മലയാളം STD 2
ഈ തെറ്റിന് ശിക്ഷയില്ല
പ്രവര്‍ത്തനം
കാട്ടിലുള്ളവര്‍
കാട്ടിലുള്ള മൃഗങ്ങളുടെ പേരുകള്‍ കണ്ട്ത്തിയെഴുതാം.
ആന
പുലി
സിംഹം
മാന്‍
മലയണ്ണാന്‍
മുയല്‍
മുള്ളന്‍പന്നി
കാട്ടുപന്നി
കാട്ടുപോത്ത്
കാട്ടുകോഴി
കടുവ
കരടി
കുറുക്കന്‍
കുരങ്ങ്
ചെന്നായ
മണമുള്ള ഇലകള്‍.
നമുക്കുചുറ്റുമുള്ള ഇലകളില്‍ മണമുള്ള ഇലകള്‍ കണ്ടെത്തിയെഴുതൂ.
കറിവേപ്പില
നാരകയില
തുളസിയില
സര്‍വ്വസുഗന്ധി
മാവില
മല്ലിയില
പുതിനയില
വയണയില
വായിക്കാം.
ടെക്സ്റ്റ്ബുക്ക് പേജ് 57 വായിക്കാം.
ഈ തെറ്റിന് ശിക്ഷയില്ല
'എന്തൊരു സുഗന്ധം!'' എല്ലാവരും മൂക്കുവിടര്‍ത്തി മണം പിടിച്ചു. എന്തിന്റെ മണമാണത്? ഇലഞ്ഞിപ്പൂവിന്റെ മണമല്ല, പാലപ്പൂവിന്റേതുമല്ല, ചക്കപ്പഴത്തിന്റേതുമല്ല. പിന്നെന്തായിരിക്കും അത്
കാട്ടിലാകെ സംസാരവിഷയമായി, ഓലേഞ്ഞാലിക്കിളിയാണ് സുഗന്ധത്തിന്റെ ഉറവിടം കണ്ടെത്തിയത്. കേശന്‍ രാജാവിന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ വിശേഷപ്പെട്ട ഒരു പൂ വിരിഞ്ഞുനില്‍ക്കുന്നു. ആ പൂവു കാണാന്‍ എല്ലാവര്‍ക്കും അതിയായ മോഹം
കണ്ടെത്തോം എഴുതാം.
താഴെത്തന്നിരിക്കുന്ന വാക്കുകള്‍ പാഠഭാഗത്തു കണ്ടെത്തി വട്ടം വരയ്ക്കുക. അവ നോട്ടുപുസ്തകത്തിലേക്ക് എഴുതാന്‍ മറക്കരുതേ.
സുഗന്ധം
മണം
ഇലഞ്ഞിപ്പൂവിന്റെ
സംസാരവിഷയമായി
ഓലേഞ്ഞാലിക്കിളിയാണ്
ഉറവിടം
കേശന്‍ രാജാവിന്റെ
കൊട്ടാരത്തിലെ
പൂന്തോട്ടത്തില്‍
വിശേഷപ്പെട്ട
അതിയായ മോഹം
വരയ്ക്കാം നിറം നല്‍കാം.
കേശന്‍ രാജാവിന്റെ പൂന്തോട്ടത്തിലെ വിശേഷപ്പെട്ട പൂവിന്റെ ചിത്രം വരയ്ക്കു നിറം നല്‍കു
താഴെ നല്‍കിയിരിക്കുന്ന സസ്യങ്ങളെ അവയുടെ ഉപയോഗങ്ങള്‍ക്ക് അനുസരിച്ചു തരം തിരിച്ചെഴുതൂ..
പയര്‍, തുളസിയില, വട്ടയില, ചീര, ഞവരയില (പനിക്കൂര്‍ക്ക) വാഴയില മത്തന്‍ വേപ്പില, തേക്കില, കറിവേപ്പില, കയ്യൂന്നി, മല്ലിയില
ഭക്ഷണത്തിന് ഉപയോഗിക്കുന്നവ
പയര്‍
ചീര
മത്തന്‍
കറിവേപ്പില
മല്ലിയില
മുരിങ്ങയില്ല
തുളസിയില്ല
ഔഷധത്തിന് ഉപയോഗിക്കുന്നവ
തുളസിയില്ല
ഞവരയില
വേപ്പില
കൈയ്യൂന്നി
കറ്റാര്‍വാഴ
ആഹാരം പൊതിയാന്‍ ഉപയോഗിക്കുന്നവ
വട്ടയില
വാഴയിലേ
തേക്കില
താഴെ നല്‍കിയിരിക്കുന്ന സസ്യങ്ങളെ നടാന്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ക്കനുസരിച്ച് പട്ടികപ്പെടുത്തുക.
ചീര, കപ്പ, കാച്ചില്‍, മത്തന്‍, ഇലമുളച്ചി, കോവല്‍, വെണ്ട, ചേമ്പ് നിശാഗന്ധി, മുരിങ്ങ, ചേന
വിത്ത് നട്ട് ഉണ്ടാകുന്നവ
ചീര
മത്തന്‍
വെണ്ട
കമ്പ് നട്ട് ഉണ്ടാകുന്നവ
കപ്പ
കിഴങ്ങ് നട്ട് ഉണ്ടാകുന്നവ
കാച്ചില്‍
ചേമ്പ്
ചേന
ഇല നട്ട് ഉണ്ടാകുന്നവ
ഇലമുളച്ചി
നിശാഗന്ധി
പ്രവര്‍ത്തനം
ഇലകളുടെ ഉപയോഗങ്ങള്‍ എന്തെല്ലാം?
ഭക്ഷണം
ഔഷധം
ഭക്ഷണം പൊതിയാന്‍
താളിയിക്ക് ഉപയോഗിക്കുന്നു
അടചുടാന്‍
കളിയുപകരണങ്ങള്‍ ഉണ്ടാക്കാന്‍
ചെടിവരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക
പൂവ്
വിത്ത്
ഇല
തണ്ട്
വേര്
പ്രവര്‍ത്തനം
ചേമ്പിലയില്‍ വെള്ളം വീഴുന്നതു പോലെയാണോ മറ്റിലകളിലുമെന്ന് വ്യത്യസ്ത ഇലകള്‍ ഉപയോഗിച്ച് പരീക്ഷണം ചെയ്തു നോക്കൂ
ചേമ്പിലയില്‍ മെഴുകുപോലുള്ള ഒരു വസ്തു പൂശിയിട്ടുണ്ട്. അതുകൊണ്ട് ചേമ്പിലയില്‍ വീഴുന്ന വെള്ളം മെഴുകിന് പുറത്ത് വെള്ളം വീഴുന്നതുപോലെ തെറിച്ചു പോകുന്നു. എന്നാല്‍ മറ്റ് ഇലകളില്‍ വെള്ളം വീണാല്‍ ഇങ്ങനെതെറിച്ച് പോകുന്നില്ല.
(പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് അതിന്റേതായ അനുകൂലനങ്ങളുണ്ട്. ഇലയില്‍നിന്ന് ജലം ആവിയായിപ്പോകുന്നത് നിയന്ത്രിക്കാനാണ് ഇങ്ങനെ മെഴുകുപോലുള്ള ആവരണമുള്ളത്. ചേമ്പിലകളില്‍ക്കൂടി വെള്ളം ആവിയായി പുറത്തുപോയാല്‍ തണ്ടുകള്‍ക്ക് ഇലകളെ ഉയര്‍ത്തിനിര്‍ത്താനുള്ള ശക്തി കുറയും. അതിനാണ് ചേമ്പില, താമരയില, ആമ്പലിന്റെ ഇല തുടങ്ങിയ ഇലകളില്‍ ഇങ്ങനെ മെഴുക് പോലെയുള്ള ആവരണമുള്ളത്.)
ഇലകള്‍ എതെല്ലാം കാര്യങ്ങളില്‍ വ്യതാസപ്പെട്ടിരിക്കുന്നു.
വലുപ്പത്തില്‍
രൂപത്തില്‍
നിറത്തില്‍
മണത്തില്‍
ഗുണത്തില്‍
പ്രവര്‍ത്തനം
ഇലകളെ പട്ടികപ്പെടുത്തുക
നിറമുള്ള ഇലകള്‍
കണ്ണാടിച്ചെടി
ക്രോട്ടണ്‍
കലേടിയം
ചുമന്നചീര
വലിയ ഇലകള്‍
വാഴയില
തെങ്ങോല
തേക്കില
വട്ടയില
ചെറിയിലകള്‍
പുളിയില
തൊട്ടാവാടി
മുരിങ്ങയില
കറിവേപ്പില
വ്യത്യസ്ത ആകൃതിയിലുള്ള ഇലകള്‍
ഓമയില
ശീമപ്ലാവിന്റെ ഇലകള്‍
കപ്പയില
ചേനയില
വ്യത്യസ്ത മണമുള്ളവ
കറിവേപ്പില
തുളിയില
മാവില
സര്‍വ്വസുഗന്ധി
വേപ്പില
പുളിയില
വിത്തില്‍ നിന്നും
തണ്ടില്‍ നിന്നും
ഇലയില്‍ നിന്നും
കിഴങ്ങില്‍ നിന്നും
വിത്തില്‍ നിന്നും ഉണ്ടാകുന്ന ചെടികള്‍
പ്ലാവ്
മാവ്
പേര
പയര്‍
ചീര
വെണ്ട
മുളക്
ഇലയില്‍ നിന്നും ഉണ്ടാകുന്ന ചെടികള്‍
ഇലമുളച്ചി
നിശാഗന്ധി
കറ്റാര്‍വാഴ
തണ്ടില്‍ നിന്നും ഉണ്ടാകുന്ന ചെടികള്‍
ചെമ്പരത്തി
റോസ
മരച്ചീനി
തെച്ചി
മുരിങ്ങ
കോവല്‍
കിഴങ്ങില്‍ നിന്നും ഉണ്ടാകുന്ന ചെടികള്‍
ചേന
ചേമ്പ്
കാച്ചില്‍
ഇലപ്പാട്ട്
ഇലയിലയിലയില ആമ്പലില
ഇലയിലയിലയില വാഴയില
ഇലയിലയിലയില പേരയില
ഇലയിലയിലയില മാവില
ഇലയിലയിലയില മല്ലിയില
ഇലയിലയിലയില മത്തനില
ഇലയിലയിലയില പാവലില
ഇലയിലയിലയില കോവലില
ഇലയിലയിലയില ചേനയില
ഇലയിലയിലയില പയറില
പ്രവര്‍ത്തനം
എഴുതാം.
മണം എന്ന വാക്കിനു പകരം പാഠത്തില്‍ പ്രയോഗിച്ച വാക്കുകള്‍ കണ്ടെത്തി എഴുതൂ.
മണം - സുഗന്ധം, വാസന
കൊതിപ്പിക്കുന്ന വാസന
കൊതിപ്പിക്കുന്ന രുചി
ആവോളം ആസ്വദിച്ചു
ആവോളം കഴിച്ചു.
പാഠഭാഗത്തുനിന്നു കണ്ടെത്തി എഴുതു.
മോഹം
വാക്യം മാറ്റി എഴുതാം.
താഴെത്തന്നിരിക്കുന്ന വാക്യങ്ങള്‍ തന്നിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് മാറ്റിയെഴുതു.
സംസാരവിഷയം
നാട്ടിലാകെ സംസാരിക്കുന്നത് കൊറോണയെ കുറിച്ചാണ്.
പതുങ്ങിപ്പതുങ്ങി
മണിക്കുട്ടി ഒളിച്ച് ശബ്ദമുണ്ടാക്കാതെ കുരുവികളെ പേടിപ്പിക്കാറുണ്ട്.
അരിച്ചുപെറുക്കിയിട്ടും
വീടുമുഴുവന്‍ എത്ര അന്വേഷിച്ചിട്ടും കാണാതായ പെന്‍സില്‍ കിട്ടിയില്ല.
ഈണം കണ്ടെത്താം.
കവിതയ്ക്ക് ഈണം കണ്ടെത്തൂ.... പാടി അയക്കൂ. ടെക്സ്റ്റ്ബുക്ക് പേജ് 14
ചൊല്ലിരസിക്കാം.
ചിണ്ടനും കൂട്ടുകാരും പാടിയ കുന്നിന്‍ച്ചെരുവിലെ പാട്ട് കേട്ടില്ലേ. നിങ്ങളും അവര്‍ക്കൊപ്പം പാടി നോക്കൂ. പാടിയത് ടീച്ചര്‍ക്ക് അയച്ചുതരണേ.
കുന്നിന്‍ചരിവിലെ
കുഞ്ഞുകുളത്തില്‍
പച്ചവിരിപ്പൂ പായലുകള്‍
കുന്നിന്‍ചരിവിലെ
കുഞ്ഞുകുളത്തില്‍
താമര പൂത്തു ചിരിക്കുന്നു
കുന്നിന്‍ചരിവിലെ
കുഞ്ഞുകുളത്തില്‍
ആമ്പല്‍മൊട്ടു കുണുങ്ങുന്നു.
ജലസസ്യങ്ങള്‍.
ജലത്തില്‍ വളരുന്ന സസ്യങ്ങള്‍ പാട്ടില്‍ കേട്ടല്ലോ. മറ്റേതെല്ലാം സസ്യങ്ങളാണ് ജലത്തില്‍ വളരുന്നത്?
ആമ്പല്‍
താമര
കുളവാഴ
അസോള
കരിമ്പായല്‍
ആഫ്രിക്കന്‍ ലില്ലി
എന്തെല്ലാം കൃഷികള്‍?
വരുമാനത്തിന് വേണ്ടി നമ്മള്‍ എന്തെല്ലാം കൃഷി ചെയ്യാറുണ്ട്? കണ്ടെത്തി എഴുതൂ.
മരച്ചീനി (കപ്പകിഴങ്ങ്)
ചേന
ചേമ്പ്
കാച്ചില്‍
തേങ്ങ
പയര്‍
പാവല്‍
എന്നെക്കുറിച്ച്.
തെങ്ങ് തെങ്ങിന്റെ കഥ പറഞ്ഞത് കേട്ടല്ലോ. വാഴയ്ക്കും തന്റെ കഥ പറയണം. കഥ പറയാന്‍ വാഴയെ സഹായിക്കാമോ?
ഞാന്‍ വാഴ
എന്നെ നിങ്ങള്‍ക്ക് പരിചയമുണ്ടല്ലോ. കേരളത്തില്‍ എല്ലായിടത്തും എന്നെ കാണാം ഏത്തപ്പഴം, പൂവന്‍ പഴം, ചെങ്കദളി എന്നിങ്ങനെ പല പേരുകളില്‍ ഞാന്‍ അറിയപ്പെടുന്നു.
എന്റെ ഇല കൊണ്ടു നിങ്ങള്‍ക്ക് ആഹാരം പൊതിയാം.
അട പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാം. അതാവശ്യം കുടയ്ക്ക് പകരമായും എന്നെ ഉപയോഗിക്കാം.
ഞാന്‍ വലിയ പരിചരണങ്ങള്‍ ഇല്ലാതെ തന്നെ വളരും. എനിക്ക് ചില്ലകളില്ല. കണ്ടാല്‍ ഞാനൊരു സുന്ദരിയുമാണ്.
എന്തിനൊക്കെ?
വാഴയിലയുടെയും തേങ്ങോലയുടെയും ഉപയോഗങ്ങള്‍ എന്തെല്ലാം? എഴുതിനോക്കൂ.
ഭക്ഷണം കഴിക്കാന്‍
അട ചുടാന്‍
ഭക്ഷണം പൊതിയാന്‍
'പുര മേയാന്‍
ചൂലു നിര്‍മ്മിക്കാന്‍
പല തരം കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാന്‍
വാഴ കൊണ്ടുള്ള ഉപയോഗങ്ങള്‍.
ഇല ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്നു.
കൂമ്പ് കറിക്ക് ഉപയോഗിക്കുന്നു.
വാഴപ്പഴം കഴിക്കാന്‍ ഉപയോഗിക്കുന്നു.
വാഴപ്പിണ്ടി ഭക്ഷണത്തിന് ഉപയോഗിക്കുന്നു.
വാഴ നാര് പൂവ് കെട്ടാന്‍ ഉപയോഗിക്കുന്നു.
താഴെ കൊടുത്ത അക്ഷരങ്ങള്‍ ചേര്‍ന്നുവരുന്ന വാക്കുകള്‍ കണ്ടെത്തി എഴുതുക.
ഗ്ന
സ്ത
ശ്ശ
ഷ്ട
സ്ഥ
ല്‍പ്പ
ക്ഷ
ബ്ദ
ത്ര
വ്യ
ഴ്ച
ന്ത
വൃ
സ്ത്ര
പാഠപുസ്തകത്തില്‍നിന്ന് കണ്ടെത്തിയ വാക്കുകള്‍
ബ്ദ - ശബ്ദം
ന്ത - മാന്തി, പുന്തോട്ടം
ക്ഷ - ക്ഷമ, ശിക്ഷ, പക്ഷേ
ഷ്ട - മോഷ്ടിച്ചത്
ത്ര - രാത്രി
ല്‍ - കല്‍പ്പിച്ചു. അല്‍പ്പ സമയം
സ്ത - വസ്തുക്കള്‍
ഴ്ച - താഴ്ച
അറിയാവുന്ന മറ്റു വാക്കുകള്‍
ഗ്ന - അഗ്‌നി
സ്ത - വസ്തു, സ്തൂപം, സ്തുതി
സ്ഥ - സ്ഥിരം, സ്ഥലം, അവസ്ഥ.
വൃ - വൃത്തി, വൃക്ഷം, വൃത്തം.
വ്യ - വ്യവസ്ഥ, വ്യാഴം
ഴ്ച - ആഴ്ച്ച, കാഴ്ച, വാഴ്ച
സ്ത്ര - അസ്ത്രം, വസ്ത്രം
No comments:
Post a Comment