കിളിക്കൊഞ്ചല്‍ (പാഠഭാഗം)
'കിളിക്കൊഞ്ചല്‍' എന്ന വള്ളത്തോളിന്റെ കവിത ശൈശവത്തിന്റെ നിരപരാധിത്വം, വാത്സല്യത്തിന്റെ മാധുര്യം, ആത്മീയതയും ലൗകികതയും കലര്‍ന്ന മനുഷ്യജീവിതത്തിന്റെ പ്രതിബിംബമാണ്. കുട്ടിയുടേയും കിളികളുടേയും ബന്ധത്തിലൂടെ ഭാവനയും ധ്വനിയും ഉരുത്തിരിയുന്നു. ബന്ധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദ്വന്ദം ഈ കാവ്യത്തിന്റെ പ്രമേയം രൂപപ്പെടുത്തുന്നു. അതിലൂടെ ഉള്‍ക്കാാഴ്ചയുടെയും പ്രത്യാശയുടെയും സന്ദേശം കവിത നമ്മോടു സംവേദിക്കുന്നു.
ത്തുമ്മവെച്ചീടുവാന്‍ തോന്നുമല്ലോ-''
എന്നു വിവരിക്കാവുന്ന ശൈശവ കോമളതയാണ് വള്ളത്തോളിന്റെ ഒരു ചിത്രം, കിളിക്കൊഞ്ചല്‍, എന്റെ കൊച്ചുമകള്‍, കാറ്റില്‍ പറന്ന കവിത മുതലായ കവിതകളുടെ ബാഹ്യമായ ആകര്‍ഷണഹേതു. കവിതയില്‍ ദേശകാലാദികള്‍ക്കതീതമായ മൂല്യങ്ങളില്ല എന്നു സാധാരണ പറയാറുണ്ട്. മൂല്യങ്ങളെല്ലാം ദേശകാലാദികള്‍ക്കൊപ്പം മാറുന്നവയാണ്. അതിനാല്‍ നിരുപാധിക മൂല്യമോ സനാതന മൂല്യമോ ഇല്ല എന്ന വാദം നിരാലംബമല്ല. എങ്കിലും മനുഷ്യ മനസ്സിന്റെ ചില മൗലിക ഭാവങ്ങള്‍ക്ക് നിരുപാധികമോ സനാതനമോ ആയ സത്തയുണ്ട് എന്ന് അംഗീകരിക്കാതേയും തരമില്ല. നവരസങ്ങളുടെ സനാതന സത്തയെപ്പറ്റിയുള്ള ഉപദര്‍ശനത്തിലടിയുറച്ചതാണല്ലോ ഭാരതീയ സാഹിത്യദര്‍ശനം തന്നെ. ശൈശവോന്മുഖമായ വാത്സല്യം, യൗവന നിഷ്ഠമായ രതി, മഹത്വോന്മുഖമോ ഈശ്വ രോന്മുഖമോ ഗുരുജനോന്മുഖമോ ആയ ഭക്തി എന്നിവയെയെല്ലാം പ്രേമമെന്ന ഒരു അനുഭൂതിയുടെ വിപുല വൃത്തത്തിലുള്‍ക്കൊള്ളിക്കുന്നതാണ് പൗരസ്ത്യരുടെ ശൃംഗാരസങ്കല്പം. കാലദേശാദികള്‍ക്കൊപ്പം ഈ കേവല ഭാവങ്ങള്‍ക്ക് ബാഹ്യമായചില പരിണാമങ്ങള്‍ വരാമെന്നു തോന്നിയാല്‍പ്പോലും ആന്തരമായ ആ സത്തകള്‍ ഗണ്യമായി മാറുന്നില്ല. ഈശ്വരോന്മുഖമായ ഭക്തി മാഞ്ഞെന്നുവരാം. അപ്പോഴും ഭക്തി എന്ന ഭാവം മായുമെന്നു കരുതാന്‍ വിഷമമുണ്ട്. എന്തിനെയെങ്കിലും ആരാധിക്കാനുള്ള അന്തസ്ത്വര മനുഷ്യനിലുള്ളതിനാല്‍ ഈശ്വരന്റെ സ്ഥാനത്ത് അയാള്‍ ഒരു ജീവിച്ച നേതാവിനേയോ ജീവിക്കുന്ന നേതാവിനേയോ അല്ലെങ്കില്‍ ഒരു തത്വശാസ്ത്രത്തേയോ ഒരു പ്രസ്ഥാനത്തേയോ ഒക്കെ പ്രതിഷ്ഠിച്ചെന്നുവരും. വാത്സല്യത്തില്‍ ഇത്രപോലും മാറ്റം വരികയില്ല. ശൈശവകോമളതയോട് വളര്‍ന്ന മനുഷ്യനുള്ള ആകര്‍ഷണത്തിന്ന് മനുഷ്യവര്‍ഗ ചരിത്രത്തോളം മാത്രമല്ല, ജന്തുവര്‍ഗചരിത്രത്തോളം പോലും പഴക്കമുണ്ട്. അപത്യ സംരക്ഷണവ്യഗ്രതയും അപത്യസ്‌നേഹവും ജന്തുക്കള്‍ക്കുപോലും സഹജവാസനയാണ്. പ്രത്യുല്‍പ്പാദനലക്ഷ്യത്തോടുകൂടിയ രതി പോലെ അത് സര്‍വസാമാന്യവുമാണ്. സ്വന്തം കുഞ്ഞിനെ ഭക്ഷിക്കുന്ന ചില ജീവികളും സ്വന്തം ഇണയെ വിഴുങ്ങുന്ന ചില ജീവികളും ഇല്ലായ്കയില്ല. എങ്കിലും സര്‍വ സാധാരണമായ സഹജാവബോധം മമതാ ജന്യമായ സംരക്ഷണ വ്യഗ്രതയാണ്.വാത്സല്യമെന്ന സനാതനസത്തയെ ഉന്മീലനം ചെയ്ത് ആസ്വാദക ഹൃദയത്തെ തരളിതമാക്കിത്തീര്‍ക്കുന്നു എന്നതുതന്നെയാണ് മുന്‍പറഞ്ഞ കൃതികളുടെ വിജയത്തി നടിസ്ഥാനം. എപ്രകാരം ഉന്മൂലനം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണം അതിന്റെ ശില്പഭംഗിയിലേക്കു നമ്മെ നയിക്കുന്നു. മുന്‍പറഞ്ഞ കൃതികളില്‍വെച്ച് ഏറ്റവും മികച്ചതാണ് 'കിളിക്കൊഞ്ചല്‍
കൊച്ചുസീത പാവക്കിടാവിനെ മടിയില്‍ കിടത്തി താളംപിടിച്ച് അമ്മയായിത്തീരുന്നു ഒരു നിമിഷത്തില്‍; മയ്ക്കണ്ണു ചിമ്മി സമാധിയില്‍ ഗാര്‍ഗ്ഗിയാകുന്നു അടുത്ത നിമിഷം - രാജര്‍ഷിയായ ജനകന്റെ കൊട്ടാരക്കട്ടില്‍ ആത്മീയതയെയും സമന്വയിക്കുന്ന രംഗങ്ങളാണെവിടെ നോക്കിയാലും. അതുകൊണ്ട് ആ പിഞ്ചുപൈതലിന്റ് അനുകരണങ്ങളില്‍പ്പോലും ആ സമന്വയം പ്രതിഫലിക്കുന്നു. അങ്ങനെ ദിവ്യതയും ഭൗമി കതയും സമ്മേളിച്ചതുകൊണ്ട് ഭവ്യമായ, ആത്മീയതയുടെയും ലൗകികതയുടെയും പൂക്കള്‍ ഒരുപോലെ വിരിയുന്ന ആ ഉദ്യാനത്തിലേക്കാണ്, വിണ്ണിന്റെ ഓമനകളായ ഇണത്തത്തകള്‍ എത്തിച്ചേരുന്നത്. ആകാശത്തിന്റെ, അഥവാ ഇന്ദ്രിയബദ്ധതയില്ലാത്ത ആത്മീയസ്വാതന്ത്ര്യത്തിന്റെ അപദാനങ്ങള്‍ പാടിക്കൊണ്ടാണവരവിടെ എത്തിച്ചേരുന്നത്. സംസാരബദ്ധനല്ലാത്ത രാജാവിന്റെ കൊട്ടാരപ്പൂവാടിയില്‍ അവര്‍ക്ക് യാതൊന്നും ആശങ്കിക്കേണ്ടതില്ല. എന്നാല്‍ പിന്നീട് സംഭവിച്ചതു മുന്‍പറഞ്ഞ സമന്വയത്തിന് വിരുദ്ധമായ ഒന്നാണല്ലോ. 'കയ്യിലാക്കേണമിവറ്റിനെ' എന്ന് രാജകുമാരി മൊഴിഞ്ഞപ്പോഴേക്കും പരിചാരകര്‍ ആഗ്രഹം സാധിപ്പിക്കുകയായി.
വാനില്‍ പറക്കുന്ന പക്ഷിയേയും
മുറ്റത്തെശ്ശാഖി തന്‍ പച്ചിലയാക്കുന്നു
കൊട്ടാരക്കെട്ടിലെക്കാംക്ഷിതങ്ങള്‍!'
അതോടുകൂടി സംസാരം പിന്നിട്ട മന്നന്റെ കൊട്ടാരത്തില്‍ സംഭവിക്കരുതാത്തതാണു സംഭവിക്കുന്നത് - ബന്ധനം. കുട്ടി ആ കിളികളെ ഉമ്മവെച്ചു; തലോടി; എന്റെ യിപ്പട്ടുനൂല്‍തത്തയെക്കാളിവയെത്രന ന്നെന്ന് പുകഴ്ത്തി..............നല്‍കി സല്‍ക്കരിച്ചു. എങ്കിലും അവ ഭീതി പൂണ്ട് അന്യോന്യം നോക്കി. ഇന്ദ്രിയസുഖങ്ങളഞ്ചും അവയ്ക്കുകിട്ടുന്നു. സീതയുടെ കനിവേറിയ വാക്കുകള്‍ കേള്‍ക്കുന്നു; അവളുടെ സ്പര്‍ശനാദികള്‍ അനുഭവിക്കുന്നു. എന്നാല്‍ ഈ സുഖങ്ങള്‍ അവയ്ക്കു ബന്ധനങ്ങളാണ്. ബദ്ധതയോടുകൂടിയ സുഖങ്ങളൊന്നും സ്വാസ്ഥ്യം നല്‍കുന്നില്ല.
ബന്ധനം ബന്ധനംതന്നെ പാരില്‍
എന്നതിന് മോചനത്തിലേക്ക് വെമ്പിക്കു തിച്ചുകൊണ്ടിരുന്ന ഒരു ജനതയുടെ ഒട്ടാകെയുള്ള അഭിലാഷത്തെ ധ്വനിപ്പിക്കാന്‍ കരുത്തുണ്ടായി. അത് ഈ കവിതയുടെ കാലാനുരോധമായ അപരമാനമാണ്. അതു കൊണ്ടുള്ള ഒരു തീവ്രത ഒന്നു വേറെത്തന്നെ. പക്ഷേ, ആ കാവ്യഭാഗത്തെ ജ്വലത്താക്കുന്നത്. ബദ്ധതയില്‍നിന്നുളവാകുന്ന ഏത് അസ്വാസ്ഥ്യവും ജീവിതത്തെ ശപ്തമാക്കുന്നു. ശാപം ശാപത്തെയും താപം താപത്തെയും പുനര്‍ജനിപ്പിക്കാതിരിക്കയില്ല.
സീത കിളികളെ കൂട്ടിലിട്ടുവെന്നും അവയിലൊന്നു ചത്തുപോയെന്നും ഇണപ്പക്ഷി സീതയെ ശപിച്ചുവെന്നുമുള്ള പത്മപുരാണകഥ കിളിക്കൊഞ്ചലില്‍ വിസ്തരിച്ചു പന്യസിച്ചിട്ടില്ലെങ്കിലും കൃതിയുടെ പര്യവസാനത്തിലുള്ള കുട്ടിയോ കെട്ടിപ്പിടിച്ചിതു മാതൃകണ്ഠം എന്ന സൂചനയിലൂടെ ധ്വനിപ്പിച്ചിട്ടുണ്ട്. ആത്മീയലൗകികതകളെ സമന്വയിപ്പിക്കലിലൂടെയല്ലാതെ ജീവതത്തില്‍ പരമവിജയം സാക്ഷാല്‍ക്കാരക്ഷമമല്ല എന്ന കവിദര്‍ശനം സൂക്ഷ്മമായിട്ടാണങ്കിലും സുവ്യക്തമായി ധ്വനിപ്പിച്ചിട്ടുണ്ട്. എങ്കിലും സമന്വയം പരാജയപ്പെടുമ്പോഴുണ്ടാകുന്ന ദുരന്തം കവിതയുടെ ധ്വനികളി ലൊന്നായി മാത്രം വര്‍ത്തിച്ചാല്‍ മതിയെന്നും വാത്സല്യത്തിന്റെ ലാളിത്യ ലാവണ്യമാധുര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തേ മതിയാവൂ എന്നും നിശ്ചയിച്ചത് വള്ളത്തോളിന്റെ അഭിരുചി വിശേഷത്തിന്നനുഗുണം തന്നെ. (രാമന്‍ സീതയെ വേള്‍ക്കുമെന്നു പാടിയ തത്തയോട് വേളിയെന്തെന്നറിയാത്ത കുട്ടിക്കു തോന്നുന്ന ശിശുസഹജമായ ഈര്‍ഷ്യയെ ധ്വനിപ്പിക്കാന്‍ 'അത്തത്തയെന്തസത്താണമ്മേ' എന്ന് അസത്തു പദം പ്രയോഗിച്ചതില്‍ അനൗചിത്യം ശങ്കിച്ചവരുണ്ട്. വക്താവിന്റെ ഭാവത്തിനും വക്താവ് ഏതു സംസ്‌കാരതലത്തില്‍ നില്ക്കുന്നുവോ അതിന്നും ഇണങ്ങണം വാക്കുകള്‍. അത്രയുമൊത്താല്‍ ഔചിത്യമൊത്തു. ഇവിടെ ബാല്യസഹജമായ ഈര്‍ഷ്യയ്ക്കും തത്ത വല്ലാത്തൊരു തെറ്റാണു ചെയ്തതെന്നും കുട്ടിക്കുള്ള തോന്നലില്‍ നിന്നുളവാകുന്ന ഭര്‍ത്സനത്തിനും യോജിക്കാത്ത ഒരു പദമല്ല അത്.) ജീവിതത്തിന്റെ മൗലിക ദുഃഖാത്മകതയിലും ദുരന്തപ്രകൃതിയിലും എപ്പോഴും കണ്ണു ചെല്ലുന്ന ഒരു കവിയായിരുന്നെങ്കില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കുക പത്മ പുരാണകഥയുടെ പുനരാഖ്യാനമായിട്ടായേനെ. അത്തരം അവതരണം കൂടുതല്‍ ആകര്‍ഷകമാകുമായിരുന്നു എന്നും മറ്റും പറയുന്നതിന്നര്‍ത്ഥമില്ല. ശൈശവ നിഷ്‌കളങ്കതയുടെ പ്രകാശവും മാധുര്യവും കിളിക്കൊഞ്ചലിനെ അനുപമസുന്ദരമാക്കിയിരിക്കുന്നു.
-ഡോ. എം. ലീലാവതി (ഭാഷാസാഹിതി 1982, പുസ്തകം.6-ലക്കം-1)
No comments:
Post a Comment