നാടിനെ രക്ഷിച്ച വീരബാഹു
പലഹാരപ്പാട്ട് കൂടുതല്‍ വരികള്‍ ചേര്‍ത്ത് എഴുതുക
പലഹാരപ്പാട്ട് കൂടുതല്‍ വരികള്‍ ചേര്‍ത്ത് എഴുതുക
നെയ്യപ്പം തിന്നാഞ്ഞിട്ടോ
നെയ്യില് മുക്കി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
പാലപ്പം തിന്നാഞ്ഞിട്ടോ
പാലില്‍ മുക്കി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
ഇടിയപ്പം തിന്നാഞ്ഞിട്ടോ
ഇടി കൂടി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
നൂലപ്പം തിന്നാഞ്ഞിട്ടോ
നൂലു മാറ്റി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
ഊത്തപ്പം തിന്നാഞ്ഞിട്ടോ
ഊതിയൂതി തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
ഉണ്ണിയപ്പം തിന്നാഞ്ഞിട്ടോ
ഉണ്ണിയെ കാണാതെ തിന്നാഞ്ഞിട്ടോ
എന്താണെന്നറിയില്ല
വളരുന്നില്ല ഉണ്ണി വളരുന്നില്ല
പാലും പഴവും വയറുനിറച്ചു തിന്നാലുണ്ണി വളര്‍ന്നീടും
ചോറും കറിയും വയറുനിറച്ചു തിന്നാലുണ്ണി വളര്‍ന്നീടും
പുതിയ പദങ്ങള്‍
വിചാരം -ചിന്ത
പ്രജകള്‍ -ജനം
കുംഭ -വയറ്
ഏമ്പക്കം- വയറു നിറയുമ്പോള്‍ വായിലൂടെ പുറത്തേക്കു പോകുന്ന ശബ്ദത്തെ പറയുന്നത്
കഷ്ടി -കുറവ്, കുറച്ച്
മുടിക്കുക- നശിപ്പിക്കുക
തമ്മില്‍ തമ്മില്‍ -അന്യോന്യം
ദീനം- രോഗം
പടി കടക്കുക- മാറിപ്പോവുക
ചീര്‍ക്കുക -വണ്ണം വയ്ക്കുക
എത്ര വാക്കുകള്‍ (പിരിച്ചെഴുതുക )
ചികിത്സിക്കാനെത്തി ചികിത്സിക്കാന്‍ എത്തി
കൊട്ടാരത്തിലെത്തി കൊട്ടാരത്തില്‍ എത്തി
നിറഞ്ഞിരിക്കണം നിറഞ്ഞ് ഇരിക്കണം
കിടപ്പിലായി കിടപ്പില്‍ ആയി
നിര്‍ത്തിയില്ല നിര്‍ത്തി ഇല്ല
പാഠഭാഗം വായിക്കുക.
രാജാവിന് കുളിയും ഉറക്കവും കഷ്ടിയാണ് ഇങ്ങനെ
കഷ്ടി വരുന്ന വാക്യങ്ങള്‍ എഴുതുക
കഞ്ഞിക്ക് അരി കഷ്ടിയാണ്
ആ ഭാഗത്ത് വെളിച്ചം കഷ്ടിയാണ്
വണ്ടിക്കൂലിക്കുള്ള പൈസ കഷ്ടിയാണ്
വില്‍ക്കാന്‍ നെല്ല് കഷ്ടിയാണ്.
വീട്ടില്‍ പച്ചക്കറി കഷ്ടിയാണ്
മൊബൈലില്‍ ചാര്‍ജ് കഷ്ടിയാണ്
പെരുവയറന്‍ രാജാവിന് ഒരേ ഒരു വിചാരം മാത്രം- എന്താണ് രാജാവിന്റെ വിചാരം?
തിന്നണം തിന്നണം എപ്പോഴും തിന്നണം
രാജാവ് എന്തൊക്കെയാണ് കഴിക്കുന്നത് ?
ചോറും കറിയും പലഹാരങ്ങളും.
കുമ്പ നിറയെ കഴിക്കണം എന്നുപറഞ്ഞാല്‍ എന്താണ് ?
വയറുനിറയെ കഴിക്കണം എന്നാണ്.
വലിച്ചു വാരി തിന്നുന്നു എന്ന് പറഞ്ഞാല്‍ എന്താണ് ?
കൈയ്യില്‍ കിട്ടുന്നതെന്തും സമയം നോക്കാതെ കഴിക്കുക.
വലിച്ചുവാരി കഴിക്കുന്നതിലൂടെ രാജാവിന് വന്ന മാറ്റം എന്തൊക്കെയാണ് ?
രാജാവിന്റെ ശരീരം ചീര്‍ത്തു, മുടി നീണ്ടു, നഖം വളര്‍ന്നു. അനങ്ങാന്‍ പോലും വയ്യാതെ കിടപ്പിലായി.
വലിച്ച് വാരി കഴിക്കുന്ന രാജാവിനെ കണ്ട പ്രജകള്‍ പറഞ്ഞത് എന്താണ് ?
ഇങ്ങനെ പോയാല്‍ ഈ പെരുവയറന്‍ രാജാവ് നാട് മുടിയ്ക്കും
കൂട്ടത്തില്‍ പെടാത്തവ ഏത്? .
ദീനം, ദേഹം, അസുഖം, രോഗം
ദേഹം
ദിവസവും കുളിക്കണം. എപ്പോഴും തിന്നണം. നിത്യവും വ്യായാമം ചെയ്യണം. നഖങ്ങള്‍ മുറിക്കണം.
എപ്പോഴും തിന്നണം.
പറയാം, എഴുതാം
''ഇങ്ങനെ പോയാല്‍ ഈ പെരുവയറന്‍ രാജാവ് നാടുമുടിക്കും''- ആളുകള്‍ ഇങ്ങനെ പറയാന്‍ എന്തായിരിക്കും കാരണം?
രാജാവിന് എപ്പോഴും ഒരേയൊരു വിചാരം മാത്രമേയുള്ളൂ. തിന്നണം തിന്നണം എപ്പോഴും തിന്നണം അതാണ് ആളുകള്‍ ഇങ്ങനെ പറയാന്‍ കാരണം.
''ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ രോഗം പടി കടക്കും.'' എന്തൊക്കെ ചെയ്യാനാണ് വീരബാഹു രാജാവിനോടു പറഞ്ഞത്?
''ഇതുകേട്ട രാജാവിന് വീരബാഹുവിനോട് നീരസം തോന്നി.'' എന്തുകൊണ്ട്? - എന്താണ് പടയാളികള്‍ നാടുനീളെ വിളംബരം ചെയ്തത്?
എത്ര വാക്കുകള്‍
ചികിത്സിക്കാനെത്തി - ചികിത്സിക്കാന്‍, എത്തി
കൊട്ടാരത്തിലെത്തി -
പുഴ, കിണര്‍, കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടില്‍ രോഗമെല്ലാം നാടുവിടും ഓര്‍ക്കുക വേണം.''
പറയാം, എഴുതാം
''ഇങ്ങനെ പോയാല്‍ ഈ പെരുവയറന്‍ രാജാവ് നാടുമുടിക്കും''- ആളുകള്‍ ഇങ്ങനെ പറയാന്‍ എന്തായിരിക്കും കാരണം?
രാജാവിന് എപ്പോഴും തീറ്റ എന്ന ഒരു വിചാരം മാത്രമേയുള്ളു. രാജ്യകാര്യങ്ങളിലോ പ്രജകളെക്കുറിച്ചോ ഒരു ചിന്തയുമില്ല. അതുകൊണ്ടാണ് ജനങ്ങള്‍ അങ്ങനെ പറഞ്ഞത്.
''ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ രോഗം പടി കടക്കും.'' എന്തൊക്കെ ചെയ്യാനാണ് വീരബാഹു രാജാവിനോടു പറഞ്ഞത്?
രണ്ടു നേരം കുളിക്കണം, എല്ലാ ദിവസവും പല്ലു തേയ്ക്കണം. നഖങ്ങള്‍ വളരുമ്പോള്‍ മുറിക്കണം.
''ഇതുകേട്ട രാജാവിന് വീരബാഹുവിനോട് നീരസം തോന്നി.'' എന്തുകൊണ്ട്?
മണ്ണു നന്നായി കിളയ്ക്കാനും ദേഹം വിയര്‍ക്കുന്നതുവരെ ജോലി ചെയ്യാനും വീരബാഹു പറഞ്ഞതു കേട്ടപ്പോഴാണ് രാജാവിന് നീരസം തോന്നിയത്.
എന്താണ് പടയാളികള്‍ നാടുനീളെ വിളംബരം ചെയ്തത്?
ദേഹമെല്ലാം വൃത്തിയായി സൂക്ഷിക്കണം
വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക
ഈച്ച, കൊതുക് എന്നിവയെ തുരത്തണം.
പുഴ , കിണര്‍ , കുളം തുടങ്ങിയവ ശുചിയായി സൂക്ഷിക്കണം.
എത്ര വാക്കുകള്‍ ചികിത്സിക്കാനെത്തി - ചികിത്സിക്കാന്‍, എത്തി കൊട്ടാരത്തിലെത്തി -
കൂട്ടത്തില്‍ പെടാത്തവ ഏത്? . ദീനം ദേഹം അസുഖം
രോഗം ം ദിവസവും കുളിക്കണം. എപ്പോഴും തിന്നണം. നിത്യവും വ്യായാമം ചെയ്യണം. നഖങ്ങള്‍ മുറിക്കണം.
രാജാവിന് എപ്പോഴും തീറ്റ എന്ന ഒരു വിചാരം മാത്രമേയുള്ളു. രാജ്യകാര്യങ്ങളിലോ പ്രജകളെക്കുറിച്ചോ ഒരു ചിന്തയുമില്ല. അതുകൊണ്ടാണ് ജനങ്ങള്‍ അങ്ങനെ പറഞ്ഞത്.
പ്രജകളെക്കുറിച്ച് യാതോരു ചിന്തയുമില്ല.
നാടിന്റെ നാനാഭാഗത്തുനിന്നും വൈദ്യന്മാര്‍ രാജാവിനെ ചികിത്സിക്കാനെത്തി.
അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ നാടുമുഴുവന്‍ ഉടന്‍ വിളംബരം ചെയ്യൂ.
കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും പെരുവയറന്‍ രാജാവിന്റെ ശരീരം ചീര്‍ത്തു.
രാജാവ് മന്ത്രിയോട് കല്‍പ്പിച്ചു.
കുലിയും ഉറക്കവും എല്ലാം കഷ്ടി.
താഴെക്കൊടുത്ത വാക്കുകള്‍ വരുന്ന വാക്യങ്ങള്‍ പാഠഭാഗത്തു നിന്ന് കണ്ടെത്തി അടിയില്‍ വരയ്ക്കുക.
പ്രജകള്‍, ചികിത്സ, വിളംബരം, ചീര്‍ത്തു, കല്‍പ്പിച്ചു, കഷ്ടി
പ്രവര്‍ത്തനം
കഥപൂര്‍ത്തിയാക്കാം
രാജാവ് വിളംബരം ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ രാജാവ് തീരുമാനിച്ചു. അദ്ദേഹം മന്ത്രിയെയും കൂട്ടി നാട് കാണാന്‍ ഇറങ്ങി. രാജാവിന്റെ വേഷത്തില്‍ പോയാല്‍ എല്ലാവരും പെട്ടെന്ന് ശ്രദ്ധിക്കുമെന്ന് മനസിലാക്കി വേഷം മാറിയാണ് രാജാവും മന്ത്രിയും നാട് കാണാന്‍ ഇറങ്ങിയത്. നടന്ന് നടന്ന് അവര്‍ തീറ്റക്കൊതിയനായ കുഞ്ഞവറാന്റെ വീട്ടില്‍ എത്തി. വീടും പരിസരവും കണ്ട രാജാവിന്റെ മുഖം കോപം കൊണ്ട് ചുവന്നു.........................................................................................................................................................................................................................................................................................................................
കുഞ്ഞവറാന്റെ വിടും പരിസരവും ഒരു വൃത്തിയും ഇല്ലാതെയാണ് കിടന്നിരുന്നത്. കിണറും പരിസരവും വൃത്തികേടായി കിടന്നിരുന്നതിനാല്‍ ആ പരിസരം മുഴുവന്‍ കൊതുകും ഈച്ചയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചുറ്റുപാടും ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍ നിരന്നിരുന്നു . ഇതൊക്കെ കണ്ട് കുഞ്ഞവറാനെ തന്റെ മുന്നില്‍ ഹാജരാക്കാന്‍ രാജാവ് ഉത്തരവിട്ടു. രാജാവ് കുഞ്ഞവറാനോട് ശരീരം വൃത്തിയായി സൂക്ഷിക്കണമെന്നും, വീടും പരിസരവും നന്നായി സംരക്ഷിക്കണമെന്നും ഉപദേശിച്ചു. ഇനി മേലില്‍ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും താക്കീത് നല്‍കി. അന്നുമുതല്‍ കുഞ്ഞവറാന്‍ വൃത്തിയും ശുദ്ധിയുമുള്ള നല്ല മനുഷ്യനായി ജീവിച്ചു.
പ്രവര്‍ത്തനം
പട്ടികപ്പെടുത്താം
കൂട്ടുകാര്‍ ഏതെല്ലാം രോഗങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതെല്ലാം പട്ടികപ്പെടുത്താമോ?
വയറുവേദന
തലവേദന
മഞ്ഞപിത്തം
ടൈഫോയ്ഡ്
കോളറ
ഡിഫ്ത്തീരിയ
മലമ്പനി
ചിക്കന്‍പോക്‌സ്
ചിക്കന്‍ ഗുനിയ
എലിപ്പനി
മന്ത്
പനി
നടുവേദന
നെഞ്ചുവേദന
വയറുവേദന
പ്രമേഹം
ഹൃദ്രോഗം
പ്രവര്‍ത്തനം
കണ്ടെത്താം
പകരുന്ന രോഗങ്ങളെയും പകരാ രോഗങ്ങളെയും കണ്ടെത്തി എഴുതൂ.
പകരുന്ന രോഗങ്ങള്‍
മഞ്ഞപ്പിത്തം
ടൈഫോയിഡ്
ഡെങ്കിപ്പനി
ചിക്കന്‍ ഗുനിയ
മലമ്പനി
എലിപ്പനി
പകരാത്ത രോഗങ്ങള്‍
വയറുവേദന
തലവേദന
പ്രമേഹം (ഷുഗര്‍)
അര്‍ബുദം
ഹൃദ്രോഗം
പല്ലുവേദന
നടുവേദന
നെഞ്ചുവേദന
വയറുവേദന
പ്രമേഹം
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കാം
ജലത്തിലൂടെ പകരുന്ന രോഗങ്ങളുടേയും വായുവിലൂടെ പകരുന്ന രോഗങ്ങളുടേയും പട്ടിക പൂര്‍ത്തിയാക്കാം
കോളറ
ടൈഫോയ്ഡ്
എലിപ്പനി
ഹെപ്പറ്റൈറ്റിസ്
വയറുകടി
പോളിയോ
മൈലറ്റിസ്
ക്ഷയം
വസൂരി
ചിക്കന്‍പോക്‌സ്
അഞ്ചാംപനി
ആന്ത്രാക്‌സ്
ഇന്‍ഫ്‌ളൂവന്‍സ
സാര്‍സ്
ജലദോഷം
മുണ്ടിനീര്
ഡിഫ്ത്തീരിയ
വില്ലന്‍ ചുമ
പ്രവര്‍ത്തനം
പാടാം, രസിക്കാം
അമ്മുക്കുട്ടി അമ്മുക്കുട്ടി
കളിയാടീടാന്‍ വരുമോ നീ
പാടില്ല കൊറോണയ
സാമൂഹ്യ അകലം പാലിക്കണം
മാത്തുക്കുട്ടി മാത്തുക്കുട്ടി
മാസ്‌ക്കില്ലാതെ എങ്ങോട്ടാ
സാറ്റ് കളിക്കാന്‍ പോകുന്നു ഞാന്‍
നീയും കൂടെ പോരുന്നോ?
മാസ്‌ക്കില്ലാത്ത നിന്നോട്
കൂടെ വന്ന് കളിച്ചെന്നാല്‍
കൊറോണ എന്നൊരു ഭീകരന്‍
എന്നെ തേടി വന്നീടും
സമ്പര്‍ക്കം വഴി വന്നീടാം
ആരില്‍ നിന്നും വന്നീടാം
ആര്‍ക്കും വേണേല്‍ വന്നീടാം
എന്റെ സുരക്ഷ എന്‍ കയ്യില്‍
മാസ്‌ക്ക് ശരിയായി വെയ്‌ക്കേണം
സാനിറ്റൈസര്‍ തേക്കണം
കൈകള്‍ നന്നായി കഴുകേണം
കൊറോണയോ തുരത്തേണം
No comments:
Post a Comment