എ.പി.ജെ. അബ്ദുള്‍ കലാം ക്വിസ്സ്
1. 'ഡോ. എ.പി.ജെ. അബ്ദുല്‍ കലാം' മുഴുവന്‍ പേര് ?'അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം'
2. എ.പി.ജെ. അബ്ദുള്‍ കലാം ജനനം? 1931 ഒക്ടോബര്‍ 15
3. എ.പി.ജെ. അബ്ദുള്‍ കലാം മരണം? 2015 ജൂലൈ 27
4. പിതാവ്? ജൈനുലാബ്ദീന്‍.
5. മാതാവ്. ? ആഷിയമ്മ
6. ഇദ്ദേഹത്തിന്റെ ജന്മനാട് ? തമിഴ്‌നാട്ടിലെ രാമേശ്വരം
7. പ്രാഥമിക വിദ്യഭ്യാസം നേടിയ സ്‌കൂള്‍ ? രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം.
8. കലാമിന്റെ വിദ്യാഭ്യാസത്തില്‍ നല്ല പങ്കു വഹിച്ച വ്യക്തി? ജലാലുദ്ദീന്‍ (കലാമിന്റെ മുതിര്‍ന്ന സഹോദരിയുടെ ഭര്‍ത്താവ് )
9. കലാമിന്റെ ഉപരി പഠനം ഏത് കോളേജിലായിരുന്നു.? തിരുച്ചിറപ്പള്ളി സെയിന്റ്. ജോസഫ് കോളേജ്.
10. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വളരെ പ്രശസ്തമായ ആത്മകഥ ? അഗ്നി ചിറകുകള്‍
11. ഏത് മേഖലയിലായിരുന്നു. വൈദഗ്ദ്യം ? മിസൈല്‍ സാങ്കേതികവിദ്യയില്‍. (എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.)
12. ഇദ്ദേഹം ഇന്ത്യയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളും, ബാലിസ്റ്റിക് മിസൈലിന്റെ വികസനവും
13. ഇദ്ദേഹത്തിന്റെ പഠനമേഖല? ബഹിരാകാശ എന്‍ജിനീയറിംഗ്
14. ഇന്ത്യ ഏത് പേരിലാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്? 'ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍'
15. സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ച അണ്വായുധ പരീക്ഷണം? പൊക്രാന്‍ അണ്വായുധ പരീക്ഷണം
16. എന്നാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി ചമമതലയേറ്റത് ? 2002 ജൂണ്‍ 10
17. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു.? പതിന്നൊന്നാമത് രാഷ്ട്രപടി.
18. ആരുടെയൊക്കെ പിന്തുണയോടെയാണ് അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്?
ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും പിന്തുണയോടെ.
19. രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതന്‍ ? ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
20. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ ? ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
21. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ വ്യക്തി? ഡോ. എസ്. രാധാകൃഷ്ണന്‍.
22. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാത്തെ വ്യക്തി? ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
23. രാഷ്ട്രപതിയായിരിക്കെ തന്റെ ജനകീയനയങ്ങള്‍ കൊണ്ട് അദ്ദേഹം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍
24. ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി ? ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
25. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് മുന്‍പ് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ച രണ്ട് രാഷ്ട്രപതിമാര്‍ ? ഡോ. എസ്. രാധാകൃഷ്ണനും, ഡോ. സക്കീര്‍ ഹുസൈനും
26. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ശേഷം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ച നാലാമത്തെ രാഷ്ട്രപതി. ഡോ. പ്രണബ് മുഖര്‍ജി.
27. അദ്ദേഹത്തിന് ലഭിച്ച പ്രധാന ബഹുമതികള്‍? 1981 ല്‍ പദ്മഭൂഷണ്‍, 1990 ല്‍ പദ്മവിഭൂഷണ്‍, 1997 ല്‍ ഭാരത രത്‌നം.
28. എന്നാണ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞത്? 2007 ജൂലൈ 25 ന്
29. 2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും അവതരിപ്പിച്ച പുസ്തകം? ഇന്ത്യ 2020-എ വിഷന്‍ ഫോര്‍ ദ ന്യൂ മില്ലെനിയം
30. കലാമിന് പ്രീയപ്പെട്ട കാര്യങ്ങള്‍ ? അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം
(വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നത് അദ്ദേഹത്തിന് വളരെ പ്രീയപ്പെട്ട ഒരു കാര്യമായിരുന്നു.)
31. ആളുകളുമായി, വിശിഷ്യാ വിദ്യാര്‍ത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്ന വിഷയങ്ങള്‍ ? അഴിമതി വിരുദ്ധ ഇന്ത്യയും സ്വപ്‌നം കാണാന്‍ ശേഷിയുള്ള യുവജനങ്ങളും
32. എന്നാണ് അദ്ദേഹം കേരള നിയമ സഭ സന്ദര്‍ശിച്ചത്? 2005 ജൂലൈ 28
33. അന്നദ്ദേഹം എത്ര പദ്ധതികളുടെ പ്രഖ്യാപനമാണ് നടത്തിയത്?
34. കേരള നിയമ സഭയില്‍ പ്രഖ്യാപനം നടത്തികൊണ്ട് സംസാരിച്ച സമയം? 52 മിനിറ്റ്.
35. എവിടെ നടന്ന പ്രസംഗത്തിനിടെയാണ് അദ്ദേഹം അന്തരിച്ചത്? ഷില്ലോങ്ങില്‍.
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.)
36. ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഏത് ആസ്പത്രിയിലാണ് എത്തിച്ചത്? ബഥനി ആസ്പത്രി.
37. എ.പി.ജെ അബ്ദുള്‍കലാമിന്റെ മൃതദേഹം സംസ്‌ക്കരിച്ച ശ്മശാനം രാമേശ്വരത്തെ പൈക്കറുമ്പ് ശ്മശാനം
38. അദ്ധേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങില്‍ പ്‌ങ്കെടുത്ത പ്രധാനമന്ത്രി ? നരേന്ദ്ര മോദി
39. അബ്ദുല്‍ കലാമിനെ കബറടക്കം നടത്തിയ പഞ്ചായത്ത് ? തങ്കച്ചിമഠം പഞ്ചായത്ത്.
40. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു.? 84
No comments:
Post a Comment