ഒരുമാര്‍ക്കിന് ചോദിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
1.ഹാരപ്പന്‍ സംസ്‌കാരത്തിന്റെ മറ്റൊരു പേര് എന്താണ്?
സിന്ധു നാഗരിക സംസ്‌കാരം
2. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ കാലഘട്ടം ഏകദേശം എത്ര മുതല്‍ എത്ര വരെ?
ബി.സി. 2500 മുതല്‍ 1750 വരെ
3. ഹാരപ്പയിലെ വിപുലമായ ഉദ്ഖനനം നടത്തിയത് ആരാണ്? എന്നാണ്?
ദയാ റാം സാഹ്നി 1921 ല്‍
4. മൊഹെഞ്ചോ ദാരോയിലെ ഉദ്ഖനനം നടത്തിയത് ആരാണ്?
റാഡ്‌മോഹന്‍ ബനര്‍ജി
5. ഹാരപ്പന്‍ സംസ്‌കാരത്തിലെ പ്രധാന നഗരങ്ങള്‍ എത്ര? ഏതെല്ലാം ?
നാല് പ്രധാന നഗരങ്ങള്‍. ഹാരപ്പ, മൊഹെഞ്ചോ ദാരോ, ലോതല്‍, കാലിബംഗന്‍)
6. ഹാരപ്പന്‍ നാഗരികകളുടെ പ്രധാന സവിശേഷത എന്താണ്?
ഗ്രിഡ് പാറ്റേണിലുള്ള തെരുവുകള്‍
7. ലോവര്‍ ടൗണ്‍ എന്നാല്‍ എന്താണ്?
സാധാരണക്കാര്‍ താമസിക്കുന്ന ഭാഗം.
8. ഹാരപ്പന്‍ നാഗരികതകളില്‍ ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രത്യേകത എന്ത്?
പൊതു ഡ്രെയിനേജ് സിസ്റ്റം
9.ഹാരപ്പന്‍ വീടുകളുടെ പ്രധാന സവിശേഷത?
ബ്രിക്കുകൊണ്ട് നിര്‍മ്മിച്ചത്, ആഭ്യന്തര ശൗചാലയങ്ങള്‍
10. ഹാരപ്പന്‍ കൃഷിക്ക് ഉപയോഗിച്ചിരുന്ന പ്രധാന വിളകള്‍?
ഗോതമ്പ്, എള്ള്, ബാര്‍ലി, നെല്ല്, കടുക്, പയറുവര്‍ഗ്ഗങ്ങള്‍.
11. ഹാരപ്പന്‍ വ്യവസായത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍?
തടികള്‍, മണ്ണ്പാത്രങ്ങള്‍.
12. ഹാരപ്പന്‍ വ്യാപാര പങ്കാളികള്‍ ആരൊക്കെയാണ്?
മെസപ്പൊട്ടേമിയ.
13. ഹാരപ്പന്‍ ലിപി എങ്ങനെയാണ്?
ചിത്രാക്ഷരം.
14. ഹാരപ്പന്‍ ആഭരണങ്ങള്‍ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്?
ഇന്ദ്രഗോപക്കല്ല്, സൂര്യകാന്തക്കല്ല്, സ്പടികക്കല്ല് കൂടാതെ സ്വര്‍ണം, വെങ്കലം, ജീവികളുടെ പുറംതോടുകള്‍
15. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ വിനാശത്തിന്റെ കാരണങ്ങള്‍?
വനനശീകരണം, കാലാവസ്ഥാ വ്യതിയാനം, നദികളുടെ ഗതിമാറ്റം
16. ഹാരപ്പന്‍ സംസ്‌കാരത്തെ കണ്ടെത്തിയ ബ്രിട്ടീഷ് ഗവേഷകന്‍?
ജോണ്‍ മാര്‍ഷല്‍
17. ഹാരപ്പന്‍ നാഗരികകളുടെ ഭിത്തികള്‍?
ബേക്ക് ബ്രിക്ക്
18. മഹാ ബന്ത് എന്നാല്‍?
വലിയ കുളം
19. ധോളവീര എന്നാല്‍?
വലിയ ജലസംഭരണി
20. ഹാരപ്പന്‍ സമൂഹത്തിന്റെ ഘടന?
വര്‍ഗ്ഗവിഭാഗമുള്ളത്. കീഴ് മേല്‍ തട്ട്
21. ഹാരപ്പന്‍ കുടുംബവ്യവസ്ഥ?
പിതൃസ്ഥാനികം
22. ഹാരപ്പന്‍ നാണയങ്ങള്‍?
ഇല്ല
23. ഹാരപ്പന്‍ ശവസംസ്‌കാരം?
കുഴിമൂടല്‍
24. ഹാരപ്പന്‍ റോഡുകള്‍?
9-12 അടി വീതി
25. ഹാരപ്പന്‍ ജലസേചനം?
നദികളെ ആശ്രയിച്ച്
26. ഹാരപ്പന്‍ സൈറ്റുകള്‍: സിന്ധു?
മൊഹെഞ്ചോ ദാരോ
27. ഹാരപ്പന്‍ സൈറ്റുകള്‍: രാജസ്ഥാന്‍?
കാലിബംഗന്‍
28. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ വ്യാപ്തി?
12 ലക്ഷം ചതുരശ്ര കി
29. ഹാരപ്പന്‍ ഭാഷ?
അജ്ഞാതം
30. ഹാരപ്പന്‍ ഭക്ഷണരീതി?
വെജിറ്റേറിയന്‍ പ്രധാനം
31. ഹാരപ്പന്‍ ക്ഷേത്രങ്ങള്‍?
പൊതു ഘടനകള്‍ ഇല്ല.
32. ഹാരപ്പന്‍ ഭരണം?
സെന്‍ട്രലൈസ്ഡ്
33. ഹാരപ്പന്‍ വിദ്യാഭ്യാസം?
അജ്ഞാതം
34. ഹാരപ്പന്‍ ലിപിയുടെ അക്ഷരങ്ങള്‍?
400-ഓളം
35. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ പാരമ്പര്യം?
വേദകാലം
സംഗ്രഹം (Summary)
ഇന്ത്യാചരിത്രം സംബന്ധിച്ച നമ്മുടെ മുന്‍ധാരണകളെയെല്ലാം മാറ്റിമറിക്കുന്ന തായിരുന്നു ഹരപ്പന്‍ നാഗരികതയുടെ കണ്ടെത്തല്‍. നഗരാസൂത്രണം ഇതി ന്റെ പ്രധാന സവിശേഷതയായിരുന്നു.
വിവിധ ഹരപ്പന്‍ കേന്ദ്രങ്ങളില്‍ ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൃഷിയായിരുന്നു ഹരപ്പന്‍ ജനതയുടെ പ്രധാന ഉപജീവനമാര്‍ഗം. കരകൗശല വിദ്യ ഹരപ്പയില്‍ വളര്‍ച്ച പ്രാപിച്ചിരുന്നു. മറ്റു പ്രദേശങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നു. ഹരപ്പന്‍ ജനതയുടെ ലിപികള്‍ ഇതുവരെയും പൂര്‍ണമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
വിലയിരുത്തല്‍ ചോദ്യങ്ങളും ഉത്തരങ്ങളും
ഹരപ്പന്‍ ജനതയുടെ കാര്‍ഷിക രീതികളെക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് പുരാവസ്തുപഠനത്തിലൂടെ ലഭിക്കുന്നത്?'
പുരാവസ്തു പഠനത്തിലൂടെ ഹരപ്പന്‍ ജനതയുടെ കാര്‍ഷിക രീതികള്‍ വിശദമാ യി അറിയാം. പ്രധാന വിളകള്‍ ഗോതമ്പ്, എള്ള്, ബാര്‍ലി, നെല്ല്, കടുക്, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവയാണ്. നദീതീരങ്ങളിലെ ജലസേചന സംവിധാനം, നദിക ളിലെ എക്കല്‍ മണ്ണും ഫലഭൂയിഷ്ഠമായ തീരപ്രദേശങ്ങളും മറ്റും കൃഷി നടത്തി. സസ്യഭക്ഷണങ്ങള്‍ പോലുള്ളവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ രീതികളെല്ലാം ഹാരപ്പന്‍ നാഗരികതയുടെ അടിസ്ഥാനമായിരുന്നുവെന്ന പുരാവസ്തു പഠനത്തിലൂടെ മന സ്സിലായിട്ടുണ്ട്.
ഹാപ്പന്‍ ജനതയുടെ നഗരാസൂത്രണത്തിനും നിര്‍മ്മാണവൈഭവത്തി നും - തെളിവാണ് മോഹന്‍ജൊദാരോ നഗരം' - നിങ്ങള്‍ അങ്ങനെ കരു തുന്നുണ്ടോ? എന്തുകൊണ്ട്?
അതെ, ഹരപ്പന്‍ ജനതയുടെ നഗരാസൂത്രണത്തിനും നിര്‍മാണവൈഭവത്തിനും മോഹന്‍ജോദാരോ നഗരം മികച്ച തെളിവാണ്. ഗ്രിഡ് പാറ്റേണിലുള്ള തെരുവു കള്‍, സിറ്റാഡല്‍-ലോവര്‍ ടൗണ്‍ വിഭജനം, ഗ്രേറ്റ് ബാത്ത് പോലുള്ള പൊതുകുള ങ്ങള്‍, ചുട്ടെടുത്തമണ്‍ കട്ടകള്‍ കൊണ്ടുള്ള കെട്ടിടങ്ങള്‍, ഡ്രെയിനേജ് സംവി ധാനങ്ങള്‍, വലിയ ധാന്യപ്പുരകള്‍ എന്നിവയെല്ലാം ആസൂത്രണത്തിന്റെ സൂച നകളാണ്.
ഒറ്റ മുറികളുള്ള വീടുകളും പല മുറികളുള്ള വീടുകളും കാണാം. ഇത് സമൂഹ ത്തില്‍ നിലനിന്നിരുന്ന സമ്പത്തിന്റെയും സമ്പത്തില്ലായ്മയുടെയും സൂചനക ളാകാം. ഹാപ്പന്‍ ജനതയുടെ നഗരാസൂത്രണത്തിനും നിര്‍മ്മാണവൈഭവത്തി നും - തെളിവാണ്
ഹാരപ്പന്‍ സമൂഹത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കാന്‍ പുരാവസ്തു ഗവേഷകര്‍ സ്വീകരിക്കുന്ന പഠനരീതികള്‍ എന്തൊക്കെ? -
ഹാരപ്പന്‍ സമൂഹത്തിലെ അസമത്വങ്ങള്‍ മനസ്സിലാക്കാന്‍ പുരാവസ്തു ഗവേഷ കര്‍ വിവിധ രീതികള്‍ സ്വീകരിക്കുന്നു. വീടുകളുടെ വലിപ്പവ്യത്യാസങ്ങള്‍ പഠിക്കുന്നു, സിറ്റാഡലിലെ വലിയ കെട്ടിടങ്ങള്‍, ലോവര്‍ ടൗണിലെ ചെറിയവ. ശവകുടീരങ്ങളിലെ അവശിഷ്ടങ്ങള്‍, ആഭരണങ്ങളുടെ വിതരണം, ഗോഡൗണു കളിലേക്കുള്ള പ്രവേശനം രീതികള്‍, സാമ്പിള്‍ വിശകലനം എന്നിവയിലൂടെ സാമൂഹിക അസമത്വങ്ങള്‍ വിലയിരുത്തുന്നു. ഇത്തരത്തിലാണ് സമൂഹ ഘടന യെ മനസ്സിലാക്കുന്നത്.
കല്‍മണിമാലകള്‍ ഹരപ്പന്‍ ജനതയുടെ കരവിരുതിന് മികച്ച
ഉദാഹരണമാണ്' -ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.-
കല്‍മണികള്‍ കൊണ്ടുള്ള മാലകള്‍, ജീവികളുടെ പുറംതോട് കൊണ്ടുള്ള വസ്തുക്കള്‍ ലോഹനിര്‍മ്മിത വസ്തുക്കള്‍, കൂടാതെ ഇന്ദ്രഗോപക്ക്ല്ല്, സൂര്യകാന്ത ക്കല്ല്, സ്ഫടികക്കല്ല, എന്നിവയ്ക്ക് പുറമെ സ്വര്‍ണം, വെങ്കലം, ചെമ്പ്, കളിമണ്ണ് മുദ്രകള്‍, തൂക്കക്കട്ടികള്‍ എന്നിവ അവിടെ നിര്‍മ്മിച്ച്‌രുന്നു. ഹരപ്പന്‍ ജനത വ്യത്യസ്ത തരം വസ്തുക്കള്‍ ഉപയോഗിച്ച് വിവിധ തരം മാലകള്‍ നിര്‍മ്മിച്ചിരുന്നു. മുത്തുകള്‍ പല രൂപത്തിലുള്ളവയായിരുന്നു ചിത്രപ്പണികള്‍ നടത്തിയ വിവിധ രൂപകല്‍പ്പനകള്‍ കരവിരുതിന്റെ മികവ് തെളിയിക്കുന്നു. അതുകൊണ്ട് ത ന്നെ കല്മണിമാലകള്‍ ഹരപ്പന്‍ ജനതയുടെ കരവിരുതിന് മികച്ച ഉദാഹരണ മാണ് എന്ന പ്രസ്താവന സാധുവാണ്.
കരകൗശലവസ്തുക്കളുടെ നിര്‍മ്മാണകേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പുരാവ സ്തു ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന രീതികള്‍ എന്തൊക്കെ?
കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വ സ്തുക്കള്‍, നിര്‍മ്മാണോപകരണങ്ങള്‍ പാഴ്‌വസ്തുക്കള്‍ എന്നിവയുടെ പഠനം, നിര്‍ മ്മാണ കേന്ദ്രങ്ങളെപ്പറ്റി സൂചനകള്‍ നല്‍കുന്നു. പാഴ്‌വസ്തുക്കള്‍ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം തന്നെ ഉപേക്ഷിക്കുകയാണല്ലോ ചെയ്യുക. പാഴ്‌വസ്തുക്കള്‍ ലഭിക്കുന്ന പ്രദേശങ്ങള്‍ നിര്‍മ്മാണകേന്ദ്രങ്ങളാണെന്ന് ഊഹിക്കാവുന്നതേയു ള്ളൂ. ഈ രീതികള്‍ നിര്‍മാണ കേന്ദ്രങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ പുരാവ സ്തു ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ഹാരപ്പന്‍ ജനത അവര്‍ക്കാവശ്യമായ കരകൗശലവസ്തുക്കളുടെ ശേഖര ണത്തിനായി അവലംബിച്ച വിവിധ മാര്‍ഗങ്ങള്‍ ഏതൊക്കെയായിരു ന്നു?
കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്ക ള്‍ ലഭ്യമായ പ്രദേശങ്ങളിലാണ് അവര്‍ അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ഉദാ ഹരണത്തിന് കടല്‍ത്തിരത്ത് സ്ഥിതിചെയ്യുന്ന നാഗേശ്വരം, ബലാക്കോട്ട് എന്നി വ അധിവാസകേന്ദ്രങ്ങളായിരുന്നു. അവിടങ്ങളില്‍ ചിപ്പികള്‍ ധാരാളമായില ഭിച്ചിരുന്നു. ഇന്ദ്രനീലക്കല്ലുകള്‍ ധാരാളമായി ലഭിച്ചിരുന്ന അഫ്ഗാനിസ്ഥാ നിലെ ഷോര്‍ട്ടുഗായി ഒരു ഹരപ്പന്‍ കേന്ദ്രമായിരുന്നു. ചെമ്പ് ശേഖരിക്കാന്‍ രാജസ്ഥാ നിലെ ഖേത്രിയിലേക്കും സ്വര്‍ണത്തിനായി ദക്ഷിണേന്ത്യയിലേക്കും അവര്‍ പര്യടനങ്ങള്‍ നടത്തി. കൂടാതെ വിദൂര പ്രദേശങ്ങളില്‍ നിന്നും അവര്‍ അസംസ് കൃതവസ്തുക്കള്‍ ശേഖരിച്ചിരിന്നു. ഒമാനില്‍നിന്ന് ചെമ്പ് ശേഖരിച്ചിരുന്നു. വിദൂ ര പ്രദേശവുമായുള്ള അവരുടെ കച്ചവടബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിര വധി തെളിവുകള്‍ ലഭ്യമാണ്.
ഹാരപ്പന്‍ എഴുത്തുവിദ്യയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെ യായിരുന്നു?
ഹാരപ്പന്‍ എഴുത്തുവിദ്യയുടെ പ്രധാന സവിശേഷതകള്‍ ചിത്രാക്ഷര ലിപി ആ ണ്. വലത് നിന്ന് ഇടത്തോട്ടുള്ള രചനാരീതിയായിരുന്നു, 400-ലധികം അക്ഷര ങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സീലുകളിലും പാത്രങ്ങളിലും ല ഘുരൂപങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ഇതുവരെ പൂര്‍ണമായി വായിക്കപ്പെട്ടിട്ടില്ല, ഈ ലിപി വ്യാപാര-ഭരണത്തിന് ഉപയോഗിച്ചിരുന്നതായി കാണാം.
ഹരപ്പന്‍ നാഗരികതയുടെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍ ചൂണ്ടി ക്കാണിക്കുക..
ഹാരപ്പന്‍ നാഗരികതയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങള്‍ സിന്ധു നദിയു ടെ ഗതിമാറ്റം, അനിയന്ത്രിത വെള്ളപ്പൊക്കങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മഴക്കുറവ്, കടല്‍ജലാഗമനം, വ്യാപാര മാര്‍ഗങ്ങളുടെ തടസ്സം, ആര്യന്‍ ആക്രമ ണങ്ങള്‍, ആഭ്യന്തര പ്രതിസന്ധികള്‍, നഗരവല്‍ക്കരണത്തിന്റെ കുറവ് എന്നി വയാണ്. ഈ ഘടകങ്ങള്‍ സമൂഹത്തെ ക്രമേണ തകര്‍ത്തു.
ഹരപ്പന്‍ നാഗരികതയുടെ കണ്ടെത്തലില്‍ പ്രധാന പങ്കുവഹിച്ച പു രാ വസ്തുഗവേഷകര്‍ ആരൊക്കെയാണ്?
ഹരപ്പന്‍ നാഗരികതയുടെ കണ്ടെത്തലില്‍ പ്രധാന പങ്കുവഹിച്ചവര്‍ ജോണ്‍ മാര്‍ ഷല്‍, ദയാറാം സാഹ്നി (ഹരപ്പ സൈറ്റ് കണ്ടെത്തല്‍ 1921), ആര്‍.ഡി. ബാനര്‍ജി (മോഹന്‍ജോദാരോ ഗവേഷണം), രാഖല്‍ ദാസ് ബാനര്‍ജി എന്നിവരാണ്. അവരു ടെ പരിശ്രമങ്ങള്‍ നാഗരികതയെ ലോകത്തിന് അവതരിപ്പിച്ചു.
പുരാവസ്തുക്കളെ ആശ്രയിച്ചുള്ള പഠനം നേരിടുന്ന പ്രധാന വെല്ലുവിളി കള്‍ എന്തൊക്കെയാണ്?
പുരാവസ്തുക്കളെ ആശ്രയിച്ചുള്ള പഠനം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ലി പിയുടെ അവ്യക്തത, അവശിഷ്ടങ്ങളുടെ സംരക്ഷണ പ്രശ്‌നങ്ങള്‍, വ്യാഖ്യാന ത്തിലെ വൈരുദ്ധ്യങ്ങള്‍ ഉദാ: യോഗാസനത്തിലിരിക്കുന്ന പുരുഷന്റെ രൂപം ആദിമ ശിവനായുള്ള വ്യാഖ്യാനം- പരിസ്ഥിതി-മലിനീകരണ പ്രശ്‌നങ്ങള്‍, അ പൂര്‍ണമായ അവശേഷിപ്പുകള്‍, സാമ്പിള്‍ പരിമിതികള്‍ എന്നിവയാണ്. ഈ വെല്ലുവിളികള്‍ ഗവേഷണത്തെ സങ്കീര്‍ണമാക്കുന്നു.
വിലയിരുത്തല്‍ ചോദ്യങ്ങളും, ഉത്തര സൂചികയും
| A | B |
| കാളിബംഗന്‍ഥ | വലിയകുളം |
| ഷോര്‍ട്ടുഗായ് | കരകൗശല വസ്തുക്കളുടെ നിര്‍മ്മിതി |
| മോഹന്‍ജൊദാരോ | രാജസ്ഥാന്‍ |
| ചാന്‍ഹുദാരോ | കനാലുകളുടെ അവശിഷ്ടങ്ങള്‍ |
| A | B |
| കാളിബംഗന്‍ഥ | രാജസ്ഥാന്‍ |
| ഷോര്‍ട്ടുഗായ് | കനാലുകളുടെ അവശിഷ്ടങ്ങള്‍ |
| മോഹന്‍ജൊദാരോ | വലിയകുളം |
| ചാന്‍ഹുദാരോ | കരകൗശല വസ്തുക്കളുടെ നിര്‍മ്മിതി |
2 ഹരപ്പന്‍ ജനതയുടെ പ്രധാന ഉപജീവനരീതികള്‍ എന്തൊക്കെയായി രുന്നു?
കൃഷി-വിവിധതരം ധാന്യങ്ങള്‍ കൃഷിചെയ്തു - കന്നുകാലികളെ വളര്‍ത്തല്‍.
3. ഹരപ്പന്‍ ജനതയുടെ സാമൂഹികജീവിതം സംബന്ധിച്ച് എന്തെല്ലാം വി വരങ്ങളാണ് പുരാവസ്തുപഠനങ്ങള്‍ നല്‍കുന്നത്?
വീടുകളുടെ ഘടന, ശവസംസ്‌കാര രീതികളെക്കുറിച്ചുള്ള പഠനം, ആഡംബര വസ്തുക്കളെ പറ്റിയുള്ള പഠനം, സാമൂഹിക - സാമ്പത്തിക വ്യത്യാസങ്ങള്‍.
4. ഹരപ്പന്‍ ജനതയുടെ കച്ചവടബന്ധം സംബന്ധിച്ച് ഒരു ലഘുകുറിപ്പ് ത യാറാക്കുക.
ഇന്ത്യക്കകത്തും പുറത്തുമുള്ള വാണിജ്യം ഒമാനുമായുള്ള ബന്ധം-തെളിവുക ള്‍-മെസൊപ്പൊട്ടാമിയയുമായുള്ള വാണിജ്യം-തൂക്കക്കട്ടികള്‍-മുദ്രകള്‍
5. ഹരപ്പന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്ക്കുള്ള വിവിധ കാരണങ്ങള്‍ എന്തൊക്കെ യായിരുന്നു?
വനനശീകരണം-കാലാവസ്ഥാവ്യതിയാനം-വെള്ളപ്പൊക്കം-നദികളുടെ ഗതി യിലെ വ്യത്യാസം-ആക്രമണങ്ങള്‍-വരള്‍ച്ച
6. ഹരപ്പന്‍ ലിപിയുടെ സവിശേഷതകളെ പറ്റി ഒരു കുറിപ്പ് തയാറാ ക്കുക.
ചിഹ്നങ്ങളും ചിത്രങ്ങളും-ചെറിയ ലിഖിതങ്ങള്‍-വലതത്തു നിന്ന് ഇടത്തോട്ട് എഴുതിയിരുന്നു.
7. പുരാവസ്തു പഠനങ്ങള്‍ ഹാരപ്പന്‍ ജനതയുടെ മതജീവിതം സംബന്ധി ച്ച് എന്തെല്ലാം സൂചനകളാണ് നല്‍കുന്നത്?
മാതൃദേവത-വലിയകുളം-പ്രകൃതിയാരാധത-മൃഗാരാധന-ആദിമശിവന്‍
8. ബ്രാക്കറ്റില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തി എഴുതുക.
1) നിലം ഉഴുതുമറിച്ച് കൃഷിചെയ്തതിന് തെളിവുകള്‍ ലഭ്യമായ
ഹരപ്പന്‍ കേന്ദ്രം (കാളിബംഗന്‍, ധോളാവീര, നാഗേശ്വരം, മോഹന്‍ജൊ ദാരോ)
കാളിബംഗന്‍,
ii) കടല്‍ത്തീരത്തുള്ള ഒരു ഹരപ്പന്‍ കേന്ദ്രം. (ഗോളാവീര, നാഗേശ്വരം, ഷോര്‍ട്ടുഗായ്, കാളിബംഗന്‍)
നാഗേശ്വരം,
iii) അഫ്ഗാനിസ്ഥാനിലെ ഒരു ഹാപ്പന്‍ സംസ്‌കാര കേന്ദ്രം, (ബലാകോട്ട്, കാളിബംഗന്‍, മോഹന്‍ജൊദാരോ, ഷോര്‍ട്ടുഗായ്)
ഷോര്‍ട്ടുഗായ്,
iv) ഹരപ്പന്‍ നാഗരികതയുടെ കണ്ടെത്തല്‍ പ്രഖ്യാപിച്ച പുരാവസ്തു ഗവേ ഷകന്‍ (മോര്‍ട്ടിമര്‍ വീലര്‍, ജോണ്‍ മാര്‍ഷല്‍, അലക്‌സാണ്ടര്‍ കണ്ണി ങ്ഹാം, ദയാറാം സാഹ്നി)
ജോണ്‍ മാര്‍ഷല്‍
അസൈന്‍മെന്റ്
ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവം സവിശേഷതകള്‍ തകര്‍ച്ച ഇവസംബന്ധിച്ച് പഠന പ്രവര്‍ത്തനം തയാറാക്കുക
ആമുഖം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ നാഗരിക സംസ്‌കാരങ്ങളി ല്‍ ഒന്നാണ് ഹാരപ്പന്‍ സംസ്‌കാരം. സിന്ധു നദീതടത്തിലും അതിന്റെ വൃഷ്ടി പ്രദേശങ്ങളിലും വികസിച്ച ഈ സംസ്‌കാരം ലോകത്തിലെ ഏറ്റവും പഴയ നാഗ രികതകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1921-ല്‍ ഹാരപ്പയിലും മൊഹെ ഞ്ചോദാരോയിലും നടന്ന ഉത്ഖനനങ്ങള്‍ വഴി ഈ സംസ്‌കാരത്തിന്റെ അവ ശേഷിപ്പുകള്‍ കണ്ടെത്തപ്പെട്ടു. ദയാറാം സാഹ്നി, ആര്‍.ഡി. ബാനര്‍ജി തുടങ്ങി യവര്‍ ഇവ ലോകത്തിന്റെ ശ്രേദ്ധയിലേക്ക് കൊണ്ടുവന്നു. ഈ സംസ്‌കാരം ക്രി. മു. 2600 മുതല്‍ 1900 വരെ പൂര്‍ണവികാസത്തിലും, 1900 മുതല്‍ 1500 വരെയുള്ള കാലഘട്ടത്തോടെ അസ്തമിക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. ഏകദേ ശം 12 ലക്ഷം ചതുരക്കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ച ഈ സംസ്‌കാരം, മെസപ്പൊട്ടേമിയ, ഈജിപ്ത് സംസ്‌കാരങ്ങളുമായി താരതമ്യം ചെയ്യാവുന്നത്ര വിപുലമാണ്. ഈ കുറിപ്പ് തുല്യത പ്ലസ് ടൂ ചരിത്രപുസ്തകത്തിന്റെ ഒന്നാം അ ധ്യായത്തിലെ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം, സവിശേഷതകള്‍, തകര്‍ ച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിരിക്കുന്നത്.
ഉത്ഭവം
ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം ക്രി.മു. 3300-2600 കാലഘട്ടത്തിലേക്ക് (ഇന്‍ഡസ് വാലി പ്രീ-ഹാരപ്പന്‍) പിന്നോക്കം പോകുന്നതായി കണക്കാക്കപ്പെ ടുന്നു. സിന്ധു, യമുന, തുടങ്ങിയ നദീതടങ്ങളിലെ കൃഷിഭൂമികളിലാണ് ഇതി ന്റെ തുടക്കം. പുരാതനമായ അഫ്ഗാനിസ്ഥാനിലെ ഷോര്‍ട്ടുഗായ്, രാജസ്ഥാനി ലെ കാലിബംഗന്‍, ഗുജറാത്തിലെ ധോളാവീര തുടങ്ങിയ പ്രദേശങ്ങളിലായി ഈ സംസ്‌കാരത്തിന്റെ മൂലക്കല്ലുകള്‍ വ്യാപിച്ചു കിടക്കുന്നു. ഈ പ്രദേശങ്ങ ളില്‍ നിന്നും കണ്ടെത്തിയ ധാന്യങ്ങള്‍, വിത്തുകള്‍, മൃഗങ്ങള്‍ തുടങ്ങിയവയു ടെ ശേഷിപ്പുകള്‍ കൃഷിയുടെയും കാലിവളര്‍ത്തലിന്റേയും തെളിവുകളാ ണ്. ഇത്തരം അന്വേഷണങ്ങളിലൂടെ പ്രാദേശികമായ സംസ്‌കാരങ്ങള്‍ ക്രി.മു. 2600-ഓടെ ഏകീകൃതമായി വികസിച്ച് ഹാരപ്പന്‍ സംസ്‌കാമായി മാറിയതായി കാണാം. ഉത്ഭവത്തിന്റെ കാരണങ്ങള്‍ പ്രധാനമായും ഭൂമിശാസ്ത്രപരവും സാമൂഹികവുമാണ്. സിന്ധു നദിയുടെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് അനു കൂലമായിരുന്നു. സിന്ധു, യമുന തുടങ്ങിയ നദികള്‍ ജലസേചനത്തിന് ഉതകി. പശ്ചിമഘട്ടിലെ സമതലങ്ങള്‍, പടിഞ്ഞാറന്‍ ഡെസേര്‍ട്ടുകള്‍ എന്നിവയിലെ ധാതു സമ്പത്ത് (ചെമ്പ്, സ്വര്‍ണം) വ്യാപാരത്തിന് സഹായിച്ചു. സമൂഹത്തിന്റെ സ്ഥിരതയ്ക്ക് ഗോതമ്പ്, എള്ള്, ബാര്‍ലി, നെല്ല്, കടുക്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങി യ കൃഷികളും സഹായിച്ചു. മൃഗങ്ങളുടെ പരിപാലനം ഭക്ഷണത്തിനും കൃഷി യ്ക്കും അനുകൂലവും ആയിരുന്നു. ഈ സമൂഹത്തിന്റെ ഉത്ഭവം ഏകപക്ഷീ യമല്ല; മറിച്ച് ഇറാന്‍, മെസപ്പൊട്ടേമിയ തുടങ്ങിയവയുമായുള്ള സാങ്കേതികത പങ്കുവയ്കലുകളിലൂടെയും വ്യാപാരത്തിലൂടെയും സാധ്യമായതാണ്. എന്നാല്‍, പ്രാദേശികമായി വികസിച്ചതാണെന്ന ഒരു പൊതുവായ അഭിപ്രായവും നിലവി ലുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ നാമകരണം 1921-ലെ ഹാരപ്പയിലെ ഉത്ഖ നനത്തെതുടര്‍ന്നാണ്. മൊഹെഞ്ചോ ദാരോയിലെ കണ്ടെത്തലുകളും ഇതിന് സമാന്തരമായിരുന്നു. ഈ സംസ്‌കാരം 'സിന്ധു കാലഘട്ട സംസ്‌കാരം' എന്നും അറിയപ്പെടുന്നു, കാരണം സിന്ധു നദി അതിന്റെ കേന്ദ്രമായിരുന്നു. ഉത്ഭവം പരി സ്ഥിതി, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയവയുടെ സമന്വയത്തിലൂടെ യാണ് ഈ സംസ്‌കാരം സാധ്യമായത്.
സവിശേഷതകള്‍
ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സവിശേഷതകള്‍ നാഗരികാസൂത്രീകരണം, സാ മൂഹിക ക്രമം, കലാസൃഷ്ടികള്‍ എന്നിവയിലൂടെയാണ് പ്രകാശിക്കപ്പെട്ടത്.
നഗരാസൂത്രണം
ഹാരപ്പന്‍ നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും പഴയ ആസൂത്രിത നഗരങ്ങളാണ്. ഹാരപ്പ, മൊഹെഞ്ചോ ദാരോ, ധോളാവീര, കാലിബംഗന്‍, തുടങ്ങിയ 200-ല ധികം സ്ഥലങ്ങളില്‍ നിന്ന് വളരെ വലിയതെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നഗരങ്ങള്‍ രണ്ട് ഭാഗങ്ങളായി ഉയര്‍ന്ന കോട്ടകളും 'ലോവര്‍ ടൗണ്‍'-താഴ്ന്ന നഗരങ്ങളായും ചിട്ടപ്പെടുത്തിയിരുന്നു. സിറ്റാഡല്‍ ഉയര്‍ന്നതും ഭരണകൂടത്തിനായിട്ടുള്ളതുമാ യിരുന്നു. ഗ്രാനറികള്‍, സ്‌നാന നഗരങ്ങള്‍ (ഗ്രേറ്റ് ബാത്ത്) എന്നിവ ഇതി ലുണ്ട്. ലോവര്‍ ടൗണില്‍ വീടുകളും വ്യവസായ സ്ഥാപനങ്ങളും കാണാം. നഗരങ്ങള്‍ ഗ്രിഡ് പാറ്റേണില്‍ മട്ടകോണ്‍ രീതിയിലായിരുന്നു നിര്‍മിച്ചിരുന്നത്. വീടുകള്‍ എല്ലാംതന്നെ പൊതുതെരുവുകളിലേക്ക് തുറന്നിരുന്നു. പുകച്ച മണ്‍കട്ടകള്‍ (ബേക്ക്ഡ് ബ്രിക്കുകള്‍) എല്ലാത്തരം നിര്‍മ്മാണങ്ങള്‍ക്കും ഉപയോഗി ച്ചിരുന്നു, ജലസേചനവും ഡ്രെയിനേജ് സിസ്റ്റവും ഏറ്റവും മികച്ചതായിരുന്നു. ഈ ആസൂ ത്രണ മികവ് സാമൂഹിക ക്രമത്തിന്റെ സൂചനയായിക്കാണാമെങ്കില്‍ ഭരണകൂ ടം ശക്തവും ആസൂത്രണമികവും ഉള്ളതായിരുന്നു എന്ന് കണക്കാ ക്കാം.
സമ്പദ്വ്യവസ്ഥ
കൃഷി, കന്നുകാലി വളര്‍ത്തല്‍, വ്യവസായം, വ്യാപാരം എന്നിവയാണ് സമ്പദ് വ്യവസ്ഥക്ക് അടിസ്ഥാനം. ബ്ലാക്ക് പോളിഷ്, മുത്ത്, ചക്രങ്ങള്‍, ചെമ്പ്, വെങ്കലം, സ്വര്‍ണം, വെള്ളി, തുണി നെയ്ത്തിലൂടെ വസ്ത്രം, തുടങ്ങിയവയുടെ കച്ചവടം, സീല്‍സ് -മുദ്രകള്‍, തൂക്ക് കട്ടകള്‍ ഇവ ഉപയോഗിച്ചുള്ള വ്യാപാരം തുടങ്ങിയവ രേഖപ്പെടുത്തിയിരുന്നതായി കാണാം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും, മെ സപ്പൊട്ടേമിയ, ഈജിപ്ത് തുടങ്ങിയ ബാഹ്യലോകങ്ങളിലും വ്യാപാരം നടത്തി രുന്നതായി കാണാം. സമ്പത്ത് വിതരണം ഏകീകൃതമായിരുന്നതായും സ്ഥാനി ക വ്യത്യാസങ്ങള്‍ കുറവായിരുന്നതായും ഗവേഷണങ്ങളിലൂടെ മനസ്സി ലാക്കാ വുന്നതാണ്. എന്നാല്‍ നാണയങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നതിന് കാര്യമായ തെളിവുകളില്ല.
സമൂഹവും മതവും
രാജാക്കന്മാര്‍ ഉണ്ടായിരുന്നതായി തെളിവുകളില്ല; പുരോഹിത ഭരണത്തിന്റെ സാധ്യത അനുമാനിക്കാം. സ്ത്രീകള്‍ക്ക് ഉന്നത സ്ഥാനം നല്‍കിയിരുന്നതായും കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളായി ചക്രങ്ങള്‍, മൃഗരൂപങ്ങള്‍ ഉണ്ടായിരുന്നതായും കാണാം. ക്ഷേത്രങ്ങള്‍ ഇല്ലെങ്കിലും പശുപതി മദര്‍ ഗോഡസ് ഭാവങ്ങള്‍, മരണാ നന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നതിന്റേയും തെളിവുകളുണ്ട്. അതുകൊ ണ്ട് തന്നെ മത സങ്കല്‍പങ്ങളും നിലനിന്നിരിക്കാം. മൃതശരീരങ്ങള്‍ക്കൊപ്പം ജീവികളുടെ പുറം തോടുകൊണ്ടുള്ള ആഭരണങ്ങളും ജപമാലകളും ഇവയ്ക്ക് പുറമേ ചെമ്പ് നിര്‍മ്മിതമായ കണ്ണാടികളും ലഭിച്ചിട്ടുണ്ട്.. ശവശരീരങ്ങളോടൊ പ്പം ലഭിച്ചിട്ടുള്ള സാധാരണ വസ്തുക്കളും, വിലപിടിപ്പുള്ള വസ്തുക്കളും ഹാരപ്പന്‍ സംസ്‌കാരത്തില്‍ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങള്‍ നിലനിന്നിരുന്ന തായി കണക്കാക്കാവുന്നതാണ്.
കലയും ലിഖിതങ്ങളും
സ്‌കള്‍പ്ചറുകള്‍, മുദ്രകള്‍, 400 ഓളം ലിപികള്‍, എഴുത്ത്, നൃത്തം ഇവ സൂചിപ്പി ക്കുന്ന ചിത്രപ്പണികള്‍. ഇവയെല്ലാം സൂചിപ്പിക്കുന്നത് ഈ സംസ്‌കാരത്തില്‍ വ്യക്തമായ കലാപാരമ്പര്യവും ലിഖിത സംഹിതകളും നിലനിന്നിരുന്നു എന്നാ ണ്.
തകര്‍ച്ച
ക്രി.മു. 1900-1500 കാലഘട്ടത്തില്‍ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ശക്തിക്ഷയി ച്ചു തുടങ്ങിയതായിക്കാണാം, തകര്‍ച്ചയ്ക്ക് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെന്ന് കാണാവുന്നതാണ്. തകര്‍ച്ചയ്ക്കും പലവിധ കാരണങ്ങളുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു.
1. പ്രകൃതി ദുരന്തങ്ങള്‍: സിന്ധു നദിയുടെ ഗതി മാറ്റം, വെള്ളപ്പൊക്കങ്ങള്‍, മധ്യ ഏഷ്യയിലെ മഞ്ഞുമലകള്‍ ജലമാകുന്ന അവസ്ഥ., ധോളാവീര, കാലിബംഗന്‍ എന്നിവിടങ്ങളിലെ മണ്ണ് പരിശോധനയില്‍ വെള്ളപ്പൊക്ക തെളിവുകള്‍. ഇവ ബലപ്പെടുത്തുന്ന തെളിവുകളാണ്.
2. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍: കാലാവസ്ഥാ വ്യതിയാനങ്ങള്‍, മഴക്കുറവ് കൃഷിയെ ബാധിച്ചത്, നദികളിലെ വരള്‍ച്ച, ഇവയെല്ലാം മേല്‍ നാഗരികത അ പ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ടാകാം. മസപ്പൊട്ടേമിയന്‍ സാമ്രാജ്യത്തി ന്റെ ക്ഷയം വ്യാപാരം കുറയുന്നതിന് കാരണമായിട്ടുണ്ടാകാം. അമിതമായ വനശല്യം, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയല്‍ ഇവയെല്ലാം സൂചിപ്പിക്കുന്നത് തകര്‍ച്ച ഏകകാരണം മൂലമല്ലെന്നാണ്. മേല്‍പ്പറഞ്ഞ പല കാരണങ്ങളാ ല്‍ ഹാരപ്പന്‍ നാഗരികത ക്രമേണ അപ്രത്യക്ഷമായതായി കണക്കാക്കാം.
ഉപസംഹാരം
ഹാരപ്പന്‍ സംസ്‌കാരവും നാഗരികതയും ആധുനിക നഗരാസൂത്രണത്തിന് പ്രചോദനം നല്‍കും വിധം മികച്ച മാതൃകയാണ്. അതിന്റെ ഉത്ഭവം, കൃഷി യും പ്രകൃതിയുമായുള്ള സമന്വയം, ക്രമീകൃത സമൂഹത്തിലേക്കുള്ള മാറ്റം തുടങ്ങിയ മറ്റ് എല്ലാ സവിശേഷതകളോടെയുമുള്ള വളര്‍ച്ച, പിന്നീട് പ്രകൃതി യുടേയും മനുഷ്യന്റേയും ഇടപെടലുകളിലൂടെയുള്ള തകര്‍ച്ച. ഏതായാലും ഇത്തരത്തില്‍ ഒരു സംസ്‌കാരം കണ്ടെത്തപ്പെട്ടത് ഇന്ത്യാചരിത്രത്തിന്റെ അടി സ്ഥാനത്തെതന്നെ മാറ്റിമറിക്കുന്ന ഒന്നായിത്തീര്‍ന്നു എന്ന് നിസ്സംശയം പറയാം.
No comments:
Post a Comment