I daily kerala syllabus: 1. ജ്ഞാനപ്പാന (പൂന്താനം)

1. ജ്ഞാനപ്പാന (പൂന്താനം)

2021 മെയ് മാസത്തിലെ പ്ലസ് വണ്‍ തുല്യത മലയാളം പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും

ജ്ഞാനപ്പാന (പാഠഭാഗം)

പൂന്താനം 

പൂന്താനം നമ്പൂതിരി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വള്ളുവനാട് താലൂക്കിലെ പൂന്താനം ഇല്ലത്ത് (ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് അടുത്ത്) ജനിച്ചു. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ സമകാലികനായി കരുതുന്നു. പൂന്താനത്തിന്റെ കാവ്യരീതി പാന എന്ന നിലയില്‍ പ്രസിദ്ധമായി. പാന ഒരു ഭാഷാവൃത്തം ആണ്. നാടോടി ഗാനര രീതിയില്‍ നന്നാവാം ഇത് ഉരുത്തിരിഞ്ഞത്. പ്രധാന കൃതികള്‍:  ജ്ഞാനപ്പാന, സന്താനഗോപാലം, ശ്രീകൃഷ്ണാമൃതം, നൂറ്റെട്ട് ഹരി, അംബാസ്തവും തുടങ്ങിയവയാണ്. കൃതികള്‍ എല്ലാം തന്നെ ഭക്തിയും തത്വചിന്തയും ഉള്‍പ്പെടുന്നതായിരുന്നു. ചില ചില സോത്ര കൃതികളും രചിച്ചിട്ടുണ്ട്.

ജ്ഞാനപ്പാന ഉള്ളടക്കം 

മനുഷ്യ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാണിക്കുന്ന പൂന്താനത്തിന്റെ കവിതയാണ് ജ്ഞാനപ്പാന. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നാണംകെട്ട് കലാഹിച്ചു നടക്കുന്നവര്‍, സുന്ദരിമാരുടെ വീടുകളില്‍ കുരങ്ങന്മാരായി ആടുന്നവര്‍, സേവകരായി കോലം കിട്ടുന്നവര്‍, സന്ധ്യയോളം ശാന്തി ചെയ്യാനായി നടക്കുന്നവര്‍, മാതാപിതാക്കള്‍ക്കും ഭാര്യക്കും പോലും ആഹാരം കൊടുക്കാത്തവര്‍, ഭാര്യയെ സ്വപ്നത്തില്‍ പോലും കാണാത്തവര്‍, നല്ലത് ചൊല്ലുന്ന മനുഷ്യരെ ശത്രുവായി കാണുന്നവര്‍, വന്ദിക്കേണ്ടവരെ നിന്ദിക്കുന്നവര്‍, ബ്രഹ്‌മാവും തനിക്കൊപ്പം ആണെന്ന് ചിലര്‍, അഗ്‌നിഹോത്രാദി തുടങ്ങിയ ആചാരങ്ങള്‍ ധനലാഭത്തിനായി ചെയ്യുന്നവര്‍ തുടങ്ങി പണം എത്ര ലഭിച്ചാലും പോരാ പോരാ ഇനിയും വേണം,  പത്തു കിട്ടിയാല്‍ നൂറും, നൂറ് കിട്ടിയാല്‍ ആയിരവും പതിനായിരവും എന്നിങ്ങനെ ആര്‍ത്തിപൂണ്ട മനുഷ്യര്‍.  അങ്ങനെ എത്ര കിട്ടിയാലും നല്ല മനുഷ്യര്‍ യാചിച്ചുചെന്നാല്‍ അതില്‍ നിന്ന് അല്പം പോലും കൊടുക്കാത്തവര്‍, ചത്തുപോകുന്ന നേരത്ത് ഉടുത്തിരിക്കുന്ന വസ്ത്രം പോലും കൊണ്ടുപോകാന്‍ കഴിയാത്തവരാണ് എന്ന് പോലും ആളുകള്‍ ചിന്തിക്കുന്നില്ല. ഇവരെല്ലാം സത്യമായിട്ടുള്ളത് ബ്രഹ്‌മം തന്നെയാണെന്ന് തിരിച്ചറിയുന്നില്ല. കഴുത കുങ്കുമത്തിന്റെ മഹത്വം അറിയാതെ അത് ചുമക്കുന്നതു പോലെയാണ് ഈ മനുഷ്യര്‍ ഇത്രയുമാണ് പാഠഭാഗത്തിന്റെ ഉള്ളടക്കം.

1. ബ്രഹ്‌മാവും തനിക്കൊപ്പം ആവില്ലെന്ന് ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് എന്താണ്?

ബ്രാഹ്‌മണ്യം.

2. മനുഷ്യര്‍ അഗ്‌നിഹോത്രം പോലുള്ള യാഗങ്ങള്‍ ചെയ്യുന്നത് എന്തിനാണ്?

ധനം സമ്പാദിക്കാന്‍.

3. സ്വത്തുക്കള്‍ സത്യത്തെ എന്തായി സങ്കല്‍പ്പിക്കുന്നു?

ബ്രഹ്‌മമായി.

4. കുങ്കുമം ചുമക്കുന്ന കഴുതയായി സങ്കല്‍പ്പിച്ചിരിക്കുന്നത് ആരെ?

വിദ്യകൊണ്ട് അറിയേണ്ടത് അറിയാതെ വിദ്വാന്മാരായി നടിക്കുന്നവരെ.

5.ധന മോഹം വരുത്തിവയ്ക്കുന്ന വിനകള്‍ ജ്ഞാനപ്പാനയില്‍ എങ്ങനെ കവി വര്‍ണിച്ചിരിക്കുന്നു?

എത്ര ധനം കിട്ടിയാലും മനുഷ്യന്റെ മനസ്സിനെ തൃപ്തി വരുന്നില്ല. പത്ത് കിട്ടിയാല്‍ നൂറും നൂറ് കിട്ടിയാല്‍ ആയിരം വേണമെന്നും അവര്‍ ആര്‍ത്തി പൂണ്ടിരിക്കുന്നു. ധനത്തിനായി അഗ്‌നിഹോത്രാദി കര്‍മ്മങ്ങള്‍ നടത്തുന്നവര്‍, ആശയാകുന്ന കയറുകൊണ്ട് കെട്ടപ്പെട്ട മനുഷ്യര്‍ എന്നാല്‍ അവന്‍ തിരിച്ചറിയുന്നില്ല ചത്തു കഴിയുമ്പോള്‍ സ്വന്തം വസ്ത്രം പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന്. 

6. എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടി കരേറുന്നു മോഹവും ഈ വരികള്‍ ജീവിതത്തിന്റെ നേര്‍ച്ചിത്രമല്ലേ ? നിങ്ങളുടെ അഭിപ്രായം എഴുതുക

മനുഷ്യന്റെ ആയുസ്സ് ഓരോ നിമിഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാല്‍ അവന്റെ അതിമോഹങ്ങളും പണത്തിനോടുള്ള ആര്‍ത്തിയും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പണത്തോടുള്ള ആര്‍ത്തിയേയും ജീവിതത്തിന്റെ നിരര്‍ത്ഥകതയെയും വര്‍ണിച്ചു കാണിക്കുകയാണ് ഈ വരികളിലൂടെ കവി.

7. ബ്രഹ്‌മാവും തനിക്കൊപ്പം ആകില്ലെന്ന് ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് എന്താണ് ? 

ബ്രാഹ്‌മണ്യത്തിന്റെ പേരില്‍ അഹങ്കരിച്ച് ബ്രഹ്‌മാവും തനിക്കൊപ്പം ആകില്ലെന്ന് ചിലര്‍ കരുതുന്നു.

8. കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ധഭം ഔചിത്യം വ്യക്തമാക്കുക ?

കുങ്കുമത്തിന്റെ സുഗന്ധവും മഹത്വവും അറിയാതെ, മറ്റേതൊരു ചുമടും ചുമക്കുന്നതും പോലെ കുങ്കുമവും ചുമക്കുന്ന കഴുതയെ പോലെയാണ് ചിലര്‍. വിദ്യയുടെ വില അറിയാത്ത വിദ്വാന്മാരുടെ അവസ്ഥയും അങ്ങനെതന്നെ. അറിവുള്ളവര്‍ക്ക് സ്വഭാവ മഹത്വം മുണ്ടാകണം. അല്ലാത്തപക്ഷം അവര്‍ കുങ്കുമം ചുമക്കുന്ന കഴുതയെ പോലെ അപഹാസ്യരാകും.

9. ചത്തുപോം നേരം വസ്ത്രമതുപോലും ഒത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും. ആശയഭംഗി വ്യക്തമാക്കുക?

നമ്മള്‍ മനുഷ്യര്‍ വഴിയമ്പലത്തില്‍ കണ്ടുമുട്ടി പിരിഞ്ഞു പോകുന്നവരെ പോലെയാണ്. അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ് മക്കള്‍ ബന്ധുക്കള്‍ എല്ലാം അല്‍പ കാലത്തേക്കുള്ളതാണ്. അത് മനസ്സിലാക്കാതെയും ജീവിതത്തിന്റെ ക്ഷണികത തിരിച്ചറിയാതെയും പണത്തിനുവേണ്ടി എന്തും കാട്ടുകൂട്ടുന്നു. എന്നാല്‍ എല്ലാ നന്മയും ബലികഴിച്ച് നാം നേടുന്ന സമ്പത്തും പ്രതാപവും മരണത്തോടെ ഉപേക്ഷിക്കേണ്ടി വരും. ചത്തുപോകുമ്പോള്‍ ഉടുവസ്ത്രം പോലും കൊണ്ടുപോകാന്‍ കഴിയില്ല, എന്ന ആശയം വളരെ അര്‍ത്ഥവത്താണ.


കാണ്‍ക നമ്മുടെ സംസാരം കൊണ്ടേ്രത
വിശ്വമീവണ്ണം നില്‍പ്പൂവെന്നും ചിലര്‍
ബ്രാഹ്‌മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊവ്വായെന്നും ചിലര്‍. ഈ വരികളുടെ പരിഹാസം വിവരിക്കുക. 

പൂന്താനം തന്റെ ജ്ഞാനപ്പാനയിലൂടെ സമൂഹത്തില്‍ നടമാടിയിരുന്ന അഹങ്കാരം, അധമത്വം, അനാചാരം, അക്രമം, അധികാര പ്രമത്തത മുതലായവ തുറന്നുകാട്ടുന്നു. ഈ വിശ്വം നിലനില്‍ക്കുന്നത് തന്നെ, തന്നെപ്പോലുള്ളവരുടെ ലൗകികമായ പ്രവര്‍ത്തിയുടെ ഗുണം കൊണ്ടുമാത്രമാണെന്നും ബ്രാഹ്‌മണനായ തന്റെ ശ്രേഷ്ഠത കൊണ്ട് ബ്രഹ്‌മാവും തനിക്കൊപ്പം വരില്ലെന്നും അവര്‍ ഞെളിയുന്നു. അങ്ങനെ സ്വയം പരിഹാസരാകുന്നവരുടെ നേര്‍ക്കാഴ്ചയാണിത്.

10. പൂന്താനത്തിന്റെ കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകള്‍ ആണ് കാവ്യഭാഗത്തുനിന്ന് ലഭിക്കുന്നത് ലഘു ഉപന്യാസം തയ്യാറാക്കുക?

പൂന്താനത്തിന്റെ കാലത്തെ കേരളീയ സമൂഹ്യജീവിതം.

ജ്ഞാനപ്പാനയിലെ പാഠഭാഗം അന്നത്തെ കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തെ പ്രതിഭ പ്രതിഫലിപ്പിക്കുന്നതാണ്. അഹന്തയും ആദര്‍ശങ്ങളും നിറഞ്ഞ സമൂഹം അധികാരവും പദവികളും നിലനിര്‍ത്താന്‍ എന്ത് നാണക്കേടിനും തയ്യാറായിരിന്നു. (സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണംകെട്ടു നടക്കുന്നു ചിലര്‍) സമ്പത്തും ആഡംബരവുമാണ് ജീവിതം എന്ന് കരുതുന്നവര്‍ ആചാരങ്ങള്‍ പോലും ധനസമ്പാദത്തിന് ഉപയോഗിക്കുന്നു. (ധനത്തിനായി അഗ്‌നിഹോത്രാദികള്‍ ചെയ്യുന്നു ചിലര്‍ ) സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മതിയായ സ്ഥാനം നല്‍കാതെ അമ്മയ്ക്കും ഭാര്യയ്ക്കും പോലും ആഹാരം കൊടുക്കുന്നില്ല. (അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്മാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍) അക്കാലത്ത് വിദ്യയ്ക്ക് സത്യസന്ധതയില്ലായിരുന്നു. (വിദ്യകൊണ്ട് അറിയേണ്ടത് അറിയാതെ വിദ്യനെന്ന് നടിക്കുന്നു ചിലര്‍)

മൂല്യനിര്‍ണയം

പൂന്താനത്തിന്റെ കാലഘട്ടത്തില്‍ സാമൂഹികമായി നിലനിന്നിരുന്ന അധികാരത്തിലെ അഴിമതികള്‍, സ്ത്രീകളുടെ അവസ്ഥ, വിശ്വാസ കാര്യങ്ങളുടെ കച്ചവടം, വിദ്യ പോലും പൊങ്ങച്ചത്തിന് ഉപയോഗിക്കുന്ന അവസ്ഥ ഇതൊക്കെ ഈ കൃതിയിലൂടെ തിരിച്ചറിയുമ്പോള്‍ ജ്ഞാനപ്പാന വെറും ആധ്യാത്മിക കൃതിയല്ല മറിച്ച് ശക്തമായ സാമൂഹ്യവുമര്‍ശനമാണെന്ന് കാണാം.

ഉപസംഹാരം 

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ഈ വരികള്‍ ഈ കാലത്ത് വളരെയേറെ പ്രസക്തമാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതും വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകളുും ധനത്തിനുവേണ്ടി സ്വന്തബന്ധങ്ങളെ പോലും നോക്കാതെ കൊലപാതകങ്ങളും മറ്റുമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജ്ഞാനപ്പാന കാലാതീതമായ കൃതിയായി നിലകൊള്ളുന്നു.

മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഭക്തി പ്രസ്ഥാനത്തിന്റെ സ്ഥാനം ജ്ഞാനപ്പാനയെ അധികരിച്ച് വിവരിക്കുക.

മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഭക്തി പ്രസ്ഥാനത്തിന്റെ സ്ഥാനം

മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഭക്തി പ്രസ്ഥാനത്തിന് പ്രധാനപ്പെട്ടൊരു സ്ഥാനം ഉണ്ട്. ഭക്തിയിലാണ് മലയാള കവിതയ്ക്കും ഗദ്യത്തിനും രൂപം നല്‍കിയ പ്രഥമസാഹിത്യ സ്രഷ്ടാക്കള്‍ പ്രേരണ കണ്ടെത്തിയത്. ഈ ഭക്തി പ്രസ്ഥാനത്തിന്റെ ഉദയത്തോടെ ഉടലെടുത്ത കവിതകളില്‍ ഏറ്റവും മനോഹരമായ ഉദാഹരണമാണ് പൂന്താനം നമ്പൂതിരിയുടെ 'ജ്ഞാനപ്പാന'. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളമുള്ള ഒരു സാംസ്‌കാരിക വിപ്ലവമായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഷകളില്‍ ഭക്ത കവിതകളുടെ ജനനം ഈ പ്രസ്ഥാനത്തിനൊപ്പം സംഭവിച്ചു. മലയാളഭാഷയിലും ഈ പ്രവണത ആഴത്തില്‍ പരന്നു. ആദ്യം ക്ഷേത്രങ്ങളിലൊതുങ്ങിയിരുന്ന ഭക്തി സാഹിത്യം, ഭക്തി പ്രസ്ഥാനത്തിനുശേഷം പൊതുജനത്തോടും ബന്ധപ്പെട്ടു. ഇതോടെ ദൈവപ്രേമം, പരസ്പരസ്‌നേഹം, ജീവിതമൂല്യങ്ങള്‍ എന്നിവയെ ഉപദേശിക്കുന്ന ഒരു കാവ്യശാഖയായി ഭക്തികാവ്യങ്ങള്‍ വളര്‍ന്നുവന്നു.

പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന ഭക്തി പ്രസ്ഥാനത്തിന്റെ മലയാളത്തിലെ ഉജ്വല പ്രതിനിധിയാണ്. ഇതു കൃഷ്ണഭക്തിയെയും, ആത്മജ്ഞാനത്തിന്റെയും, ലോകപരമായ വിനയത്തിന്റെയും ഒക്കെയുള്ള തത്വചിന്തയെ ഉണര്‍ത്തുന്ന കൃതിയാണ്. 'സത്യമെന്നതു ബ്രഹ്‌മമതുതന്നെ' എന്ന പൂന്താനത്തിന്റെ വാക്കുകള്‍ ഭക്തി പ്രസ്ഥാനത്തിന്റെയും ജ്ഞാനസിദ്ധാന്തത്തിന്റെയും ആഴത്തിലുള്ള തിരിച്ചറിവാണ്.

ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും സമന്വയം

ജ്ഞാനപ്പാനയില്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുകൊണ്ടു പൂന്താനം,  ഭക്തിയെയും ജ്ഞാനത്തിന്റെയും ഒത്തുചേരലാണ് അവതരിപ്പിക്കുന്നത്. ഭക്തി പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ദൈവസ്മരണയിലൂടെയും ഉചിതമായ ജീവനയത്തിലൂടെയും മോക്ഷം നേടുക എന്നതായിരുന്നു. ഈ സന്ദേശം ജ്ഞാനപ്പാനയില്‍ സാന്ദ്രമായി പ്രകടമാകുന്നു.

ഉപദേശപരമായ ഭാഷാശൈലി

ഭക്തി പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ എഴുതപ്പെട്ട കാവ്യങ്ങളുടെ പ്രധാന സവിശേഷത വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയായിരുന്നു. തന്ത്രി സംസ്‌കൃതം വിട്ട് ജനപ്രിയമായ ഭാഷയിലേക്കുള്ള ദിശാമാറ്റം ഭക്തി പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവമായിരുന്നു. ജ്ഞാനപ്പാനയും ഈ താളത്തിലാണ്. കൂടാതെ പദ്യരൂപത്തിലായതിനാല്‍ പൊതുജനത്തിന് ഇതിനെക്കുറിച്ച് മനസ്സിലാക്കാനും മനഃപാഠമാക്കാനും സൗകര്യമായിരുന്നു.

ജീവിതപാഠങ്ങള്‍ നല്‍കുന്ന ശൈലി

ജ്ഞാനപ്പാന മനുഷ്യജീവിതത്തിന്റെ അനിത്യതയെ ഓര്‍മ്മിപ്പിക്കുകയോ, മിഥ്യാഭിമാനത്തിന്റെ ദുരന്തഫലങ്ങളെ മുന്നറിയിപ്പ് നല്‍കുകയോ ചെയ്യുന്നു. ഇത് ഭക്തി പ്രസ്ഥാനത്തിന്റെ സവിശേഷമായ മുഖമായിരുന്നു. മദം, ലോഭം, സ്വാര്‍ഥത, അഹങ്കാരം എന്നിവ ഉപേക്ഷിച്ച് നല്ല ജീവിതം നയിക്കണമെന്ന് ജ്ഞാനപ്പാന ഉപദേശിക്കുന്നു. സമൂഹത്തിന്റെ എല്ലാ തട്ടിലുമെത്താന്‍ ഭക്തി പ്രസ്ഥാനക്കാര്‍ ലളിത ഭാഷകളില്‍ രചനകള്‍ സൃഷ്ടിച്ചു. പൂന്താനത്തിന്റെ ഭാഷയില്‍ അഴകും ലാളിത്യവുമുണ്ട്. അദ്ധ്യാപനപരമായി, ഉപദേശപരമായി ഈ കൃതി ജനങ്ങള്‍ക്ക് ഉപകരിച്ചിരിന്നു.

സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടല്‍

ഭക്തി പ്രസ്ഥാനം വളര്‍ത്തിയ സനാതന മൂല്യങ്ങള്‍ - സത്യവ്രതം, അഹിംസാ, ധര്‍മാനുഷ്ഠാനം, ഗുരുഭക്തി - എന്നിവ അക്കാലത്തെ കവിതകളില്‍ കാണാം. ഭക്തരുടെയും സത്പുരുഷരുടെയും മഹത്വം ബോധിപ്പിക്കുന്നതിന് പൂന്താനം ഈ കൃതിയിലൂടെ ശ്രമിക്കുന്നു.

ഉപസംഹാരം 

മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഭക്തി പ്രസ്ഥാനത്തിന്റെയും ജ്ഞാനപ്പാനയുടേയും പങ്ക് അതിപ്രധാനമാണ്. ഉപദേശകാവ്യങ്ങളിലൂടെയും, ലളിത ഭാഷയിലൂടെയും, ആഴമുള്ള ആത്മതത്വചിന്തയിലൂടെയും ഭക്തി പ്രസ്ഥാനം മലയാളഭാഷയെ നവീനമാക്കാന്‍ സഹായിച്ചു. എങ്കിലും ജ്ഞാനപ്പാന ഭക്തിസാഹിത്യത്തിന്റെ ഉത്തമകൃതികളിലൊന്നായി ഇന്ന് നിലനില്‍ക്കുന്നതല്ല.

PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




No comments: