STD-4 -താളും തകരയും

താളും തകരയും
പാഠഭാഗത്തിന്റെ ആശയം
'ചക്കേം മാങ്ങേം ആറുമാസം. അങ്ങനേം ഇങ്ങനേം ആറുമാസം എന്നിങ്ങനെയാണ് കേരളത്തിലെ മിക്ക വീടുകളിലേയും അക്കാലത്തെ അവസ്ഥ.. ചക്കയും മാങ്ങയുമായി ആറുമാസം കടന്നുപോകും. പിന്നെയുള്ള ആറുമാസം കണ്ടതൊക്കെ കഴിച്ച് അങ്ങനേം ഇങ്ങനേ ഒക്കെ കാലം കഴിയ്ക്കും. ചക്കകൊണ്ടും മാങ്ങകൊണ്ടും ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങളെക്കുറിച്ചാണ് അടുത്ത വിവരണം ് ചക്കവിഭങ്ങളെക്കുറിച്ചും ചക്കക്കുരുവിന്റെ പോഷകമൂല്യത്തെക്കുറിച്ചും സംസ്‌ക്കരണത്തെക്കുറിച്ചും പറയുന്നു. പിന്നീട് മാങ്ങയുടെ വിശേഷങ്ങളാണ്. കണ്ണിമാങ്ങാ ഉപ്പിലിടുന്നതും ഉപ്പുമാങ്ങായെക്കുറിച്ചും അടമാങ്ങയോക്കുറിച്ചും പറയുന്നു.അക്കാലത്ത് കൃഷി വിഭവങ്ങള്‍ കാശുകൊടുത്തു വാങ്ങുന്ന പതിവ് ഉണ്ടായിരുന്നില്ല. എല്ലാം അതതുകാലങ്ങളില്‍ കൃഷിചെയ്തുണ്ടാക്കും. ഹാനികമല്ലാത്തതും പോഷകസമ്പന്നവുമായ സമീകൃത ആഹാരമാണ് നല്ല ആഹാരം വീട്ടുവളപ്പില്‍ സുലഭമായി ലഭിച്ചിരുന്ന ചക്കയും മാങ്ങയും ചേനയും കാച്ചിലും താളും തകരയുമെല്ലാമായിരുന്നു പണ്ടുള്ളവരുടെ പ്രധാന ഭക്ഷണം. ആ കാലത്തെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പാഠത്തിലൂടെ കുഞ്ഞുണ്ണിമാഷ്. 

പ്രവര്‍ത്തനം
വായിക്കാം
താളും തകരയും എന്ന പാഠഭാഗം വായിക്കുക.

പ്രവര്‍ത്തനം

പദശേഖരം
പ്രവര്‍ത്തനം : സമാന പദങ്ങള്‍ കണ്ടെത്താം പാഠഭാഗത്തെ പരിചിതമല്ലാത്ത പദങ്ങള്‍ കണ്ടെത്തി നോട്ടുപുസ്തകത്തില്‍ കുറിക്കുക. ഇവയുടെ സമാന പദങ്ങളും കണ്ടെത്തി എഴുതാന്‍ ശ്രമിക്കൂ.

അത്യധികം - വളരെയധികം
സാന്ദ്രതയുള്ള - കട്ടിയുള്ള
വര്‍ഷകാലം - മഴക്കാലം
ഗുരുത്വം - കാഠിന്യം
ലഘുത്വം - കനക്കുറവ/ ഭാരക്കുറവ്
ചിക്കപ്പായ - നെല്ലും മറ്റും ഉണങ്ങാനിടുന്ന വലിയ പായ
തൊടി - മുറ്റത്തിനു വെളിയിലുള്ള പറമ്പ്
കോരിക - മരംകൊണ്ടുള്ള വലിയ തവി
കയില് - കറി കോരുന്നതിനുള്ള ചെറിയ തവി
പരമദരിദ്രന്മാരായ - തീര്‍ത്തും ദരിദ്രരായ
ഞവിഞ്ഞി - പാടത്തും മറ്റും കാണുന്ന ഞവുണിക്ക, നത്തക്ക
പിരിച്ചെഴുതാം (പാഠപുസ്തകം പേജ് 74)
മത്തനില - മത്തന്‍ + ഇല
ചക്കക്കുരു - ചക്ക + കുരു
ചക്കച്ചുള - ചക്ക + ചുള
അമരപന്തല്‍ - അമര + പന്തല്‍
മടലരിഞ്ഞ് - മടല്‍ + അരിഞ്ഞ്
തുവരച്ചെടി - തുവര + ചെടി
അങ്ങനെയുള്ള - അങ്ങനെ + ഉള്ള
ഉണക്കിയെടുത്ത് - ഉണക്കി + എടുത്ത്

ശീലങ്ങള്‍ അന്വേഷിച്ചറിയു (പാഠപുസ്തകം പേജ് 73)

'പഴുത്ത മാവിന്നിലകൊണ്ടു തേച്ചാല്‍ 
പുഴുത്ത പല്ലും കളഭം മണക്കും 
നമുക്ക് പണ്ടുണ്ടായിരുന്ന ശീലത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതുപോലെ ദിന ചര്യകളുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന ശീലങ്ങള്‍ അന്വേഷിച്ചു കണ്ടെത്തു. ദിനചര്യകളെ കുറിച്ചുള്ള ചൊല്ലുകള്‍ ശേഖരിച്ച് എഴുതുകയും ചൊല്ലുകള്‍ ഉള്‍പ്പെടുത്തി പോസ്റ്റര്‍ നിര്‍മിക്കുകയും വേണം

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം
അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്.
അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം. 
മുത്താഴമുണ്ടാല്‍ മുള്ളലും കിടക്കണം.
മുരിങ്ങയുണ്ടെങ്കില്‍ മരുന്നുവേണ്ട,
അത്താഴം അത്തിപ്പഴത്തോളം '. 
അന്നത്തെ നിന്ദിക്കരുത്
പയ്യെത്തിന്നാല്‍ പനയും തിന്നാം

പ്രവര്‍ത്തനം : ചോദിച്ചറിയാം എഴുതാം. (പാഠപുസ്തകം പേജ് 73)  പണ്ട് കാലത്ത് ഉപയോഗിയിരുന്ന വീട്ടുപകരണങ്ങളുടെ പേരുകളും അവയുടെ ഉപയോഗങ്ങളും കണ്ടെത്തി എഴുതുക.

'മാമ്പഴക്കൂട്ടാന്‍ കയിലു കണക്കിലല്ല മരിക കണക്കിലാണ്, അതിഷ്ടമുള്ളവര്‍ കൂട്ടുക', 'കയില്‍', 'മരിക' എന്നിവ വീട്ടുപകരണങ്ങളാണ്. ഇതുപോലെ പണ്ടുകാലത്ത് പഴമക്കാര്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ എന്തെല്ലാമാണ്?

പഴയകാല വീട്ടുപകരണങ്ങള്‍

കയില് - പണ്ട് കാലത്ത് ഭക്ഷണ സാധനങ്ങള്‍ കോരി വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ചിരട്ടകൊണ്ടുള്ള ഉപകരണം

മരിക - കയ്‌ലിന്റെ വലിയ രൂപം
ആട്ടുകല്ല് - ധാന്യങ്ങള്‍ ആട്ടുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണം
കൊങ്കി - (അരിവാള്‍) നെല്ല് കൊയ്‌തെടുക്കുന്നതിനുള്ള ഉപകരണം
കോളാമ്പി - ഓടുകൊണ്ടുള്ള ഒരു പാത്രം. മുറുക്കിതുപ്പാന്‍ ഉപയോഗിച്ചിരുന്നു.

റാന്തല്‍ - രാത്രി കാലങ്ങളില്‍ വെച്ചം ലഭിക്കാന്‍ കൊണ്ടുനടക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ച വിളക്ക്. പണ്ട്കാലത്ത് കാളവണ്ടിക്കടിയില്‍ റാ്ന്തല്‍ ഉപയോഗിച്ചിരുന്നു.

ചിമ്മിണി വിളക്ക് - വീടുകളിലും മറ്റും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിരുന്ന വിളക്ക്

കിണ്ടി - പണ്ട് കാലത്ത് കാല്‍ കഴുകുന്നതിനും മറ്റും വെള്ളം വച്ചിരുന്ന പാത്രം

കിണ്ണം - ആഹാരം കഴിയ്ക്കാനും മറ്റും ഉപയോഗിച്ചിരുന്ന ഓടുകൊണ്ട് നിര്‍മ്മിച്ച പാത്രം, സ്റ്റീലിന്റേയും സെറാമിക്‌സിന്റേയും മറ്റും വരവോടെ ഓട്ടുകിണ്ണങ്ങള്‍ അപ്രത്യക്ഷമായി.

ഉറി - പാകം ചെയ്ത ആഹാരസാധനങ്ങള്‍ മറ്റ് ജീവികള്‍ ശല്യം ചെയ്യാതെ ഉയരത്തില്‍ സൂക്ഷിക്കാനുള്ള പഴയകാല ഉപകരണം.

ഉരല്‍ - ധാന്യങ്ങള്‍ പൊചിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം. തടിയിലും പാറയിലും നിര്‍മ്മിച്ചിരുന്നു.

ഉലക്ക - ഉരലിട്ട് ധാന്യങ്ങള്‍ ഇചിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം. വിളഞ്ഞ് മുറ്റിയ തെങ്ങിന്‍ തടിയും പനം തടിയും ഉപയോഗിച്ചാണ് ഉലക്ക നിര്‍മ്മിച്ചിരുന്നത്.

ഭരണി - ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കാനും അച്ചാറുകള്‍ ഇട്ടു വയ്ക്കാനും ഭരണികള്‍ ഉപയോഗിക്കുന്നു.

പുല്‍പ്പായ - നിലത്ത് വിരിച്ച് കിടക്കാന്‍ ഉപയോഗിക്കുന്നു.
തഴപ്പായ - നിലത്ത് വിരിച്ച് കിടക്കാന്‍ ഉപയോഗിക്കുന്നു.
തടുക്ക് - നിലത്ത് ഇട്ട് ഇരിക്കാനുപയോഗിച്ചിരുന്നു.

പ്രവര്‍ത്തനം : എത്ര വിഭവങ്ങളുടെ പേരറിയാം?
ചക്ക, മാങ്ങ ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഏതെല്ലാം വിഭവങ്ങളെ കുറിച്ചാണ് പാഠഭാഗത്ത് പറഞ്ഞിരിക്കുന്നത്?
നിങ്ങളുടെ വീട്ടില്‍ ചക്കകൊണ്ടും മാങ്ങകൊണ്ടും തയ്യാറാക്കുന്ന വിഭവങ്ങളുടെ പേരെഴുതുക.

മൊളൂഷ്യം
പുളിങ്കറി
ചക്കക്കുരു തീയല്.
അവിയല്‍ 
എരിശ്ശിരി
മെഴുക്കുപുരട്ടി
ചക്കപപ്പടം
ചക്കതോരന്‍
ചക്കക്കുരു തോരന്‍
ചക്കപൂഞ്ഞ് (ചക്കകൂഞ്ഞ്)മസാല 
കണ്ണിമാങ്ങ ഉപ്പിലിട്ടത്
ഉപ്പ് മാങ്ങ
മാങ്ങാക്കറി
അടമാങ്ങ
തിരമാങ്ങ
എന്റെ വീട്ടില്‍ ചക്കകൊണ്ടും മാങ്ങകൊണ്ടും തയ്യാറാക്കുന്ന വിഭവങ്ങള്‍
ചക്കകറി
അവിയല്‍ 
എരിശ്ശിരി
മെഴുക്കുപുരട്ടി
ചക്കക്കുരു തോരന്‍
ചക്കപൂഞ്ഞ് മസാല
മാങ്ങക്കറി

പ്രവര്‍ത്തനം : പാചകക്കുറിപ്പ് തയ്യാറാക്കാം ചക്കകൊണ്ടോ മാങ്ങകൊണ്ടോ വിട്ടിലുണ്ടാക്കുന്ന ഏതെങ്കിലും ഒരു വിഭവത്തെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കുക.
ചക്ക മൊളോഷ്യം 
ആവശ്യമുള്ള സാധനങ്ങള്‍
1. ചക്ക (വിളഞ്ഞ് പാകമായത്)- 20 അല്ലി (ചുള)
2. കുരുമുളകുപൊടി- അര ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
4. പച്ചമുളക്- ആറ്/ഏഴ് എണ്ണം
5 വെളിച്ചെണ്ണ- രണ്ടു ടീസ്പൂണ്‍
6. ഉപ്പ്- പാകത്തിന്
7 തേങ്ങ- ഒന്ന്
8 ജീരകം- അര ടീസ്പൂണ്‍
9 കറിവേപ്പില-മൂന്നു തണ്ട്
പാചകം ചെയ്യുന്ന വിധം
അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേര്‍ത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേര്‍ത്ത് അല്പംകൂടി വേവിക്കുക.. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ കുറച്ച് അല്പസമത്തിന് ശേഷം അണയ്ക്കുക. പിന്നീട് നന്നായി ഇളക്കി ചുടോടെ ഉപയോഗിക്കുക.

പ്രവര്‍ത്തനം : കണ്ടെത്തി എഴുതാം
കേരളത്തില്‍ പഴമക്കാര്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്ന വിഭവങ്ങളുടെ പേരുകള്‍ - കണ്ടെത്തി എഴുതുക.

ചക്കപ്പുഴുക്ക്
കപ്പപ്പുഴുക്ക്
കഞ്ഞി
അത്രം
ചമ്മന്തി
വിഷുക്കട്ട
മാമ്പഴക്കറി
എരിശ്ശേരി
ഇഞ്ചിപ്പുളി
കിച്ചടി 
തൈര്
പച്ചടി
മോരും വെള്ളം
സംഭാരം
അവലോസുപൊടി 
അവലോസുണ്ട
ആലങ്ങ
ഉണ്ണിയപ്പം
ഉപ്പേരി
ഓട്ടട
കൊഴുക്കട്ട 
കുഴലപ്പം
പത്തിരി
പാല്‍ പേട
അരിയുണ്ട
അരിയട
ചേമ്പപ്പം 
വട്ടയപ്പം
തെരളി
വെള്ളപ്പം 
ശര്‍ക്കരപുരട്ടി
സുഖിയന്‍ 
നെയ്യപ്പം
പാല്‍പ്പായസം

പ്രവര്‍ത്തനം : പഴമയുടെ പെരുമ 
പഴമക്കാരുടെ ഭക്ഷണരീതിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? 

ചുറ്റുപാടുകളില്‍ നിന്ന് ധാരാളമായി ലഭിച്ചിരുന്ന ചക്കയും മാങ്ങയും ചേനയും ചെമ്പും തുടങ്ങിയ നാടന്‍ വിഭവങ്ങളായിരുന്നു പഴമക്കാരുടെ പ്രധാന ആഹാരം. ഇവ പ്രധാനമായും സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നവയുമായിരുന്നു. അതുകൊണ്ട് തന്നെ കീടനാശിനി തളിക്കാതെയും പുതുമയോടെ  ഉപയോഗിക്കുവാനും സാധിച്ചിരുന്നു.

പ്രവര്‍ത്തനം : നാട്ടുഭക്ഷണം
പാഠഭാഗത്തില്‍ നിന്ന് ലഭിച്ച അറിവും, നിങ്ങളുടെ വീട്ടിലെ മുതിര്‍ന്നവരോട് ചോദിച്ചറിഞ്ഞും നമ്മുടെ നാട്ടുഭക്ഷണപാരമ്പര്യത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. 

ഒരു നല്ല നാട്ടു ഭക്ഷണപാരമ്പര്യം നമുക്കുണ്ടായിരുന്നു. ഭക്ഷ്യ വസ്തുക്കളിലേറെയും ഇലകളും പൂക്കളും കായ്കളും കിഴങ്ങുകളുമായി ചുറ്റുപാടുകളില്‍ നിന്ന് സുലഭമായി ലഭിച്ചിരുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ നിറഞ്ഞവയുമായിരുന്നു ഇവ. കൂവരക്, ചാമ, തിന, ചോളം, കൂവ, കമ്പം തുടങ്ങിയവ ഇവയിചിലതു മാത്രമാണ്. ഇതില്‍ പലതും ഇന്നത്തെ പല ജീവിതശൈലി രോഗങ്ങള്‍ക്ക് ഔഷധമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇവകൊണ്ട് രുചികരമായ ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള അറിവുകളും പഴയതലമുറയ്ക്കുണ്ടായിരുന്നു.

പ്രവര്‍ത്തനം : പട്ടിക പൂര്‍ത്തിയാക്കാം മുതിര്‍ന്നവരോട് ചോദിച്ച് മനസ്സിലാക്കി ചുവടെക്കൊടുത്തിരിക്കുന്ന പട്ടിക പൂര്‍ത്തിയാക്കുക 
പഴമക്കാര്‍ വിട്ടിലും പറമ്പിലും കൃഷി ചെയ്തിരുന്ന പച്ചക്കറികള്‍ ഏതെല്ലാം?

ഇഞ്ചി
എള്ള്
കാച്ചില്‍
കൂവക്കിഴങ്ങ്
തകര
നനകിഴങ്ങ്
ചേമ്പ്
ചേന
ചീര
പച്ചമുളക് 
പയര്‍
പടവലം
പാവയ്ക്ക
മുതിര
മഞ്ഞള്‍
മരച്ചീനി
മധുരക്കിഴങ്ങ്
മത്തന്‍
മുരിങ്ങ
വാഴ
വഴുതന 
വെണ്ട
വെള്ളരി
ശീവക്കിഴങ്ങ്്
ഇപ്പോള്‍ വീട്ടിലും പറമ്പിലും കൃഷി ചെയ്യുന്ന പച്ചക്കറികള്‍
കാച്ചില്‍
ചേമ്പ്
ചേന
ചീര
പയര്‍
മരച്ചീനി
മത്തന്‍
മുരിങ്ങ
വാഴ
വെണ്ട

വീട്ടാവശ്യയത്തിനായി പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികള്‍
അമരയ്ക്ക
ഉരുളക്കിഴങ്ങ്
കാപ്‌സിക്കം
കോളിഫ്‌ളവര്‍
കാബേജ് 
ക്യാരറ്റ് ബീന്‍സ്
തക്കാളി
പച്ചമുളക് 
പടവലം
പാവയ്ക്ക
ബീറ്റ്‌റൂട്ട്
സവാള
വഴുതന
ശീവക്കിഴങ്ങ്
മഞ്ഞള്‍

സദ്യയൊരുക്കാനെന്തൊക്കെ?
സദ്യവട്ടത്തിനാവശ്യമായ വിഭവങ്ങള്‍ എന്തൊക്കെയാണ്? എഴുതിനോക്കൂ. അവയില്‍ ഏതൊക്കെ ഇനങ്ങള്‍ നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചുനോക്കു. പേജ് 74

അരി
ഇഞ്ചി
ഉരുളക്കിഴങ്ങ്
ഉള്ളി
ഉപ്പ്
കടല
കറിവേപ്പില
കറുവപ്പട്ട
കായം
കാരറ്റ്
കടുക്
കുമ്പളങ്ങ
ചേന
തക്കാളി
തേങ്ങ
തൈര്
പടവലങ്ങ
പച്ചമുളക്
പരിപ്പ്
പയര്‍
പഞ്ചസാര
പഴം
പപ്പടം
ബീറ്റ്‌റൂട്ട്
നാരങ്ങ
നേന്ത്രക്കായ
നെയ്യ്
മത്തന്‍
മാങ്ങ
വഴുതനങ്ങ
വെണ്ടയ്ക്ക

പ്രവര്‍ത്തനം : കേടാകാതെ സൂക്ഷിക്കാം 
നമ്മുടെ നാടന്‍ ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ ഏതൊക്കെയാണ്?

ഉണക്കി സൂക്ഷിക്കും - ഉണക്ക കപ്പ 
ഉണക്കിപൊടിച്ച് സൂക്ഷിക്കും - പലതരം ധാന്യപ്പൊടികള്‍
ഉപ്പിട്ട് സൂക്ഷിക്കും - ഉണക്കമീന്‍
ഉപ്പിലിട്ട് സൂക്ഷിക്കും - മാങ്ങാ ഉപ്പിലിട്ടത്്
തേനിലിട്ട് സൂക്ഷിക്കും - നെല്ലിക്കാ തേനിലിട്ടത്.
വറുത്ത് സൂക്ഷിക്കും - ഉപ്പേരി,കപ്പലണ്ടി
ഐസിട്ടും തണിപ്പിച്ചും -
സ്്ക്വാഷ്് -
ജാം -
വൈന്‍ -


പ്രവര്‍ത്തനം : പഴമയുടെ മനോഹാരിത 
പഴമക്കാരുടെ മനോഹരമായ പറമ്പും തൊടിയും ഭാവനയില്‍ കണ്ടുകൊണ്ട് ചിത്രീകരിക്കാന്‍ ശ്രമിച്ചുനോക്കൂ..
ചൊല്ലി രസിക്കാം പേജ് നമ്പര്‍-74

താഴെ കൊടുത്തിരിക്കുന്ന കുഞ്ഞുണ്ണിക്കവിതകള്‍ ചൊല്ലി രസിക്കു. - 
പരത്തിപ്പറഞ്ഞാല്‍ പര്‍പ്പടകം 
ഒതുക്കിപ്പറഞ്ഞാല്‍ പപ്പടം
വേഗം പാഞ്ഞാല്‍ പപ്ടം 
അത് ചുട്ടെടുത്തൊന്നമര്‍ത്തിയാല്‍ പ്ടം. 
ചെറുചിരിപുഞ്ചിരി പൊട്ടിച്ചിരിയോടു 
പടകം പൂത്തിരി മത്താപ്പുവൊടു 
പപ്പടവും പഴമുപ്പേരിയോടും 
കൊതിയുണ്ടായാലെന്തമ്മ. 
ചോറു വിളമ്പുക 
പിന്നീടാട്ടേ കൂട്ടാന്‍ 
എന്നു പറഞ്ഞൊരു വിദ്വാനാദ്യം 
കൂട്ടാന്‍ വാരിത്തിന്നു 
അയാള്‍ക്കു പിന്നെ
പ്പച്ചച്ചോറുണ്ണേണ്ടിയും വന്നു. 
ചുടുചായ കുടിച്ചീടില്‍ 
കോപച്ചുടാറുമൊട്ടുടന്‍
കൊള്ളിക്കിഴങ്ങിന്‍ മൊളോഷ്യംപോല്‍
മന്ദനായ് മറ്റൊരു കൂട്ടാനുമില്ല മന്നില്‍

കവിതാ ശകലങ്ങള്‍ ശേഖരിക്കൂ.പേജ് നമ്പര്‍ 76
ഭക്ഷണത്തെ കുറിച്ചും ഭക്ഷണശീലങ്ങളെ കുറിച്ചുള്ള പാട്ടുകള്‍ ശേഖരിച്ച് എന്റെ കവിതാപുസ്തകത്തില്‍ ചേര്‍ക്കൂ.

താളും തകരേം മുമ്മാസം 
ചക്കേം മാങ്ങേം മുമ്മാസം 
ചേനേം കൂര്‍ക്കേം മുമ്മാസം 
അങ്ങനേം ഇങ്ങനേം മുമ്മാസം
ഇലവച്ചങ്ങ് നിരന്നു തുടങ്ങി, 
വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും 
നലമൊടു വളരെ വിളമ്പീടുന്നു. 
വട്ടഞ്ചക്കര ചേര്‍ത്തുകലക്കി 
ചട്ടം കൂട്ടിന തേങ്ങാപ്പാലും 
ഒട്ടല്ലൂണിനു വട്ടം പലവിധ
മിഷ്ടമറിഞ്ഞു കൊടുത്തിടുന്നു.
കുഞ്ചന്‍ നമ്പ്യാര്‍

രണ്ടാം കൂട്ടാനുണ്ടാവില്ല
രണ്ടാം ചോറുവിളമ്പില്ല
ഉച്ചയ്ക്കന്തിക്കിങ്ങനെ കണ്ടു
വളര്‍ന്നവനാണീക്കുഞ്ഞുണ്ണി.

തെങ്ങുമ്മെക്കായ്പ്പതു തേങ്ങ 
പ്ലാവ്ക്കായ്പ്പതു മാത്രം 
പ്ലാങ്ങയാകാത്തതെന്തമ്മേ?

അരിവെന്താല്‍ ചോറാകും 
അതുവെന്താല്‍ ചേറാകും 
അറിവുള്ളോരിതു പറവതു
കേള്‍ക്കാനറിയുന്നവരാരുള്ളൂ.

ചക്കടെ മടലും ചക്കച്ചുളയും 
ചക്കക്കുരുവും ചക്കക്കുഞ്ഞും 
ചമ്മന്തിക്കിവയൊന്നും 
കൊള്ളില്ലെന്തൊരു 
ദുരിതമിതെന്തൊരു ലോകം.


ദോശ
ശീ...ശൂ... രണ്ടൊച്ച
ദോശ ചുടുമ്പോഴുള്ളൊച്ച 
ദോശ ചുടുന്നതു കാതറിയും 
ദോശ ചുടുന്നതു മൂക്കറിയും 
കാതും മൂക്കും കൂടിട്ടെന്നുടെ 
വായയിലൊരു പുഴയുണ്ടാക്കും 
ഞാനപ്പുഴയിലൊരുളിയിടും, 
ചെന്നെത്തുമടുക്കള വാതുക്കല്‍ 
അപ്പൊഴെനിക്കെന്‍ ചേച്ചി തരും 
ബഹു ചൂടോടെ രണ്ടടി ദോശ
കുഞ്ഞുണ്ണിമാഷ്

ആഹാരപ്പാട്ട്

പുട്ടും കടലയുമിഡ്ഡലിയും 
ചിക്കന്‍കറിയും ചപ്പാത്തിം 
മുട്ടക്കറിയും പാലപ്പോം 
പ്രാതലിനൊത്തിരി നന്നാണ്. 
ചോറും കറിയും സാമ്പാറും 
ചൂടുപറക്കും ബിരിയാണിം 
ഡക്കും ക്രാബും സള്ളാസും 
മുത്താഴത്തിനു നന്നാണ്. 
രുചികരമാകണമാഹാരം
ശുചികരമാകണമാഹാരം
പോഷകമാകണമാഹാരം
സുഖകരമാകണമാഹാരം

പഴഞ്ചൊല്‍ വ്യാഖ്യാനം
'ഊണിന്റെ മേളം' എന്ന പാഠഭാഗത്ത് ഭക്ഷണവുമായി ബന്ധപ്പെട്ട ധാരാളം പഴഞ്ചൊല്ലുകള്‍ നിങ്ങള്‍ പഠിച്ചു
ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കറിയാവുന്ന പഴഞ്ചൊല്ലുകള്‍ എഴുതി ആശയവും എഴുതുക

കര്‍ക്കിടകത്തില്‍ ചേന കട്ടെങ്കിലും തിന്നണം - കര്‍ക്കിടകമാസത്തില്‍ ചേനയ്ക്ക് രുചി കൂടുതലാണ്. അതെങ്ങനേം കഴിയ്ക്കണം എന്നാണര്‍ത്ഥമാക്കുന്നത്.

അകത്തൂട്ടിയേ പുറത്തൂട്ടാവു
അച്ചക്കയ്ക്ക് ഈ കറി
അച്ഛന്‍ അരി കുറച്ചാല്‍ 'അമ്മ അത്താഴം കുറയ്ക്കും.
അങ്ങനെയിങ്ങനെ ആറു മാസം, ചക്കയും മാങ്ങയും ആറു മാസം.
അടച്ചുവച്ച ചട്ടിയേ തുറന്നു നോക്കാവൂ.
അചനാകും കാലം വറുത്തതും മുളച്ചു മക്കളാകും കാലം വിതച്ചതും മുളച്ചില്ല
അറിയാന് കരിക്കാടി, തമ്പുരാന് അമൃതേത്ത്
അടുക്കളക്കലത്തിന് അഴകു വേണ്ട
അത്താഴത്തിനുള്ള അരി കടം കൊടുക്കരുത്.
അടുക്കളക്കാന്‍ പെണ്ണ് ഒടുക്കമുണ്ടാലും മതി
അധികം തിളച്ചാല്‍ കാലത്തിന് പുറത്ത
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും
ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു
ഉണ്ടചോറു മറക്കരുത്
ഉടുക്കാവസ്ത്രം പുഴുതിന്നും
ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം
ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
ഉപായം കൊണ്ടു കഷായം വെക്കുക
ഉണ്ടവനു പായ് കിട്ടാഞ്ഞിട്ടും. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടും

പ്രവര്‍ത്തനം : 5 ക്രമപ്പെടുത്താം ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 76 ലെ ക്രമപ്പെടുത്താം എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കൂ.
ക്രമപ്പെടുത്താം
താഴെക്കൊടുത്ത പദങ്ങള്‍ അക്ഷരമാലാക്രമത്തിലാക്കി എഴുതു. 
ധനികന്‍, ഓളം, ജനം, ശബ്ദം, ഐക്യം, ഗാനം, എളിമ, വയല്‍, ഘടികാരം, പത്തായം.
എളിമ, ഐക്യം, ഓളം, ഗാനം, ഘടികാരം, ജനം, ധനികന്‍, പത്തായം, വയല്‍, ശബ്ദം, 

'താളും തകരയും' എന്ന ലേഖനം എഴുതിയത് ആരാണ് ?
കുഞ്ഞുണ്ണിമാഷ്.
കേരളത്തില്‍ പണ്ട് മേല്‍ത്തരവും ഇടത്തരവും ഒഴിച്ച് ബാക്കിയുള്ള വീടുകളിലെ അവസ്ഥ എന്തായിരുന്നു?
ചക്കേം മാങ്ങേം ആറു മാസം അങ്ങനേടിങ്ങനേം ആറു മാസം
അങ്ങനേമിങ്ങനേം ആറു മാസം എന്നുപറഞ്ഞാല്‍ എന്താണ്?
അക്കാലത്ത് ചക്കയുടേയും മാങ്ങയടെയും കാലം കഴിഞ്ഞാല്‍ മത്തനും കുമ്പളവുമെല്ലാം സ്വന്തം പറമ്പില്‍ കൃഷിചെയ്തുണ്ടാക്കും ഒന്നും പണം കൊടുത്തു വാങ്ങിയിരുന്നില്ല. ഈ ആറുമാസത്തെയാണ് അങ്ങനേം ഇങ്ങനേം എന്ന് പറഞ്ഞിരിക്കുന്നത്. 
ചക്കക്കുരു ഉണക്കി സൂക്ഷിക്കുന്നത് എങ്ങനെയാണ് ?
ചക്കക്കുരു മണ്ണ് പൊതിഞ്ഞ് വീണ്ടും ഉണക്കി സൂക്ഷിക്കുന്നു.
തിരമാങ്ങയും അട മാങ്ങയും ഉണ്ടാക്കുന്നത് എങ്ങനെയാണ്? 
വെയിലത്ത് ചിക്കപായ വിരിച്ച് അതില്‍ കിടക്ക പായ വിരിച്ച് അതില്‍ മല്ലുമുണ്ട് വിരിച്ച് അതില്‍ മാമ്പഴം പിഴിഞ്ഞൊഴിച്ച് ഉണക്കിയെടുക്കുന്നതാ തിരമാങ്ങ.
പച്ചമാങ്ങ പൂളി കഷണങ്ങളാക്കി ഉപ്പു പുരട്ടി ഉണക്കിയെടുക്കുന്നതാണ് അടമാങ്ങ. 
ചക്കയില്‍നിന്ന് വര്‍ഷകാലത്തേക്ക് സൂക്ഷിക്കുന്നത് എന്തെല്ലാമാണ്?
ചക്കക്കുരുവാണ് പ്രധാനമായും സൂക്ഷിക്കുക. ചിലര്‍ പച്ചക്കച്ചുളകൊണ്ട് പപ്പടം ഉണ്ടാക്കി വയ്ക്കും.
കേരളത്തിലെ ദരിദ്രരായ ആളുകളുടെ കൂട്ടാന്‍ വയ്ക്കല്‍ എങ്ങനെയായിരുന്നു? 
കൊല്ലം മുഴുവന്‍ താളും തകരയും ഞണ്ടും ഞവിണിയുമായി കഴിഞ്ഞുകൂടുന്നവരായിരുന്നു
പ്രവര്‍ത്തനം : 4 ജീവചരിത്ര കുറിപ്പെഴുതാം. കുഞ്ഞുണ്ണി മാഷെ കുറിച്ച് ഒരു ജീവചരിത്രക്കുറിപ്പ് എഴുതൂ.
കുഞ്ഞുണ്ണിമാഷ് 
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്. തന്റെ മുന്നിലള്ള എന്തിനേയും ആഴത്തില്‍ തൊടും വിധം ധാരാളം ചെറുകവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് തന്നെക്കുറിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. തന്റെ വലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു.

പ്രവര്‍ത്തനം : 6 കൃഷി ചെയ്യാം.
എന്താണ് മൈക്രോ ഗ്രീന്‍സ് കൃഷിരീതി? ചെറുകുറിപ്പ് തയാറാക്കുക. 

മണ്ണും വളവുമില്ലാതെയുള്ള ഇലക്കൃഷിയാണ് മൈക്രോ ഗ്രീന്‍സ്. കുട്ടികള്‍ക്കും ഈ കൃഷി രീതി പരീക്ഷിക്കാം.  ചെറിയ പാത്രങ്ങളില്‍ വിത്തിട്ട് ഇലപ്പമുളപ്പിച്ചെടുക്കുന്നു. 
പാകി മുളപ്പിച്ച ചെറുതൈകളെ വേരോടെ പിഴുത് കഴുകിയെടുത്തും വേരില്ലാതെ മുറിച്ചെടുത്തും കറിവയ്ക്കാം. വീടിന്റെ ജനല്‍പ്പടികളിലും ഡൈനിങ് ഹാളിലുമെല്ലാം അലങ്കാരമായി മൈക്രോ ഗ്രീന്‍സിനെ വളര്‍ത്താം. കടുക്, മല്ലി, പയര്‍, കടല, തിന, ഉലുവ തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ഇത്തരത്തില്‍ ചെയ്‌തെടുക്കാം.

No comments: