സ്വാതന്ത്ര്യ ദിന ക്വിസ്
1. നമ്മുടെ രാജ്യം? ഇന്ത്യ.
2. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം? ന്യൂഡല്‍ഹി
3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്? 1947 ആഗസ്റ്റ് 15
4, നമ്മുടെ ദേശീയ ഗാനം? ജനഗണമന
5. നമ്മുടെ ദേശീയ ഗീതം? വന്ദേമാതരം
6. ജനഗണമന എഴുതിയതാര്? രവീന്ദ്രനാഥ ടാഗോര്‍
7. ജനഗണമന ആലപിക്കാന്‍ എടുക്കുന്ന സമയം? 52 സെക്കന്‍ഡ്
8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? ഡോ. രാജേന്ദ്രപ്രസാദ്
9. ഇപ്പോഴത്തെ രാഷ്ട്രപതി? രാംനാഥ് കോവിന്ദ് (2021)
10. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? ജവഹര്‍ലാല്‍ നെഹ്‌റു.
11. കുണ്ടറ വിളംബരം നടത്തിയ ദിവാന്‍? വേലുത്തമ്പി ദളവ.
12. നമ്മുടെ രാഷ്ട്രപിതാവ്? മഹാത്മാഗാന്ധി.
13. വന്ദേമാതരം രചിച്ചത് ആര്? ബങ്കിം ചന്ദ്ര ചാറ്റര്‍ജി
14. ഗാന്ധിജിയുടെ മുഴുവന്‍ പേര്? മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
15. നമ്മുടെ ദേശീയ പതാകയ്ക്ക് പറയുന്ന പേര്? ത്രിവര്‍ണ്ണ പതാക
16. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്? സുബ്ബ റാവു
17. അഹിംസാ ദിനം? ഒക്ടോബര്‍ 2
18. ഇന്ത്യയുടെ ദേശീയ ചിഹ്നം? അശോകസ്തംഭം
19. ദേശീയ കലണ്ടര്‍? ശകവര്‍ഷ കലണ്ടര്‍
20. ഗാന്ധിജി ജനിച്ചത് എവിടെ? ഗുജറാത്തിലെ പോര്‍ബന്തറില്‍
21. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ? മീററ്റ് (ഗുജറാത്ത്)
22. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായത് എന്ന്? 1885 ഡിസംബര്‍ 28
23. ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ? ശിപായിലഹള
24. ലാല്‍, പാല്‍,ബാല്‍ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം? ലാലാ ലജ്പത് റായ്, വിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാതരതിലക്
25. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആര്? കെ.കേളപ്പന്‍
26. വാഗണ്‍ ട്രാജഡി നടന്നതെന്ന്?? 1921 നവംബര്‍ 10
27. ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്? സബര്‍മതി ആശ്രമത്തില്‍ നിന്ന്
28. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? ഗോപാലകൃഷ്ണ ഗോഖലെ
29. ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത് എന്ന് ? 1950 ജനുവരി 24
30. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്നത് ആര്? സര്‍ദാര്‍ വല്ലഭായി പട്ടേല്‍
31. ക്വിറ്റ് ഇന്ത്യാ ദിനം എന്ന്? ആഗസ്റ്റ് 9
32. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം? 1942
33. ഈ സമരകാലത്ത് ഗാന്ധിജി നല്‍കിയ ആഹ്വാനം? ഡു ഓര്‍ ഡൈ, (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക)
34. വരിക വരിക സഹജരേ എന്ന ഗാനം രചിച്ചതാര്? അംശി നാരായണപിള്ള
35. റൗലറ്റ് ആക്ട് പാസാക്കിയ വര്‍ഷം? (1919 ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ
മുന്‍കരുതലുകള്‍ അനന്തമായി ദീര്‍ഘിപ്പിക്കുന്നതായിരുന്നു ഈ നിയമം.)
36. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു? ക്ലമന്റ് ആറ്റ്‌ലി
37. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മലബാറിലെ രാജാവ്? കോട്ടയം കേരളവര്‍മ്മ പഴശ്ശിരാജ
38. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി സരോജിനി നായിഡു
39 ഉപ്പിന്റെ കരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ നിയമ ലംഘന യാത്രയുടെ പേര്? ദണ്ഡിയാത്ര
40. ഇന്ത്യന്‍ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്? ജ്യോതിറാവു ഫൂലെ
41. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്‌സര്‍ ഏത് സംസ്ഥാനത്താണ്? പഞ്ചാബ്
42. കടല്‍ മാര്‍ഗ്ഗം ആദ്യമായി ഇന്ത്യയിലെത്തിയ വിദേശികള്‍? പോര്‍ച്ചുഗിസ്സുകാര്‍
43. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് നേത്യത്വം നല്‍കിയ ബ്രിട്ടീഷുകാരന്‍? ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍
44. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം? 1905
45. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്? സുഭാഷ് ചന്ദ്ര ബോസ്
46. ഏത് സംഭവത്തെത്തുടര്‍ന്നാണ് ഇന്ത്യയില്‍ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്? ബംഗാള്‍ വിഭജനം
47. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാള്‍ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര? ബാലഗംഗാധര തിലക്
48. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും. ഇത് ആരുടെ വാക്കുകള്‍? ബാലഗംഗാധര തിലക്
49. മലബാര്‍ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം? വാഗണ്‍ ട്രാജഡി (1921)
50. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു വിശേഷിപ്പിച്ചത്? ചായക്കോപ്പയിലെ കൊടുംങ്കാറ്റ്
51. 1987 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാന്‍ ആ സമരത്തെ ബ്രട്ടീഷുകാര്‍ പറഞ്ഞിരുന്നത്? ശിപായി ലഹള
No comments:
Post a Comment