STD-4 - മേളിതം മലയാളം

മേളിതം
മലയാളം
ടി. ഉബൈദിന്റെ വിടവാങ്ങല്‍ എന്ന കവിത പരിചയപ്പെടുത്തിക്കൊണ്ടാണ് യൂണിറ്റിലേക്ക് പ്രവേശിക്കുന്നത്. കവിത വായിക്കൂ.

പൊങ്ങും മോഹനസംസ്‌കാരപുതു 
മലരുകള്‍ വിരിയും മലനാട്ടില്‍, 
തുഞ്ചന്‍ തന്നുടെ പൈങ്കിളി പാടും 
കുഞ്ചന്‍ തന്നുടെ നര്‍ത്തകിയാടും 
സഞ്ചിത രമണീയത കളിയാടും 
നെഞ്ചുകുളിര്‍ത്തിടുമിളനീര്‍ ചൂടും 
പച്ചപ്പന്തലിലണയാന്‍ തെങ്ങുകള്‍ 
മാടിവിളിക്കും മലനാട്ടില്‍....

മലയാളനാടിനെ മനോഹരമാക്കുന്ന എന്തെല്ലാം പ്രത്യേകതകളാണ് ഈ കവിതയില്‍ വര്‍ണിക്കുന്നത്?
പല സംസ്‌കാരങ്ങള്‍ ഉള്ള നാട്, എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും പിറന്ന നാട്, കുഞ്ചന്റെ തുള്ളലും എഴുത്തച്ഛന്റെ കിളിപ്പാട്ടും പിറന്ന നാട് ഇതിനെല്ലാം തണലായി തെങ്ങോലകളാല്‍  പന്തലിട്ട നാട്.
ഇവയെല്ലാം മലയാളനാടിനെ മനോഹരമാക്കുന്നു.
 
മലയാളം
കവിതയുടെ ആശയം
ഭാരതന്റെ ചിലങ്കപോലെ ശോഭിക്കുകയാണ് മലയാളനാട്. മേഘങ്ങളാല്‍ ഉടുപ്പിട്ട മലയും കുന്നും മേടുകളും. ആന, മാന്‍, പന്നി, പുലി, പോത്ത് തുടങ്ങിയവ മേളിച്ചുനടക്കുന്ന കാടുകള്‍. തെളിഞ്ഞ ഓളങ്ങളോടെ ഒഴുകുന്ന ആറുകള്‍.  ആമ്പലും താമരയും നിറഞ്ഞ പൊയ്കകള്‍. വര്‍ണ്ണചിറകുകളുള്ള പക്ഷികള്‍ ചേക്കേറുന്ന വൃക്ഷങ്ങള്‍, പ്ലാവും പുളിയും മാവും വാഴകളും നിറഞ്ഞ തോപ്പുകള്‍. അശോകവും ചെമ്പകവും പിച്ചിയും മുല്ലയുമുള്ള പൂന്തോട്ടങ്ങള്‍, പച്ചപുതച്ച പാടങ്ങള്‍, കാലികള്‍ മേയുന്ന പറമ്പുകള്‍ ഇവയെല്ലാം മലയാളനാടിനെ മനോഹരമാക്കുന്നു. ഇങ്ങനെയുള്ള മലയാളനാടിന് മംഗളം ഭവിക്കട്ടെ എന്ന് കവി ആശംസിക്കുന്നതാണ് പാഠഭാഗം. 

കണ്ടെത്താം (പാഠപുസ്തകം പേജ് 89)
മേഘങ്ങളാല്‍ ഉടുപ്പിട്ടിരിക്കുന്നത് ആരെല്ലാമാണ്?
മല, കുന്നുകള്‍, മേടുകള്‍ എന്നിവയാണ് മേഘങ്ങളാല്‍ ഉടുപ്പിട്ടിരിക്കുന്നത്.
ആറുകള്‍ പോകുന്നത് എങ്ങനെയെന്നാണ് കവി പറഞ്ഞിരിക്കുന്നത്? 
തെളിഞ്ഞ ഓളങ്ങള്‍ തന്‍ മൂളിപ്പാട്ടുമായ് ആറുകള്‍ പോകുന്നു എന്നാണ് കവി പറയുന്നത് 
തോപ്പിലെ ഏതെല്ലാം വൃക്ഷങ്ങളെക്കുറിച്ചാണ് കവിതയില്‍ സൂചിപ്പിച്ചിരിക്കുന്നത് ? 
തോപ്പിലെ പ്ലാവ്, പുളി, മാവ്, വാഴ എന്നിവയെക്കുറിച്ചാണ് കവിതയില്‍ സൂചിപ്പിച്ചിരി ക്കുന്നത്.
മലയാളം എന്ന കവിത രചിച്ചത് ആരാണ്? 
വള്ളത്തോള്‍ നാരായണമേനോന്‍.
മാണ്‍പിയന്ന എന്ന പദത്തിന്റെ അര്‍ഥം?
അഴകുള്ള
മലയാളനാട് എങ്ങനെയാണ് ശോഭിക്കുന്നത് ? 
ഭാരതദേശത്തിന്റെ മനോഹരമായ ചിലങ്ക പോലെ ശോഭിയ്ക്കുന്നു.
കുന്ന്, മല, മേടുകള്‍ എന്നിവ എങ്ങനെയാണ് കാണപ്പെടുന്നത്? 
മേഘങ്ങളാകുന്ന ഉടുപ്പിട്ട്
ആറുകള്‍ ഒഴുകുന്നത് എങ്ങനെയാണ്? 
ഓളങ്ങളുടെ മൂളിപ്പാട്ടുമായിട്ടാണ് ആറുകള്‍ ഒഴുകുന്നത്.
പൊയ്കകളില്‍ എന്തെല്ലാമാണ് ഉള്ളത്? 
ആമ്പലും നെയ്യാമ്പലും താമരപൂക്കളും.
മരങ്ങളെ എങ്ങനെയാണ് കവി അവതരിപ്പിച്ചിരിക്കുന്നത്?
നാനാവര്‍ണത്തിലുള്ള ചിറകുകളോടു കൂടിയ പക്ഷികള്‍ ചേക്കേറുന്നതിനാല്‍ മഴവില്ലുപോലെ മരങ്ങള്‍ എന്നാണ്.
തോപ്പുകളില്‍ ഏതെല്ലാം വൃക്ഷങ്ങളുണ്ടെന്നാണ് കവി് പറയുന്നത് ?
പ്ലാവ്, പുളി, മാവ്, വാഴ തുടങ്ങിയ വൃക്ഷങ്ങള്‍.
എങ്ങനെയാണ് പാടങ്ങള്‍ കാണപ്പെട്ടത്? 
നനവുള്ള പാടങ്ങള്‍ 
പൂന്തോട്ടത്തില്‍ ഏതെല്ലാം തരം ചെടികളാണ് ഉള്ളത്?
അശോകവും ചെമ്പകവും പിച്ചിയും മുല്ലയും ചേര്‍ന്ന പൂന്തോട്ടം.
കവി എങ്ങനെയാണ് കേരളത്തിന് മംഗളം നേരുന്നത്?
വിവിധ പ്രകൃതി സൗന്ദര്യങ്ങളുടെ പ്രദര്‍ശന വേദിയും,
കലകള്‍ ഉല്ലസിക്കുന്ന ഇടവുമായ കേരളം ജയിക്കട്ടെ എന്നാണ്.

'മലയാളം' എന്ന കവിത ഏത് കവിതാ സമാഹാരത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
വള്ളത്തോള്‍ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്നും

'ആധുനീക കവിത്രയം' എന്ന് അറിയപ്പെടുന്നത് ആരൊക്കെ?
കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍. വള്ളത്തോള്‍ നാരായണമേനോന്‍ (ആശാനുള്ളൂര്‍വള്ളത്തോള്‍)


അര്‍ത്ഥം കണ്ടെത്താം (പാഠപുസ്തകം പേജ് 89)
താഴെ തന്നിരിക്കുന്ന പദങ്ങളുടെ അര്‍ഥം അര്‍ഥസൂചിക നോക്കി കണ്ടെത്തി എഴുതു

മാണ്‍പ് - അഴക്
മേളിച്ച -
പുഴ -
പൊയ്ക -
ശാഖി -
വെല്‌വൂ
അര്‍ഥസൂചിക
ആറ് - പുഴ
ഓളം - ചെറിയ തിര
വിചിത്രം - പലനിറം, മനോഹരം.
വിചിത്രം - നേരേ വിപരിതമായ പ്രവര്‍ത്തി
വാടി - പൂന്തോട്ടം
വെല്‌വൂ - ജയിക്കുന്നു
വായ്ച - വര്‍ധിച്ച
തങ്കചിലങ്ക - സ്വര്‍ണചിലങ്ക
തണ്ടാര്‍ - താമരപ്പൂവ്
നൈതല്‍ - നെയ്യാമ്പല്‍
പൊയ്ക         - ചെറുജലാശയം
പശിമപ്പെട്ട - നനവുള്ള
പുലാവ് - പ്ലാവ്
പുഴ - ആറ്-ചെറിയ നദി
മാണ്‍പ് - അഴക്
മാണ്‍പിയന്നു - അഴകുള്ള
മേളിച്ച - ഒത്തുകൂടുന്ന
മേട് - ഉയര്‍ന്ന് വശാലമായ സ്ഥലം
മനോരമം - മനസ്സിനെ സന്തോഷിപ്പിക്കുന്നത്
തോപ്പ് - ഒരു തരം വൃക്ഷങ്ങള്‍ ധാരാളമുള്ള പുരയിടം
ശാഖി - വൃക്ഷം

സമാനാര്‍ഥമുള്ള പദങ്ങള്‍ കണ്ടെത്തി എഴുതു (പാഠപുസ്തകം പേജ് 90)
ആറ് - പുഴ, നദി, വിടവ്
കാട് - അടവി, കാനനം, വിപിനം
വൃക്ഷം - ശാഖി, വിടപി, മരം
മേഘം - അഭ്രം, നീരദം, ഘനം
പക്ഷി - ഖഗം, പതംഗം, ശുകുന്തം
ശാഖ - വൃക്ഷകൊമ്പ്, പത്രം, താവഴി
പ്രകൃതി - സ്വഭാവം, കാരണം, പഞ്ചഭൂതം
കണ്ടെത്തി എഴുതുക (പാഠപുസ്തകം പേജ് 90
താഴെക്കൊടുത്തിരിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍ കണ്ടെത്തിയെഴുതുക.

കേരളത്തിലെ കാടുകളില്‍ വിവിധയിനം മൃഗങ്ങള്‍ വിഹരിക്കുന്നുണ്ട്.
'ആന മാന്‍ പന്നി പുലികള്‍
പോത്തും മേളിച്ച കാടുകള്‍'

പൊയ്കകളില്‍ ആമ്പലും താമരയും തിങ്ങിനിറഞ്ഞിരിക്കുന്നു.
'ആമ്പലും നൈതല്‍തണ്ടാരു 
മിടതിങ്ങിയ പൊയ്കകള്‍

ഫലഭൂയിഷ്ഠമായ വയലുകള്‍ കേരളത്തിലുണ്ട്. 
'പശിമപ്പെട്ട പാടങ്ങള്‍

വിവിധയിനം ചെടികള്‍ നിറഞ്ഞ പൂന്തോട്ടങ്ങളുണ്ട്.
അസോകം ചമ്പകം പിച്ചി
മുല്ലയും ചേര്‍ന്ന വാടികള്‍

പ്രയോഗഭംഗി വിശദമാക്കാം(പാഠപുസ്തകം പേജ് 90)
മഹാഭാരതഭൂവിന്റെ മണിത്തങ്കച്ചിലങ്ക 

മലയാളനാട് ഭാരതനാടിന്റെ കാലുകളില്‍ അണി ഞ്ഞിരിക്കുന്ന ചിലങ്കപോലെ ശോഭിക്കുന്നു എന്നാണ് കവി പറയുന്നത്. ഭാരതത്തിന്റെ പാദഭാഗത്ത യാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുടെ കിലുക്കം തങ്ക ചിലങ്കയായി സൂചിപ്പിച്ചിരിക്കുന്നു.

വിചിത്ര പക്ഷിച്ചിറകിന്‍ മഴവിലാര്‍ന്ന ശാഖികള്‍
നാനാവര്‍ണത്തിലുള്ള ചിറകുകളോടു കൂടിയപക്ഷികള്‍ ചേക്കേറുന്ന മരം എന്ന ആശയമാണ് ഈ വരികളിലുള്ളത്. പക്ഷികളുടെ ചിറകിന്റെ വര്‍ണഭംഗി മഴവില്ലുപോലെ മനോഹരമാണ് എന്ന സൂചനയും വരികളിലുണ്ട്.

വര്‍ണിച്ചെഴുതാം (പാഠപുസ്തകം പേജ് 90)
ആലങ്കാരിക ഭാഷയിലുള്ള വിവരണമാണ് വര്‍ണ്ണന . കാഴ്ച, ഗന്ധം, കേള്‍വി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വായനക്കാരന്റെ മനസ്സിലുണര്‍ത്താന്‍ വര്‍ണ്ണനയ്ക്ക് കഴിയുന്നു. പ്രയോഗങ്ങള്‍, അതിശയോക്തി എന്നിവ വര്‍ണ്ണനയില്‍ ധാരാളം കാണാം. മലയാളം എന്ന കവിതയില്‍ കേരളത്തിന്റെ പ്രകൃതി ഭംഗി സൂചിപ്പിക്കുന്ന, വാക്കുകളാല്‍ വരച്ച ധാരാളം ചിത്രങ്ങളുണ്ട്. കവിതയിലെ സൂചനകള്‍ ചേര്‍ത്ത് കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ച് ഒരു വര്‍ണ്ണന തയ്യാറാക്കുക.
ഒരു വര്‍ണ്ണനയില്‍ ഉണ്ടായിരിക്കേണ്ട സവിശേഷതകള്‍
ആലങ്കാരിക ഭാഷ
ആശയത്തിന്റെ സൂക്ഷ്മത
പ്രയോഗ ഭംഗി
സ്വന്തം നിരീക്ഷണം

പ്രകൃതിഭംഗി കൊണ്ട് സമ്പന്നമായ ഭാരത ഭൂമിക്ക് കാല്‍ ചിലങ്കകള്‍ പോലെയാണ് കേരളം. കിഴക്ക് നീലമേഘങ്ങള്‍ പുതപ്പിച്ച കുന്നുകളാലും പടിഞ്ഞാറ് നീലക്കടലാലും സംരക്ഷിക്കപ്പെടന്ന നാട്. വറ്റി പോകാത്ത കാട്ടാറുകള്‍, പക്ഷിമൃഗാദികളാല്‍ സമ്പന്നമായ വനമേഖലകള്‍, ആമ്പലും താമരയും സമൃദ്ധമായി പുഷ്പിക്കുന്ന പൊയ്കകള്‍. വര്‍ണ്ണക്കൂട്ടുപോലെ പക്ഷിക്കുട്ടങ്ങള്‍. പിച്ചിയും ചെമ്പരത്തിയും ചെമ്പകപ്പൂവും കനകാംബരവും മുല്ലയും മൊട്ടിട്ടുനില്‍ക്കുന്ന പൂന്തോട്ടങ്ങള്‍. തേന്‍ നുകരുന്ന തേന്‍ കുരുവികള്‍. വര്‍ണ്ണ ചിറകുകള്‍ കൊണ്ടമ്പരപ്പിക്കുന്ന ചിത്രശലഭങ്ങള്‍. ഫലഭൂയിഷ്ഠമായ മണ്ണും വിഭവസമൃദ്ധമായ വിളകളാലും നിറഞ്ഞ തോപ്പുകള്‍. ഇങ്ങനെ പ്രകൃതി സൗന്ദര്യത്തിന്റെ ആകെ പ്രദര്‍ശന വേദിയാണ് കലകള്‍ ഉല്ലസിച്ചു നില്‍ക്കുന്ന നമ്മുടെ കൊച്ചു കേരളം. മലയാളം എന്ന കവിത കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എന്നെ സഹായിച്ചു. 

കണ്ടെത്താം - പേജ് 91

കേരളം വളരുന്നു 
പശ്ചിമഘട്ടങ്ങളെ
ക്കേറിയും കടന്നും 
ചെന്നന്യമാം രാജ്യങ്ങളില്‍
പാലാ നാരായണന്‍ നായര്‍

ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവനഭാരത ഹരിണീ
ജയ ജയ ധര്‍മ്മ സമന്വയ രമണി
ജയ ജയ ജയ ജയ ജയ ജയ ജനനീ
ജനനീ മാമക കേരള ധരണി
കേരളഗാനം - ബോധേശ്വരന്‍

ഇതുപോലെ കേരളത്തെക്കുറിച്ച് ധാരാളം കവിതകളും ഗാനങ്ങളും നമ്മുടെ ഭാഷയിലുണ്ട്. അവ കണ്ടെത്താന്‍ ശ്രമിച്ചു കണ്ടെത്തിയവ ക്ലാസില്‍ അവതരിപ്പിച്ചു. എന്റെ കവിതാപുസ്തകത്തില്‍ ഉള്‍പ്പെടുത്തു.

കേരള ഗാനങ്ങള്‍

കേരളമാണെന്റെ നാട് 
കേരദ്രുമങ്ങള്‍ തന്‍ നാട് 
കായലും കുന്നും പുഴകളു
മൊന്നിച്ച് ചാരുത ചാര്‍ത്തുന്ന നാട്'...
-----------------------------------------------------
കേരം തിങ്ങും കേരള നാടിന്‍
പിറന്നാളല്ലോ നവംബര്‍ ഒന്ന്
മാമലനാടാം മലനാട്
ഇതു മലയാളികളുടെ മാതൃനാട്്
തോടും പുഴയും കാട്ടാറുകളും 
ഈ കേരള നാടിന്‍ സമ്പത്ത്
കാടും വയലും പുല്‍മേടുകളും 
ഈ കേരള നാടിനലങ്കാരം
--------------------------------------------------
കേരം തിങ്ങും കേരള നാടിന്‍
പിറന്നാളല്ലോ നവംബര്‍ ഒന്ന്
മാമലനാടാം മലനാട്
ഇതു മലയാളികളുടെ മാതൃനാട്്
നാനാജാതി മതസ്തര്‍ എന്നും 
ഒന്നായ് വാഴും ഈ നാട്ടില്‍
സമസ്ത സുന്ദര നാടല്ലോ 
ഇതുശാന്തിനിറഞ്ഞൊരു നാടല്ലോ
--------------------------------------------
പാരിനു പരിഭുഷ ചാര്‍ത്തിടും 
ഭാരതത്തിന്റെ ചിത്രകം 
കേരളം വിളങ്ങുന്നു കോമളം 
കേരവൃക്ഷക സങ്കുലം
പാലാ നാരായണന്‍ നായര്‍
-----------------------------------------------------------
കേരളത്തെക്കുറിച്ചുള്ള സിനിമാ ഗാനങ്ങള്‍

സഹ്യസാനുശ്രുതി ചേര്‍ത്തുവച്ച  
മണിവീണയാണെന്റെ കേരളം 
നീലസാഗരമതിന്റെ  തന്ത്രിയി
ലുണര്‍ത്തിടുന്നു സ്വരസാന്ത്വനം
---------------------------------------------------------------
'കേരനിരകളാടും ഒരു ഹരിത ചാരുതീരം... 
പുഴയോരം കളമേളം കവിത പാടും തീരം...
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ 
--------------------------------------------------------------------------------------------------
വരികള്‍ ചേര്‍ത്ത് കവിത പൂര്‍ത്തിയാക്കാം (പാഠപുസ്തകം പേജ് 91) 
കേരവൃക്ഷങ്ങള്‍ നിറഞ്ഞ നാട് 
കളരിപ്പയറ്റ് പിറന്ന നാട്
...............................................................
...............................................................
മാബലിത്തമ്പുരാന്‍ വാണ നാട് 
മലയാളഭാഷ തന്‍ പുണ്യനാട്

മാതൃക
രാമനാട്ടം പിറന്ന നാട്
കഥകളിയുമായി വളര്‍ന്ന നാട്
ഒപ്പനപ്പാട്ടും മാര്‍ഗം കളിയും
നന്മയും നല്ലോണവും കണ്ടനാട്
---------------------------------------------------------
മാതൃക
ഓണപ്പാട്ടും നാടന്‍ പട്ടും 
നാരായണനും അയ്യങകാളിയും
കരുത്തേകിയ നല്ല നാട്
കുഞ്ചനും കുഞ്ഞുണ്ണിയും
പാടി വളര്‍ത്തിയ നാട്
-------------------------------------------------------------------

No comments: