍
(i) പരുത്തി ചണ വ്യവസായങ്ങള്‍
(ii) ഇരുമ്പുരുക്ക് വ്യവസായം
ഉദാ :- ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO). ഇത് സ്ഥാപിച്ചത് 1907 ലാണ്. ജംഷഡ്പൂരില്‍ ജംഷഡ്ജി ടാറ്റ ആണ് സ്ഥാപിച്ചത്.
(iii)രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പഞ്ചസാര, പേപ്പര്‍, സിമന്റ് തുടങ്ങിയ വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെട്ടു.
(iv) പൊതുമേഖലയുടെ പ്രവര്‍ത്തനം റെയില്‍വേ, വര്‍ത്താവിനിമയം, തുറമുഖം മുതലായവയില്‍ പരിമിതപ്പെടുത്തി.
* മൂലധന വ്യവസായങ്ങള്‍ ഇല്ലായിരുന്നു. വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കപ്പെട്ടില്ല.
* കുറഞ്ഞ വ്യാവസായിക വളര്‍ച്ചാനിരക്ക്
(4) വിദേശ വ്യാപാരം
ഉയര്‍ന്ന കയറ്റുമതി മിച്ചം ഉണ്ടായിരുന്നു. എന്നാല്‍ അനുകൂലമായ വ്യാപാര മിച്ചം ഇന്ത്യക്ക് ഗുണകരമായില്ല.
രാജ്യത്തേക്ക് സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും ഒഴുക്ക് വര്‍ദ്ധിച്ചില്ല. ഇന്ത്യയുടെ സമ്പത്ത് ബ്രിട്ടനിലേക്ക് ഒഴുകി.
ഇതിന്റെ കാരണങ്ങള്‍ താഴെ പറയുന്നു.
(i) ഇംഗ്ലണ്ടില്‍ ഭരണത്തിനായി ആരംഭിച്ച ഓഫീസിന്റെ ചെലവ്
(ii) യുദ്ധങ്ങളുടെ ചെലവ്
(iii)അവശ്യവസ്തുക്കള്‍, അദൃശ്യ ഇനങ്ങള്‍ എന്നിവയുടെ ഇറക്കുമതി ചെലവ്
(5) ജനസംഖ്യാസ്ഥിതി
ഇന്ത്യയുടെ ആദ്യ ഔദ്യോഗിക സെന്‍സസ് 1881 ല്‍ ആയിരുന്നു. പിന്നീട് ഓരോ 10 വര്‍ഷവവും ഇന്ത്യയുടെ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നു. അവസാന സെന്‍സസ് 2011 ല്‍ ആയിരുന്നു.
(a) 1921 ന് മുമ്പ് വരെ ജനസംഖ്യ പരിവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം (ജനസംഖ്യ വളര്‍ച്ചാനിരക്ക് കുറവായിരുന്നു).
(b) 1921 ന് ശേഷം ജനസംഖ്യ പരിവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം (ജനസംഖ്യ വളര്‍ച്ചാനിരക്ക് വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി).
ബ്രിട്ടീഷ് ഭരണകാലത്ത് സാമൂഹിക സാമ്പത്തിക സൂചകങ്ങള്‍ കുറവായിരുന്നു.
(i) സാക്ഷരതാ നിലവാരം 16% ത്തില്‍ താഴെ.
(ii) സ്ത്രീസാക്ഷരത 7% 08 0069.
(iii)പൊതുജന ആരോഗ്യ സൗകര്യങ്ങള്‍ ഭൂരിഭാഗത്തിനും ലഭ്യമല്ലാതിരുന്നു.
വായു-ജലജന്യ രോഗങ്ങള്‍ കൂടുതലായിരുന്നു.
(iv)ഉയര്‍ന്ന മരണനിരക്ക്
(v) ഉയര്‍ന്ന ശിശുമരണനിരക്ക് (IMR). ഇത് 218/1000. ഇപ്പോള്‍ ഇത് 33 1000 ആണ്.
(vi) ആയുര്‍ദൈര്‍ഘ്യം വളരെ കുറവായിരുന്നു. 44 വയസ്സ് ആയിരുന്നു.
(vii) കടുത്ത ദാരിദ്ര്യം നിലനിന്നു.
(6) തൊഴില്‍പരമായ ഘടന
വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ആണ് തൊഴില്‍പരമായ ഘടന. കോളനി ഭരണകാലത്ത് ദേശീയതലത്തില്‍ ഇതില്‍ കാര്യമായ മാറ്റമുണ്ടായില്ല.
(a) കാര്‍ഷിക മേഖലയിലെ തൊഴില്‍ ശക്തി 70-75% ആയിരുന്നു.
(b) നിര്‍മ്മാണ വ്യവസായത്തിലെ തൊഴില്‍ ശക്തി 10% ആയിരുന്നു.
(c) സേവനമേഖലയിലെ തൊഴില്‍ ശക്തി 20-25% ആയിരുന്നു.
* തൊഴില്‍പരമായ ഘടനയില്‍ വര്‍ദ്ധിച്ച പ്രാദേശിക അസമത്വം ഉണ്ടായിരുന്നു.
(a) ബോംബെ, മദ്രാസ് പ്രവിശ്യ, ബംഗാള്‍ എന്നിവിടങ്ങളില്‍ കാര്‍ഷികമേഖലയിലെ തൊഴില്‍ ശക്തിയുടെ പങ്ക് കുറഞ്ഞു. വ്യവസായ സേവന മേഖലകളില്‍ വര്‍ദ്ധിച്ചു. ത്വരിതഗതിയിലുളള വ്യവസായവല്‍ക്കരണം ആയിരുന്നു കാരണം.
(b) ഒറീസ്സ, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സ്ഥലങ്ങളില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ശക്തിയുടെ പങ്ക് വര്‍ദ്ധിച്ചു. വ്യവസായ മേഖലയില്‍ കുറഞ്ഞുവന്നു.
(7) അടിസ്ഥാന സൗകര്യങ്ങള്‍ /പശ്ചാത്തല സൗകര്യങ്ങള്‍
ബ്രിട്ടീഷ് ഭരണകാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടുണ്ട്. എന്നാല്‍ കോളനി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
(a) റോഡുകള്‍
അസംസ്‌കൃതവസ്തുക്കള്‍ കൊണ്ടുപോകുന്നതിനും സൈനിക നീക്കത്തിനും ആണ് റോഡുകള്‍ വികസിപ്പിച്ചത്. ഗ്രാമീണ റോഡുകളുടെ അവസ്ഥ മോശമായിരിന്നു.
(b) റെയില്‍വേ
1850 ല്‍ റെയില്‍വേ ആരംഭിച്ചു. ആദ്യ റെയില്‍വേ പാത 1853 ല്‍ ആരംഭിച്ചു.
റെയില്‍വേയുടെ നേട്ടങ്ങള്‍
(i) ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കി.
(ii) ഭൂമിശാസ്ത്രവും സാംസ്‌കാരികവുമായ തടസ്സങ്ങള്‍ ഇല്ലാതാക്കി
(iii) കൃഷിയുടെ വാണിജ്യവല്‍ക്കരണം വര്‍ദ്ധിപ്പിച്ചു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ സ്വയം പര്യാപ്തതയ്ക്ക് ദോഷകരമായി
(iv) ഇന്ത്യയുടെ കയറ്റുമതി വികസിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടായില്ല.
റെയില്‍വേയിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച സാമൂഹിക നേട്ടങ്ങള്‍, വലിയ സാമ്പത്തിക നഷ്ടങ്ങളെ മറികടക്കുന്നതായിരുന്നില്ല.
(c) വ്യോമയാന മേഖല വികസനം ആരംഭിച്ചു.
(d) ഉള്‍നാടന്‍ ജലഗതാഗതം ആരംഭിച്ചു. എന്നാല്‍ ഇത് സാമ്പത്തികമായി ലാഭകരമായില്ല.
(e) വൈദ്യുതീകൃത കമ്പിത്തപാല്‍ സംവിധാനം ആരംഭിച്ചു.
(f) ഇലക്ട്രിക് ടെലിഗ്രാഫ് ആരംഭിച്ചു.
(g) പോസ്റ്റല്‍ സര്‍വ്വീസ് ആരംഭിച്ചു.
(h) തുറമുഖങ്ങള്‍ വികസിപ്പിച്ചു.
സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ - ചാപ്റ്റര്‍ 1
ചോദ്യങ്ങളും ഉത്തരങ്ങളും
1.ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക നയത്തിന് ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്?
1. ഇന്ത്യയെ അസംസ്‌കൃതവസ്തുക്കള്‍ ക്കുള്ള ഉറവിടം ആക്കി മാറ്റി
2. ഇന്ത്യയെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള കമ്പോളം ആക്കി മാറ്റി
2.ബ്രിട്ടീഷ് ഇന്ത്യയില്‍ ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് പ്രമുഖര്‍ ആരെല്ലാം?
ദാദാഭായ് നവറോജി,
വില്യം ഡിഗ്ബി,
ഷിറാസ്,
ആര്‍ സി ദേശായി,
വി കെ ആര്‍ വി റാവു.
3.ബ്രിട്ടീഷ് ഇന്ത്യയില്‍ ഇന്ത്യയുടെ ദേശീയ വരുമാനം കൃത്യമായി കണക്കാക്കിയ വ്യക്തി ആര്?
വി കെ ആര്‍ വി റാവു .
4.ബ്രിട്ടീഷ് ഭരണ കാലയളവില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല സ്തംഭിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ്?
ഭൂനികുതി നയങ്ങള്‍,
ജലസേചന സൗകര്യത്തിന്റെ കുറവ്
മോശമായ സാങ്കേതികവിദ്യ
കുറഞ്ഞ വളപ്രയോഗം
5. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതി നയങ്ങള്‍ ഏതെല്ലാം ആണ്?
സെമീന്ദാരി സമ്പ്രദായം, മഹല്‍വാരി സമ്പ്രദായം, റയട്ട് വാരി സമ്പ്രദായം
6. കൃഷിയുടെ വാണിജ്യവല്‍ക്കരണം
ഭക്ഷ്യ വിളകള്‍ക്ക് പകരം നാണ്യവിളകള്‍ കൃഷി ചെയ്യുന്നതിനെയാണ് കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്ന് പറയുന്നത്
7. ടിസ്‌കോ (TISCO)
1907 ല്‍ ബീഹാറിലെ ജാംഷഡ്പൂര്‍ല്‍ ജംഷഡ്ജി ടാറ്റ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല ആണ് ടിസ്‌കോ. ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യക്കാരന്റെതായ ആദ്യത്തെ വ്യവസായശാല ആണിത്.
8. എന്താണ് ജനസംഖ്യ പരിവര്‍ത്തന സിദ്ധാന്തം
ജനസംഖ്യ പരിവര്‍ത്തന സിദ്ധാന്തം കൊണ്ടുവന്നത് ഫ്രാങ്ക് നോട്ട് സ്റ്റ്യന്‍ ആണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനവും ജനസംഖ്യയും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നതാണ് ജനസംഖ്യ പരിവര്‍ത്തന സിദ്ധാന്തം.
ഇതുപ്രകാരം ഏതൊരു രാജ്യവും ജനസംഖ്യ പരിവര്‍ത്തനത്തിന്റെ 3 ഘട്ടത്തിലൂടെ കടന്നു പോകുന്നു
1. ഒന്നാം ഘട്ടം
ജനന നിരക്കും മരണനിരക്കും കൂടുതലാണ്. ഇത് അവികസിത സമ്പദ്വ്യവസ്ഥയെ കാണിക്കുന്ന
2. രണ്ടാം ഘട്ടം
ജനനനിരക്ക് കൂടുതലും മരണനിരക്ക് കുറവുമാണ്. ഇത് വികസ്വര സമ്പദ് വ്യവസ്ഥയെ കാണിക്കുന്നു.
3. മൂന്നാംഘട്ടം
ജന നിരക്കും മരണനിരക്കും കുറവാണ്. ഇത് വികസിത സമ്പദ്വ്യവസ്ഥയെ കാണിക്കുന്നു.
9. തൊഴില്‍ പരമായ ഘടന വിശദമാക്കുക.
വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ആളുകളുടെ എണ്ണം ആണ് തൊഴില്‍ പരമായ ഘടന. ഇന്ത്യയില്‍ തൊഴില്‍ മേഖലകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
1. പ്രാഥമിക മേഖല
കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന മേഖലയാണ് പ്രാഥമിക മേഖല. ഇത് ഗ്രാമങ്ങളില്‍ കാണപ്പെടുന്നു.
2. ദ്വിതീയ മേഖല
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല. ഇത് നഗരങ്ങളില്‍ കാണപ്പെടുന്നു.
3. തൃതീയ മേഖല
എല്ലാ സേവന പ്രവര്‍ത്തനങ്ങളും നടക്കുന്ന മേഖലയാണിത്. ഇത് നഗരങ്ങളില്‍ കാണപ്പെടുന്നു.
10. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ തൊഴില്‍ മേഖലയുടെ പ്രസക്തിയെ കാണിക്കുന്ന പട്ടിക തയാറാക്കുക.
| മേഖലകള്‍ | തൊഴിലാളികളുടെ എണ്ണം (ശതമാനം) |
|---|---|
| പ്രാഥമിക മേഖല | 70-75% കാര്‍ഷികം |
| ദ്വിതീയ മേഖല | 10% വ്യവസായം |
| തൃതീയ മേഖല | 15 -20% സേവനം |
11. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ അടിസ്ഥാനസൗകര്യങ്ങള്‍
റെയില്‍വേ, കമ്പിത്തപാല്‍ തുറമുഖം, ജലഗതാഗതം, റോഡുകള്‍
12. റെയില്‍വേയുടെ അനന്തര ഫലങ്ങള്‍ ( ഗുണങ്ങളും ദോഷങ്ങളും) വ്യക്തമാക്കുക.
a. ദീര്‍ഘദൂര യാത്രയ്ക്ക് സഹായകമായി
b. ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ തടസ്സങ്ങള്‍ ഇല്ലാതാക്കി
C. ഉല്‍പാദന കേന്ദ്രങ്ങളെയും വിപണി കളെയും ബന്ധിപ്പിച്ചു
d. കൃഷിയുടെ വാണിജ്യ വല്‍ക്കരണത്തിന് ഇടയാക്കി
ബംഗാളിലെ തനതായ ഗുണമേന്മയുള്ള പരുത്തിത്തുണി
എന്താണ് കോളനി വാഴ്ച ?
കുടിയേറ്റക്കാരായെത്തി കാലക്രമത്തില്‍ ആ രാജ്യത്തിന്റെ ഭരണാധികാരികളാവുകയും ചൂഷണത്തിനായി അവിടത്തെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ കൈയടക്കുകയും ചെയ്യുന്നതിനെയാണ് കോളനി വാഴ്ച എന്നു പറയുന്നത്.
എന്താണ് ദേശീയ വരുമാനം ?
ഒരു രാജ്യത്തില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധന-സേവനങ്ങളുടെ ആകെത്തുകയോട് വിദേശത്തുനിന്നുള്ള അറ്റ വരുമാനവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്നതാണ് ദേശീയ വരുമാനം
എന്താണ് പ്രതീശീര്‍ഷ വരുമാനം ?
മൊത്തം ദേശീയവരുമാനത്തെ ആ രാജ്യത്തിലെ ഒരു നിശ്ചിത സമയത്തെ ജനങ്ങ ളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനം ലഭിക്കും.
എന്താണ് കൃഷിയുടെ വാണിജ്യവത്കരണം ?
സ്വന്തം ഉപയോഗത്തിനല്ലാതെ കച്ചവടം ലക്ഷ്യമാക്കി കൂടുതലായി നാണ്യവിളകളുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധിക്കുന്നതിനെയാണ് കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്നു പറയുന്നത്.
എന്താണ് കാര്‍ഷിക ഉല്‍പ്പാദനക്ഷമത ?
പുതിയ കാര്‍ഷിക രീതികളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിലൂടെ ഉല്‍പ്പാദന വര്‍ധനവ് നേടുന്നതിനെയാണ് കാര്‍ഷിക ഉല്‍പ്പാദനക്ഷമത എന്നു പറയുന്നത്.
എന്താണ് സെമിന്ദാരി സമ്പ്രദായം ?
ബ്രിട്ടീഷ് ഇന്ത്യയില്‍ നിലനിന്നിരുന്ന ഭൂനികുതി സമ്പ്രദായ പ്രകാരം സെമിന്ദാര്‍മാര്‍ ആയിരുന്നു കൃഷി ഭൂമിയുടെ ഉടമസ്ഥര്‍. പ്രധാനമായും ബംഗാള്‍ പ്രസിഡന്‍സിലായി രുന്നു ഇത് നിലനിന്നിരുന്നത്.
എന്താണ് മഹല്‍വാരി സമ്പ്രദായം ?
മഹല്‍ എന്നാല്‍ 'ഗ്രാമം' എന്നാണര്‍ഥം. ഓരോ ഗ്രാമത്തെയും അടിസ്ഥാനമാ-നികുതി പിരിക്കുന്ന സമ്പ്രദായമാണിത്.
എന്താണ് റയറ്റ്വാരി സമ്പ്രദായം ?
റയറ്റ് എന്നാല്‍ കര്‍ഷകന്‍ എന്നാണര്‍ഥം. ഓരോ ഗ്രാമവും ഒടുക്കേണ്ട നികുതി പ യാണ് എന്ന് നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓരോ കര്‍ഷകനും എത്ര നിക അടയ്ക്കണമെന്ന് നിശ്ചയിച്ച് കര്‍ഷകരില്‍നിന്നും നേരിട്ട് നികുതി ഈടാക്കുന്ന ന
എന്താണ് മൂലധന വസ്തുക്കളുട വ്യവസായം ?
ഉപഭോഗ ആവശ്യത്തിന് വേണ്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആ മായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായം.
എന്താണ് മൊത്തം ആദ്യന്തര ഉല്‍പ്പാദനം (GDP) ?
ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു വര്‍ഷം ഉണ്ടാക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണി മൂല്യം.
എന്താണ് വളര്‍ച്ചാ നിരക്ക് ?
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഒരു വര്‍ഷം കൈവരിക്കുന്ന വര്‍ധനവ്.
എന്താണ് ശിശുമരണനിരക്ക് ?
ഒരു വര്‍ഷത്തില്‍ ജനിക്കുന്ന ആയിരം കുട്ടികളില്‍ എത്രപേര്‍ ഒരു വയസിന മരിച്ചു പോകുന്നു എന്ന് കണക്കാക്കുന്നതാണ് ശിശുമരണനിരക്ക്.
എന്താണ് മരണ നിരക്ക് ?
ഒരു വര്‍ഷത്തില്‍ ആയിരം പേരില്‍ എത്രപേര്‍ മരണമടയുന്നുവെന്ന് കണക്ക താണ് മരണ നിരക്ക്.
എന്താണ് കയറ്റുമതി മിച്ചം ?
കയറ്റുമതിയുടെ അളവ് ഇറക്കുമതിയെക്കാള്‍ വളരെക്കൂടുതലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന മിച്ചം.
എന്താണ് താരിഫ് ?
ഇറക്കുമതി ചെയ്യുന്ന സാധന സേവനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കം.
എന്താണ് ക്വോട്ട ?
ഒരു ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിക്കുമ്പോഴോ, കയറ്റുമതി ചെയ്യുമ്പോഴോ, ഇറക്കുമതി ചെയ്യുമ്പോഴോ, അളവിലോ എണ്ണത്തിലോ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് കോട്ട.
PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
|---|---|---|---|---|---|---|---|---|---|
No comments:
Post a Comment