അദ്ധ്യായം 1 : സ്ഥിതിവിവര ശാസ്ത്രം - ആമുഖം
ഈ പാഠ ഭാഗത്ത് ദത്തങ്ങള്‍ എന്നതിന് ഡേറ്റ അല്ലെങ്കില്‍ വിവരങ്ങള്‍ എന്നും സാംഖികം എന്നതിന് സ്റ്റാറ്റിസ്റ്റിക്‌സ് എന്നും മനസ്സിലാക്കുക.
സാംഖ്യകം (സ്ഥിതിവിവര ശാസ്ത്രം അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്)
സംഗ്രഹം (Summary)
ജനങ്ങളുടെ നിയമപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ശാസ്ത്ര ശാഖയാണ് സാമ്പത്തിക ശാസ്ത്രം. ഒരു രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണം വിഭവങ്ങളുടെ ദൗര്‍ബല്യവും അവയുടെ ഉപയോഗവും തമ്മിലുള്ള ചേര്‍ച്ചക്കുറവാണ്. ഈ ചേര്‍ച്ച കുറവ് പരിഹരിക്കാന്‍ വിഭവങ്ങളെ കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായ പഠനങ്ങളും നിര്‍വചനങ്ങളും ആവശ്യമാണ്. ഇതിലേക്ക് ആവശ്യമായ വിവരങ്ങള്‍ (ദത്തം അഥവാ ഡേറ്റ) സംഖ്യാ രൂപത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി ലഭ്യമായ സ്ഥിതിവിവരകണക്കുകളുടെ സംഖ്യാരൂപത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യശാസ്ത്ര വിഷയമായ സാമ്പത്തിക ശാസ്ത്രത്തിന് ശാസ്ത്രീയ അടിത്തറ നല്‍കുന്ന ശാസ്ത്രശാഖയാണ് സ്റ്റാറ്റിസ്റ്റിക്‌സ് അഥവാ സാംഖികം. മുകളില്‍ പ്രതിപാദിച്ച വസ്തുതകളില്‍ നിന്നും, സാംഖികം സാമ്പത്തിക ശാസ്ത്ര വസ്തുതകള്‍ ശരിയായി രീതിയില്‍ വിശകലനം ചെയ്യാന്‍ എങ്ങനെ സഹായിക്കുന്നു എന്നു മനസ്സിലാക്കാം. ഇന്ത്യയെപ്പോലെ സാമൂഹിക-സാമ്പത്തിക വൈവിധ്യമുള്ള ഒരു രാജ്യത്ത് നിരവധി പ്രശ്നങ്ങള്‍ (വിലക്കയറ്റം, ജനസംഖ്യാ വിസ്‌ഫോടനം, തൊഴി ലില്ലായ്മ, ദാരിദ്രം മുതലായവ) ശരിയായി കണക്കാക്കാനും, അവയ്ക്ക് ശാശ്വത പരി ഹാരം നിര്‍ദേശിക്കാന്‍ സാംഖികം കൂടിയേ തീരു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. നിലവിലുള്ള ഒരു ജനക്ഷേമ പദ്ധതി തുടരണോ, അത് പരിഷ്‌കരിക്കണോ എന്നൊക്കെ തീരുമാനിക്കുന്നതില്‍ സാംഖികം അഥവാ സ്റ്റാറ്റിസ്റ്റിക്‌സ് പ്രധാന പങ്ക് വഹിക്കുന്നു. സാംഖിക ദത്തങ്ങളും (Statistical data), സാംഖിക ഉപകരണങ്ങളും (Statistical tools), സാംഖിക രീതികളും (Statistical methods) സാമൂഹിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ച് (Inter-disciplinary approch) പഠിക്കാന്‍ നമ്മെ സഹായിക്കുന്നു. അതുകൊണ്ട് സാംഖികത്തിന്റെ സാധ്യതകള്‍ (Scope) സാമ്പത്തികശാസ്ത്ര പഠനമേഖലയില്‍ അനന്തമാണ്.
വസ്തുതകളെ സംഖ്യാപരമായി പ്രസ്താവിക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്‌സ്.
സാംഖികം അഥവാ സ്റ്റാറ്റിസ്റ്റിക്സിനെ ഏക വചനത്തിലും ബഹുവചനത്തിലും നിര്‍വചിക്കാം.
സാമ്പത്തിക ശാസ്ത്രത്തില്‍ സാംഖ്യകത്തിന്റെ (സ്റ്റാറ്റിസ്റ്റിക്‌സിന്റെ) പ്രാധാന്യം എന്ത്?
2) സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്‌നനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്നു
3) സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനും പദ്ധതി നിര്‍വഹണത്തിനും സഹായിക്കുന്നു
4) ഭാവി പ്രവണതകള്‍ പ്രവചിക്കുന്നതിന് സഹായിക്കുന്നു
5) ജനങ്ങളുടെ ജീവിതനിലവാരം നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്നു.
6) അസമത്വം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു
7) സങ്കീര്‍ണമായ വിവരങ്ങളെ ലഘൂകരിക്കുന്നു
8) താരതമ്യ പഠനത്തിന് സൗകര്യമൊരുക്കുന്നു
ഡേറ്റകളെ ഗുണാത്മക ദത്തങ്ങളെന്നും പരിമാണാത്മക ദത്തങ്ങളെന്നും രണ്ടായി തിരിക്കാം
സംഖ്യാപരമായി അളക്കാന്‍ കഴിയാത്തവയാണ് ഗുണാത്മക ദത്തങ്ങള്‍
ഉദാഹരണം: സൗന്ദര്യം, സത്യസന്ധത, ബുദ്ധിശക്തി, അഭിരുചി, മനോഭാവം വ്യക്തിത്വം മുതലായവ.
സംഖ്യാപരമായി അളന്നു തിട്ടപ്പെടുത്താവുന്നതാണ് പരിമാണാത്മക ദത്തങ്ങള്‍.
1) തൊഴിലുടമ (വേതനം നല്‍കി മറ്റൊരാളെ ജോലിക്ക് നിയോഗിക്കുന്നു)
2) തൊഴിലാളി (ജോലി ചെയ്ത് സാധനങ്ങള്‍ ഉല്പാദിപ്പിച്ച് അതിന്റെ വേതനം സ്വീകരിക്കുന്നു)
3) വില്‍പ്പനക്കാരന്‍ (സാധനങ്ങള്‍ വില്‍ക്കുന്നതിലൂടെ ലാഭം നേടുന്നു)
4) ഉപഭോക്താവ് (തന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി സാധന സേവനങ്ങള്‍ വാങ്ങുന്നു)
1) ഉപഭോഗം - ഏത് സാധനങ്ങള്‍ വാങ്ങണം എന്ന തീരുമാനം ഉപഭോക്താവ് എടുക്കുന്നു.
2) ഉത്പാദനം.-വിപണിയില്‍ എന്ത് സാധനങ്ങള്‍ ഉത്പാദിപ്പിക്കണമെന്ന് ഉത്പാദകന്‍ തീരുമാനിക്കുന്നു.
3) വിതരണം - ദേശീയ വരുമാനം വിതരണം ചെയ്യുന്നു. (വാടക, വേതനം, പലിശ, ലാഭം എന്നിങ്ങനെ)
No comments:
Post a Comment