I daily kerala syllabus: STD-3 എല്ലുമുറിയെ പണിചെയ്താല്‍-മണ്ണിലെ നിധി

STD-3 എല്ലുമുറിയെ പണിചെയ്താല്‍-മണ്ണിലെ നിധി

എല്ലുമുറിയെ പണിചെയ്താല്‍

മണ്ണിലെ നിധി

പാഠഭാഗം വായിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

കര്‍ഷകന്റെ മക്കളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?
കര്‍ഷകന്റെ മക്കള്‍ക്ക് കൃഷിയിലൊന്നും താല്പര്യമില്ലാത്ത മടിയന്മാരും സുഖിമാന്മാരും ആയിരുന്നു.
  
കര്‍ഷകന്റെ പറമ്പില്‍ വിളവു കുറയാന്‍ കാരണമെന്ത് ?
ആവശ്യത്തിന് വെട്ടും കിളയും കിട്ടാത്തതുകൊണ്ടാണ് കര്‍ഷകന്റെ പറമ്പില്‍ വിളവ് കുറഞ്ഞത്.

കൃഷിക്കാരന്റെ മക്കള്‍ നിധി കുഴിച്ചെടുക്കാന്‍ തീരുമാനിച്ചത് എപ്പോള്‍?
കൃഷിക്കാരന്‍ മരിച്ചു കഴിഞ്ഞ്, പത്തായത്തിലെ നെല്ലിന്റെ അളവും കുറഞ്ഞു തുടങ്ങിയപ്പോഴാണ് കര്‍ഷകന്റെ മക്കള്‍ നിധി കുഴിച്ചെടുക്കാന്‍ തീരുമാനിച്ചത്.

അവര്‍ ഒടുവില്‍ കണ്ടെത്തിയ നിധി എന്തായിരുന്നു ?
നിധി കണ്ടെത്താനായി കിളച്ചുമറിച്ച ഭൂമിയില്‍ അച്ഛന്റെ പഴയ സുഹൃത്ത് പറഞ്ഞതനുസരിച്ച് വളം ചേര്‍ത്തപ്പോള്‍ വൃക്ഷത്തൈകളൊക്കെ നന്നായി കായ്ച്ചു. മാത്രമല്ല ഇടവിളയായി നെല്ലും വിതച്ചു. അങ്ങനെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത വരുമാനം അവര്‍ക്ക് ലഭിച്ചു. അധ്വാനത്തിനെ ഫലമായി കിട്ടുന്ന വരുമാനമാണ് ശരിയായ നിധി എന്ന് അവര്‍ കണ്ടെത്തി

കൃഷിപ്പാട്ട് താളത്തിലും ഈണത്തിലും ചൊല്ലിപ്പഠിക്കുക.

മാരിമഴകള്‍ നനഞ്ചേ - ചെറു 
വയലുകളൊക്കെ നിറഞ്ചേ, 
പൂട്ടിയൊരുക്കിപ്പറഞ്ചേ - ചെറു 
ഞാറുകള്‍ കെട്ടിയെറിഞ്ചേ 
ഓമല, ചെന്തില, മാല - ചെറു 
കണ്ണമ്മ, കാളി, കറുമ്പി 
വന്നു നിരന്നവര്‍ നിന്നേ - കെട്ടി 
ഞാറെല്ലാം കെട്ടിപ്പകുത്തേ 
ഒപ്പത്തില്‍ നട്ടു കരേറാ - നവര്‍ 
കുത്തിയെടുത്തു കുനിഞ്ചേ

കൃഷിപ്പാട്ടുകള്‍ ശേഖരിക്കുക
വട്ടത്തില്‍ കുഴികുത്തി 
നീളത്തില്‍ത്തടമിട്ടി 
ട്ടങ്ങനെ പാവണം ചെഞ്ചീര
വെള്ളം നനയണം ചെഞ്ചീര
മാറോളം പൊന്തണം ചെഞ്ചീര
എങ്ങനെ നുള്ളണം ചെഞ്ചീര
മുട്ട്ന്ന് നുള്ളണം ചെഞ്ചീര
എങ്ങനെ അരിയണം ചെഞ്ചീര 
നനുനനെ അരിയണം ചെഞ്ചീര 
എങ്ങനെ വെക്കണം ചെഞ്ചീര
മിറ്റത്ത് നിക്കണ ചെന്തെങ്ങിന്റെ
താഴത്തെ മൂത്തുള്ള വന്നങ്ങ
കൊത്തിയെറക്കണം വന്നങ്ങ
തട്ടിപ്പൊളിക്കണം വന്നങ്ങ
മുട്ടിയുടക്കണം വന്നങ്ങ
കുറ്കുറ ചിരകണം വന്നങ്ങ
നീട്ടിയരയ്ക്കണം വന്നങ്ങ
ചളചളത്തളയ്ക്കണം വന്നങ്ങ
അങ്ങനെ വെക്കണം ചെഞ്ചീര
ആരാര് കൂട്ടണം ചെഞ്ചീര
അമ്മാവന്‍ കൂട്ടണം ചെഞ്ചീര
ഒന്നാം വേലിക്കല്‍ ചെന്നിറങ്ങി
ഒന്നര വട്ടി പാവയ്ക്ക 
എനിയ്ക്കും വേണം പാവയ്ക്ക
എന്റെ അമ്മയ്ക്കും വേണം പാവയ്ക്ക
പാവയ്ക്ക പറിച്ചാലും പാവല് വള്ളി പറിയ്ക്കരുതേ
പാവയ്ക്ക പറിച്ചാലും പാവല് വള്ളി പറിയ്ക്കരുതേ
രണ്ടാം വേലിക്കല്‍ ചെന്നിറങ്ങി
രണ്ടര വട്ടി കോവയ്ക്ക
എനിയ്ക്കും വേണം കോവയ്ക്ക
എന്റെ ചേച്ചിയ്ക്കും വേണം കോവയ്ക്ക
കോവയ്ക്ക പറിച്ചാലും കോവല് വള്ളി പറിക്കരുതേ
മൂന്നാം വേലിക്കല്‍ ചെന്നിറങ്ങി
മൂന്നര വട്ടി കുമ്പളങ്ങ
എനിയ്ക്കും വേണം കുമ്പളങ്ങ
എന്റെ അച്ഛനും വേണം കുമ്പളങ്ങ
കുമ്പളങ്ങാ പറിച്ചാലും നീ
കുമ്പളവള്ളി പറിക്കരുതേ 
നാലാം വേലിക്കല്‍ ചെന്നിറങ്ങി 
നാലര വട്ടി പടവലങ്ങ
എനിയ്ക്കും വേണം പടവലങ്ങ
ചേട്ടനും വേണം പടവലങ്ങ
പടവലങ്ങ പറിച്ചാലും നീ
പടവല വള്ളി പറിക്കരുതേ
പടവലങ്ങ പറിച്ചാലും നീ
നില്‍ക്കുന്ന മണ്ണു കുഴിക്കരുതേ

പാഠഭാഗത്ത് നിന്ന് കൂടുതല്‍ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കണ്ടെത്തി എഴുതുക 

എന്തുകൊണ്ടാണ് കര്‍ഷകന് നന്നായി ജോലി ചെയ്യാന്‍ കഴിയാതിരുന്നത്? 
പ്രായകൂടുതല്‍ കൊണ്ടുള്ള അനാരോഗ്യംമൂലം. 

എങ്ങനെയാണ് കര്‍ഷകന്‍ തന്റെ നാല് മക്കളെയും വളര്‍ത്തിയത് ?
കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട.് 

തന്റെ കാലം കഴിഞ്ഞാല്‍ ഇവര്‍ എങ്ങനെ ജീവിക്കും. കര്‍ഷകന്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്താണ്?
മക്കള്‍ നാലുപേരും അലസരും മടിയന്മാരും ആയിരുന്നു. അതുകൊണ്ടാണ് കര്‍ഷകന്‍ അങ്ങനെ ചിന്തിച്ചത്.

കര്‍ഷകന്‍ മരിക്കുന്നതിനു മുന്‍പ് മക്കളോട് എന്താണ് പറഞ്ഞത്?
ഞാന്‍ പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ക്ക് പറമ്പില്‍ അധ്വാനിക്കാന്‍ അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി നമ്മുടെ പറമ്പില്‍ ഒരു നിധി കുറിച്ചിട്ടുണ്ട് എന്റെ മരണശേഷം നിങ്ങള്‍ക്ക് അത് എടുക്കാം. എന്നാണ് കര്‍ഷകന്‍ പറഞ്ഞത.

ജോലി ചെയ്ത് ശീലമില്ലാത്ത അവര്‍ തളര്‍ന്നു. എന്നാലും അവര്‍ ജോലി തുടര്‍ന്നു. എന്തായിരിക്കും കാരണം?
നിധി കണ്ടു പിടിക്കാന്‍ വേണ്ടിയാണ് തളര്‍ന്നെങ്കിലും അവര്‍ ജോലി തുടര്‍ന്നത്.

അവര്‍  നന്നായി കിളച്ച് ഇട്ടിരിക്കുന്ന പറമ്പ് കണ്ട് അവരുടെ അച്ഛന്റെ സുഹൃത്ത് എന്താണ് പറഞ്ഞത്?
ഇനി ആവശ്യത്തിനുള്ള വളം ചേര്‍ത്താല്‍ ഈ വൃക്ഷങ്ങള്‍ എല്ലാം നന്നായി കായ്ക്കും. കുറച്ച് നെല്ലും വിതയ്ക്കാം. വിത്തും വളവും ഞാന്‍ തരാം. 

പറമ്പില്‍നിന്ന് നല്ല വരുമാനം ലഭിച്ചപ്പോള്‍ മക്കള്‍ വിചാരിച്ചത് എന്താണ് ?
അച്ഛന്‍ പറഞ്ഞ നിധി ഇത് തന്നെ 

പുതിയ പദങ്ങളും അനുയോജ്യമായ മറ്റ് പദങ്ങളും 
വൃക്ഷം            - മരം 
പ്രഭാതം             -രാവിലെ 
പറമ്പ്                 -പുരയിടം 
നിധി                   -നിക്ഷേപം 
വിളവ്                 -ഫലം 
ഫലസമൃദ്ധി     -ധാരാളം വിളവ് 
പത്തായം             -സൂക്ഷിക്കുന്നതിനുള്ള 
ഏറെ                     -കൂടുതല്‍ 
ഏറെനാള്‍         -കൂടുതല്‍ ദിവസം 
കരുതല്‍            - മുന്‍ വിചാരം, സൂക്ഷിച്ചുവെച്ച മുതല്‍ 
ഇടവിള                 -മറ്റ് കൃഷികള്‍ക്കിടയില്‍ ചെയ്യുന്ന ഏതെങ്കിലും ഒരു കൃഷി,                                     -ഒരേ ഇനം കൃഷി തുടരുന്നിടത്ത് ഇടയ്ക്ക് മാറി മറ്റൊരു കൃഷി                                 ചെയ്യുന്നത് 

പിരിച്ചെഴുതുക 
ഉച്ചയൂണ്                                 ഉച്ച  + ഊണ് 
പത്തായത്തിലുണ്ട്             പത്തായത്തില്‍ + ഉണ്ട് 
മക്കളുണ്ട്                                 മക്കള്‍ + ഉണ്ട് 
ആരോഗ്യമുള്ളവര്‍             ആരോഗ്യം + ഉള്ളവര്‍ 
ചുറ്റാനിറങ്ങും                      ചുറ്റാന്‍ + ഇറങ്ങും 
കൂട്ടുകാരുണ്ട്                     കൂട്ടുകാര്‍ + ഉണ്ട് 
സമയമങ്ങനെ                     സമയം + അങ്ങനെ 
തിരിച്ചെത്തും                     തിരിച്ച് + എത്തും 
നോക്കിപ്പറഞ്ഞു                 നോക്കി + പറഞ്ഞു 
കഴിയാനുള്ളത്                  കഴിയാന്‍ +ഉള്ളത് 

കണ്ടെത്തിയെഴുതുക
കര്‍ഷകന്റെയും മക്കളുടേയും സ്വഭാവസവിശേഷതകള്‍ പട്ടികപ്പെടുത്തുക


അധ്വാനശീലന്‍                              അലസര്‍ 
വൃദ്ധന്‍                                                 യുവാക്കള്‍ 
ആരോഗ്യമില്ലാത്ത                         ആരോഗ്യമുള്ള
കൃഷിയില്‍ താല്പര്യമുണ്ട്             കൃഷിയില്‍ താല്പര്യമില്ല 
ജോലി ചെയ്തു ശീലമുണ്ട്                 ജോലി ചെയ്ത് ശീലമില്ല

കഥ പറയാം
കര്‍ഷകന്‍ നിധിയെക്കുറിച്ച് മക്കളോട് പറഞ്ഞിരുന്നില്ലെങ്കില്‍ എന്താ യിരിക്കാം സംഭവിക്കുക? കഥ വികസിപ്പിച്ച് ക്ലാസില്‍ അവതരിപ്പിക്കുക.


കര്‍ഷകന്‍ മരിച്ചു കഴിഞ്ഞ് മക്കള്‍ നാലുപേരും ആഹാരത്തിനു പോലും വകയില്ലാതെ പരസ്പരം നോക്കിയിരുന്നു. ഇനി എന്ത് ചെയ്യും? ഒന്നാമന്‍ പറഞ്ഞു. നമുക്ക് ഈ വസ്തുവില്‍ക്കാം. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. ശരിയാണ് എനിക്ക് കൂട്ടുകാരുമൊത്ത് നടക്കാന്‍ കുറച്ച് പൈസയുടെ ആവശ്യമുണ്ട്. മൂന്നാമന്‍ പറഞ്ഞു അതെ എനിക്ക് കുറേ കടങ്ങള്‍ വീട്ടാനുണ്ട്. എന്നാല്‍ നാലാമന്‍ അച്ഛന്റെ മരണത്തോടെ ഇനി എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. അവന്‍ പറഞ്ഞു ജേഷ്ഠന്മാരെ ഈ വസ്തു അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ. അച്ഛന്‍ നമ്മളെ പഠിപ്പിച്ചതും ഇത്രത്തോളം വളര്‍ത്തിയതും ഈ ഭൂമിയില്‍ അധ്വാനിച്ചല്ലേ.  അതുകൊണ്ട് നമുക്ക് ഈ ഭൂമി വില്‍ക്കേണ്ട. ഇതില്‍ അധ്വാനിച്ചു കിട്ടുന്ന പൈസ കൊണ്ട് നമുക്ക് കടങ്ങള്‍ തീര്‍ക്കുകയും ഈ ഭൂമി ചുറ്റിനടന്നു കാണുകയും ഒക്കെ ചെയ്യാമല്ലോ. അപ്പോള്‍ എല്ലാവര്‍ക്കും അത് ശരിയാണെന്ന് തോന്നി അങ്ങനെ അവര്‍ നാലുപേരും കഠിനാധ്വാനം ചെയ്ത് നല്ല മനുഷ്യരായി ജീവിച്ചു.

പാഠഭാഗത്ത് നിന്ന് കൂടുതല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കണ്ടെത്തി എഴുതുക 

എന്തുകൊണ്ടാണ് കര്‍ഷകന് നന്നായി ജോലി ചെയ്യാന്‍ കഴിയാതിരുന്നത്? 
വാര്‍ദ്ധക്യം മൂലം. 

എങ്ങനെയാണ് കര്‍ഷകന്‍ തന്റെ നാല് മക്കളെയും വളര്‍ത്തിയത് ?
കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട.് 

തന്റെ കാലം കഴിഞ്ഞാല്‍ ഇവര്‍ എങ്ങനെ ജീവിക്കും. കര്‍ഷകന്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്താണ്?
മക്കള്‍ നാലുപേരും അലസരും മടിയന്മാരും ആയിരുന്നു. അതുകൊണ്ടാണ് കര്‍ഷകന്‍ അങ്ങനെ ചിന്തിച്ചത്.

കര്‍ഷകന്‍ മരിക്കുന്നതിനു മുന്‍പ് മക്കളോട് എന്താണ് പറഞ്ഞത്?
ഞാന്‍ പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ക്ക് പറമ്പില്‍ അധ്വാനിക്കാന്‍ അറിയില്ല. അതുകൊï് നിങ്ങള്‍ക്ക് വേïി നമ്മുടെ പറമ്പില്‍ ഒരു നിധി കുറിച്ചിട്ടുï് എന്റെ മരണശേഷം നിങ്ങള്‍ക്ക് അത് എടുക്കാം. എന്നാണ് കര്‍ഷകന്‍ പറഞ്ഞത.


പഴഞ്ചൊല്ല് പൂര്‍ത്തിയാക്കൂ

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ 
ആപത്ത് കാലത്ത് കാ പത്തു തിന്നാം
 

ആരോഗ്യമുള്ള സമയത്ത് അധ്വാനിച്ചാല്‍ ആ സമ്പത്ത്  ആപത്ത് വരുമ്പോള്‍ ഉപകരിക്കും.

വിത്താഴം ചെന്നാല്‍ പത്തായം നിറയും 
വിത്ത് നല്ലതുപോലെ നട്ടാല്‍ നല്ല വിളവ് ലഭിക്കും
 
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
 ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല.

പദസൂര്യന്‍ പൂര്‍ത്തിയാക്കുക
നെല്ല്
ഞാറ് 
കറ്റ
കലപ്പ 
വൈക്കോല്‍ 
കൊയ്ത്ത് 
വിളവ് 
വിത്ത് 
കര്‍ഷകന്‍

കൃഷിയുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ വാക്കുകളും അവയ്ക്ക് ചെറുകുറിപ്പുകളും തയ്യാറാക്കുക

പതം                                 - കൊയ്ത്തിനു ഉള്ള കൂലി 
ഏലായ്                             - നെല്‍പ്പാടം ധാരാളം ഉള്ള സ്ഥലം 
തൂണി                                 - നെല്ല് അളക്കുന്നതിനുള്ള പാത്രം (പറ, ഇടങ്ങഴി, നാഴി)  
നോത്തല്‍/ നാഞ്ചില്‍ - കലപ്പ
കച്ചി                                    - വൈക്കോല്‍  
കൊയ്ത്ത്                        - പാകമായ നെല്ലിന്റെ വിളവെടുപ്പ് 
നിലം                                 - കണ്ടം, വയല്‍, പുലം
 മെതിയ്ക്കുക             - ചവിട്ടി പൊഴിക്കുക

പഴഞ്ചൊല്‍ പയറ്റിനുവേണ്ടിയുള്ള കൂടുതല്‍ പഴഞ്ചൊല്ലുകളും അവയുടെ ആശയവും ശേഖരിക്കുക. 

അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും
നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
അകലത്തെ ബന്ധുവിനേക്കാള്‍ നല്ലത് അരികത്തെ ശത്രു
ആപത്ഘട്ടത്തില്‍ സമീപവാസികളേ സഹായത്തിന്നുതകൂ.
അക്കരെ ചെല്ലണം തോണിയും മുങ്ങണം
കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു സഹായിച്ചവന്‍ നശിക്ക ണമെന്ന് ആഗ്രഹിക്കല്‍
അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച
അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും. ഇക്കരെനിന്ന് അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ള ത് കൂടുതല്‍ ആകര്‍ഷകമായി തോന്നും
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല
അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍ സൗകര്യമു ള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.
അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാ ത്തവരുമായി വിനോദിച്ചു സമയം കളയാന്‍ പറ്റുകയില്ല.
അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
അങ്കവും കാണാം താളിയുമൊടിക്കാം
ഒരു പ്രവൃത്തികൊണ്ട് രണ്ടുകാര്യങ്ങള്‍ സാധിക്കല്‍.
അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല
ആവശ്യമായ ഭദ്രതയില്ലെങ്കില്‍ പുരോഗതിയുïാകയില്ല.
അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്‍പിച്ചതും പാല്
ഭയപ്പെടുന്നത് ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും
ഒന്നുമറിയാത്തവന്‍ സര്‍വജ്ഞനായി നടിക്കുക.
അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാ നൊക്കുമോ?
മക്കളെ ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.
അടിതെറ്റിയാല്‍ ആനയും വീഴും
എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍ വീഴ്ച പറ്റും. 


No comments: