STD-2 എന്റെ കേരളം-പ്രവര്‍ത്തനങ്ങള്‍

പ്രവേശന പാഠം
പൂര്‍ത്തിയാക്കാം- പേജ്-6

എന്റെ പേര്...................................................................
സ്‌കൂളിന്റെ പേര്.......................................................
വീട്ടുപേര്....................................................................
എന്റെ നാട്..................................................................
ജില്ല.............................................................................

ഈണത്തില്‍ ചൊല്ലാം പേജ്-7
പാഠപുസ്തകത്തിലെ എന്റെ കേരളം എന്ന കവിത ഈണം കണ്ടെത്തി ചൊല്ലാം
പാടും പുഴകളും തോടും- മോടി  
കൂടും മലരണിക്കാടും 
നീളേ കളകളം പാടും- കാട്ടു
ചോലയുമാമണിമേടും 
വെള്ളിയരഞ്ഞാണുപോലെ- ചുറ്റും 
തുള്ളിക്കളിക്കും കടലും 
കായലും നീലമലയും- നീളേ 
കോരിത്തരിക്കും വയലും  
പീലിനിവര്‍ത്തിനിന്നാടും- കൊച്ചു 
കേരമരതകത്തോപ്പും 
നീളേ കുളിരൊളി തിങ്ങീ - എന്റെ 
കേരളമെന്തൊരു ഭംഗി!


മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണന്‍ കോലഴി. 
ഗോപാലകൃഷ്ണന്‍ തൃശ്ശൂരിനടുത്ത് കോലഴിയില്‍ കളരിക്കല്‍ രാഘവപണിക്കരുടെയും കല്യാണി പണിക്കത്ത്യാരുടെയും മകനായി 1934 ഡിസംബര്‍ 25ന് ജനിച്ചു.  ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി സംസ്‌കൃതവും ജ്യോതിഷവും പഠിച്ചു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', എന്റെ കേരളം, 'മുറ്റത്തു ഞാനൊരു മുല്ല നട്ടു'തുടങ്ങിയ കവിതകള്‍ ഇദ്ദേഹത്തിന്റേതാണ്. 1961ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ബാലസാഹിത്യകാരനെന്ന നിലയില്‍ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകള്‍ മലയാള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1983 ജനുവരി 4ന് തന്റെ 48 ആം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

മലനാടിന്റെ എന്തൊക്കെ പ്രത്യേകതകളാണ് കവിതയില്‍ പറഞ്ഞിരിക്കുന്നത്?
കുളവും തോടും നല്ല തണുപ്പുനല്‍കുന്ന ചോലകളും കളകളം ഒഴുകുന്ന അരുവികളും എല്ലാമുള്ള മനോഹരമായ നാടാണ് മലനാട്. കാറ്റിന്റെ പാട്ട് കാതോര്‍ത്തു നില്‍ക്കുന്ന പൂക്കളുണ്ടിവിടെ. കാടുകളും മേടുകളുമുണ്ടിവിടെ. കതിരുകള്‍ നിറഞ്ഞു നില്‍ക്കുന്ന വയലുകളുണ്ട്. നിരനിരയായി നില്‍ക്കുന്ന തെങ്ങുകളുണ്ട്. പക്ഷികള്‍ പാടുന്ന പൂന്തോപ്പുകളുണ്ട്. ഇങ്ങനെ വളരെ മനോഹരമായ കാഴ്ചകള്‍ നല്‍കുന്ന ഒന്നാണ് എന്റെ നാട്. ഇതെല്ലാമാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്ന ആശയം 

പറയാം, എഴുതാം (പദസൂര്യന്‍) പേജ്-8
നാടിനെ സുന്ദരമാക്കുന്നത് എന്തെല്ലാമാണ്?
തോട്, പുഴ, പാടം, തെങ്ങ്, മല, മരം,  കാട്, മേട്, ചോല.
------------------------------------------------------

വരച്ചുയോജിപ്പിക്കൂ.
പാടും മലരണിക്കാട്
പീലി നിവര്‍ത്തിയാടുന്ന കടല്‍
മോടി കൂടും പുഴകള്‍
തുള്ളിക്കളിക്കുന്ന തെങ്ങിന്‍തോപ്പ്

പാടും പുഴകള്‍
പീലി നിവര്‍ത്തിയാടുന്ന തെങ്ങിന്‍തോപ്പ്
മോടി കൂടും മലരണിക്കാട്
തുള്ളിക്കളിക്കുന്ന കടല്‍ ്
----------------------------------------------------

 നിറം നല്‍കാം പേജ്-8

വിട്ടുപോയ അക്ഷരങ്ങള്‍ എന്റെ കേരളം കവിത വായിച്ച് കണ്ടെത്തി എഴുതുക.

മല...ണിക്കാട്
കള.....ളം
ചോല......മാമ.....മേടും
തു...... ക്ക .....  ക്കും
കോരി  ......  രിക്കും
പീലി......വര്‍......  നി ....ടും
കേര......രത.....ത്തോ........
കുളി.......ളി
.......രള.......ന്തൊ......ഭം......!.


മലരണിക്കാട്
കളകളം
ചോലയുമാമണിമേടും
തുള്ളിക്കളിക്കും
കോരിത്തരിക്കും
പീലി നിവര്‍ത്തി നിന്നാടും
കേരമരതകത്തോപ്പും
കുളിരൊളി
കേരളമെന്തൊരുഭംഗി.


കവിതയില്‍നിന്നു കണ്ടെത്തി എഴുതാം പേജ്-9
എന്റെ നാട്ടില്‍ പാട്ടു പാടിയൊഴുകുന്ന പുഴകളും തോടുകളും ഉണ്ട്. ചന്തമുള്ള പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന കാടുകളുണ്ട്. പച്ചപ്പുനിറഞ്ഞ വയലേലകളും കളകളം ഒഴുകുന്ന കാട്ടു ചോലകളും ഉണ്ട്. മാനം മുട്ടെ നില്‍ക്കുന്ന വലിയ മലകളും പീലിവിടര്‍ത്തിയാടുന്ന തെങ്ങിന്‍ തോപ്പുകളും ഉണ്ട്. വെള്ളി അരഞ്ഞാണം പോലെ തുള്ളിക്കളിക്കുന്ന കടലുണ്ട്. ഓളങ്ങള്‍ താളം തുള്ളുന്ന കായലുണ്ട്. ഇതെല്ലാം ഒത്തുചേര്‍ന്ന് എന്റെ നാടിനെ അതിമനോഹരമാക്കുന്നു.
-----------------------------------------------------
പ്രവര്‍ത്തനം
വാക്കുകള്‍ തമ്മില്‍ കൃത്യമായ അകലം, പൂര്‍ണ വിരാമം (കുത്ത്) എന്നിവ ആവശ്യമായിടത്ത് ചേര്‍ത്ത് വാക്യങ്ങള്‍ എഴുതുക.
പാട്ടുപാടിഒഴുകുന്ന പുഴ ചന്തമുള്ളകാട് തുള്ളിക്കളിച്ച് ഒഴുകുന്ന പുഴ കാട്ടുചോലയൊഴുകുന്നകാട് ചിന്നിച്ചിതറി ഒഴുകുന്ന പുഴ കാട്ടാനയുള്ളകാട്
പാട്ടുപാടിഒഴുകുന്ന പുഴ. ചന്തമുള്ളകാട്. തുള്ളിക്കളിച്ച് ഒഴുകുന്ന പുഴ. കാട്ടുചോലയൊഴുകുന്നകാട്. ചിന്നിച്ചിതറി ഒഴുകുന്ന പുഴ. കാട്ടാനയുള്ളകാട്.

മേല്‍ വാക്യങ്ങളില്‍ നിന്നും പുഴ, കാട് എന്നീ ആശയങ്ങള്‍ വരുന്ന വാക്യങ്ങള്‍ വേര്‍തിരിക്കാം.
പാട്ടുപാടി ഒഴുകുന്ന പുഴ.
തുള്ളിക്കളിച്ച് ഒഴുകുന്ന പുഴ. 
ചിന്നിച്ചിതറി ഒഴുകുന്ന പുഴ. 

കാട്ടുചോലയൊഴുകുന്ന കാട്. 
കാട്ടാനയുള്ള കാട്.
ചന്തമുള്ള കാട്. 
------------------------------------------
പ്രവര്‍ത്തനം
മാതൃക പോലെ പറയാം എഴുതാം

പുഴ ഉണ്ട് പുഴയുണ്ട്
കടല്‍ ഉണ്ട് ........................
കാട് ഉണ്ട് ........................
മല ഉണ്ട് ........................
തോപ്പ് ഉണ്ട് ........................

പുഴ ഉണ്ട് പുഴയുണ്ട്
കടല്‍ ഉണ്ട് കടലുണ്ട്
കാട് ഉണ്ട് കാടുണ്ട്
മല ഉണ്ട് മലയുണ്ട്
തോപ്പ് ഉണ്ട് തോപ്പുണ്ട്
--------------------------------------------------
പ്രര്‍ത്തനം
ക്ലാസില്‍ ടീച്ചര്‍ നല്‍കിയ വിവരണം വായിക്കൂ.
എന്റെ കേരളം
എന്റെ നാട്ടില്‍ പാടുന്ന പുഴകളും തോടുകളും ഉണ്ട്. അവ ചിന്നിച്ചിതറി ഒഴുകുന്നു. ചന്തമുള്ള മലരണിക്കാടുകള്‍ എന്റെ നാടിന്റെ മോടി കൂട്ടുന്നു. കളകളം പാടുന്ന കാട്ടുചോലകളും ഭംഗിയുള്ള മേടുകളും എന്റെ നാട്ടിലുണ്ട്. വെള്ളിയരഞ്ഞാണു പോലെ തുള്ളിക്കളിക്കുന്ന കടല്‍ കാഴ്ച അതിമനോഹരമാണ്. കായലുകളും നീലമലയും കാണാന്‍ എന്തു ചന്തമാണ്. മലകള്‍ മാനം മുട്ടെ വലുതാണ്. പച്ചപ്പട്ടു വിരിച്ചതു പോലെ കോരിത്തരിച്ച വയലുകള്‍ ഉണ്ട്. പീലിവിടര്‍ത്തിയാടുന്ന കേരമരതകത്തോപ്പുകള്‍. ഇവയെല്ലാമുള്ള എന്റെ കേരളം എത്ര സുന്ദരമാണ്.
ക്ലാസ്സില്‍ ടീച്ചര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ ഒരു വിവരണം തയാറാക്കുക. തലക്കെട്ടും നല്‍കണം

എന്റെ നാട്. 
എന്റെ നാട്ടില്‍ കുളവും തോടും കുളിര്‍ ചോലകളും കളകളം ഒഴുകുന്ന അരുവികളുമുണ്ട്. കാറ്റിന്റെ പാട്ടിന് കാതോര്‍ത്തിരിക്കുന്ന പൂക്കളും, മാനംമുട്ടെ മലകളുമുള്ള മലനാട്. കൂടാതെ കാടും കാട്ടാറും വയലും തെങ്ങിന്‍തോപ്പുകളും പാടുന്ന പക്ഷികളുള്ള പൂന്തോപ്പുകളുമുണ്ട്.  ഇതൊക്കെ ചേര്‍ന്ന് മനോഹരമാണ് എന്റെ നാട്. 
--------------------------------------------------
എന്റെ പാട്ടുപുസ്തകം. 
കൂട്ടുകാരെ, കൂടുതല്‍ കവിതകളും പാട്ടുകളും ശേഖരിച്ച് എന്റെ പാട്ടുപുസ്തകം തയാറാക്കൂ.

ആന കറുത്തതു ഭംഗി 
ചേന തളിര്‍ത്തതു ഭംഗി 
മാങ്ങ പഴുത്തതു ഭംഗി 
മാനമിരുണ്ടതു ഭംഗി 
മാനോടുന്നതു ഭംഗി 
മയിലാടുന്നതു ഭംഗി 
മഴപെയ്യുന്നതു ഭംഗി 
മഴവില്‍ കാണാന്‍ ഭംഗി
മലമുകളോളം ഭംഗി 
മനസ്സില്‍ത്തങ്ങും ഭംഗി.

പാടത്തൂടെ നടക്കുന്നേരം 
വാടിയ ചെടികള്‍ കണ്ടു ഞാന്‍ 
മേഘം മൂടിയ മാനം നോക്കി 
മാടി വിളിച്ചു മഴയെ ഞാന്‍ 
പൊടികള്‍ പറത്തിയണഞ്ഞു വേഗം
വീശിയടിക്കും കുളിര്‍കാറ്റ് 
ഇടിയുടെ ശബ്ദം കേട്ടൊരു നേരം
ഓടിയൊളിച്ചു വീട്ടില്‍ ഞാന്‍ 
കുടുകുടെ മഴയതു പെയ്‌തൊരു നേരം
മോടിയിലാടി ചെടിയെല്ലാം....
----------------------------------------------------------------------
ഒരു അവധിക്കാലത്ത്
ഒരു അവധിക്കാലത്ത് എന്ന പാഠഭാഗം വായിക്കാം

പറയാം എഴുതാം പേജ്-13
നന്ദനയും  അഭിനന്ദും പട്ടണത്തില്‍ കണ്ട കാഴ്ചകള്‍ എന്തെല്ലാം?
നാട്ടിന്‍ പുറത്ത് അവര്‍ എന്തൊക്കെ കണ്ടു?
പട്ടണത്തില്‍ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും, കൂറ്റന്‍ കെട്ടിടങ്ങളും സിഗ്നല്‍ ലൈറ്റുകളും, തീവണ്ടിയും ഒക്കെ കണ്ടു. എന്നാല്‍ നാട്ടിന്‍പുറത്ത് ധാരാളം മരങ്ങളും, കൊച്ചു കൊച്ചു വീടുകളും പച്ചവിരിച്ച പാടങ്ങളും, പാടങ്ങളില്‍ വെള്ള കൊക്കുകളും, ഉയര്‍ന്ന മലനിരകളും, കളകളമൊഴുകുന്ന തോടുകളും, തെങ്ങിന്‍ തോപ്പുകളും, വാഴത്തോപ്പുകളും, വീടിനു മുന്നില്‍ വിശാലമായ മുറ്റവുമാണ് അവര്‍ കണ്ട കാഴ്ചകള്‍

പറയാം
പട്ടണത്തിലേയും ഗ്രാമത്തിലേയും കാഴ്ചകള്‍ ഒരുപോലെയാണൊ? എന്തെല്ലാം വ്യത്യാസങ്ങളാണുള്ളത്? എഴുതി നോക്കൂ.
പട്ടണം ആകെ ബഹളമാണെങ്കില്‍ ഗ്രാമം പൊതുവേ ശാന്തമായിരിക്കും.
പട്ടണത്തിലെ കാഴ്ചകള്‍
കൂറ്റന്‍ കെട്ടിടങ്ങള്‍
വിമാനം
വലിയ പാലങ്ങള്‍
വീതിയേറിയ റോഡ് 
സിഗ്‌നല്‍ ലൈറ്റ് തീവണ്ടി
തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ 

ഗ്രാമത്തിലെ കാഴ്ചകള്‍
തിരക്കു കുറഞ്ഞ റോഡ് 
റോഡിനിരുവശത്തും ധാരാളം മരങ്ങള്‍ 
കൊച്ചു കൊച്ചു വീടുകള്‍ 
പച്ചവിരിച്ച പാടങ്ങള്‍
ഉയര്‍ന്ന മലനിരകള്‍
പാടത്തിനു നടുവിലൂടെ ഒഴുകുന്ന തോട് 
വരമ്പില്‍ നിരന്നു നില്‍ക്കുന്ന വെള്ളക്കൊക്കുകള്‍.
ചെമ്മണ്‍ പാതകള്‍
----------------------------------------------

എഴുതാം പേജ് -13
പാഠത്തില്‍ നിന്നു കണ്ടെത്തി എഴുതൂ.

വീതിയേറിയ റോഡ്
.................................പുഴ
.................................തോട്
.................................കെട്ടിടങ്ങള്‍
.................................മുറ്റം
.................................മലനിരകള്‍
.................................പാടങ്ങള്‍
..................................മരങ്ങള്‍
.................................കൊക്കുകള്‍
വീതിയേറിയ റോഡ്
നിറഞ്ഞൊഴുകുന്ന പുഴ
കളകളം ഒഴുകുന്ന തോട്
കൂറ്റന്‍ കെട്ടിടങ്ങള്‍
വിശാലമായ മുറ്റം
ഉയര്‍ന്ന മലനിരകള്‍
പച്ച വിരിച്ച പാടങ്ങള്‍
ധാരാളം മരങ്ങള്‍
വെള്ള കൊക്കുകള്‍
----------------------------------------------------------


വാക്യം മാറ്റി എഴുതാം പേജ് -13

മൈതാനത്ത് കുട്ടികള്‍ വിലങ്ങനെയും കുറുങ്ങനെയും ഓടിക്കളിച്ചു.
തൊട്ടുതൊട്ടു വച്ചിരിക്കുന്ന മിഠായിഭരണികള്‍ കാണാന്‍ നല്ല ചന്തമുണ്ട്.

അടിയില്‍ വരയിട്ടിരിക്കുന്ന വാക്കുകള്‍ക്ക് പകരം തലങ്ങും വിലങ്ങും, നിരനിരയായി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങള്‍ മാറ്റി എഴുതാം

മൈതാനത്ത് കുട്ടികള്‍ തലങ്ങും വിലങ്ങും ഓടിക്കളിച്ചു.
നിരനിരയായി വച്ചിരിക്കുന്ന മിഠായി ഭരണികള്‍ കാണാന്‍ നല്ല ചന്തമുണ്ട്.
-----------------------------------------------------------------------


പാഠത്തിലുള്ളതുപോലെ ആശയങ്ങള്‍ ക്രമപ്പെടുത്തി എഴുതാം. പേജ്-14

നഗരത്തിരക്കിലൂടെ കാര്‍ നീങ്ങി.
മുത്തശ്ശിക്ക് സന്തോഷമായി.
യാത്രയ്ക്ക് തയാറായി.
ഗ്രാമത്തിലെ കാഴ്ചകള്‍ കണ്ടു.

യാത്രയ്ക്ക് തയാറായി. 
നഗരത്തിരക്കിലൂടെ കാര്‍ നീങ്ങി.
ഗ്രാമത്തിലെ കാഴ്ചകള്‍ കണ്ടു.
മുത്തശ്ശിക്ക് സന്തോഷമായി.
----------------------------------------------------

മാണിക്യച്ചെമ്പഴുക്ക
കളിയെക്കുറിച്ച് വിവരണം തയാറാക്കുക. പേജ്-14

എല്ലാവരും പിറകിലേയ്ക്ക് കൈകെട്ടി വട്ടത്തില്‍ നില്‍ക്കണം.
നടുവില്‍ ഒരു കുട്ടി നില്‍ക്കണം.
എല്ലാവരും പാട്ട് പാടണം.
പാട്ട് പാടിക്കൊണ്ട് പഴുത്ത അടയ്ക്ക് പിറകിലൂടെ കൈമാറണം. 
അടയ്ക്ക് കൈമാറുന്നത് നടുവില്‍ നില്‍ക്കുന്ന കുട്ടി കാണരുത്.
പാട്ട് നിര്‍ത്തുമ്പോള്‍ ആരുടെ കയ്യിലാണ് ചെമ്പഴുക്കയെന്ന് നടുവില്‍ നില്‍ക്കുന്ന കുട്ടി പറയണം.
പറഞ്ഞത് ശരിയായാല്‍ ചെമ്പഴുക്ക കയ്യിലുള്ള കുട്ടി നടുവില്‍ നില്‍ക്കണം.
തെറ്റിയാല്‍ നടുവില്‍ നിന്ന കുട്ടി തന്നെ വിരുതനായി തുടരണം.
---------------------------------------------
എത്ര കളിയുടെ പേരറിയാം പേജ്-16
നിങ്ങള്‍ക്കറിയാവുന്ന കളികളുടെ പേരെഴുതൂ.

വിവിധതരം കളികള്‍
കബഡി കളി
ഒളിച്ചു കളി 
കിളിത്തട്ട് കളി
അടിച്ചിട്ടോട്ടം
ഉന്തിത്തൊടീല്‍
പോലീസും കള്ളനും
ഡോമിനോസ്
കുട്ടീംകോലും
കക്ക് കളി
ഇട്ടൂലി
വടംവലി
കസേരകളി
സാറ്റ് കളി
കുളം കര
----------------------------------------------------------------------
ഇക്കൂട്ടത്തില്‍ ഉപകരണങ്ങള്‍ വേണ്ട കളികളും ഉപകരണങ്ങള്‍ വേണ്ടാത്തവയും തരം തിരിച്ചെഴുതുക.

ഉപകരണങ്ങള്‍ വേണ്ടുന്നവ.
പോലീസും കള്ളനും
ചെസ്സ്
ഡോമിനോസ്
കുട്ടിയും കോലും
ക്യാരംസ്
ഗോലികളി
അമ്മാനമാട്ടം
വടംവലി
കസേരകളി

ഉപകരണങ്ങള്‍ വേണ്ടാത്ത കളികള്‍
അടിച്ചിട്ട് ഓട്ടം 
കിളിത്തട്ട് കളി
ഉന്തിത്തൊടീല്‍
ഒളിച്ചുകളി
കുളം കര
-------------------------------------
നാടന്‍ കളികളുടെ പേരുകള്‍ നോട്ടുബുക്കില്‍ എഴുതുക.

ഒളിച്ചുകളി
പല്ലാങ്കുഴി
കല്ല് കളി
ഗോലി കളി
തലപന്ത് കളി
ഉന്തിത്തൊടില്‍
അടിച്ചിട്ടോട്ടം
കിളിത്തട്ട് കളി
ഇട്ടുലി കളി
കുട്ടിയും കോലും
കക്ക് കളി
കുഴിപ്പന്ത് കളി
അമ്മാനമാട്ടം
സാറ്റ് കളി
കുളം കര
നാടന്‍ കളികള്‍

രണ്ടുപേര്‍ക്ക് കളിക്കാവുന്ന കളികള്‍ സംഘമായി കളിക്കാവുന്ന കളികള്‍ പട്ടികപ്പെടുത്തുക.
രണ്ട് പേര്‍ക്ക് കളിയ്ക്കാവുന്ന കളികള്‍കളികള്‍
സാറ്റ്
കാരംസ്
ഗോലികളി
ഉന്തിത്തൊടില്‍
അടിച്ചിട്ടോട്ടം
ഇട്ടുലികളി
സാറ്റ് കളി
കുളം കര
കക്ക് കളി
ഒളിച്ചു കളി
ഏണിയും പാമ്പും

സംഘമായ് കളിയ്ക്കാവുന്ന കളികള്‍
പല്ലാങ്കുഴി
ഗോലികളി
ഉന്തിത്തൊടീല്‍
പോലീസും കള്ളനും
ഇട്ടൂലികളി
കുട്ടിയും കോലും
സാറ്റ് കളി

--------------------------------------
പ്രവര്‍ത്തനം - 03
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കളി ഏതാണ് ? ആ കളി കളിക്കുന്നതെങ്ങനെയെന്ന് ഒരു ചെറിയ വിവരണം എഴുതി തയാറാക്കുക..
വിവരണം എഴുതുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങളൊക്കെ അതില്‍ എഴുതണം.

കളിയുടെ പേര്
എത്ര പേര്‍ക്ക് കളിക്കാം
എവിടെ കളിക്കാം
എങ്ങനെയാണ് കളിക്കുന്നത്
വിജയിയെ കണ്ടെത്തുന്നത് എങ്ങനെ.

കസേരകളി
കുട്ടികള്‍ക്ക് കൂട്ടമായി കളിക്കാവുന്ന ഒരു കളിയാണ് കസരകളി. മുതിര്‍ന്നവരും ഈ കളി കളിക്കാറുണ്ട്. ഈ കളിയില്‍ കളിക്കാരേക്കാള്‍ ഒന്നു കുറവായിരിക്കണം കസേര. കളിക്കാര്‍ വട്ടം നില്‍ക്കുക. നടുക്ക് കസേരകള്‍ വൃത്തത്തില്‍ ഇടുക. അതിനുശേഷം ഉച്ചത്തില്‍ ഒരു പാട്ടു വയ്ക്കുക. സംഗീതത്തിനൊപ്പം കളിക്കാര്‍ കസേരയ്ക്ക് ചുറ്റും ഓടിത്തുടങ്ങുക. ഒരു നിശ്ചിത സമയത്തിനുള്ളില്‍ സംഗീതം നിര്‍ത്തുക. ഈ സമയം കളിക്കാര്‍ അവരവര്‍ക്കു കിട്ടുന്ന കസേരയില്‍ ഇരിക്കുക. അപ്പോള്‍ ഒരാള്‍ അവശേഷിക്കും. ആ കുട്ടിയേയും ഒരു കസേരയും മാറ്റുക. വീണ്ടും പഴയതുപോലെ കസേരയ്ക്ക് ചുറ്റും കളിക്കാര്‍ നില്‍ക്കുക. കളി ആവര്‍ത്തിക്കുക. അങ്ങനെ ഒരു കസേരയും രണ്ടു കളിക്കാരുമാകും. ഈ റൗണ്ടില്‍ ആര്‍ക്കാണോ കസേര ലഭിക്കുന്നത് ആ ആള്‍ വിജയിയാകും.
-------------------------------------------------------------------------------------------------------------------------------
നമ്മുടെ കുളം പേജ്- 18
ഇതുപോലെ ഏതൊക്കെ പൊതു ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എഴുതുക.

ബസ് കാത്തിരുപ്പ് കേന്ദ്രം
ചന്ത
പാര്‍ക്ക്
ബീച്ച്
മൈതാനം
റയില്‍വേസ്‌റ്റേഷന്‍
പുഴയുടെ തീരം
കുളക്കടവ്
കായല്‍ത്തീരം

നമ്മുടെ നാട്ടിലെ പൊതുസ്ഥാപനങ്ങളുടെ പേരുകളെഴുതാം
പഞ്ചായത്ത് ഓഫീസ്
വില്ലേജ് ഓഫീസ്
ആശുപത്രി
സ്‌കൂള്‍
പോലീസ് സ്‌റ്റേഷന്‍
പോസ്റ്റ് ഓഫീസ്
പണമിടപാട് സ്ഥാപനങ്ങള്‍
മൃഗശാലകള്‍
മാവേലി സ്‌റ്റോര്‍

കുളത്തിന്റെ കരയില്‍ വച്ചിരിക്കുന്ന ബോര്‍ഡ് കണ്ടില്ലെ? ഇതുപോലെ മറ്റ് ബോര്‍ഡുകള്‍ എഴുതി നോക്കൂ.
നിശബ്ദതപാലിക്കുക.
മാലിന്യങ്ങള്‍ വലിച്ചെറിയരുത്.
കുളം മലിനമാക്കരുത്.
ജലം അമൂല്യമാണ് പാഴാക്കരുത്.
ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
പാദരക്ഷകള്‍ പുറത്ത് സൂക്ഷിക്കുക.
പരസ്യം പതിക്കരുത്.
ക്യൂ പാലിക്കുക
പാര്‍ക്കും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 

നമ്മുടെ കൂട്ടുകാരുടെ വീടുകളില്‍ ഏതെല്ലാം തൊഴില്‍ ചെയ്യുന്നവരുണ്ട്.
അധ്യാപകര്‍
കൃഷിക്കാര്‍
തയ്യല്‍ക്കാര്‍ 
പോലീസുകാര്‍
െ്രെഡവര്‍മാര്‍
കല്‍പ്പണിക്കാര്‍
തടിപ്പണിക്കാര്‍
പെയ്ന്റിംഗ് തൊഴിലാളികള്‍
ഇലക്ട്രീഷ്യന്‍മാര്‍
പ്ലംബര്‍മാര്‍
കച്ചവടക്കാര്‍
മണ്‍പാത്രവില്‍പനക്കാരന്‍
ഓഫീസ് ജോലിക്കാര്‍
മത്സ്യ പിടിക്കുന്നവര്‍
മത്സ്യ വില്‍പ്പനക്കാര്‍


നുസ്‌റത്തിന്റെ ഉപ്പ തയ്യല്‍ക്കാരനാണ്. ഇത് പോലെ മറ്റ് തൊഴിലുകളുടെ പേരുകള്‍ എഴുതാമോ?
തയ്യല്‍
കല്‍പ്പണി
ക്ലര്‍ക്ക്
മരം കയറ്റം
മരപ്പണി
ഡോക്ടര്‍
നഴ്‌സ്
ഡ്രൈവര്‍
കച്ചവടം
കൃഷിപ്പണി
പോസ്റ്റുമാന്‍
ലൈന്‍മാന്‍
മീന്‍പിടുത്തം
സ്വര്‍ണ്ണപ്പണി

ജോലികളും ഉപകരണങ്ങളും
അധ്യാപകന്‍ :- ചോക്ക് , ബോര്‍ഡ്, മാപ്പ്, ഗ്ലോബ്, പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, പുസ്തകം, പേന
ഫിഷര്‍മാന്‍ : വള്ളം, വല, ചൂണ്ട
കൃഷിക്കാരന്‍ :- മണ്‍വെട്ടി, കുന്താലി, കുട്ട, പിക്കാസ്, ട്രാക്ടര്‍
മരപ്പണിക്കാരന്‍: ഉളി, ചിന്തേര്, കൊട്ടുവടി, ആണി, പശ
കല്‍പ്പണിക്കാരന്‍ :- കൂടം, കുട്ട, കരണ്ടി, മുഴക്കോല്‍, സ്പിരിറ്റ് ലവല്‍
പോലീസുകാരന്‍ :- ലാത്തി, യൂണിഫോം
തയ്യല്‍ക്കാരന്‍ :- കത്രിക, സൂചി, നൂല്‍, തയ്യല്‍മിഷീന്‍
പെയിന്റര്‍ :- ബ്രഷ്, പെയിന്റ്
ഡോക്ടര്‍: സ്റ്റെതസ്‌കോപ്പ്
പാചകക്കാരന്‍ :- മിക്‌സി, ഗ്രൈന്റര്‍, പാത്രങ്ങള്‍, കത്തികള്‍

വാക്കുകള്‍ എഴുതാം, വായിക്കാം-പേജ്-19
കഥ
കര
ഗദ
ഗതി
ഗജം
ഗീത
ഗീതം
ജനം
ജാഥ
താര
തിരി
ദയ
ദാനം
ദീനം
ധനം
ധാര
നദി
നാദം
നിധി
നര
പത
പന
പാത
രഥം
രഥം
രാധ 

---------------------------
വാക്യങ്ങള്‍ എഴുതാം. കണ്ടെത്തിയ വാക്കുകള്‍കൊണ്ട് വാക്യങ്ങള്‍ എഴുതാം പേജ്-19
കഥ എഴുതാന്‍ എളുപ്പമാണ്.
ആ മുണ്ടിന്റെ കര കറുപ്പാണ്.
ആ ഗഥ ഭിമന്റെതാണ്
രഥം പാതയിലൂടെ ഓടി
രാധ ദയയോടെ നോക്കി
എനിക്കത് വാങ്ങാന്‍ ഗതിയില്ല
വേറേ ഗതിയില്ലാതെ കഥ പറഞ്ഞു 
ധന മോഹത്താല്‍ ജാഥ നടത്തി
ഗീത തിരി തെറുത്തു.
ഗീത പത പറത്തി.
രഥം പാതയിലൂടെ ഓടിപ്പോയി.
താര ജാഥയില്‍ പങ്കെടുത്തു.
താര നിധി കണ്ടെത്തി.
താര ദാനം ചെയ്തു.
യദു കഥ പറഞ്ഞു.
ഗീത പാദത്തില്‍ പാദസരം അണിഞ്ഞു.
-------------------------------------

ചുറ്റുപാടുനിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നാടന്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാം
------------------------------------------------------------------------
അമ്മമ്മയുടെ നാടിന്റെ പ്രത്യേകതകള്‍ വായിച്ചല്ലോ. നിങ്ങളുടെ നാടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി ഒരു ലഘു വിവരണം തയാറാക്കാം. പേജ്-19


പാടാം
കുളവും തോടും
കുളിര്‍ചോലകളും 
കളകളമൊഴുകും അരുവികളും
കാറ്റിന്‍ പാട്ടിനു കാതോര്‍ത്തീടും 
പൂക്കളുമുള്ളൊരു മലനാട്

കാടും മേടും
കതിരണിവയലും
അണിയണി നില്‍ക്കും തെങ്ങുകളും 
പക്ഷികള്‍ പാടും പൂന്തോപ്പുകളും
എത്ര മനോഹരമെന്‍ നാട്


കളകളമൊഴുകുന്ന ചോലകളുള്ള എന്റെ കേരളം
ചിരിക്കുന്ന പൂവുകളുള്ള എന്റെ കേരളം
കേരമരതകത്തോപ്പുള്ള എന്റെ കേരളം
നല്ലോലകളാടും വയലുകളുള്ള എന്റെ കേരളം
എന്റെ കേരളം എത്ര സുന്ദരം

പറയാം എഴുതാം
മലനാടിന്റെ എന്തൊക്കെ പ്രത്യേകതകളാണ് കവിതയില്‍ പറഞ്ഞിരിക്കുന്നത്?
കുളവും തോടും ചോലകളും ഉണ്ട്. അരുവികളും കാറ്റിന്റെ പാട്ടിന് കാതോര്‍ക്കുന്ന പൂക്കളുണ്ട്. കൂടാതെ തെങ്ങിന്‍തോപ്പുകളും പാടുന്ന പക്ഷികളും പൂന്തോപ്പുകളുമാണ് മലനാടിന്റെ പ്രത്യേകതകള്‍. 

എഴുതാം പേജ് -20
കുളവും തോടും, കാടും മേടും- ഇതുപോലെ ഒരുമിച്ചുചേര്‍ക്കാവുന്ന മറ്റേതെല്ലാം പദങ്ങള്‍ നിങ്ങള്‍ക്കറിയാം? എഴുതൂ.
കുന്നും കുഴിയും 
വലുതും ചെറുതും
കരഞ്ഞും ചിരിച്ചും 
ഓടിയും ചാടിയും 
ജയിച്ചു തോറ്റു 
അച്ഛനും അമ്മയും 
ചേട്ടനും ചേച്ചിയും 
ചക്കയും മാങ്ങയും 
ഓളവും തീരവും 
കുട്ടിയും കോലും 
കുളവും തോടും 
കാറ്റും മഴയും
മാനും മയിലും
രാവും പകലും
കുളവും കരയും
മഴയും വെയിലും
കാറും കോളും
കാറ്റും മഴയും
തിരയും തീരവും
മഞ്ഞും മഴയും
ഇടിയും മഴയും
ചിരിയും ചിന്തയും
മലരും കിളിയും 
ഓട്ടവും ചാട്ടവും


പറയാം എഴുതാം
ഈ കവിതയ്ക്ക് ഒരു തലക്കെട്ട് നല്‍കാം.
മലനാട് 
ഗ്രാമം സുന്ദരം 
എത്ര മനോഹരമെന്‍ നാട്
ഗ്രാമഭംഗി.
മലനാടിന്‍ ഭംഗി
മാമലനാട്
എന്റെ നാട്
കുളിര്‍ചോലകളുടെ നാട്
അരുവികളുടെ നാട്
പൂക്കളുടെ മലനാട്
കാടും മേടും
കതിരണിവയല്‍
പക്ഷികള്‍ പാടുന്ന പൂന്തോപ്പ്
എത്ര മനോഹരമെന്‍ നാട്


കവിതയുടെ ആശയം സ്വന്തം വാക്യങ്ങളില്‍ പറയൂ, എഴുതൂ.
മലനാട്ടില്‍ കുളവും തോടും കളകളമൊവുകുന്ന അരുവികളും പാട്ടിന് കാതോര്‍ക്കുന്ന പൂക്കളുമുണ്ട്. അതുപോലെ കാടും മേടും കതിരണിഞ്ഞുനില്‍ക്കുന്ന വയലുകളും തെങ്ങുകളും പക്ഷികള്‍പാടുന്നുന്ന പപൂന്തോപ്പുകളാലും മനോഹരമാണ് എന്റെ നാട്.

തുടര്‍പ്രവര്‍ത്തനങ്ങള്‍
----------------------
ഈ കഥ നിങ്ങളുടെ വാചകങ്ങളില്‍ എഴുതുക.
പണ്ട് പണ്ട് ധര്‍മ്മപുരം എന്നൊരു ദേശം ഉണ്ടായിരുന്നു ആ ദേശം ഭരിച്ചിരുന്നത് ദുരാഗ്രഹിയും അമിതമായ ധനമോഹമുള്ള ദേവസിംഹന്‍ എന്ന രാജാവായിരുന്നു. ജനങ്ങള്‍ക്കെല്ലാം രാജാവിനോട് വെറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ദേവബാലയ്ക്ക് രാജാവിന്റെ ഈ സ്വഭാവം ഇഷ്ടമായിരുന്നില്ല. രാജകുമാരി ആ രാജ്യത്ത് അടുത്തിടെ എത്തിച്ചേര്‍ന്ന ദിവ്യനായ ഒരു സന്യാസിയോട് ഈ കാര്യങ്ങള്‍ പറഞ്ഞു. സന്യാസിയുടെ ഉപദേശപ്രകാരം ദേവബാല തനിയ്ക്ക് ദീനം വന്നതായി അഭിനയിച്ചുതുടങ്ങി. രാജകുമാരിയുടെ ദീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. കൊട്ടാരം വൈദ്യന്‍മാര്‍ ആര്‍ക്കും രാജകുമാരിയുടെ ദീനം ഭേദമാക്കാന്‍ കഴിഞ്ഞില്ല. അവസാനം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജാവ്, തന്റെ രഥത്തിലേറി രാജ വീഥിയിലൂടെ ദിവ്യനായ സന്യാസിയുടെ അടുത്തേയ്ക്ക് പോയി. മകളുടെ ദീനത്തെക്കുറിച്ച് സംസാരിച്ചു. സന്യാസി രാജകുമാരിക്ക് ഔഷധമായി മധു നല്‍കാന്‍ പറഞ്ഞു. കൂടാതെ ദാനധര്‍മ്മങ്ങള്‍ നടത്താനും ഉപദേശിച്ചു. പതുക്കെപ്പതുക്കെ രാജകുമാരിയുടെ ദീനം കുറഞ്ഞുവന്നു. രാജാവിന് താന്‍ നടത്തിയിരുന്ന അപരാധങ്ങള്‍ ബോധ്യമായി. അച്ഛന്റെ സ്വഭാവം മാറി കിട്ടിയതില്‍ രാജകുമാരിക്ക് അതിയായ ആനന്ദവും ഉണ്ടായി. ദാനധര്‍മ്മങ്ങള്‍ തുടങ്ങിയതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് രാജാവിനോട് സ്‌നേഹവും ബഹുമാനവും കൂടി വന്നു. അങ്ങനെ ആ രാജ്യം സമൃദ്ധിയിലേയ്ക്ക് ഉയരുകയും ചെയ്തു.
കഥയില്‍ ത, ഥ, ദ, ധ എന്നീ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തി എഴുതാന്‍ ശ്രദ്ധിക്കുമല്ലോ.

കഥയില്‍ ത, ഥ, ദ, ധ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നുവരുന്ന  പദങ്ങള്‍ വേര്‍തിരിച്ചെഴുതുക
ദേവസിംഹന്‍
ദുരാഗ്രഹി
ദേവബാല
ദീനം
ദിവ്യന്‍
ദാനധര്‍മ്മങ്ങള്‍
ദാരിദ്ര്യം
രഥം
കഥ
വീഥി
ധര്‍മ്മപുരം
ധനമോഹം
മധു
ഔഷധം
ദാനധര്‍മ്മങ്ങള്‍
ദേശം
തന്റെ
പതുക്കെ
താന്‍

എന്താണ് രാജാവിന്റെ പേര് ? 
ദേവസിംഹന്‍
എന്താണ് രാജകുമാരിയുടെ പേര് ?
ദേവബാല
എന്താണ് രാജ്യത്തിന്റെ പേര് ?
ധര്‍മ്മപുരം 
രാജാവിന്റെ ഏതൊക്കെ സ്വഭാവങ്ങള്‍ ആയിരുന്നു മകള്‍ക്ക് ഇഷ്ടം ഇല്ലാതിരുന്നത് ?
ദുരാഗ്രഹവും അമിത ധനമോഹവും.
രാജാവിന്റെ ഈ സ്വഭാവം കൊണ്ട് രാജ്യത്ത് എന്ത് സംഭവിച്ചു ?
ദാരിദ്ര്യം ഉണ്ടായി.
ആയിടയ്ക്ക് രാജ്യത്ത് എത്തിച്ചേര്‍ന്നത് ആരാണ് ?
ദിവ്യനായ സന്യാസി.
സന്യാസിയുടെ ഉപദേശമനുസരിച്ച് രാജകുമാരി എന്താണ് അഭിനയിച്ചത്?
ദീനം അഭിനയിച്ചു.
രാജകുമാരിക്ക് ദീനം വന്നപ്പോള്‍ രാജാവ് ആദ്യം വിളിച്ചത് ആരെയാണ് ?
കൊട്ടാരം വൈദ്യനെയാണ് ആദ്യം വിളിച്ചത്്.
സന്യാസി രാജകുമാരിക്ക് എന്തു കൊടുക്കാന്‍ പറഞ്ഞു?
ഔഷധം 

കഥയില്‍ നിന്നും കണ്ടെത്തിയ വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങളുണ്ടാക്കുക.
തന്റെ - തന്റെ കാര്യങ്ങള്‍ താന്‍ തന്നെ ചെയ്യണം.
അമിതം - അമൃതും അമിതമായാല്‍ ആപത്ത് .
പതുക്കെ - വാഹനം പതുക്കെ ഓടിക്കുക.
രഥം - രാജാവ് രഥത്തിലേറി വീഥിയിലൂടെ പോയി.
ദുരാഗ്രഹി - ദുരാഗ്രഹം നല്ലതല്ല.
ദീനം - അവന്‍ ദീനമായി കിടപ്പിലാണ്.
ദാനധര്‍മ്മം - നാം ദാനധര്‍മ്മങ്ങള്‍ നടത്തണം.
ധനമോഹം - അമിത ധനമോഹം കുറ്റവാളിയാക്കും.
മധു - വണ്ട് മധു നുകര്‍ന്നു.
ഔഷധം - രോഗങ്ങള്‍ക്ക് ഔഷധം ആവശ്യമാണ്.
എന്റെ കേരളം-ഒരു അവധിക്കാലത്ത്- മാണിക്കച്ചെമ്പഴുക്ക-നമ്മുടെ കുളം
മുഴുവന്‍ പ്രവര്‍ത്തനങ്ങളും

No comments: