പൊരിച്ച മീനിന്റെ മന്ത്രവാദിനി-സക്കറിയ
ഉണ്ണിയും ചെറിയാനും മാറിമാറി വണ്ടി ഓടിക്കുന്നു. തോമസ് മാത്യൂ കഥകള്‍ പറയു ന്നു. ഞാന്‍ കാഴ്ച്ച കാണുകയും സംശയും തീര്‍ക്കുകയും ചെയ്യുന്നു. ഡര്‍ബനിലേ ക്കുള്ള ഹൈവേയിലൂടെ ഞങ്ങള്‍ കുതിച്ചു പായുകയാണ്. ധാന്യവയലുകളും വിള കളും പഴത്തോട്ടങ്ങളും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ മഹാസമതലം ഞങ്ങള്‍ക്കിരുവ ശവും പിന്നോട്ട് പായുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നയിനം പടുകൂറ്റന്‍ ട്രെയിലര്‍ ലോറികള്‍ ഇരമ്പിക്കടന്നുപോകുന്നു. ട്രാഫിക് നിയമങ്ങള്‍ കണിശമായി പാലിച്ചാണ് വാഹനങ്ങളുടെ യാത്ര. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഇന്ത്യാക്കാര്‍ക്ക് പൊതുവിലും കേരളീയര്‍ക്ക് പ്രത്യേകിച്ചുമുള്ള സാംസ്‌കാരികമായവൈമനസ്യത്തെപ്പറ്റി ഞാന്‍ ആലോചിച്ചു. ആഫ്രിക്കയില്‍ ഏറ്റവുമധികം ട്രാഫിക് പ്രശ്‌നങ്ങള്‍ ഞാന്‍ കണ്ടത് നൈറോബി നഗരം പോലെ, മധ്യ-ഉന്നത-വര്‍ഗ ഇന്ത്യ ക്കാര്‍ ധാരാളം ജീവിക്കുന്ന ഇടങ്ങളിലാണ്. പൊതുനിരത്ത് തങ്ങള്‍ക്കുമാത്രം അവകാ ശപ്പെട്ടതാണ് എന്ന പഴയ സവര്‍ണ മനോ ഭാവമായിരിക്കണം ഇന്ത്യയിലെ കേരള ത്തിലെയും - ട്രാഫിക് സാംസ്‌ക്കാരിക ശൂന്യതയുടെ പിന്നില്‍. ഒരിക്കല്‍ സവര്‍ ണര്‍ക്ക് മാത്രമേ വാഹനസൗകര്യം ഉണ്ടാ യിരുന്നുള്ളല്ലോ. ഇന്ന് സവര്‍ണരും അവര്‍ണരുമെല്ലാം വാഹനഉടമകളാണ്. പക്ഷേ സംസ്‌ക്കാരം പഴയതു പോലെ തന്നെ. പുതിയ അഹങ്കാരത്തിന്റെയും അക്രമവാസനയുടെയും അംശങ്ങള്‍ അതി ലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നവെന്നുമാത്രം.
എന്‍-2 എന്ന പ്രധാന ഹൈവേയിലൂടെ യാണ് ഞങ്ങള്‍ പോകുന്നത്. നിരവധി മേല്‍പ്പാലങ്ങള്‍. ഓരോന്നും വ്യത്യസ മായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇരി ക്കുന്നിടത്തെ പ്രകൃതിയുമായി ഓരോന്നും ഇണങ്ങിച്ചേരുന്നു. നേര്‍വരയിട്ടതുപോലെ യുള്ള പാതയില്‍. അകലത്തുനിന്നുതന്നെ ഈ പാലങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. വെള്ളക്കാരനോട് എനിക്ക് രഹസ്യമായി ബഹുമാനം തോന്നി. വര്‍ഗീ യവിഷം ചേര്‍ന്ന ഭരണമനശ്ശാസ്ത്രം ഒരു വശത്ത്. മറുവശത്ത്, അവര്‍ ഒരു സാധാ രണ പൊതുമരാമത്ത് ജോലിയുടെ വിശ ദാംശങ്ങളില്‍പ്പോലും കണിശമായ സൗന്ദ ര്യബോധവും കാര്യക്ഷമതയും പ്രകടിപ്പിക്കുന്നു. പക്ഷേ തങ്ങള്‍ക്കുവേണ്ടി പണിത ഈ സ്വപ്നലോകത്തില്‍ അതിന്റെയൊരു അവിഭക്തഭാഗമായ കറുത്തവര്‍ക്ക് സ്ഥാന മില്ല എന്ന് തീരുമാനിക്കുകയെന്ന ചരിത്ര പരമായ വിഡ്ഢിത്തം അവര്‍ ചെയ്തുവെ ച്ചു. ഭരണത്തിന്റെയും സാമൂഹ്യപദ്ധതിയു ടെയും പ്രക്രിയകളില്‍ നിന്ന് നൂറ്റാണ്ടുക ളായി മാറ്റിനിര്‍ത്തപ്പെട്ട കറുത്തവരാകട്ടെ, തങ്ങള്‍ക്ക് അപ്രാപ്യമായിരുന്നതും, ഇന്നു കൈവശമായിരിക്കുന്നതുമായ ആ സ്വപ്ന ഭൂമിയുടെ അളവുകളും അതിരുകളും സങ്കീര്‍ണതകളും കൈകാര്യം ചെയ്യാനറി യാതെ അതിനെ ജീര്‍ണിക്കാന്‍ അനുവദി ക്കുന്നു. അല്ലെങ്കില്‍ കറുത്ത സ്വേച്ഛാധിപ തികള്‍ അതിനെ തട്ടിയെടുക്കുന്നു. വെള്ള ക്കാര്‍ ആഫ്രിക്കയില്‍ നിര്‍മ്മിച്ച പത്ര ത്തിന്റെ നിഷ്ഠൂരമായ ബാക്കിപത്രമാണിത്.
പാതയെ മധ്യത്തില്‍ രണ്ടായി വിഭജി ക്കുന്ന കോണ്‍ക്രീറ്റ് തട്ടിയിലുടനീളം അല ങ്കാരച്ചെടികളും പൂക്കളുമുണ്ട്. പക്ഷേ അവ ഇടമുറിഞ്ഞും വാടിയും താറുമാറായും നില്ക്കുന്നു. അപ്പാര്‍ത്തീഡ് കാലത്ത്, വീട്ടു മുറ്റത്തെ തോട്ടംപോലെ പരിരക്ഷിക്കപ്പെട്ടി രുന്നവയായിരുന്നു അവ എന്ന് അപ്പാര്‍ത്തീ ഡിനെ ഹൃദയപൂര്‍വം എതിര്‍ക്കുന്ന തോമസ് മാത്യുവിനും സുഹൃത്തുക്കള്‍ക്കും ചൂണ്ടിക്കാണിക്കേണ്ടിവന്നു. സ്വാതന്ത്ര്യ ത്തിനും ജനാധിപത്യത്തിനും കറുത്തവര്‍ കൊടുക്കേണ്ടിവന്ന വിചിത്രമായ വില. ഏതാണ്ട് അതേ വില അരനൂറ്റാണ്ടായി കൊടുത്തുകൊണ്ടിരിക്കുന്ന നമുക്ക് ഏളു പ്പത്തില്‍ മനസ്സിലാകും.
നിശ്ചലമായ തിരമാലകളെപ്പോലെ പരന്നുകിടക്കുന്ന താണകുന്നുകള്‍, ചക്രവാളങ്ങളുടെ അതിവിദൂരത എപ്പോഴും കണ്‍മു ബില്‍ പാതയിലൂടെ മുന്നോട്ട് നോക്കു മ്പോള്‍ ഒരേ വിതാനത്തില്‍ ഇരുപതും ഇരു പത്തിയഞ്ചും കിലോമീറ്റര്‍ അകലത്തേ ക്കാണ് നമ്മുടെ നോട്ടം പതിക്കുന്നത്. ചെറു കുന്നുകള്‍ കയറിമറിയുമ്പോള്‍ മാത്ര മാണ് ചക്രവാളവുമായി പാത കൂടിച്ചേരുന്ന വിദൂരബിന്ദു കാഴ്ച്ചയില്‍ നിന്ന് മറയുന്നത്.
ഭൂമിയുടെ അറ്റത്തേക്ക് എന്ന തോന്നലാണ് ആഫ്രിക്കന്‍ സമതലങ്ങളിലെ മഹാപാത കള്‍ നമ്മിലുണ്ടാക്കുന്നത്.
ഉച്ചയോടെ ഞങ്ങള്‍ പോര്‍ട്ട് ഷെപ്‌സ്റ്റോ ണി (Port Shepstone) ലെത്തി. വെട്ടിത്തിള ങ്ങുന്ന വെയില്‍, ഷെപ്‌സ്റ്റോണ്‍ സമുദ്രതീര ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ പട്ടണമാണ്. ദക്ഷിണാഫ്രിക്കയിലെ സൂര്യപ്രകാശം വെയില്‍ തേടുന്ന പാശ്ചാത്യവിദേശസഞ്ചാ രികളുടെയിടയില്‍ പ്രസിദ്ധമാണ്. പക്ഷേ, സാധാരണയില്‍ കവിഞ്ഞ അള്‍ട്രാവൈലറ്റ് വികിരണമുള്ള വെയിലാണത്രേ ഇത്. മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ വെള്ള ക്കാരുടെ ശരീരം പെട്ടെന്ന് പൊള്ളുന്നു. അള്‍ട്രാവൈലറ്റ് രശ്മികള്‍ ക്യാന്‍സറിനും കാരണമാക്കുന്നവയാണ്.
'വന്യതീര'ത്തിന്റെ മറ്റൊാരു ശൈലിയി ലുള്ള തുടര്‍ച്ചയാണ് ഷെപ്‌സ്റ്റോണ്‍ തുട ങ്ങിയ കടലോരങ്ങള്‍. ഞങ്ങള്‍ ഒരു റെസ്റ്റോ റന്റ്‌റില്‍ ഉച്ചഭക്ഷണം കഴിച്ചു. പരമസുന്ദരി യായ വെള്ളക്കാരി യുവതിയാണ് വലിയ മീന്‍ ടാങ്കിന്റെ കാര്യസ്ഥ. ചെറിയാനും ഉണ്ണിയും തോമസ് മാത്യുവും കൂടി രുചിക്ക് പ്രസിദ്ധമായ ഒരു മീനിനെ കൈയിലെടു ത്തു. സുന്ദരി ഒരു വലവീശി അതിനെ പിടി ച്ചെടുത്ത് ഒരു മന്ത്രവാദിനിയെപ്പോലെ തിള ങ്ങുന്ന വന്‍ കത്തി കൈയിലെടുത്ത് അതിനെ വെട്ടിനുറുക്കി വൃത്തിയുള്ള കഷ ണങ്ങളാക്കി ഞങ്ങളെ ഏല്പിച്ചു. ഞങ്ങള തിനെ പുറത്തെ 'ബ്രായ്' അഥവാ ബാര്‍ബി ക്യൂവില്‍ കൊടുത്ത്, കാത്തിരുന്നു. താമസി യാതെ മന്ത്രവാദിനിയുടെ ഉറയിട്ട കൈകള്‍ ആവിഷ്‌കരിച്ച മീന്‍ പൊരിക്കപ്പെട്ട് ഞങ്ങ ളുടെ മുന്നില്‍ ആവിര്‍ഭവിക്കുകയും ഞങ്ങ ളതിനെ മെല്ലെമെല്ലെ ആസ്വദിക്കുകയും ചെയ്തു. എരിവിന്റെ കാര്യത്തില്‍ആഫ്രിക്കക്കാര്‍, കറുത്തവരും വെളുത്ത വരും ഒരുപോലെ പിന്‍വലിയുന്നവരാണ്. എരിവ് ചേര്‍ക്കാന്‍ ഞങ്ങള്‍ പ്രത്യേകം ഏര്‍പ്പാട് ചെയ്തിരുന്നതുകൊണ്ട് ഭക്ഷണം ഭംഗിയായി നടന്നു. ദര്‍ബനിലെ കറിയെ ന്നുപറഞ്ഞാല്‍ എരിവ്, വലിയ എരിവ്, ഏറ്റവും വലിയ എരിവ് എന്നാണര്‍ഥമെന്ന് ജോര്‍ജി ലെ ജോണ്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ഉള്ളാലെ പുഞ്ചിരിച്ചു.
ഞങ്ങള്‍ ദര്‍ബനിലേക്ക് എത്തിക്കൊണ്ടി രിക്കുകയാണ്. ധാന്യവയലുകളും പുല്ലുമേ ടുകളും മാറി കരിമ്പിന്‍ തോട്ടങ്ങളാണ് എങ്ങും. ഈ കരിമ്പിന്‍ തോട്ടങ്ങളില്‍ പണി യെടുക്കാനാണ് 1860-കളില്‍ ഇന്ത്യന്‍ കരാര്‍ ജോലിക്കാരെ ദക്ഷിണാഫ്രിക്കന്‍ ഭരണ കൂടം ഇന്ത്യയിലെ ബ്രീട്ടീഷ് ഭരണകൂടവു മായുണ്ടാക്കിയ ധാരണയിലൂടെ ഇവിടെയെ ത്തിച്ചത്. ഗാന്ധിജി 'ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹം' എന്ന ഗ്രന്ഥത്തില്‍ കാര്യമാ ത്രപ്രസക്തമായി ഈ ചരിത്രം പരമാര്‍ശി ക്കുന്നുണ്ട്.
'ഇംഗ്ലീഷുകാര്‍ നറ്റാലില്‍ കുടിപാര്‍ക്കു കയും അവര്‍ക്ക് സുളു വര്‍ഗക്കാരില്‍നിന്ന് ചില ഒത്താശകള്‍ ലഭിക്കുകയും ചെയ്തു. പക്ഷേ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ സുളുകള്‍ വിസമ്മതിച്ചു. അതുകൊണ്ട് അവര്‍ പണിക്കാരെ ലഭ്യമാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചു.' ആസൂത്രി തവും ശാസ്ത്രീയവുമായ കൃഷിയും കൃഷി പ്പണിയും ആഫ്രിക്കക്കാരുടെ ജീവിതസമി പനത്തിന്റെ ഭാഗമല്ല എന്ന വാസ്തവമാണ് ഗാന്ധിജി വക്കീല്‍ ഭാഷയില്‍ ഒതുക്കിപ്പറയു ന്നത്. ഇന്നത്തെ ആഫ്രിക്കയിലെ അടിസ്ഥാ നഭക്ഷണമായ ചോളവും മെയ് സും പോലും വന്നെത്തിയത് കോളനി കാലഘ ട്ടത്തിലാണ്. പ്രകൃതി തരുന്ന വിഭവങ്ങളിലാശ്രയിച്ച് ജീവിച്ചിരുന്ന ആഫ്രിക്കന്‍ ഗോത്രങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ വെള്ളക്കാര്‍ പിശാചായിമാറി. അവ രുടെമേല്‍ വമ്പിച്ച അക്രമങ്ങളും പീഡന ങ്ങളും അടിച്ചേല്‍പ്പിച്ചു. കായ് പറിച്ചും കിഴങ്ങ് പുഴുങ്ങിയും മീന്‍പിടിച്ചും വേട്ടയാ ടിയും ജീവിച്ചിരുന്ന കറുത്തവരെ അടിമക്ക ച്ചവടത്തിലെ ഉരുക്കളാക്കിമാറ്റി അവരെ തെക്കന്‍-വടക്കന്‍ അമേരിക്കകളിലെ തോട്ട ങ്ങളിലെത്തിച്ചതിന് ശേഷമുണ്ടായ കൊടും ക്രൂരതകള്‍ പാശ്ചാത്യസംസ്‌കാരത്തി ന്റെയും ക്രിസ്തുമതത്തിന്റെയും മനുഷ്യ ചരിത്രത്തിന്റെയും ഏറ്റവും ലജ്ജാകരവും പാപപങ്കിലവുമായ സംഭവങ്ങളാണ്.
പക്ഷേ, കരാര്‍ കൂലിക്കാരായി ഇന്ത്യ യില്‍ നിന്ന് കപ്പലിറങ്ങിയ ഗൗണ്ടര്‍മാരും നായിഡുമാരും വര്‍ക്കിമാരും മേരിമാരും കൃഷിയിടങ്ങളില്‍ ജനിച്ചുവളര്‍ന്നവരായിരു ന്നു. നറ്റാല്‍ പ്രവിശ്യയിലെ തോട്ടങ്ങളി ലേക്ക് അവര്‍ കൂന്താലിയും മണ്‍വെട്ടിയു മായി ഇറങ്ങി അവിടെ പൊന്ന് വിളയിച്ചു. അവര്‍ക്കുവേണ്ടി വാദിക്കാനായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന യുവ അഭിഭാഷകന്‍ പൊതുപ്രവര്‍ത്തനങ്ങളു മായി ആദ്യം രംഗത്തിറങ്ങിയത്.
ദര്‍ബന്‍ നഗരപ്രാന്തങ്ങളിലെത്തിയ തോടെ പഞ്ചസാര ഫാക്ടറികള്‍ കണ്ടുതു ടങ്ങി. സമതലങ്ങളില്‍ നിന്ന് പാത ചെറു കുന്നുകളിലൂടെയും താഴ്വരകളിലൂടെയും വളയാന്‍ തുടങ്ങി. വളരെ അകലെ നിന്നു തന്നെ ആകാശത്തിലേക്കുയരുന്നതായി കണ്ടിരുന്ന പുകപടലം ഇപ്പോള്‍ അടുത്തെ ത്തി. കറുത്ത് കൊഴുത്ത പുകയുടെ ഭീമാ കാരമായ പിരിയന്‍ തൂണ് ആകാശത്തെ മുട്ടു ന്നു. ഒരു കൂറ്റന്‍ ഫാക്ടറിയുടെ ഒരു വിഭാ ഗത്തിന് തീ പിടിച്ചിരിക്കുകയാണ്. ഞങ്ങള്‍ഫാക്ടറിക്ക് തൊട്ട് മുന്‍പിലൂടെ കടന്നുപോ യി. അഗ്‌നിശമനയന്ത്രങ്ങള്‍ ഓടിവരുന്നുണ്ട്. പുകയുടെ വന്‍തൂണിന്റെ മേലറ്റം കാറ്റിലി ളകുകയും പിരിയുകയും ചെയ്യുന്നത് കാണാം. താഴെ തീയെത്തന്നെ മറയ്ക്കുന്ന കറുത്തിരുണ്ട, തിങ്ങിവിങ്ങുന്ന ഒരു വന്‍ കോട്ട അത് സ്ഥാപിച്ചിരിക്കുന്നു. ഞങ്ങ ളുടെ നേരേ അതൊരു നിമിഷം ചാഞ്ഞാല്‍ ഞങ്ങള്‍ ബാക്കിയുണ്ടാവില്ല. ഒരു നോട്ടം നോക്കി കിടിലം കൊണ്ടുകൊണ്ടു ഞങ്ങള്‍ സ്ഥലം വിട്ടു.
ദര്‍ബന്റെ പ്രൗഢി നമുക്ക് പ്രാന്തപ്രദേശങ്ങളിലെത്തുമ്പോള്‍ത്തന്നെ അനുഭവപ്പെ ട്ടുതുടങ്ങും. ഒരു മഹാനഗരത്തിലേക്കാണ് പ്രവേശിക്കുന്നത് എന്നു വ്യക്തം. ആള്‍ത്തി രക്കിന്റെ ഞെരുക്കമില്ല. പക്ഷേ നഗരവ്യ ക്തിത്വം തെരുവുകളിലും കെട്ടിടങ്ങളിലും നിറഞ്ഞുനില്ക്കുന്നു. ശക്തിയേറിയ ഒരു നഗരഹൃദയം നമ്മെ തൊട്ടുതൊട്ട് നില്ക്കു ന്നത് മനസ്സിലാക്കാന്‍ കഴിയും. തോമസ് മാത്യൂ സംഘത്തിന്റെ പഴയ കാലം മുതല്‍ ക്കുള്ള താവളമായ ഇംപാല ഹോട്ടലിലേക്ക് ഞങ്ങള്‍ ടര്‍ബന്റെ വിശാല തെരുവുകളിലൂടെ നീങ്ങി.
സക്കറിയ
PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment