I daily kerala syllabus: സമൂഹശാസ്ത്രം- CHAPTER 1 സാമൂഹ്യശാസ്ത്രവുംസമൂഹവും (Sociology and Society)

സമൂഹശാസ്ത്രം- CHAPTER 1 സാമൂഹ്യശാസ്ത്രവുംസമൂഹവും (Sociology and Society)

സമൂഹശാസ്ത്രം

 CHAPTER 1

സാമൂഹ്യശാസ്ത്രവുംസമൂഹവും (Sociology and Society)

ആമുഖം

സമൂഹത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് സാമൂഹ്യശാസ്ത്രം.
19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണ് സാമൂഹ്യശാസ്ത്രം ഉദ്ഭവിച്ചത്.
അഗസ്റ്റെ കോംറ്റെയാണ് സാമൂഹ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

സമൂഹ്യശാസ്ത്രപരമായ ഭാവന: വ്യക്തിപരമായ പ്രശ്നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും 
(The osciological imagination: the perosnal problem and the public issue)

സി.റൈറ്റ്മില്‍സ് അവതരിപ്പിച്ചു.
വ്യക്തിയും സമൂഹവും എങ്ങിനെ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് വിവരിക്കുന്നു.
ചരിത്രം-ജീവചരിത്രം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സഹായിക്കുന്നു.
സമൂഹത്തെ കുറിച്ചുള്ള വസ്തുനിഷ്ടപരമായ നിരീക്ഷണത്തിന് (Objective Observation) ഈ വീക്ഷണം സഹായിക്കുന്നു.

സാമൂഹ്യ ശാസ്ത്രവും സാമാന്യ ബോധവും 
(Sociology and commonsense understanding)

സാമാന്യ ബോധമെന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
ഇതിന് ശാസ്ത്രീയമായ ഒരു പിന്‍ബലവുമില്ല.
എന്നാല്‍ സാമൂഹ്യ ശാസ്ത്രത്തിന്റെ രീതി ശാസ്ത്രീയമാണ്.
അത് സാമാന്യ ബോധത്തില്‍നിന്നും, തത്വ ചിന്താപരമായ ആശയങ്ങളില്‍നിന്നും വ്യത്യസ്ഥമാണ്.
സമൂഹത്തെ കുറിച്ചുള്ള പഠനത്തില്‍ സാമൂഹ്യശാസ്ത്രം ശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നു.അവലംബിക്കുന്നു.

ദാരിദ്ര്യത്തെ കുറിച്ചുള്ള വിശദീകരണം

സാമാന്യ ബോധം സാമൂഹ്യശാസ്ത്ര വിശദീകരണം
ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തത്‌കൊണ്ട് സമൂഹത്തിലെ വര്‍ഗ്ഗ അസമത്വം
കുടുംബ പ്രശ്നങ്ങള്‍ മൂലം സ്ഥിരമായ തൊഴിലില്ലാത്തത്‌കൊണ്ട്
വരവുചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത്‌ കൊണ്ട് കുറഞ്ഞ വേതനം
ബുദ്ധിക്കുറവും സൂക്ഷ്മതയില്ലായ്മയും അവസരങ്ങളില്ലായ്മ

സാമൂഹ്യശാസ്ത്രത്തിന്റെ വ്യാപ്തി
സാമൂഹ്യശാസ്ത്രത്തിന്റെ വ്യാപ്തി വളരെ വിശാലമാണ്
വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ വിഷകലനം ചെയ്യുന്നു.
കച്ചവടക്കാരനും-ഉപഭോക്താവും തമ്മില്‍ വിദ്യാര്‍ത്ഥികളും-അധ്യാപകര തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍
ദേശീയ പ്രശ്‌നങ്ങളെ പഠനവിധേയമാക്കുന്നു.
തൊഴിലില്ലായ്മ്മ, ജാതി സംഘര്‍ഷം, വനനിയമങ്ങള്‍, ഗോത്രജനത
ആഗോള പ്രക്രിയകളെ വിശകലനം ചെയ്യുന്നു.
തൊഴില്‍ നിയന്ത്രണങ്ങള്‍, നവമാധ്യമങ്ങള്‍ക്ക് യുവജനങ്ങള്‍ക്കുള്ള സ്വാധീനം, വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വിദേശ സര്‍വ്വകലാശാലകളുടെ കടന്നുവരവ്

സാമൂഹ്യശാസ്ത്രത്തിന് മറ്റു സാമൂഹ്യശാസ്ത്രവിഷയങ്ങളുമായുള്ള ബന്ധം 

സാമൂഹ്യശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും

സാമ്പത്തിക ശാസ്ത്രം സാമൂഹ്യശാസ്ത്രം
സാധനങ്ങളുടേയും സേവനങ്ങളു ടേയും ഉത്പാദനം, വിതരണം, ഉപ ഭോഗം തുടങ്ങിയവയെകുറിച്ച് പഠിക്കുന്നു. സാമ്പത്തിക പെരുമാറ്റങ്ങളെ, സാമൂഹ്യ ക്രമങ്ങള്‍, മൂല്യങ്ങള്‍, ശീലങ്ങള്‍, താല്‍പര്യങ്ങള്‍ തുടങ്ങിയ വിപുലമായ കാഴ്ച്ചപ്പാടില്‍ പഠിക്കാന്‍ ശ്രമിക്കുന്നു.
സമ്പത്തിനെ കുറിച്ചുള്ള പഠനമാണ് കേന്ദ്ര ബിന്ദു. സാമ്പത്തികശാസ്ത്രം ഒരു പ്രശ്‌നത്തി നുള്ള സാങ്കേതിക പരിഹാരമാണ് നല്‍കുന്നത്. എന്നാല്‍ സാമൂഹ്യ ശാസ്ത്രം ചോദ്യങ്ങളുന്നയിച്ചും, യുക്തിപരമായും പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
പ്രമാണിക സാമ്പത്തികശാസ്ത്രം- വില, ചോദനം, വിതരണം, പണത്തിന്‍് ഒഴുക്ക്, സമ്പാദ്യം, നിക്ഷേപം തുടങ്ങിയവ പഠനവിധേയമാക്കുന്നു. സാമ്പത്തിക മേഖലകളിലുണ്ടാവുന്ന മാറ്റങ്ങള്‍ എങ്ങിനെ സാമൂഹ്യജീവിത വുമായി ബന്ധപ്പെടുന്നു എന്നതിനെകു റിച്ച് സാമൂഹ്യശാസ്ത്രം പഠിക്കുന്നു.
രാഷ്ട്രീയ സാമ്പത്തികശാസ്ത്രം സാമ്പ ത്തിക പ്രവര്‍ത്തനത്തെ ഉല്‍പാദനോപാധിയു മായുള്ള ബന്ധത്തിന്റേയും ഉടമസ്ഥാവകാശ ത്തിന്റേയും വിശാല ചട്ടക്കൂടില്‍ കാണാന്‍ ശ്രമിക്കുന്നു.
സമ്പത്തിനെ കുറിച്ചുള്ള പഠനമാണ് കേന്ദ്ര ബിന്ദു.
സാമ്പത്തിക പെരുമാറ്റത്തിന്റെ കൃത്യമായ നിയമങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് സാമ്പത്തിക വിശകലന ത്തിന്റെ പ്രധാന ലക്ഷ്യം.
സാമ്പത്തിക ശാസ്ത്രത്തിലെ പുത്തന്‍ പ്രവണതയായ ഫെമിനിസ്റ്റ് സാമ്പത്തി കശാസ്ത്രം സമൂഹത്തിന്റെ സംഘാടന ത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെകു റിച്ച് പഠിക്കുന്നു.

സാമൂഹ്യശാസ്ത്രവും രാഷ്ട്രമീമാംസയും

രാഷ്ട്രമീമാംസ സാമൂഹ്യശാസ്ത്രം
രാഷ്ട്രത്തെകുറിച്ചും, ഭരണകൂടത്തെകു റിച്ചും പഠിക്കുന്ന ശാസ്ത്രമാണ് രാഷ്ട്രമീമാംസ. സമൂഹത്തിന്റെ എല്ലാ തലങ്ങളെയും കുറിച്ച് പഠിക്കുന്നു.
അധികാരത്തെകുറിച്ച് പഠിക്കുന്നു. സര്‍ക്കാര്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്പര ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.
സര്‍ക്കാരിനുള്ളിലുള്ള പ്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കുന്നു.
രണ്ട് വിഷയവും സമാന ഗവേഷണ താല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നു.
രാഷ്ട്രീയ സാമൂഹ്യശാസ്ത്രം - മാക്സ് വെബ്ബര്‍

സാമൂഹ്യശാസ്ത്രവും ചരിത്രവും

ചരിത്രം സാമൂഹ്യശാസ്ത്രം
ഭൂതകാലത്തെ കുറിച്ച് പഠിക്കുന്നു. സമകാലിക സമൂഹത്തെകുറിച്ച് പഠിക്കുന്നു.
യധാര്‍ത്ഥ സംഭവങ്ങളെ ചിത്രീകരിക്കുകയും, അവ യധാര്‍ത്ഥത്തില്‍ എങ്ങിനെ സംഭവിച്ചു എന്നും മനസ്സിലാക്കുന്നു സംഭവവികാസങ്ങളുടെ കാര്യ-കാരണ ബന്ധങ്ങൾ മനസ്സിലാക്കുന്നു.
മൂര്‍ത്തമായ വശദാംശങ്ങളെകുറിച്ച് പഠിക്കുന്നു. മൂർത്തമായ വിശദാംശങ്ങളിൽ നിന്ന് അമൂർത്തമായതിനെ വേർത്തിരിക്കുക യും, തരംതിരിക്കുകയും, സമാന്യവത്കരിക്കുകയും ചെയ്യുന്നു.

സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും

മനഃശാസ്ത്രം സാമൂഹ്യശാസ്ത്രം
വ്യക്തിയുടെ പെരുമാറ്റത്തെകുറിച്ച് പഠിക്കുന്നു. സാമൂഹിക പെരുമാറ്റത്തെകുറിച്ച് പഠിക്കുന്നു.
കേന്ദ്രബിന്ദു വ്യക്തിയാണ്. കേന്ദ്രബിന്ദു സമുഹമാണ്.
മാനസിക പ്രക്രിയകളെ വിശകലനം ചെയ്യുന്നു. സാമൂഹ്യ പ്രക്രിയക്ക് പ്രാധാന്യം നല്‍കുന്നു.
പരീക്ഷണ രീതിക്ക് പ്രാധാന്യം നല്‍കുന്നു. ഫീല്‍ഡ് വര്‍ക്കിന് പ്രാധാന്യം നല്‍കുന്നു.

സമൂഹമനഃശാസ്ത്രം (Social Psychology) -മനശാസ്ത്രത്തെയും സമൂഹശാസ്ത്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി വര്‍ത്തിക്കുന്നു.

സാമൂഹ്യശാസ്ത്രവും നരവംശശാസസ്ത്രവും 

നരവംശശാസ്ത്രം സാമൂഹ്യശാസ്ത്രം
പ്രാക്യത, ലളിത സമൂഹത്തെകുറിച്ച് പഠിക്കുന്നു ആധുനിക, സമകാലിക സമൂഹത്തെകുറിച്ച് പഠിക്കുന്നു.
പ്രധാന പഠനരീതി - ഫീല്‍ഡ് വര്‍ക്ക് (പങ്കാളിത്ത നിരീക്ഷണം). എനോഗ്രഫിക്ക് പഠന രീതികള്‍ പ്രധാന പഠനരീതി - സര്‍വ്വേ, ചോദ്യാവലി

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും









No comments: