STD 4-പത്തായം

പത്തായം
ഓണം വന്നപ്പോള്‍ എന്തുകൊണ്ടായിരിക്കും കവി പ്രയാസപ്പെടുന്നത്?

മലയാളിയടെ നന്മയുടെയും സാഹോദര്യത്തിന്റേയും വിളവെടുപ്പിന്റേയും ആഘോഷമായിട്ടാണ് ഓണത്തെ വിശേഷിപ്പിക്കുന്നത.് സ്വന്തമായി കൃഷി ചെയ്ത ധാന്യങ്ങള്‍ വിളവെടുത്തും,  നൂല്‍ നൂറ്റ്  ഓണക്കോടിയുടുത്തും, മുറ്റത്തെ ചെടിയിലെ പൂവിനാല്‍ പൂക്കളം തീര്‍ത്തും, ഓണം ആഘോഷിച്ചിരുന്ന മലയാളി ഇന്ന് ആഹാര സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. സ്വന്തമായി കൃഷി ഇല്ലാതായി, കൃഷിയിടങ്ങള്‍ ഇല്ലാതായി, നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായ നൂല്‍ നൂറ്റ് ഉണ്ടാക്കിയിരുന്ന വസ്ത്രങ്ങളുടെ സ്ഥാനത്ത് വമ്പന്‍ കമ്പനികളുടെ തുണിത്തരങ്ങളായി. അത്തപ്പൂക്കളങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിലകൂടിയ പൂക്കള്‍, എന്തിന് ഓണം പോലും ശരിയായ അര്‍ത്ഥത്തിനപ്പുറം വെറും ആഘോഷമായി മാറി. ഇതൊക്കെ കൊണ്ടാണ് കവി ഓണം വന്നപ്പോള്‍ പ്രയാസപ്പെട്ടത്. പക്ഷെ ഈ പ്രയാസപ്പെടലുകള്‍ ഒരു പരിധിവരെ അമിതമായ പഴയകാല സ്‌നേഹം കൊണ്ടു മാത്രമാണെന്നുകൂടി നാം കാണേണ്ടതുണ്ട്.

നമ്മുടെ പൂര്‍വികര്‍ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനൊക്കെ വേണ്ടിയായിരുന്നു?

പഴയ കര്‍ഷകകുടുംബങ്ങളില്‍ പല വലിപ്പത്തിലുള്ള പത്തായങ്ങളുണ്ടായിരുന്നു. ധാന്യങ്ങള്‍, പ്രത്യേകിച്ച് നെല്ലും വിത്തും സംഭരിച്ച് സൂക്ഷിക്കുവാനാണ് ഈ പത്തായങ്ങള്‍ ഉപയോഗിച്ചിരുന്നത്. വിത്തുവകകള്‍ മാത്രമല്ല, നമ്മുടെ പൂര്‍വികര്‍ അവരുടെ സമ്പാദ്യങ്ങളും സൂക്ഷിച്ചിരുന്നത് പത്തായത്തിലാണ്. വിലപിടിപ്പുളളതെന്തും കിഴികെട്ടിയും കുടുക്കയിലാക്കിയും പത്തായത്തില്‍ സൂക്ഷിക്കുന്ന രീതിയാണുണ്ടായിരുന്നത്.

ഇന്നത്തെക്കാലത്ത് നമ്മുടെ വീടുകളില്‍ പത്തായത്തിന്റെ അവസ്ഥ എന്താണ്?

പത്തായങ്ങളിന്ന് ഉപയോഗമില്ലാത്ത ഒന്നായി മറിക്ക ഴിഞ്ഞു. പാറ്റയുടേയും എലിയുടേയും സങ്കേതമായിത്തീര്‍ന്ന പത്തായങ്ങള്‍ പൊളിച്ച് തടി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പലരും ചെയ്യുന്നത്.
പത്തായങ്ങള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വരാന്‍ കാരണമെന്ത്?
നമ്മുടെ നാട്ടില്‍ കൃഷി കുറഞ്ഞു. കൃഷിക്ക് ചിലവാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഹരിയാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അരി ചെറിയ പാക്കറ്റുകളില്‍ ലഭിച്ചു തുട
ങ്ങിയതോടെ ധാരാളമായി അരി സൂക്ഷിക്കേണ്ടതില്ലാതായി. പണവും മറ്റും സൂക്ഷിക്കാന്‍ മറ്റു ഉപകരണങ്ങളുടെ വരവും ഇതിനൊരു കാരണമായി.
ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകന്‍ ചോദിക്കാന്‍ കാരണമെന്ത്?
കൃഷിയിടങ്ങള്‍ നികത്തി വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും സാധനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങി ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ നെല്ലോ ഭക്ഷണ സാധനങ്ങളോ സൂക്ഷിക്കുന്ന പത്തായത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല. മാത്രമല്ല പത്തായം പോലം വലി ഒരു വീട്ടുഇന്ന് നമുക്ക് പത്തായങ്ങള്‍ എന്തിന് എന്ന് ലേഖകന്‍ ചോദിക്കാന്‍ കാരണവും ഇതുതന്നെയാണ്.

കൃഷി ചൊല്ലുകളും ആശയങ്ങളും
വിത്തു ഗുണം പത്തു ഗുണം
'നല്ല വിത്തിനാണ് നല്ല വിളവ് ലഭിക്കുന്നത്. 
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും
നല്ല അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ മികച്ച ഫലം ലഭിക്കികയുള്ളൂ.
കതിരില്‍ വളം വെയ്ക്കരുത്
വളര്‍ച്ച എത്തിയതിനു ശേഷം വളം ചെയ്തതു കൊണ്ടു യാതാരു പ്രയോജനവുമില്ല.
അഴകുള്ള ചക്കയില്‍ ചുളയില്ല
പുറമെ കാണുന്ന ഭംഗിയില്‍ കാര്യമില്ല. 
സമ്പത്തു കാലത്തു തെ പത്തു വെച്ചാല്‍ ആപത്തു കാലത്തു കാ പത്തു തിന്നാം
നാളത്തേക്കു വേണ്ടി നാം ഇന്നേ മുന്നൊ രുക്കം നടത്തേണ്ടതുണ്ട്.
നിലമറിഞ്ഞു വിത്തിടണം
മണ്ണിന്റെ സ്വഭാവം അറിഞ്ഞു വേണം വിത്തു വിതക്കാന്‍
കള പറിച്ചാല്‍ കളം നിറയും
യഥാസമയം കള പറിച്ചു കളഞ്ഞാല്‍ ധാരാളം വിളവുണ്ടാകും.
വളമേറിയാല്‍ കൂമ്പ് അടയ്ക്കും
അമിതമായാല്‍ എന്തും ദോഷമായി വരും
വിത്താഴം ചെന്നാല്‍ പത്തായം നിറയും
വിത്ത്  നല്ലതുപോലെ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നാണ് ഈ പഴഞ്ചൊല്ലിന്റെ ആശയം.

പഴയകാല വീട്ടുപകരണങ്ങള്‍

തൂമ്പ, കലപ്പ, അരിവാള്‍ (കൊങ്കി) പത്തായം, നുകം, മുറം, ഉറി, വല്ലം, പനമ്പ്, പറ, തേക്കുകൊട്ട, ഉരല്‍, ഉലക്ക, തവി, കിണ്ടി, ചിരവ, അടുപ്പ്, തടുക്ക്, 

പത്തായം - ധാന്യങ്ങളും സമ്പത്തും സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള മരപ്പെട്ടി
കലപ്പ - നിലം ഉഴുത് മറിക്കുന്നതിന് ഉ്പയോഗിക്കുന്നു.
നുകം - കാളയുടെ കഴുത്തില്‍ വെച്ചുകെട്ടി കലപ്പയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം.
തൂമ്പ - കിളയ്ക്കുന്നതിനും ചാലെടുക്കുന്നതിനും
അരിവാള്‍ - നെല്ല് കൊയ്‌തെടുക്കുന്നതിന്
മുറം - നെല്ലും പതിരും വേര്‍തിരിക്കുന്നതിന്
വല്ലം - കച്ചിയും പുല്ലും ശേഖരിക്കുന്നതിന് .
പരമ്പ് , പനമ്പ് - നെല്ലും ധാന്യങ്ങളും ഉണക്കുന്നതിനുള്ള പായ
പറ. ഇടങ്ങഴി, നാഴി - ധാന്യങ്ങള്‍ അളക്കുന്നതിന്
തേക്കുകൊട്ട വെള്ളം തേകുന്നപാള

പുതിയപദങ്ങള്‍
സാര്‍വതികം - സര്‍വ്വസാധാരണമായ
മൃഷ്ടാന്നം - വയറു നിറയെ ഉള്ള ഭക്ഷണം
പൂര്‍വികര്‍ - പണ്ടുള്ളവര്‍
ഭദ്രം - കരുതല്‍, ഉറപ്പ്്, സുരക്ഷിതം
സങ്കേതം - രക്ഷാ സ്ഥലം
ഗതകാലം - കഴിഞ്ഞ കാലം, പൂര്‍വ്വ കാലം
പ്രതീകം - സൂചകം
ചാതുര്യം - സാമര്‍ത്ഥ്യം
ആവശ്യകത - വേണമെന്ന സ്ഥിതി
ശൂന്യം - ഒഴിഞ്ഞ 
സജീവം - ഓജസ്സുള്ള
സംസ്‌കൃതി - സംസ്‌കാരം
ശേഷിപ്പ് - ശിഷ്ടം
നാമാവശേഷമാവുക - ഇല്ലാതാവുക

പ്രവര്‍ത്തനം : 1
കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെയും അവയുടെ ഉപയോഗവും പട്ടികപ്പെടുത്താം പണ്ടുകാലത്ത് കൃഷിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് പകരം ഇന്ന് മിക്കതും
യന്ത്രങ്ങളായി മാറിയിരിക്കുന്നു.അവ ഏതൊക്കെയെന്നും അവയുടെ ഉപയോഗം എന്താണെന്നും പട്ടികയില്‍ എഴുതൂ.

പഴയതിനുപകരമുള്ള പുതിയകാല ഉപകരണങ്ങള്‍
കലപ്പ           - ട്രാക്ടര്‍ നിലം ഉഴുന്നത് 
അരിവാള്‍     - കെ ആര്‍ 120 കൊയ്ത്ത് ഉപകരണം
                - കുബാട്ടോ, കുക്‌ജേ ഞാറ് നടീല്‍ ഉപകരണം
                 - ഹോര്‍ഡ് ഓണ്‍, ഫ്‌ളോത്രൂ  മെതി ഉപകരണങ്ങള്‍
തേവുകൊട്ട/ 
തേക്കുകൊട്ട - പമ്പ് സെറ്റ് ജലസേചന ഉപകരണം

പ്രവര്‍ത്തനം : 2

സംഭാഷണം തയ്യാറാക്കാം
പണ്ടുകാലത്ത് നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കുറേകാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. അവര്‍ എന്തൊക്കെ കാര്യങ്ങളാവും സംസാരിച്ചിട്ടുണ്ടാവുക.
കലപ്പയും തേക്കുകൊട്ടയും തമ്മിലുള്ള സംഭാഷണം എഴുതി നോക്കൂ..
കലപ്പ: അനിയാ നീ ഇവിടെ വന്നിട്ട് എത്ര നാളായി...?
തേവുകൊട്ട: പത്തിരുപത് വര്‍ഷമായെന്ന് തോന്നുന്നു ചേട്ടാ... പമ്പ് സെറ്റിന്റെ വരവോടെ നമ്മളെയൊന്നും ആര്‍ക്കും വേണ്ടാതായി. അപ്പുറത്തെ മുറിയുടെ ഒരു മൂലയ്ക്ക് ആയിരുന്നു സ്ഥാനം. പുതിയ നോട്ടക്കാരന്‍ വന്നപ്പോഴാണ് ഇങ്ങോട്ട് മാറ്റിയത്.
കലപ്പ: ശരിക്കും നിന്റെ പേരെന്താ തെക്കോട്ട എന്നൊ തേവുകൊട്ട എന്നൊ ? 
തേവുകൊട്ട: രണ്ടും ശരിയാണ് ചേട്ടാ ഓരോ സ്ഥലത്ത് ഓരോരോ പേര്. ആട്ടേ....ചേട്ടന്‍ ഇവിടെ വന്നിട്ട് എത്രനാളായി.......?
കലപ്പ : ഏതാണ്ട് അനിയന്‍ വന്ന സമയത്തുതന്നെയാണ് എന്റെ വരവും. ഈ ട്രാക്ടര്‍ എന്നൊരു കുന്ത്രാപ്പി വന്നപ്പോള്‍ നമ്മളെ എടുത്തൊരേറെറിഞ്ഞതല്ലെ.....പിന്നെ ഈ പുരാവസ്തു ഓഫീസില്‍ ജോലി ചെയ്യണമെന്ന് താല്പര്യമുള്ള രണ്ടുമൂന്നു പേരുവന്നു. അവര് പേരൊക്കെ എഴുതി ഒട്ടിച്ച് ഇവിടാക്കി.
തേവുകൊട്ട: ചേട്ടാ ആ നോട്ടക്കാരന്‍ വരുന്നുണ്ട്, മിണ്ടാതെ ഇരുന്നോ അല്ലെങ്കില്‍ ഇവിടുന്ന് മാറ്റി എങ്ങോട്ടെങ്കിലും കൊണ്ടുവയ്ക്കും.
കലപ്പ: ശരിയാ ശരിയാ......അപ്പം .....ചിലകാര്യങ്ങള്‍ പറയാനുണ്ട്. അത് പിന്നെപ്പറയാം.

പ്രവര്‍ത്തനം : 3
ആത്മകഥ തയ്യാറാക്കാം
നെല്‍ച്ചെടിയുടെ ആത്മകഥ നിങ്ങള്‍ കേട്ടല്ലോ..അതേ രീതിയില്‍ 'പത്തായം' എന്ന പാഠഭാഗത്തെ ആശയവുമായി ബന്ധപ്പെടുത്തി പത്തായതിന്റെ ആത്മകഥ തയ്യാറാക്കാന്‍ ശ്രമിച്ചു നോക്കൂ...
ആത്മകഥ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലക്കെട്ട് ഉണ്ടായിരിക്കണം
സ്വന്തം അനുഭവങ്ങള്‍ പറയുന്ന രീതി വേണം
ജനനം മുതലുള്ള സംഭവങ്ങള്‍ ക്രമമായി പറയണം
ഞാന്‍, എന്റെ, എനിക്ക് തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കണം
തുടക്കവും ഒടുക്കവും വേണം

എന്റെ കഥ എന്റെ കൂട്ടുകാരുടേയും
ഇന്ന് നേരം വെളുത്തപ്പോള്‍ത്തന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തട്ട് മുട്ട് സാധനങ്ങള്‍ വാങ്ങുന്ന മൊട്ടത്തലയന്‍ മുറ്റത്ത് കറങ്ങി നടക്കുന്നു. ആ നടപ്പ്് കണ്ടപ്പോഴേ തോന്നിയതാ എന്തോ ആപത്ത് വരാന്‍ പോകുന്നെന്ന്. ഏതായാലും കൊലച്ചതി ആയിപ്പോയി. അല്ലെങ്കില്‍ തന്നെ പറഞ്ഞിട്ടെന്തിനാ... ഒരുകാലത്ത് എത്ര നെല്ലും, പൊന്നും, പണവും സൂക്ഷിച്ചിരുന്നതാ.....കരിവീട്ടി നിറമുള്ള ആഞ്ഞിലി തടീം, നല്ല കാതലുള്ള പ്ലാവും ഒക്കെകൊണ്ടാ എന്നെ കൂട്ടിയിരുന്നത്. (നിര്‍മ്മിക്കുക അല്ലെങ്കില്‍ ഉണ്ടാക്കുക എന്നല്ല പത്തായം കൂട്ടുന്നു എന്നാണ് പറഞ്ഞിരുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ)  കൊയ്ത്തു തുടങ്ങിയാല്‍ എത്ര ആഹ്ലാദമായിരുന്നു സ്വര്‍ണ വര്‍ണമുള്ള നെല്ല് കുട്ട നിറയെ കൊണ്ടുവന്ന് എന്റെ വയറു നിറയ്ക്കാന്‍ ആളുകള്‍ തമ്മില്‍ മത്സരമായിരുന്നു. ഇന്ന് ഇതൊക്കെ വെറുതെയിരുന്നു ഓര്‍ക്കുമ്പോള്‍ ഒരു രസം. ഇപ്പോ... ദാ കിടക്കുന്നു......വര്‍ഷങ്ങളെത്രയായി.... ഈ കിടപ്പ് തുടങ്ങിയിട്ട്? മാറാല പിടിച്ച് എലിയും പാറ്റയും ഒക്കെ തന്നെ.  ഈ വീട് വലുതായതുകൊണ്ട് ഈ മൂലയ്ക്ക് ഇങ്ങനെ കിടക്കാന്‍ പറ്റി. ഇത്തിരിം ഇമ്മിണീം സ്ഥലം പോരല്ലോ? ഇങ്ങനെ പെരുവയറുമായി ഉണ്ടാക്കിയിട്ടിട്ട് എന്തു നേട്ടം? പറയുമ്പോള്‍ എല്ലാം പറയണമല്ലോ? ഇട്ടുവയ്ക്കാന്‍ ഒരുമണി നെല്ലില്ല. കൃഷിയിറക്കാന്‍ സ്ഥലവും ഇല്ല. അതിലെങ്ങും ആര്‍ക്കും താല്പര്യവുമില്ല. അല്ലെങ്കില്‍ത്തന്നെ കര്‍ഷകനാണെന്ന് പറഞ്ഞാ ആരെങ്കിലും അംഗീകരിക്കുമൊ? പുശ്ചമല്ലേ......പുശ്ചം....പിന്നെ സ്വ സ്വര്‍ണവും പണവും സൂക്ഷിക്കാന്‍ ലോക്കര്‍ എന്നോ മറ്റോ പേരുള്ള ഒരു കുന്ത്രാണ്ടം വന്നിട്ടുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു.
മൊട്ടത്തലയന്‍ കൂടെക്കൂടെ ഏറുകണ്ണിട്ടു നോക്കുന്നുണ്ട്. എന്നെ തട്ടിയൂരി മറ്റെന്തോ വിലകൂടിയ ഫര്‍ണിച്ചറോ, പുരാവസ്തുവോ ഉണ്ടാക്കാനാണ് പോലും. പുതിയതായാലും പുരാവസ്തു എന്നു പറഞ്ഞു വിറ്റാല്‍ ആരെയും പറ്റിക്കാം എന്ന തരത്തില്‍ ആളുകള്‍ മണ്ടന്മാരായിരിക്കുന്നു. അല്ലെങ്കില്‍ എത്രയോ നൂറ്റാണ്ടുകളായി നെല്ലും മറ്റും സൂക്ഷിക്കാന്‍ മനുഷ്യരെ സഹായിച്ചിരുന്നതാ...? മനുഷ്യര്‍ നന്ദിയില്ലാത്തവരായോ....?അതെന്തിനാ പറയുന്നത്....പ്രായമായാ അച്ഛ്‌നേം അമ്മേം വരെ അഗതിമന്ദിരത്തിലാക്കുന്നവരാ...  ദേ വരുന്നു......തടിമാടന്‍മാരായ കുറേ എണ്ണം. ഇന്നെന്റെ കഥ കഴിഞ്ഞതു തന്നെ. ആയുസ്സൊണ്ടെങ്കില്‍ വല്ല കസേരയായോ മേശയായോ എവിടെങ്കിലും വച്ചു കാണാം. നിര്‍ത്തട്ടെ.....ശുഭം....

പ്രവര്‍ത്തനം : 4
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാം
'പത്തായം' എന്ന പാഠഭാഗം എടുത്തിട്ടുള്ളത് മുരളീധരന്‍ തഴക്കരയുടെ ഓര്‍മയിലെ കൃഷിക്കാഴ്ചകള്‍ എന്ന കൃതിയില്‍ നിന്നാണ്. അദ്ദേഹത്തെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ നമ്മുടെ പാഠപുസ്തകത്തില്‍
* കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൂ..


No comments: