എന്താണ് ഭരണഘടന?
ഒരു രാഷ്ട്രത്തിന്റെയോ ഒരു സ്ഥാപനത്തിന്റെയോ ഒരു സംഘടനയുടെയോ എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചയിക്കുന്ന എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ ആധികാരിക രേഖയാണ് ഭരണഘടന.
രാഷ്ട്രമീമാംസ അല്ലെങ്കില്‍ പൊളിറ്റിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍.
ഭരണഘടന നിലവില്‍ രൂപം കൊണ്ട വര്‍ഷം ?
1949 നവംബര്‍ 26
ഭരണഘടന നിയമപരമായി നിലവില്‍ വന്ന വര്‍ഷം?
1950 ജനുവരി 26
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി?
ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര് ?
ജവഹര്‍ലാല്‍ നെഹ്‌റു
ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ധര്‍മ്മങ്ങള്‍ എന്തെല്ലാം വിശദമാക്കുക?
ഭരണഘടനയുടെ ഏകോപനവും ഉറപ്പും നല്‍കുന്നു.
ഇന്ത്യന്‍ ജനത വ്യത്യസ്തമായ ജാതി മത വിശ്വാസ സാമ്പത്തിക രാഷ്ട്രീയ ഭാഷാ വിഭാഗങ്ങളാണ്. ഈ വ്യത്യസ്തത നിലനില്‍ക്കുമ്പോള്‍ തന്നെ അവരെ പൊതുവായി ബാധിക്കുന്ന എല്ലാ ഘടകങ്ങളെയും ചേര്‍ത്തുനിര്‍ത്തി ഏകോപനം സാധ്യമാക്കുക എന്നതാണ് ആദ്യ പ്രവര്‍ത്തനം. ഇത്തരത്തില്‍ ഏകോപനം സാധ്യമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ഭരണഘടനയിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഭരണഘടന ഉറപ്പു നല്‍കുന്നു.
തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം വ്യക്തമാക്കുന്നു.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സുഗമവും സംഘര്‍ഷരഹിതവും ആക്കുന്നതിന് വേണ്ടിയിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്കും അങ്ങനെ എടിത്തിട്ടുള്ള തീരുമാനങ്ങള്‍ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം നീതിന്യായവിഭാഗത്തിനും അങ്ങനെ വ്യാഖ്യാനിക്കപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള അധികാരം കാര്യനിര്‍വഹണ വിഭാഗത്തിനും നല്‍കിക്കൊണ്ട് തയാറാക്കിയിട്ടുള്ളതാണ് ഈ ഭാഗം. ഗവണ്‍മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ നീതിയുക്തമാക്കി തീര്‍ക്കുക എന്നതാണ് ഇതിന്റെ ധര്‍മ്മം
ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ക്ക് പരിധി നിര്‍ണയിക്കല്‍.
പൗരന്റെ അവകാശങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള അവകാശം സര്‍ക്കാറിനുള്ളത് പോലെ പൗരന്റെ അടിസ്ഥാന ആവശ്യങ്ങളെ നിഷേധിക്കുവാനുള്ള ഗവണ്‍മെന്റിന്റെ അവകാശങ്ങളെ നിയന്ത്രിക്കുന്നതിനും വിമര്‍ശിക്കുന്നതിനുള്ള അവകാശം പൗരന് നല്‍കുന്നു എന്നുള്ളതാണ് ഭരണഘടനയുടെ ഈ ഭാഗത്തിന്റെ ധര്‍മ്മം.
സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും.
സ്വാതന്ത്ര്യം സമത്വം ജനാധിപത്യം മതേതരത്വം സോഷ്യലിസം പരമാധികാര ക്ഷേമ രാഷ്ട്രം ഈ ആശയങ്ങള്‍ മുന്‍നിര്‍ത്തി ഒരു രാഷ്ട്ര രൂപീകരിക്കുക എന്നതാണ് നമ്മുടെ ഏവരുടെയും ലക്ഷ്യവും അഭിലാഷവും ഈ ധര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭരണഘടനയുടെ ഈ ഭാഗം ചിട്ടപ്പെടുത്തിയിട്ടുള്ളത് അല്ലെങ്കില്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ജനതയുടെ മൗലിക വ്യക്തിത്വം.
ഒരു ഓരോ വ്യക്തിയും അവരുടേതായ സവിശേഷതകളും പ്രവര്‍ത്തന ശൈലി കൊണ്ടും വ്യത്യസ്തരായിരിക്കും ഇത്തരം വ്യത്യാസങ്ങളുടെ ആകെ തുകയാണ് ഒരാളുടെ വ്യക്തിത്വം. ഇത്തരം വ്യത്യസ്ത വ്യക്തിത്വങ്ങളെ ഏകോപിപ്പിച്ച് രാഷ്ട്രത്തിന് അനുകൂലമായ എന്നാല്‍ മൗലികമായതുമായ വ്യക്തിത്വമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ ഭാഗത്തിന്റെ ധര്‍മ്മം. ഉദാഹരണത്തിന് പാകിസ്ഥാന്‍ ഒരു മത രാഷ്ട്രവും, ചൈന ഒരു മതരഹിതരാഷ്ട്രവും, ഇന്ത്യ മതം മനുഷ്യന്റെ വ്യക്തിപരമായ കാര്യവും രാഷ്ട്രം അതില്‍ നിന്ന് വേറിട്ട നില്‍ക്കുന്ന മതേതരത്വ രാഷ്ട്രവും ആണ്. ഈ മതേതരത്വത്തെ സംരക്ഷിക്കുക എന്നതാണ് ഈ ഭാഗത്തിന്റെ ധര്‍മം.
PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment