I daily kerala syllabus: ഇക്കണോമിക്‌സ് ഭാഗം-1 സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിന് ഒരാമുഖം

ഇക്കണോമിക്‌സ് ഭാഗം-1 സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിന് ഒരാമുഖം

സംഗ്രഹം (Summary)

സാമ്പത്തികശാസ്ത്രം ഒരു സാമൂഹികശാസ്ത്രമാണ്. ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് ആഡം സ്മിത്താണ്. ഉല്‍പ്പാദനം, ഉപഭോഗം, വിതരണം, വിനിമയം എന്നിവയാണ് പ്രധാനപ്പെട്ട അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. വിഭവങ്ങളുടെ ഭൗര്‍ലഭ്യം മൂലമുണ്ടാകുന്ന സാമ്പത്തികപ്രശ്‌നങ്ങളാണ് അടിസ്ഥാന സാമ്പത്തികപ്രശ്‌നങ്ങള്‍. ലോകത്തിലെ എല്ലാ രാജ്യങ്ങളും അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. എന്ത് ഉല്‍പ്പാദിപ്പിക്കണം. എങ്ങനെ ഉല്‍പ്പാദിപ്പിക്കണം. ആര്‍ക്കുവേണ്ടി ഉല്‍പ്പാദിപ്പിക്കണം. എന്നിവയാണ് അടിസ്ഥാന സാമ്പത്തികപ്രശ്നങ്ങള്‍. . സോഷ്യലിസം, ക്യാപ്പിറ്റലിസം, മിശ്രസമ്പദ് വ്യവസ്ഥ എന്നിവയാണ് പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകള്‍. വിവിധ സമ്പദ്വ്യവസ്ഥകള്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് വിവിധ സംവിധാനങ്ങളിലൂടെയാണ്. അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളെ ഗ്രാഫ് രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ഉല്‍പ്പാദന സാധ്യതാവക്രം. സൂക്ഷ്മ സാമ്പത്തികശാസ്ത്രം, സ്ഥൂല സാമ്പത്തികശാസ്ത്രം എന്നിവ സാമ്പത്തികശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട രണ്ടു ശാഖകളാണ്.

 
സാമ്പത്തിക ശാസ്ത്രം: മനുഷ്യന്റെ എണ്ണമറ്റ ആവശ്യങ്ങളും അവ നിറവേറ്റുന്നതിനാവശ്യമായ ദുര്‍ലഭവും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതുമായ വിഭവങ്ങളും തമ്മിലുള്ള ബന്ധമെന്ന നിലയില്‍ മനുഷ്യന്റെ പെരുമാറ്റത്തെക്കു റിച്ച് പഠിക്കുന്ന സാമൂഹ്യശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം. 

അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍: ഉല്‍പ്പാദനം, ഉപഭോഗം, വിതരണം, വിനിമയം എന്നിവയാണ് അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. 

അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍: വിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശനങ്ങളെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ എന്നു പറയുന്നു. 

ഉല്‍പ്പാദന സാധ്യതാവക്രം: ലഭ്യമായ സാങ്കേതിക വിദ്യയും വിഭവങ്ങളും പൂര്‍ണമായി വിനിയോഗിച്ചുകൊണ്ട് ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് സാധനങ്ങളുടെ വ്യത്യസ്തങ്ങളായ അളവുകളുടെ സംയോഗങ്ങളെ യോജിപ്പിച്ച് വരയ്ക്കുമ്പോള്‍ ലഭിക്കുന്ന വക്രമാണ് ഉല്‍പ്പാദന സാധ്യതാവക്രം.
 
വിലസംവിധാനം: ഡിമാന്റും സപ്ലെയും ചേര്‍ന്ന് സാധനസേവനങ്ങളുടെ വില നിര്‍ണയിക്കുന്ന സംവിധാനത്തെയാണ് വില സംവിധാനം എന്നു പറയുന്നത്. 

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം: സമ്പദ്വ്യവസ്ഥയിലെ വ്യക്തിഗത യൂണിറ്റുക ളെക്കുറിച്ചുള്ള പഠനമാണ് സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം.
 
സ്ഥൂല സാമ്പത്തികശാസ്ത്രം: സമ്പദ്വ്യവസ്ഥയെക്കുറിച്ച് മൊത്തമായി നടത്തുന്ന പഠനമാണ് സ്ഥൂലസാമ്പത്തികശാസ്ത്രം.

മുതലാളിത്ത സമ്പദ്വ്യവസ്ഥ: ഉല്‍പ്പാദനഘടകങ്ങളുടെ ഏറിയ പങ്കും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരക്കുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥ. 

സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ : ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമൂഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ് വ്യവസ്ഥ. 

മിശ്ര സമ്പദ് വ്യവസ്ഥ: മുതലാളിത്തത്തിന്റെ സവിശേഷതയായ സ്വകാര്യ മേഖലയും സോഷ്യലിസത്തിന്റെ സവിശേഷതയായ പൊതുമേഖലയും ഒരുമിക്കുന്ന സമ്പദ്വ്യവസ് ഥ

1. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവാരാണ്? 
ആഡം സ്മിത്ത്.

2. വെല്‍ത്ത് ഓഫ് നേഷന്‍സ് എന്ന പ്രസിദ്ധമായ ഗ്രന്ഥം ആരുടേതാണ്? 
ആഡം സ്മിത്ത്.

3. സാമ്പത്തികശാസ്ത്രത്തിന് ലയണല്‍ റോബിന്‍സ് നല്‍കിയ നിര്‍വചനം പേരിലാണ് അറിയപ്പെടുന്നത്? 
ദൗര്‍ലഭ്യാധിഷ്ഠിത നിര്‍വചനം.

4. മുതലാളിത്ത സമ്പര്‍വ്യവസ്ഥയുടെ മറ്റൊരു പേരെന്താണ്? 
കമ്പോള സമ്പദ്വ്യവസ്ഥ.

5. മുതലാളിത്ത സമ്പദവ്യവസ്ഥകളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഏത് സംവിധാനത്തിലൂടെയാണ്? 
വിലസംവിധാനം.

6. ഇന്ത്യയില്‍ ഏത് തരം സമ്പദ്വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഇവിടെ അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്നും കണ്ടെത്തി കുറിപ്പ് തയാറാക്കുക. 
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മിക്‌സഡ് സമ്പദ്വ്യവസ്ഥയാണ്. സ്വകാര്യ മേഖലയും പൊതു മേഖലയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ പ്രധാന വ്യവസായങ്ങള്‍ (ഉദാ: റെയില്‍വേ, ബാങ്കിങ്) നിയന്ത്രിക്കുകയും, സ്വകാര്യ മേഖലയ്ക്ക് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. ലക്ഷ്യം: സാമൂഹിക നീതി, സാമ്പത്തിക വളര്‍ച്ച, ഉപഭോക്തൃ സുരക്ഷ എന്നിവ ഉറപ്പാക്കല്‍. 
 അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ 
 എന്തു ഉല്‍പ്പാദിപ്പിക്കണം? എങ്ങനെ ഉല്‍പ്പാദിപ്പിക്കണം? ആര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്? 
 ഇന്ത്യയിലെ മിക്‌സഡ് സമ്പദ്വ്യവസ്ഥയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സര്‍ക്കാരും സ്വകാര്യ മേഖലയും സഹകരിച്ചാണ് എന്തു ഉല്‍പ്പാദിപ്പിക്കണമെന്ന് മാര്‍ക്കറ്റ് സിഗ്‌നലുകളും സര്‍ക്കാര്‍ പദ്ധതികളും അടിസ്ഥാനമാക്കി തീരുമാനിക്കുന്നു. ഉദാഹരണം: സ്വകാര്യ മേഖല ഉപഭോക്തൃ ആവശ്യം അനുസരിച്ച്, (മാബൈല്‍, ഐടി ഉല്‍പ്പന്നങ്ങള്‍) സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നു.(ആരോഗ്യം, വിദ്യാഭ്യാസം) സ്വകാര്യമേഖലയില്‍ ലാഭത്തിനായും, സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായും ലാഭകരമായ ടെക്‌നോളജിയും മാനവ ശേഷിയും സംയോജിപ്പിച്ചാണ് ഉല്‍പാദിപ്പിക്കേണ്ടത്. സമ്പന്നര്‍ക്ക് ഭക്ഷ്യസാധനങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് വിലയില്‍ നല്‍കികൊണ്ടും ദരിദ്രര്‍ക്ക് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം വഴി സബ്സിഡി നല്‍കികൊണ്ടുമാണ് ഉല്‍പ്പാദനവും വിതരണവും നടക്കേണ്ടത്. മിക്‌സഡ് 
സമ്പദ്വ്യവസ്ഥയുടെ പ്രധാന സവിശേഷതകള്‍ 
 ശക്തി : സ്വാതന്ത്ര്യവും അസമത്വം കുറയ്ക്കാം. 
പോരായ്മ: സര്‍ക്കാര്‍ ഇടപെടല്‍ കൂടിയാല്‍ അഴിമതി, കെടുകാര്യസ്ഥത. സ്വകാര്യം കൂടിയാല്‍ അസമത്വം. 
ഇന്ത്യന്‍ സന്ദര്‍ഭം: 1991-ലെ ലിബറലൈസേഷന്‍ മുതല്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം; എന്നാല്‍ പൊതു മേഖല ഇപ്പോഴും പ്രധാനമാണെങ്കിലും കാര്യാമായ പുരോഗതി ഉണ്ടാകുന്നില്ല.

7. ഉല്‍പ്പാദന സാധ്യതാവക്രം എന്തെന്ന് നിര്‍വചിക്കുക. 
ഉല്‍പ്പാദന സാധ്യതാ വക്രം എന്നത് ഒരു സമ്പദ്വ്യവസ്ഥയില്‍ ലഭ്യമായ റിസോഴ്‌സുകളും (സ്രോതസ്സുകളും) സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കാവുന്ന രണ്ട് സാധനങ്ങളുടെയോ സേവനങ്ങളുടെയോ എല്ലാ സാധ്യമായ സംയോജനങ്ങളും കാണിക്കുന്ന ഒരു വക്രമാണ്.

8. ഉല്‍പ്പാദന സാധ്യതാവക്രം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്? പ്രൊഫ.പി.എ.സാമുവല്‍സന്‍.

9. അവസരച്ചെലവ് എന്നാല്‍ എന്ത്? 
അവസരച്ചെലവ് എന്നത് ഒരു വ്യക്തിയോ സമ്പദ്വ്യവസ്ഥയോ ഒരു തീരുമാനം എടുക്കുമ്പോള്‍ (ഉല്‍പ്പാദനം, ഉപഭോഗം മുതലായവയുമായി ബന്ധപ്പെട്ട്) തിരഞ്ഞെടുത്ത ഓപ്ഷന്റെ പകരം ലഭിക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷന്റെ നഷ്ടമോ ചെലവോ ആണ്. സമ്പത്തിക ശാസ്ത്രത്തില്‍ സ്‌കാര്‍സിറ്റി (പരിമിതമായ റിസോഴ്‌സുകള്‍) കാരണം ഉണ്ടാകുന്ന ചോയ്‌സ് (തിരഞ്ഞെടുപ്പ്) ന്റെ പ്രതിഫലനമായിട്ടാണ് ഇത് വരുന്നത്.
10. ഒരു സാങ്കല്‍പ്പിക ഉല്‍പ്പാദന സാധ്യതാ പട്ടിക നിര്‍മ്മിച്ച് ഉല്‍പ്പാദന സാധ്യതാ വക്രം വരയ്ക്കുക.
11. സൂക്ഷ്മിമ സാമ്പത്തികശാസ്ത്രം എന്തെന്ന് നിര്‍വചിക്കുക!
സമ്പദ്വ്യവസ്ഥയിലെ വ്യക്തിഗത യൂണിറ്റുകളെക്കുറിച്ചുള്ള പഠനമാണ് സൂക്ഷ് സാമ്പത്തിക ശാസ്ത്രം.
12. സൂക്ഷ്മമ സാമ്പത്തികശാസ്ത്രത്തിന്റെ മറ്റൊരു പേര് എന്താണ്! 
 വില സിദ്ധാന്തം
ഒറ്റപ്പെട്ടതിനെ കണ്ടെത്തി ന്യായീകരിക്കുക. 
1. മുതലാളിത്തം, സോഷ്യലിസം, ഗാന്ധിസം, മിശ്രസമ്പദ്വ്യവസ്ഥ ഗാന്ധിസം, മറ്റുള്ളവ വിവിധതരം സമ്പദ്വ്യവസ്ഥകളാണ്.
  2. ഉല്‍പ്പാദനം, ഉപഭോഗം, സമ്പാദ്യം, വിതരണം സമ്പാദ്യം, മറ്റുള്ളവ വിവിധ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ്. 
3. എന്ത് ഉല്‍പ്പാദിപ്പിക്കണം, എപ്പോള്‍ ഉല്‍പ്പാദിപ്പിക്കണം, എങ്ങനെ ഉല്‍പ്പാദിപ്പി ക്കണം, ആര്‍ക്കുവേണ്ടി ഉല്‍പ്പാദിപ്പിക്കണം. 
എപ്പോള്‍ ഉല്‍പ്പാദിപ്പിക്കണം, മറ്റുള്ളവ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളാണ്.

 ചേരുംപടി ചേര്‍ക്കുക. 

A B
4. മുതലാളിത്ത സമ്പദ്വ്യവസ്ഥ സ്വകാര്യ മേഖലയും  പൊതുമേഖലയും
5. മിശ്ര സമ്പദ്വ്യവസ്ഥ വിലസംവിധാനം.
6. സോഷ്യലിസ്റ്റ്   സമ്പദ്വ്യവസ്ഥ  കേന്ദ്ര ആസൂത്രണം


.
ഉത്തരം

A B
4. മുതലാളിത്ത സമ്പദ്വ്യവസ്ഥ വിലസംവിധാനം.
5. മിശ്ര സമ്പദ്വ്യവസ്ഥ സ്വകാര്യ മേഖലയും  പൊതുമേഖലയും
6. സോഷ്യലിസ്റ്റ്   സമ്പദ്വ്യവസ്ഥ കേന്ദ്ര ആസൂത്രണം


 7. താഴെ കൊടുത്തിരിക്കുന്നവയെ സൂക്ഷ്മ സാമ്പത്തികശാസ്ത്രം, സ്ഥൂല സാമ്പത്തിക ശാസ്ത്രം എന്ന് രണ്ടായി തരം തിരിക്കുക.

പ്രതിശീര്‍ഷ വരുമാനം, ഒരു സാധനത്തിന്റെ വില, പൊതുവില നിലവാരം, ദേശീയ വരുമാനം, തൊഴിലില്ലായ്മ, ഒരു വ്യക്തിയുടെ വരുമാനം, മൊത്തം സമ്പാദ്യം, ഒരു ഉല്‍പ്പാദന യൂണിറ്റിന്റെ ചെലവ്. 

സൂക്ഷ്മസാമ്പത്തിക ശാസ്ത്രം: 
ഒരു സാധനത്തിന്റെ വില, 
ഒരു വ്യക്തിയുടെ വരുമാനം, 
ഒരു ഉല്‍പ്പാദന യൂണിറ്റിന്റെ ചെലവ് 

സ്ഥൂലസാമ്പത്തിക ശാസ്ത്രം: 
പ്രതിശീര്‍ഷ വരുമാനം,
പൊതു വിലനിലവാരം, 
ദേശീയവരുമാനം, 
തൊഴിലില്ലായ്മ, 
മൊത്തം സമ്പാദ്യം. 
 
8. താഴെ കൊടുത്തിരിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങളെ മൂലധന പ്രാമുഖ്യരീതി ഉപയോഗിക്കുന്നവ, തൊഴില്‍ പ്രാമുഖ്യരീതി ഉപയോഗിക്കുന്നവ എന്നിങ്ങനെ രണ്ടായി തിരിക്കുക.
ഓട്ടോമൊബൈല്‍ നിര്‍മ്മാണ ഫാക്ടറി, കൈത്തറി വസ്ത്ര നിര്‍മ്മാണ ഫാക്ടറി

ഓട്ടോമൊബൈല്‍ നിര്‍മ്മാണ ഫാക്ടറി - മൂലധന പ്രാമുഖ്യരീതി 
കൈത്തറി വസ്ത്ര നിര്‍മ്മാണ ഫാക്ടറി - തൊഴില്‍ പ്രാമുഖ്യരീതി. 

താഴെപ്പറയുന്നവയ്ക്ക് ഒറ്റവാക്ക് എഴുതുക

9. കൂടുതല്‍ തൊഴില്‍ ശക്തിയും കുറച്ച് മൂലധനവും ഉപയോഗിച്ച് ഉല്‍പ്പാദനം നടത്തുന്ന സാങ്കേതികവിദ്യ.  
 തൊഴില്‍ പ്രാമുഖ്യരീതി 

10 സമ്പദ്വ്യവസ്ഥയിലെ വ്യക്തിഗത സാമ്പത്തിക യൂണിറ്റുകളെക്കുറിച്ചുള്ള പഠനം. 
 സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം 

11. ലഭ്യമായ സാങ്കേതികവിദ്യയും വിഭവങ്ങളും പൂര്‍ണമായി വിനിയോഗിച്ചുകൊണ്ട് ഒരു സമ്പദ്വ്യവസ്ഥക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് സാധനങ്ങളുടെ വ്യത്യ സ്തങ്ങളായ അളവുകളുടെ സംയോഗങ്ങളെ യോജിപ്പിച്ച് വരയ്ക്കുമ്പോള്‍ ലഭി ക്കുന്ന വക്രം. ഉല്‍പ്പാദന സാധ്യതാവക്രം 

12. ഒരു സാധനത്തിന്റെ അളവ് ഒരു നിശ്ചിത യൂണിറ്റ് വര്‍ധിപ്പിക്കേണ്ടിവരുമ്പോള്‍ ത്യജിക്കേണ്ടി വരുന്ന മറ്റേ സാധനത്തിന്റെ അളവ്. 
അവസരച്ചെലവ് 

13. 'ലോകത്തിലെ എല്ലാ രാജ്യങ്ങളും പൊതുവായ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്' 
ഉത്പാധനം, ഉപഭോഗം, വിതരണം എന്നിവ 

14. സമ്പദ്വ്യവസ്ഥകളെ എത്രയായി തരംതിരിക്കാം? ഏതെല്ലാം? 
മൂന്നായി തിരിക്കാം. 
എ) മുതലാളിത്ത സമ്പദവ്യവസ്ഥ 
ബി) സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ 
സി) മിശ്രസമ്പദ്വ്യവസ്ഥ
സംഗ്രഹം (Summary)

No comments: