I daily kerala syllabus: സോഷ്യോളജി - അധ്യായം -1ഇന്ത്യന്‍ സമൂഹത്തെ പരിചയപ്പെടുത്തുന്നു.

സോഷ്യോളജി - അധ്യായം -1ഇന്ത്യന്‍ സമൂഹത്തെ പരിചയപ്പെടുത്തുന്നു.

സംഗ്രഹം (Summary)

സമൂഹശാസ്ത്രപഠനം ആരും ശൂന്യതയില്‍ നിന്ന് തുടങ്ങുന്നില്ല. സമൂഹത്തെക്കുറിച്ചുള്ള മുന്നറിവ് പലപ്പോഴും സാമാന്യ ബുദ്ധിയില
ധിഷ്ഠിതമാ ണ്. ഇത് മുന്‍ വിധിയോടുകൂടിയതോ ഭാഗികമോ 
ആയിരിക്കും. സമൂഹത്തെക്കുറിച്ചുള്ള മുന്നറിവുകള്‍ 
ഇല്ലാതാക്കുക (unlearn) എന്നതാണ് സമുഹശാസ്ത്രപഠനത്തിന്റെ 
ആദ്യപടി. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്ത വീക്ഷണ
കോണുകളിലൂടെ നോക്കി കാണുന്നത് സമൂഹത്തെക്കുറിച്ചുള്ള സമൂഹശാസ്ത്രപരമായ കാഴ്ച്ചപ്പാട് 
രൂപീകരിക്കാന്‍ സഹായകമാകും. വിമര്‍ശനാത്മകമായ 
സ്വയം പ്രതിപതനം (Self reflexivity) വ്യക്തിപരമായ ഉള്‍ക്കാഴ്ച 
നേടുന്നതിന് സഹായകമാണ്. മറ്റുള്ളവരുമായി ബന്ധപ്പെട്ട് 
സമൂഹത്തില്‍ വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കാന്‍ 
സാമൂഹ്യഭൂപടം സഹായിക്കും. സാമൂഹീകരണ പ്രക്രിയയിലൂടെ കുട്ടിക്കാലത്ത് രൂപീകരിക്കപ്പെടുന്ന സാമൂഹ്യ ഭൂപടം സാമാന്യ
ബോധത്തിലധിഷ്ഠിതമാണ്. അത് വഴിതെറ്റിക്കുന്നതും വളച്ചൊടി
ക്കപ്പെട്ടതുമാകാന്‍ സാധ്യതയുണ്ട്. വ്യക്തികളുടെ സ്വകാര്യ ബുദ്ധി
മുട്ടുകളും സാമൂഹ്യ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ സമൂഹശാസ്ത്രം സഹായിക്കും. സമകാലിക ഇന്ത്യന്‍ സമൂഹം 
രൂപപ്പെട്ടത് സങ്കീര്‍ണമായ വഴികളിലൂടെയാണ്. ഈ പ്രക്രിയയില്‍ അധിനിവേശ കാലഘട്ടം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
വിലയിരുത്തല്‍ ചോദ്യങ്ങള്‍

1 ശരിയോ തെറ്റോ എന്ന് പറയുക
എ. സമൂഹശാസ്ത്രം പഠിക്കാതെ തന്നെ ഏതൊരുവ്യക്തിക്കും 
സമൂഹത്തെ ക്കുറിച്ചുള്ള ചില ധാരണകള്‍ ഉണ്ടായിരിക്കും. 
 ശരി
ബി. സമൂഹത്തെക്കുറിച്ചുള്ള സാമാന്യ ബുദ്ധിയിലധിഷ്ഠിതമായ അറിവ് എപ്പോഴും തെറ്റായിരിക്കും
തെറ്റ് 
  2. സമൂഹത്തെക്കുറിച്ചുള്ള മുന്നറിവ് സമൂഹശാസ്ത്രപരമായ സങ്കല്പനങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിന് തടസ്സമാണെന്ന് പറയുന്നതെന്തുകൊണ്ട് ?
സമൂഹത്തെക്കുറിച്ചുള്ള മുന്നറിവ് പലപ്പോഴും സാമാന്യ ബുദ്ധിയില്‍ അധിഷ്ഠിതമാണ്. ഇത് ഒരു പ്രത്യേക വീക്ഷണത്തിലുള്ളതും ഭാഗികവും ആയിരിക്കും.

3. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിലൂടെ അവനവനിലേക്ക് തന്നെയുള്ള തിരിഞ്ഞു നോട്ടമാണ് --------- സ്വയം പ്രതിപാതനം 4. മറ്റുള്ളവരുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ വ്യക്തികളുടെ സ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്ന ഭൂപടമേത്?
സാമൂഹ്യഭൂപടം.
5. ഭൂമിശാസ്ത്ര ഭൂപടവും സാമൂഹ്യഭൂപടവും തമ്മിലുള്ള വ്യത്യാസമെന്ത്? 
 ഭൂമിശാസ്ത്ര ഭൂപടം വ്യക്തികള്‍ വസിക്കുന്ന സ്ഥലവും അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അടയാളപ്പെടുത്തുന്നു. സാമൂഹ്യ ഭൂപടം സമൂഹത്തില്‍ വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നു.

6. ഒരു സാമൂഹ്യ ഭൂപടത്തില്‍ വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഏതെങ്കിലും മൂന്ന് സ്വത്വങ്ങള്‍ എഴുതുക.
സാമൂഹ്യ സംഘം, സാമ്പത്തികശേഷി, മതം, പ്രദേശം, ജാതി

7. സാമൂഹീകരണ പ്രക്രിയയിലൂടെ കുട്ടിക്കാലത്ത് ലഭ്യമായ സാമൂഹ്യ ഭൂപടത്തിന്റെ പരിമിതികള്‍ എന്തെല്ലാം?
സാമാന്യ ബോധത്തിലധിഷ്ഠിതമായ ഭൂപടം. ഇത് വഴിതെറ്റിക്കുന്നതും വളച്ചൊടിക്കപ്പെട്ടതുമായിരിക്കും.

  8. സമൂഹശാസ്ത്ര സങ്കല്‍പ്പം (Sociological Imagination) എന്ന ആശയം മുന്നോട്ടു വച്ച സമൂഹശാസ്ത്രജ്ഞന്‍ ആര്?
സി.റൈറ്റ് മില്‍സ്
  9. ഏതെങ്കിലും മൂന്ന് സാമൂഹ്യ പ്രശ്നങ്ങള്‍ പട്ടികപ്പെടുത്തുക..
തലമുറകള്‍ തമ്മിലുള്ള വിടവ്, തൊഴിലില്ലായ്മ, വര്‍ഗീയത.

10. ബ്രിട്ടീഷ് കോളനി വാഴ്ച്ചയുടെ കീഴില്‍ ഇന്ത്യന്‍ ദേശീയത രൂപം കൊള്ളാനു ണ്ടായ സാഹചര്യമെന്താണ്?
കോളനിവാഴ്ചയുടെ തിക്താനുഭവങ്ങള്‍ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളെ ഒന്നിപ്പിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മധ്യവര്‍ഗം കോളനി 
ഭരണത്തെ വെല്ലു വിളിച്ചു. ദേശീയവും പ്രാദേശികവുമായി 
ഉയര്‍ന്നുവന്ന സമുദായങ്ങളെ ഏകീകരിച്ചു.

11. പദസൂര്യന്‍ പൂര്‍ത്തീകരിക്കുക

വിലയിരുത്തല്‍ ചോദ്യങ്ങള്‍
ശരിയോ തെറ്റോ എന്ന് പറയുക.
1. സമൂഹത്തെക്കുറിച്ചുള്ള മുന്നറിവ് സമൂഹശാസ്ത്രപരമായ പല സങ്കല്‍പ്പങ്ങളും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നതിന് തടസമാണ്. ശരി
2. സമൂഹശാസ്ത്രത്തെ സാമാന്യബുദ്ധിയുടെ വിമര്‍ശനം എന്ന് നിര്‍വചിക്കുന്ന തിന്റെ സാംഗത്യം പരിശോധിക്കുക. സമൂഹത്തെക്കുറിച്ചുള്ള പ്രത്യേക സാമൂഹ്യ ചുറ്റുപാടില്‍ നിന്ന് രൂപംകൊള്ളുന്നതാണ്. ഇത് അപൂര്‍ണവും മുന്‍വിധിയോടുകൂടിയതുമായിരിക്കും. സമൂഹത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ ഇല്ലാതാക്കുകയാണ് സമൂഹശാസ്ത്ര 
പഠനത്തിന്റെ ആദ്യപടി.

3. മുന്‍ധാരണകള്‍ മാറ്റിക്കൊണ്ട് സമൂഹത്തെക്കുച്ചുള്ള 
വ്യക്തമായ കാഴ്ചപ്പാട് രൂപികരിക്കാന്‍ സമൂഹശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം? സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കി ക്കാണുക, സ്വയം പ്രതിപതനം, സാമൂഹ്യഭൂപടം തയാറാക്കല്‍, സമൂഹശാ (Sociological imagination)

4. സമൂഹത്തെക്കുറിച്ചുള്ള മുന്നറിവ് സമൂഹശാസ്ത്ര 
പഠനത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിമര്‍ശനാ
ത്മകമായി വിലയിരുത്തുക. നേട്ടം-സമൂഹശാസ്ത്രത്തെ 
ഭയംകൂടാതെ സമീപിക്കാന്‍ സഹായിക്കുന്നു.
കോട്ടം-സാമാന്യ ബുദ്ധിയിലധിഷ്ഠിതം, പ്രത്യേക വീക്ഷണത്തി
ലുള്ളതും ഭാഗികവും, സമൂഹശാസ്ത്ര സങ്കല്‍പ്പങ്ങള്‍ ശരിയായ
 രീതിയില്‍ മനസ്സിലാക്കുന്നതിന് തടസം.
 
5. സാമാന്യബുദ്ധി സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക. (a) സാമാന്യ ബുദ്ധി എപ്പോഴും തെറ്റായിരിക്കും. (b) സാമാന്യ ബുദ്ധി സമൂഹത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് പ്രദാനം ചെയ്യുന്നു. (c) സാമാന്യ ബുദ്ധി മുന്‍വിധിയോടുകൂടിയതാണ് (d) സാമാന്യ ബുദ്ധി ഇല്ലാതാക്കാന്‍ (unlearn) കഴിയുന്നവയല്ല.
(c) സാമാന്യ ബുദ്ധി മുന്‍വിധിയോടുകൂടിയതാണ് 

6. സമൂഹത്തില്‍ മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തുന്ന ഭൂപടം-------- ആണ്. (ഭൂമിശാസ്ത്ര ഭൂപടം, ഭൗതിക ഭൂപടം, സാമൂഹ്യ ഭൂപടം, രാഷ്ട്രീയ ഭൂപടം) എല്ലാ വ്യക്തികള്‍ക്കും സമൂഹത്തെക്കുറിച്ചുള്ള ചില ധാരണകള്‍ ഉണ്ടായിരിക്കും. ഇത് മുന്‍വിധിയോടുകൂടിയതാണ്-പ്രത്യേക വീക്ഷണത്തിലുള്ളത്-ഭാഗികവും അപൂര്‍ണവും-പരിശോധിക്കപ്പെടേണ്ടതാണ്.

7. സമൂഹശാസ്ത്ര സങ്കല്‍പ്പം (Sociological imagination) എന്ന ആശയം മുന്നോട്ടുവച്ചതാര്? 
(അഗസ്ത് കോംത്, സി.റൈറ്റ് മില്‍സ്, ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍, കാള്‍ മാക്‌സ്) സിറൈറ്റ് മില്‍സ്

8. സാമൂഹ്യ പ്രശ്‌നമായി പരിഗണിക്കാന്‍ കഴിയാത്തത് 
കണ്ടെത്തുക. (തലമുറകള്‍ തമ്മിലുള്ള വിടവ്, ജാതീയത, 
വര്‍ഗീയത, നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം) 
നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം

9. സമകാലിക ഇന്ത്യന്‍ സാമൂഹ്യ നിര്‍മ്മിതിയില്‍ അധിനിവേശ കാലഘട്ടത്തിന്റെ പങ്ക് വിശകലനം ചെയ്യുക. ഇന്ത്യന്‍ അവബോധം രൂപം കൊണ്ടു പുതിയ വര്‍ഗങ്ങളുടെയും സമുദായങ്ങളുടെയും ഉദയം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള സമുദായങ്ങളുടെ സംഘാടനം

പദാവലി (Glossary)
സാമാന്യ ബുദ്ധി (Commonsense) : സ്വാഭാവികമായി നാം നേടുന്ന അറിവുകളും കഴിവുകളുമാണ് സാമാന്യ ബുദ്ധി. തങ്ങളുടെ സാമൂഹ്യ-സാംസ്‌കാരിക പരിസരങ്ങളില്‍ നിന്ന് സാധാരണക്കാര്‍ സ്വാംശീകരിക്കുന്നതും വിമര്‍ശനദൃഷ്ടി കൂടാതെ സ്വാഭാവികമായി അംഗീകരിക്കുന്നതുമായ ലോകവീക്ഷണമാണിത്. 
 
സ്വയം പ്രതിപതനം (Self reflexivity) : ഒരു ഗവേഷകന്‍ തന്നെത്തന്നെയും തന്റെ ഗവേഷണത്തെയും മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കി
ക്കാണുന്നതാണ് സ്വയം പ്രതിപതനം. ഇത് മറ്റുള്ളവരുടെ ദൃഷ്ടിയിലൂടെ അവനവനിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടമാണ്. 

 സാമൂഹ്യ ഭൂപടം (Social map) : മറ്റുള്ളവരുമായി ബന്ധപ്പെട്ടുകൊണ്ട് സമൂഹത്തില്‍ വ്യക്തികളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഭൂപടമാണ് സാമൂഹ്യഭൂപടം വ്യക്തി ഉള്‍പ്പെടുന്ന സാമൂഹ്യസംഘം, സാമ്പത്തി
കശേഷി, മതം, പ്രദേശം, ഭാഷ, ജാതി തുടങ്ങിയ സാമൂഹ്യ 
സ്വത്വങ്ങളാണ് സൂമൂഹ്യ ഭൂപടത്തില്‍ വ്യക്തികളുടെ 
സ്ഥാനം നിശ്ചയിക്കുന്ന അതിരുകള്‍.

 സമൂഹശാസ്ത്ര സങ്കല്‍പ്പം (Sociological Imagination) : വ്യക്തിപരമായ ബുദ്ധിമുട്ട കളും (Personal Problems) സാമൂഹ്യ പ്രശ്നങ്ങളും (social issues) 
തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതിനായി പ്രശസ്ത അമേരിക്കന്‍ സമൂഹശാസ്ത്രജ്ഞനായ സി.റൈറ്റ് മില്‍സ് മുന്നോട്ടുവച്ച ആശയമാണ് സമൂഹശാസ്ത്ര സങ്കല്‍പ്പം

No comments: