കുട്ടിപ്പുര
പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍
പറയാമോ?
ചിത്രത്തിലെ വീടുകള്‍ നോക്കൂ. എല്ലാവീടുകളും ഒരുപോലെയാണൊ? അല്ല
എന്തൊക്കെ വ്യത്യാസങ്ങളുണ്ട്?
കൂടാരംമുണ്ട്
ഓടിട്ട വീടുണ്ട്
കോണ്‍ക്രീറ്റ വീടുണ്ട്
ഫ്‌ളാറ്റുകളുണ്ട്
ഓടിട്ട ഇരുനില വീടുണ്ട്
ഷീറ്റിട്ട വീടുണ്ട്
പുല്ല് മേഞ്ഞ വീടുണ്ട്
മണ്‍വീടുണ്ട് അങ്ങനെ വ്യത്യസ്തങ്ങളായ പല വീടുകളുണ്ട്.
--------------------------------
ഞാനാര്?
താഴെതന്നിരിക്കുന്ന സൂചനകള്‍ വായിച്ചു നോക്കൂ...... ഞാനാരാണെന്ന് പറയാമോ?
വെയിലും മഴയും ഏല്‍ക്കാതെ. നമ്മളെ സംരക്ഷിക്കും.
പക്ഷികള്‍ക്ക് കൂടുപോലെയാണ് നമ്മള്‍ക്ക് ഇത് (വീട്.)
----------------------------------------------
പാടാം രസിക്കാം വീടിനെക്കുറിച്ചുള്ള പാട്ട് ഈണത്തില്‍ പാടിനോക്കു. '
എന്റെ - പാട്ടുപുസ്തകത്തില്‍ എഴുതാനും മറക്കല്ലേ.
------------------------------------------------------------
എന്റെ വീട്
എന്തു നല്ല വീട്
എന്റെ സ്വന്തം വീട്
ഞാന്‍ പിറന്ന വീട്
അച്ഛനുണ്ട് വീട്ടില്‍
അമ്മയുണ്ട് വീട്ടില്‍
ചേട്ടനുണ്ട് വീട്ടില്‍
ചേച്ചിയുണ്ട് വീട്ടില്‍
ഞങ്ങളൊത്തു വാഴും
സ്വര്‍ഗ്ഗമാണു വീട്
-----------------------------------------------
ചിത്രത്തില്‍ എന്തെല്ലാം??
ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 22, 23 ലെ - ചിത്രങ്ങള്‍ നോക്കൂ. ചിത്രത്തില്‍ - എന്തെല്ലാമാണ് കാണുന്നത്. എഴുതിനോക്കൂ..
------------------------------------------------------------
വീടുകള്‍
കൂടാരം
പുല്ല് മേഞ്ഞ വീട്
ഷീറ്റിട്ട വീട്
ഓടിട്ട വീട്
ഓടിട്ട ഇരുനില വീട്
കോണ്‍ക്രീറ്റ് വീട്
ഫ്‌ളാറ്റുകള്‍
ആകാശം
മല
പുഴ
പാലം
റോഡ്
----------------------------------------------
നിങ്ങള്‍ക്കണ്ട വീടുകള്‍ എല്ലാം ഒരുപോലെയാണൊ? എഴുതി നോക്കൂ.
(പദസൂര്യന്‍ പൂര്‍ത്തിയാക്കുക)
-------------------------------------------------------------------
ടെന്റ്
കോണ്‍ക്രീറ്റ് വീട്
ഓടിട്ട വീട്
വീടുകള്‍
ഫ്‌ളാറ്റുകള്‍
മണ്‍വീട്
ഓടിട്ട ഇരുനില വീട്
ഷീറ്റിട്ട വീട്
പുല്ല് മേഞ്ഞ വീട്
------------------------------------------------------
താഴെകൊടുത്തിരിക്കുന്ന പദങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍
വരികള്‍ എഴുതാമോ?
(പൂക്കള്‍, ചെടികള്‍, മരങ്ങള്‍, താറാവ്, കോഴി)
ഞാന്‍ പിറന്ന വീട്
എന്റെ കൊച്ചു വീട്
പുച്ചയുണ്ട് വീട്ടില്‍
പശുവുണ്ട് വീട്ടില്‍
......................................
......................................
......................................
......................................
......................................
ഒരുമയോടെ താമസിക്കും
എന്റെ സ്വന്തം വീട്
പൂക്കളുണ്ട് വീട്ടില്‍
ചെടികളുണ്ട് വീട്ടില്‍
മരങ്ങളുണ്ട് വീട്ടില്‍
താറാവുണ്ട് വീട്ടില്‍
കോഴിയുണ്ട് വീട്ടില്‍
കാടയുണ്ട് വീട്ടില്‍
-----------------------------------------
പുതിയ പദങ്ങള്‍
ഉമ്മറത്തേക്ക്
അക്ഷമയോടെ
ധൃതിയായി
ഏറിയാല്‍
പെരുമഴ
വരാന്ത
കിടപ്പറ
കലവറ
സങ്കല്‍പ്പത്തില്‍
പരാതി
കൈമലര്‍ത്തി
അപേക്ഷിച്ചപ്പോള്‍
-------------------------------------------------
കണ്ടെത്താം പറയാം. പേജ്-26
ഈ പാഠഭാഗത്ത് ആരൊക്കെയാണ് ഉള്ളത്?
സാവിത്രികുട്ടി
അച്ഛന്‍
വേലു
വേലക്കാരന്‍
--------------------------------------------------------
കുട്ടിപ്പുരയില്‍ എന്തെല്ലാം വേണമെന്നാണ് പറഞ്ഞത്?
വരാന്ത
രണ്ടു കിടപ്പുമുറി
ഊണുമുറി
അടുക്കള
കലവറ
കുളുമുറി
----------------------------------------------------
കുട്ടിപ്പുരയില്‍ ആരെല്ലാം വേണമെന്നാണ് അവള്‍ വേലുവിനോട് ആവിശ്യപ്പെട്ടത്?
മൂന്ന് പെണ്‍കുട്ടികള്‍ വേണം, അച്ഛനും അമ്മയും വേണം
എന്നേക്ക് പണി തീരും എന്നാണ് വേലു അറിയിച്ചത്?
ഒരാഴ്ച. ഏറിയാല്‍ പത്ത് ദിവസം.
വേലു മാനത്തേക്ക് നോക്കി എന്താണ് പറഞ്ഞത് ?
പെരുമഴയാണ് വരുന്നത് ഈ മഴക്കാലത്ത് മറ്റു പണികള്‍ ഒന്നും കിട്ടില്ല കുടിപ്പകയുടെ പണി കിട്ടിയത് നന്നായി.
സാവിത്രിക്കുട്ടി അന്ന് രാത്രിയില്‍ ഉറങ്ങിയില്ല കാരണമെന്താണ് ?
വേലു തനിക്കുവേണ്ടി പണിതുകൊണ്ടിരിക്കുന്ന കുട്ടിപ്പുരയെക്കുറിച്ച് ഓര്‍ത്താണ് സാവിത്രികുട്ടി ഉറങ്ങാഞ്ഞത്.
എന്തു വണ്ടിയുമായാണ് വേലു എത്തിയത്?
ഉന്തുവണ്ടി
വേലുക്കുട്ടി കൊണ്ടുവന്ന വണ്ടിയില്‍ എന്തായിരുന്നു?
കുറെ തട്ട് മുട്ട് സാധനങ്ങള്‍ അത് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഒരു കുട്ടിപ്പുരയായി
സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയുടെ പേരെന്താണ്?
പ്രസാദം
-------------------------------------------------------
അഭിനയിക്കാം പേജ്-27
സാവിത്രിക്കുട്ടി തോര്‍ത്തുമുണ്ട് സാരിയായി ധരിച്ചുകൊണ്ട് അമ്മയായി അഭിനയിച്ചല്ലോ. ഇതുപോലെ നിങ്ങള്‍ അഭിനയക്കളികളില്‍ ഏര്‍പ്പെട്ട സന്ദര്‍ഭങ്ങള്‍ എഴുതുക. ക്ലാസില്‍ അഭിനയിക്കുക.
ചോറും കറിയും വച്ചു കളി
ടീച്ചറും കുട്ടികളും കളി
കള്ളനും പോലീസും കളി
ഡോക്ടറം രോഗിയും കളി
----------------------------------------------------------
സ്വപ്നത്തില്‍ കണ്ട് വീട്ടില്‍ ഏതൊക്കെ മുറികളും സൗകര്യങ്ങളുമാണുള്ളത്? പേജ്-27
വരാന്ത
രണ്ട് കിടപ്പുമുറി
ഊണുമുറി
അടുക്കള
കലവറ
കുളിമുറി
--------------------------------------------------------------------
മുറികളുടെ ഉപയോഗങ്ങള്‍ എഴുതാം. പോജ്-27
സ്വീകരണ മുറി
അതിഥികളെ സ്വീകരിച്ചിരുത്തുവാന്‍ സ്വീകരണമുറി.
ഉറങ്ങാന്‍ കിടപ്പുമുറി
അടുക്കള
ഭക്ഷണം പാചകം ചെയ്യാന്‍ അടുക്കള ഉപയോഗിക്കുന്നു.
ഭക്ഷണം കഴിക്കാന്‍ ഊണുമുറി
കുളിമുറി
കുളിക്കാനായി കുളിമുറി ഉപയോഗിക്കുന്നു.
സാധനങ്ങള്‍ സൂക്ഷിക്കാന്‍ കലവറ
--------------------------------------------------------
നിങ്ങളുടെ സങ്കല്‍പ്പത്തിലെ വീട് വരച്ച് നിറം നല്‍കുക. പേജ്-28
ഒരു നല്ല വീടിന് ഉണ്ടായിരിക്കേണ്ട സവിശേഷതകള്‍ എന്തെല്ലാം
-------------------------------------------------------------
ചൊല്ലി രസിക്കാം
കളിവീട്
ഉണ്ടൊരു കൊച്ചു കളിപ്പന്തല്‍
കുഞ്ഞുങ്ങള്‍ക്ക് കളിപ്പാനായ്
ചക്കരകൊണ്ട് തൂണെല്ലാം
കല്‍ക്കണ്ടെത്താല്‍ തറയെല്ലാം
നല്ല കരിമ്പാല്‍ മേല്‍ക്കൂര
മുറ്റം മുഴുവന്‍ പഞ്ചാര
ചാരത്തുണ്ടൊരു കൊച്ചരുവി
ചാടിത്തുള്ളും തേനരുവി.
--------------------------------------------------------------------
എന്തെല്ലാം വസ്തുക്കള്‍ ഉപയോഗിച്ചാണ് കളിവീട് ഉണ്ടാക്കിയിട്ടുള്ളത്? പേജ്-28
ചക്കര
കല്‍ക്കണ്ടം
കരിമ്പ്
പഞ്ചാര
കുട്ടിപ്പുരയുടെ ചുറ്റുമുള്ള തൊടിയില്‍ എന്തൊക്കെയാണുള്ളത്?
മരമതില്‍
നീല നിറത്തിലുള്ള ഗേറ്റ്
ചെമ്പകമരം
മാവും പ്ലാവും
തെങ്ങുകള്‍
എന്തൊക്കെ ചായങ്ങള്‍ ? വീടിന്റെ ഓരോഭാഗത്തും തേച്ചിക്കുന്ന ചായങ്ങള്‍ ഏതൊക്കെ? പേജ്-30
മേല്‍പ്പുര ചെഞ്ചായം (ചുവന്ന ചായം)
ചുവര് വെള്ള ചായം
നിലം കറുത്ത ചായം
വാതിലുകള്‍ നീല ചായം
ജനലുകല്‍ നീല ചായം
കച്ചിലുകള്‍ നീല ചായം
കസേരകള്‍ നീല ചായം
കസേരകള്‍ നീല ചായം
മരമതില്‍ കരിങ്കല്ലിന്റെ നിറം
ഗേറ്റ നീല ചായം
സാരി മഞ്ഞ, പച്ച
ജാക്കറ്റ് വെളുപ്പ്, ചുവപ്പ്, മഞ്ഞ
മുണ്ട് വെളുപ്പ്
വേഷം എന്ത്? പേജ്-31
കഥാപാത്രം വേഷം
തുന്നുന്ന മകള്‍ ചുവന്ന സാരിയും വെളുത്ത ജാക്കറ്റും
വീണവായിക്കുന്ന മകള്‍ പച്ച സാരിയും മഞ്ഞ ജാക്കറ്റും.
വായിക്കുന്ന മകള്‍ മഞ്ഞ സാരിയും ചുവന്ന ജാക്കറ്റും. .
അമ്മ കറുത്ത കരയുള്ള വെള്ള മുണ്ടും വേഷ്ടിയും
വീടുനിര്‍മ്മിക്കാം. കടലാസുകൊണ്ട് വീടുനിര്‍മ്മിക്കാം. പേജ്-31
--------------------------------------------------------------
പറയാം, എഴുതാം സാവിത്രിക്കുട്ടിയുടെ
കുട്ടിപ്പുര കൂട്ടുകാര്‍ പരിചയപ്പെട്ടല്ലോ കുട്ടിപ്പുരയെക്കുറിച്ച് - എഴുതിനോക്കൂ. (ടെക്സ്റ്റ് ബുക്ക് പേജ് നമ്പര്‍ 32)
എന്തെല്ലാം ഉള്‍പ്പെടുത്താം
എന്തെല്ലാം ചായങ്ങള്‍?
തൊടിയില്‍ എന്തെല്ലാം ചെടികള്‍?
വീട്ടില്‍ ആരെല്ലാം?
വീട്ടിലുള്ളവര്‍ എന്തുചെയ്യുന്നു?
വീട്ടിലുള്ളവരുടെ വേഷങ്ങള്‍ എന്ത്?
മരം കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര ചുവന്ന ചായം കൊടുത്തിരിക്കുന്നു. വീട്ടുപകരണങ്ങളും ജനലുകളും വാതിലുകളും നീല നിറത്താല്‍ മനോഹരമാക്കിയിട്ടുണ്ട്. തറയ്ക്ക് കറുപ്പു നിറവും കൊടുത്തിട്ടുണ്ട്. ചുറ്റും കണ്ടാല്‍ കരിങ്കല്ലാണെന്ന് തോന്നും വിധം മരമതില്‍. ഗേറ്റില്‍ പ്രസാദം എന്നോരു ബോര്‍ഡ്. കുട്ടിപ്പുരയുടെ ചുറ്റും വിവിധ മരങ്ങള്‍ കാണാം. പൊന്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെമ്പകമരം, മാങ്ങകള്‍ തൂങ്ങിയാടുന്ന മാവുകള്‍, ധാരാളം ചക്കകള്‍ നിറഞ്ഞ പ്ലാവുകള്‍ , നാളികേരത്തില്‍ സമ്പന്നമായ തെങ്ങുകള്‍ ഒക്കെ കാണാം. അച്ഛനും അമ്മയും മൂന്നു പെണ്‍കുട്ടികളുമാണ് കുട്ടിപ്പുരയില്‍. ഇവരുടെ വസ്ത്രങ്ങള്‍, ചെറിയ തടി ചീളുകള്‍ വിവിധ നിറം കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. അച്ഛന്‍ എഴുതുന്നു. അമ്മ അടുക്കളയിലാണ്. ഒന്നാമത്തെ മകള്‍ തുന്നുകയും രണ്ടാമത്തെ മകള്‍ വായിക്കുകയും മൂന്നാമത്തെ മകള്‍ വീണമീട്ടി പാടുകയുമാണ്. ഇങ്ങനെയെല്ലാം മനോഹരമാണ് സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുര.
-------------------------------------------------------------------------
പ്ര എന്ന അക്ഷരം വരുന്ന പദങ്ങള്‍ എഴുതുക. പേജ്-33
പ്രഭാതം
പ്രകാശം
പ്രീയ
പ്രാവ്
പ്രഭ
പ്രാതല്‍
പ്രമേഹം
പ്രതലം
പ്രതി
പ്രിയം
പ്രജ
പ്രയോജനം
പ്രകൃതി
പ്രവേശനം
അപ്രിയം
പ്രസംഗം
പ്രതിഭ
പ്രശസ്തന്‍
പ്രശസ്തി
എന്റെ വീടിന്റെ പേര്? പേജ്-33
മായാജാല്‍
എന്റെ കൂട്ടുകാരുടെ വീട്ടുപേരുകള്‍-33
പ്രസാദം
കിളിക്കൂട്
സാന്ത്വനം
വീടു നിര്‍മ്മാണത്തിനുപയോഗിക്കുന്ന
വസ്തുക്കളുടെ പേര് കളത്തില്‍ ഒളിഞ്ഞിരുപ്പുണ്ട്. കണ്ടെത്തി എഴുതുക. പേജ്-33
വസ്തുക്കളുടെ പേര് കളത്തില്‍ ഒളിഞ്ഞിരുപ്പുണ്ട്. കണ്ടെത്തി എഴുതുക. പേജ്-33
ഓട്
ഓല
തടി
വെള്ളം
തടി
ഓല
സിമന്റ്
ഇഷ്ടിക
ടൈല്‍സ്
കല്ല്
കമ്പി
സിമന്റ്
പെയിന്റ്
മണ്ണ്
മരം
ചാന്ത്
കരിങ്കല്ല്
മുള
ഓല
-----------------------------------------------
വീടിന്റെ ഓരോ ഭാഗവും നിര്‍മ്മിക്കാന്‍ ഏതെല്ലാം വസ്തുക്കള്‍ ഉപയോഗിക്കുന്നു. പേജ്-34
മേല്‍ക്കൂര
വൈക്കോല്‍
പുല്ല്
ഓട്
കോണ്‍ക്രീറ്റ്
ചുവര്‍
ഓല
മണ്ണ്
കല്ല്
ഇഷ്ടിക
പാറ
തറ
മണ്ണ്
കരി
സിമന്റ്
ടൈല്‍സ്
മാര്‍ബിള്‍സ്
---------------------------------------------------------------
വിശേഷണങ്ങള്‍ ചേര്‍ക്കാം പേജ്-34
മഞ്ഞ സാരി
..................................വസ്ത്രം
.......................... ................................ ചെമ്പകമരം
മഞ്ഞ സാരി
നനുത്ത വസ്ത്രം
പൊന്‍പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ചെമ്പകമരം
വൃത്തിയുള്ള തുണി
പകിട്ടാര്‍ന്ന തുണി
പട്ടുതുണി
അലക്കിയ തുണി
ഉണങ്ങിയ തുണി
ചെറിയ പൂവ്
ഭംഗിയുള്ള പൂവ്
വിടര്‍ന്ന പൂവ്
മണമുള്ള പൂവ്
ചുവന്ന പൂവ്
-----------------------------------------------------
ചിഹ്നങ്ങള്‍ ചേര്‍ത്ത് എഴുതാം പേജ്-34
അടിയില്‍ വരയിട്ട വാക്കുകള്‍ പാഠപുസ്തകത്തിലുള്ളതു പോലെ മാറ്റിയെഴുതാം.
സാവിത്രിക്കുട്ടി അന്നു രത ഉറങ്ങിയില്ല. വരന്തയ രണ്ടു കിടപ്പറയും ഉണമറയ അടുക്കളയും കലവറയും കളമറ യുമുളള സന്ദരമയ ഒരു കട്ടപ്പര. കണ്ണുമിഴിച്ചു കിടന്നുകൊണ്ടുതന്നെ അവള്‍ സപന കണ്ടു.
രാത്രി
വരാന്തയും
ഊണുമുറിയും
കുളിമുറി
സുന്ദരമായ
കുട്ടിപ്പുര
സ്വപ്‌നം
സാവിത്രിക്കുട്ടി അന്നു രാത്രി ഉറങ്ങിയില്ല. വരന്തയില്‍ രണ്ടു കിടപ്പറയും ഊണുമുറിയും അടുക്കളയും കലവറയും കുളിമുറിയുമുളള സുന്ദരമായ ഒരു കുട്ടിപ്പുര. കണ്ണുമിഴിച്ചു കിടന്നുകൊണ്ടുതന്നെ അവള്‍ സ്വപ്നം കണ്ടു.
----------------------------------------------------------------------
കടംങ്കഥാ പയറ്റ് -പേജ്-35
അകത്തിരുന്ന പുറത്തേക്ക് കാലുനീട്ടി. ഓവ്
പുഴയിലുണ്ട്. മഴയിലില്ല. മരത്തിലുണ്ട് മുല്ലയിലില്ല. പുര.
കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും? താക്കോല്‍
പെട്ടിക്കുള്ളില്‍ ഒളിച്ചാലും അടുപ്പ് കത്താന്‍ ഞാന്‍ വേണം? തീപ്പെട്ടി
നിങ്ങള്‍ക്ക് ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് കടംങ്കഥ ഉണ്ടാക്കുക.
തമ്മില്‍ക്കാണാതെ മിണ്ടിനടക്കാം
മിണ്ടിനടക്കാന്‍ കാശും വേണം
മൊബൈല്‍ ഫോണ്‍
ഒരു ക്ഷണക്കത്ത് തയാറാക്കുമ്പോള്‍ ഏതെല്ലാം കാര്യങ്ങള്‍ ഉണ്ടാവണം? പേജ്-35
കത്തിന് മുകള്‍ ഭാഗത്ത് കത്ത് തയാറാക്കിയ തീയതിയും ദിവസവും
അഭിസംബോധന, എന്താവിശ്യത്തിനാണെന്ന്, ആവശ്യം നടക്കുന്ന സ്ഥലം, തീയതി ദിവസം വര്‍ഷം
ക്ഷണിക്കുന്ന ആളിന്റെ പേര്.
നിങ്ങളുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് തയാറാക്കുക.
ഗൃഹപ്രവേശനം
10/09/2021
വെള്ളി
മാന്യ മിത്രമെ,
ഞങ്ങള്‍ പുതുതായി പണികഴിപ്പിച്ച 'മില്‍ക്കിവേ' എന്ന
ഗൃഹത്തിന്റെ പ്രവേശന കര്‍മ്മം
2021 സെപ്തംബര്‍ 16 (1197 ചിങ്ങം 31) വ്യാഴാഴ്ച രാവിലെ
8 മണി കഴികെ 8.40 നകമുള്ള ശുഭമുഹൂര്‍ത്തത്തില്‍
നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പ്രസ്തുത മംഗളകര്‍മ്മം ധന്യമാക്കുവാന്‍ താങ്കളുടേയും
കുടുംബത്തിന്റേയും മഹനീയ സാന്നിദ്ധ്യം സവിനയം ക്ഷണിച്ചുകൊള്ളുന്നു.
സസ്‌നേഹം,
സത്യന്‍
അമ്പിളി
ഉപചാരപൂര്‍വ്വം : ബന്ധുമിത്രാദികള്‍
എന്തൊക്കെ ആവിശ്യങ്ങള്‍ക്ക് വേണ്ടിയാണ് ക്ഷണകത്ത് തയാറാക്കുന്നത്?
വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം, സഞ്ചയനം(മരണാനന്തര ചടങ്ങ്) പുത്തന്‍കുര്‍ബാന
ഏതെല്ലാം വിധത്തിലാണ് ക്ഷണിക്കുന്നത്?
കത്ത് തപാലിലൂടെ അയച്ച്, ഫോണിലൂടെ, നേരിട്ട്, മെസ്സേജുകളിലൂടെ.
----------------------------------------------------------
സംഭാഷണം എഴുതാം പേജ്- 36
കുട്ടിപ്പുര കാണാന്‍ കൂട്ടുകാരനായ ഗോകുലിനെ ക്ഷണിച്ചു. ഗോകുല്‍ സാവിത്രിക്കുട്ടിയോട് കുട്ടിപ്പുരയെക്കുറിച്ച് പലതും ചോദിച്ചു. എന്തൊക്കെയായിരിക്കും അവര്‍ തമ്മില്‍ പറഞ്ഞിരിക്കുക. സാവിത്രിക്കുട്ടി : ഗോകുല്‍, ഞായറാഴ്ച നീ എന്റെ വീട്ടില്‍ വരണം.
ഗോകുല്‍: എന്താ സാവിത്രിക്കുട്ടീ വിശേഷം?
സാവിത്രിക്കുട്ടി; എന്റെ കുട്ടിപ്പുര കാണാന്‍ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്.
ഗോകുല്‍- കുട്ടിപ്പുരയോ ? ആരാണ് നിനക്ക് കുട്ടിപ്പുര പണിഞ്ഞു തന്നത്?
സാവിത്രിക്കുട്ടി - വേലുച്ചേട്ടനാണ് എനിക്ക് കുട്ടിപ്പുര പണിഞ്ഞു തന്നത്.
ഗോകുല്‍- നീ നമ്മുടെ എല്ലാ കൂട്ടുകാരേയും വിളിച്ചിട്ടുണ്ടോ?
സാവിത്രിക്കുട്ടി - അതെ , എല്ലാവരേയും വിളിച്ചിട്ടുണ്ട്. നീ തീര്‍ച്ചയായും വരണം.
ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പദങ്ങള്‍ ഉപയോഗിച്ച് വാചകം പൂര്‍ത്തിയാക്കുക (പെരുമഴയത്ത് , വരാന്തയിലൂടെ , ഉമ്മറത്തേക്ക് , കൈമലര്‍ത്തി , കലവറയില്‍ , അക്ഷമയോടെ, അപേക്ഷിച്ചു)
1. പത്രക്കാരന്‍ പത്രം ...........വലിച്ചെറിഞ്ഞു .
2. കേസ് തെളിയിക്കാനാവാതെ അവസാനം പോലീസ് .............. കാണിച്ചു .
3. ................... അപ്പു നനഞ്ഞു നടന്നു .
4. പുതിയ കുട വാങ്ങിത്തരാന്‍ അമ്മ അച്ഛനോട്
5. വീട്ടിലെ പലചരക്കു സാധനങ്ങള്‍ അമ്മ അടുക്കളയിലെ ............. സൂക്ഷിച്ചുവെച്ചു.
6. പ്രധാനാധ്യാപകന്‍ സ്‌ക്കൂള്‍ .............ഉലാത്തുകയാണ് .
7. അച്ഛന്‍ മിഠായിയുമായി വരുന്നത് നോക്കി അമ്മ....... കാത്തിരുന്നു.
1. പത്രക്കാരന്‍ പത്രം .ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞു .
2. കേസ് തെളിയിക്കാനാവാതെ അവസാനം പോലീസ് കൈമലര്‍ത്തി കാണിച്ചു .
3. പെരുമഴയത്ത് അപ്പു നനഞ്ഞു നടന്നു .
4. പുതിയ കുട വാങ്ങിത്തരാന്‍ അമ്മ അച്ഛനോട് അപേക്ഷിച്ചു.
5. വീട്ടിലെ പലചരക്കു സാധനങ്ങള്‍ അമ്മ അടുക്കളയിലെ കലവറയില്‍ സൂക്ഷിച്ചുവെച്ചു.
6. പ്രധാനാധ്യാപകന്‍ സ്‌ക്കൂള്‍ വരാന്തയിലൂടെ ഉലാത്തുകയാണ് .
7. അച്ഛന്‍ മിഠായിയുമായി വരുന്നത് നോക്കി അമ്മ അക്ഷമയോടെ കാത്തിരുന്നു.
കടംകഥയ്ക്ക് ഉത്തരം നല്‍കൂ
1. അടുക്കള കോവിലില്‍ മൂന്നുണ്ട് ദൈവങ്ങള്‍ - അടുപ്പുകല്ല്
2. വരുമ്പോള്‍ ചുവന്നിട്ട് പോകുമ്പോള്‍ കറുത്തിട്ട് -മണ്‍കലം
3. കാട്ടിലെ മരം നാട്ടിലെ കണക്കപിള്ള - നാഴി
4. അമ്മ കിടക്കും മകളോടും - മത്തങ്ങ
5. അമ്മയെ കുത്തി മകന്‍ മരിച്ചു - തീപ്പെട്ടിക്കൊള്ളി
6. ആള്‍ക്കാര്‍ക്കൊക്കെ വിളമ്പി നല്‍കും അല്പം പോലും കഴിക്കില്ല -തവി
7. അടിക്കൊരു വെട്ട് നടുക്കൊരു കെട്ട് തലയ്‌ക്കൊരു ചവിട്ട് - കൊയ്ത്തും മെതിയും
8. വായില്ല നാക്കുണ്ട് നാക്കിന്മേല്‍ പല്ലുണ്ട് - ചിരവ
9. മണ്ണിനടിയില്‍ പൊന്നമ്മ - മഞ്ഞള്‍
10 അമ്പാട്ടെ പട്ടിക്ക് മുന്നോട്ട് വാല് - ചിരവ
11. ജീവനില്ല , കാവല്‍ക്കാരനാണ് - സാക്ഷ
12. ഒരാളെയേറ്റാന്‍ മൂന്നു പേര് - അടുപ്പ്
13. അമ്മ കിടക്കും, മകളോടും - അമ്മിക്കല്ലും കുഴവിയും
14. അച്ഛന്‍ തന്ന കാളയ്ക്ക് കൊമ്പ് - കിണ്ടി
15. ആയിരം കുഞ്ഞുങ്ങള്‍ക്ക് ഒരരഞ്ഞാണ്‍ - ചൂല്
16. കാട്ടുപുല്ല് വീട്ടു സഭയില്‍ - പുല്‍പ്പായ
17. കൊക്കിരിക്കും കുളം വറ്റി വറ്റി - നിലവിളക്ക്
18. കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും? താക്കോല്‍
19. ഞട്ടില്ലാ വട്ടയില? പപ്പടം
20. കാള കിടക്കും കയറോടും? മത്തനും വള്ളിയും
21. ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട? കടുക്
22. ആനകേറാമല ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി? ആകാശത്തെ നക്ഷത്രങ്ങള്‍
23. പെട്ടിക്കുള്ളില്‍ ഒളിച്ചാലും അടുപ്പ് കത്താന്‍ ഞാന്‍ വേണം? തീപ്പെട്ടി
24. പുറം പൊന്തം പൊന്തം അകം പഞ്ഞിക്കെട്ട് അതിനുള്ളില്‍ പാറക്കെട്ട് അതിനുള്ളില്‍ വെള്ളക്കെട്ട്? തേങ്ങ
നിങ്ങള്‍ക്ക് ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് കടംങ്കഥ ഉണ്ടാക്കുക.
തമ്മില്‍ക്കാണാതെ മിണ്ടിനടക്കാം
മിണ്ടിനടക്കാന്‍ കാശും വേണം
മൊബൈല്‍ ഫോണ്‍
തുടര്‍പ്രവര്‍ത്തനം
സംഭാഷണം എഴുതാം
സംഭാഷണം എഴുതുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ?
ഒരു ആശയം ഉണ്ടാവണം ആശയത്തിന് തുടര്‍ച്ച ഉണ്ടാവണം.
സാവിത്രിയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരിക്കണം അച്ഛന്റെ മറുപടി.
അച്ഛന്റെ മറുപടിക്ക് അനുസരിച്ചായിരിക്കണം സാവിത്രിക്കുട്ടിയുടെ അടുത്ത സംഭാഷണം.
സംഭാഷണത്തിനു തുടക്കവും ഒടുക്കവും ഉണ്ടായിരിക്കണം.
സംഭാഷണം ആരാണ് നടത്തുന്നത് അവരുടെ പേരിന്റെ നേര്‍ക്ക് ആയിരിക്കണം ഭാഷണം എഴുതേണ്ടത്
സാവിത്രിക്കുട്ടി : അച്ഛാ...
അച്ഛന്‍ : ഉം.....
സാവിത്രിക്കുട്ടി : അച്ഛാ....
അച്ഛന്‍ : എന്താ മോളേ.... പറയൂ ...
സാവിത്രിക്കുട്ടി : അച്ഛാ, നമ്മുടെ വേലുച്ചേട്ടന് വീടു വെച്ചു കൊടുക്കാന്‍ കൂട്ടുകാരെല്ലാം കൂടി തീരുമാനിച്ചു.
അച്ഛന്‍ : ആഹാ! നല്ല കാര്യമാണല്ലോ ....
സാവിത്രിക്കുട്ടി : പക്ഷേ വേലുച്ചേട്ടന് വസ്തുവില്ലല്ലോ .. നമുക്കു സഹായിച്ചാലോ അച്ഛാ ..
അച്ഛന്‍ : തീര്‍ച്ചയായും. വസ്തുവും കുറച്ചു പണവും നമുക്ക് സഹായിക്കാം മോളേ ........
സാവിത്രിക്കുട്ടി : നല്ല അച്ഛന്‍
------------------------------------------------------------------------------
ഏതെല്ലാം തരത്തിലുള്ള വീടുകള്‍
പുല്ലുമേഞ്ഞ വീട്
വൈക്കോല്‍ മേഞ്ഞ വീട്
ഓലമേഞ്ഞ വീട്
ഓടിട്ട വീട്
കോണ്‍ക്രീറ്റ് വീട്
മുള കൊണ്ടുള്ള വീട്
മണ്ണു കൊണ്ടുള്ള വീട്
മണ്ണിനടിയിലെ വീട്
മഞ്ഞുകൊണ്ടുള്ള വീട്-ഇഗ്‌ളൂ
കരിങ്കല്‍ വീട്
ഫ്‌ളാറ്റ്
ടിന്‍ഷീറ്റ് വീട്
തടികൊണ്ടുള്ള വീട്
ഏറുമാടം
ഹൗസ് ബോട്ട്
ഗ്‌ളാസ്സ് വീട്.
ടെന്റ്
പ്ലാസ്റ്റിക് ഷീറ്റ്
ക്യാന്‍വാസ് വീട്
ഏതെല്ലാം തരത്തിലുള്ള വീടുകള്‍
കരിങ്കല്‍ വീട്
കാക്കക്കൂട്
മരംകൊത്തിയുടെ വീട്
മലമുഴക്കി വേഴാമ്പലിന്റെ കൂട്
തത്തയുടെ പൊത്ത്
മൈനക്കൂട്
ഉറുമ്പിന്‍ കൂട്
കുഴിയാനക്കൂഴി
വേട്ടാവെളിയന്‍ കൂട്
കടുവയുടെ ഗുഹ
തേനീച്ചക്കൂട്
ചിലന്തിയും വലയും
മുയല്‍ മാളം
സാവിത്രിക്കുട്ടിയും കൂട്ടുകാരും വേലുചേട്ടന് വേണ്ടി പണിയുന്ന വീടിനെക്കുറിച്ച് നിങ്ങളുടെ സങ്കല്‍പ്പം എന്താണ്?
നിങ്ങളുടെ സങ്കല്‍പ്പത്തിലെ വീട് വരച്ച് നിറം നല്‍കുക.
വൃത്തിയുള്ള പരിസരം
നാം നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ? പാഠപുസതകം പേജ്-38ലെ പ്രവര്‍ത്തനം ചെയ്യുക.
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പേജ്-38
* വീടും പരിസരവും തൂത്തുവാരി വൃത്തിയായി സൂക്ഷിക്കണം.
* ആഴ്ചയിലൊരിക്കല്‍ തറ /നിലം കഴുകി തുടയ്ക്കണം.
* മാറാലകള്‍ തൂത്ത് വീട് വൃത്തിയാക്കണം.
* ചുവരുകളില്‍ / ഭിത്തികളില്‍ ഒന്നും വച്ച് തേക്കാനോ അഴുക്കു പഠിപ്പിക്കാനോ പാടില്ല.
* സാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും സൂക്ഷിക്കണം.
* വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കൂടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം.
* കിണറിനു ചുറ്റും അഴുക്ക് ജലം/ മലിനജലം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വീടിനുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കാന്‍ ശ്രദ്ധിക്കണം.
* അടുക്കള മാലിന്യങ്ങള്‍ അലക്ഷ്യമായി രീതിയില്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
* ഓരോ മുറികള്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ വേണ്ടരീതിയില്‍ ക്രമീകരിക്കുകയും, അങ്ങനെതന്നെ സൂക്ഷിക്കുകയും ചെയ്യുന്നത് ശീലമാക്കുക.
സവിശേഷതകള്‍ പറയാം
പാഠത്തിലെ ആദ്യഭാഗത്തെ ചിത്രം നോക്കി ഓരോ വീടിന്റേയും സവിശേഷതകള്‍ പറയൂ.
ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിന്‍ ചോടാണ്
ചോടുകെട്ടിപ്പോകണത്?
മാങ്ങാച്ചോടാണ് ചോടുകെട്ടിപ്പോകണത്
ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിന്‍ ചോടാണ്
ചോടുകെട്ടിപ്പോകണത്?
ചേനച്ചോടാണ് ചോടുകെട്ടിപ്പോകണത്
ഏലഞ്ചേലഞ്ചോ
ഏലഞ്ചും കൈതോല
എന്തിന്‍ ചോടാണ്
ചോടുകെട്ടിപ്പോകണത്?
കപ്പച്ചോടാണ് ചോടുകെട്ടിപ്പോകണത്
No comments:
Post a Comment