സ്‌നേഹം തന്‍ ശക്തി
ഗുരു നിത്യചൈതന്യയതി
അര്‍ഥം കണ്ടെത്താം പേജ് 15
അബദ്ധം - തെറ്റ്, വിഡ്ഢിത്തം
ആനന്ദം - മാനസ്സിക സന്തോഷം
സന്തോഷം - ശാരീരിക സന്തോഷം
കുരുണിപ്പ് - മുരടിപ്പ്
ശോഭ - ഭംഗി
തെറ്റാലി - കവണ
അനുബന്ധം - കൂട്ടിച്ചേര്‍ത്തത്
പൊഴിയുക - അടര്‍ന്ന് വീഴുക
മൃദുലം - മാര്‍ദവമുള്ളത്
വ്യാഹതി - നിഷേധം , തടസം
പീഡ - ഉപദ്രവം
ഒച്ച - ശബ്ദം
ജഗത്ത് - ലോകം
ക്ഷുഭിതന്‍ - ക്ഷോഭിച്ചവന്‍ (കോപിച്ചവന്‍ )
വസന്തം - പൂക്കാലം ( ഋതുക്കളില്‍ ഒന്ന് )
ലാക്ക് - ലക്ഷ്യം
വൃദ്ധി - വളര്‍ച്ച
കണ്ടെത്താം. പേജ് 15
കുട്ടന്‍ ക്ഷുഭിതനായതെന്തുകൊണ്ട് ?
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടന്റെ അരികില്‍ ഒരു മൈന വന്നിരുന്നു . കുട്ടന്‍ മൈനയെ പിടിക്കാനായി അതിന്റെ തൊട്ടടുത്ത് എത്തി. അപ്പോള്‍ മനുഷ്യ സ്വരത്തില്‍ ചിരിച്ചുകൊണ്ട ്അതു പറന്നുപോയി. അതുകൊണ്ടാണ് കുട്ടന്‍ ക്ഷുഭിതനായത്.
ലൈലയ്ക്കും കുട്ടനും അമ്മ പകര്‍ന്നു കൊടുത്ത പാഠമെന്തായിരുന്നു?
ഒരു പീഡയെറുമ്പിനും വരുത്തരുതെന്നാണ് കുട്ടനും ലൈലയ്ക്കും അമ്മ പകര്‍ന്നുകൊടുത്ത പാഠം
മൈനയുടെ പാട്ടുകേട്ട് മരത്തിനുണ്ടായ മാറ്റമെന്താണ് ?
മാവില്‍ ഉണങ്ങിയും മുരടിച്ചും നിന്നിരുന്ന ഇലകളെല്ലാം പൊഴിഞ്ഞു താഴെവീണു. പിന്നീട് പട്ടുപോലെ മൃദുലമായ തളിരിലകളും പൂക്കുലകളും കൊണ്ട് മാവ് നിറഞ്ഞു.
ഒരു പീഡയെറുമ്പിനും വരുത്തരുത് ' ഈ വരികള്‍ ആരുടേതാണ് ? ഏത് കൃതിയിലേതാണ് ?
ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പുസ്തകം അനുകമ്പാ ദശകം
മൈന മനുഷ്യശബ്ദത്തില്‍ പാടിയ പാട്ടേതാണ് ? ആരുടെ വരികളാണിത് ?
ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തില്‍ നിന്നുമുള്ള വരികളാണ് മൈനപാടിയത്. ഇത് കുമാരനാശാന്റെ വരികളാണ്.
സ്‌നേഹത്തില്‍ നിന്നുദിക്കുന്നു
ലോകം സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു ,
സ്‌നേഹം താന്‍ ശക്തി ജഗത്തില്‍
സ്വയം സ്‌നേഹം താനാനന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍
സ്‌നേഹ വ്യാഹതി തന്നെ മരണം!
കണ്ടെത്താം എഴുതാം പേജ് 15
ചേട്ടാ ഇത് വെറുമൊരു മൈനയല്ല . ' എന്തുകൊണ്ടായിരിക്കാം ലൈല ഇങ്ങനെ പറഞ്ഞത് ?
ലൈലയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഉണങ്ങി മുരടിച്ച ഇലകളുള്ള മാവിലിരുന്ന് മൈന പാട്ടുപാടി. അപ്പോള്‍ മാവിലാകെ പഴയ ഇലകളെല്ലാം കൊഴിഞ്ഞ് പുതിയ ഇലകളും പൂക്കളും നിറഞ്ഞു. ഇതുകണ്ടാണ് അത് വെറുമൊരു മൈനയല്ല എന്ന് ലൈല പറഞ്ഞത്.
മെനയുടെ പാട്ട് കുട്ടികള്‍ ഏറ്റുപാടിയപ്പോല്‍ ചുറ്റുപാടിനുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണ്?
മെനയുടെ പാട്ട് കുട്ടികള്‍ ഏറ്റുപാടിയപ്പോല്‍ മായാവിദ്യയിലെന്നപോലെ ശോഭയും മണവും തേനുമുള്ള പൂക്കളുള്ള ചെടികള്‍ പ്രത്യക്ഷപ്പെട്ടു. ആ നാടുതന്നെ പൂക്കാലം പോലെ അതീവസുന്ദരമായിത്തീര്‍ന്നു.
വ്യത്യാസം കണ്ടെത്താം പേജ് 16
അ മുന്നില്‍ ചേരുമ്പോള്‍ ലഭിക്കുന്ന കൂടുതല്‍ വിപരീത പദങ്ങള്‍
സാധാരണം X അസാധാരണം
നീതി X അനീതി
ധര്‍മം X അധര്‍മം
സത്യം X അസത്യം
ഇഷ്ടം x അനിഷ്ടം
സന്തുഷ്ടന്‍ x അസന്തുഷ്ടന്‍
ആചാരം x അനാചാരം
ശുദ്ധി x അശുദ്ധി
വിശ്വാസം x അവിശ്വാസം
ആവശ്യം x അനാവശ്യം
വര്‍ണ്യം x അവര്‍ണ്യം
ഹിംസ x അഹിംസ
സാധു x അസാധു
മാനുഷികം x അമാനുഷികം
നിരപരാധി X അപരാധി
സുബദ്ധം x അബദ്ധം
കേട്ടെഴുത്തിനുള്ള വാക്കുകള്‍ പേജ് 16
മനുഷ്യശബ്ദം
തെറ്റാലി
മുരടിച്ച
പീഡ
അബദ്ധം
അനുബന്ധം
അസാധാരണം
ക്ഷുഭിതന്‍
മാധുര്യം
പ്രത്യക്ഷപ്പെടുക
വൃദ്ധി
ലാക്കുനോക്കുക
സൂത്രക്കാരന്‍
മാറ്റി എഴുതാം പേജ്16
അര്‍ഥവ്യത്യാസം വരാതെ അടിവരയിട്ട പദം വാക്യത്തിന്റെ മറ്റൊരു ഭാഗത്ത് ചേര്‍ത്ത് വാക്യം മാറ്റി എഴുതുക
ഒരിക്കലും ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത് കുട്ടന്‍ കണ്ടിട്ടില്ല .
ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത് കുട്ടന്‍ ഒരിക്കലും കണ്ടിട്ടില്ല .
മൈന ഓരോ കൊമ്പിലും മാറി മാറി ഇരുന്നു .
ഓരോ കൊമ്പിലും മാറി മാറി മൈന ഇരുന്നു
ആ പാട്ടിന്റെ മാധുര്യം അസാധാരണമായിരുന്നു .
അസാധാരണമായിരുന്നു ആ പാട്ടിന്റെ മാധുര്യം .
അവര്‍ കളിക്കുകയാണ് മുറ്റത്ത് .
അവര്‍ മുറ്റത്ത് കളിക്കുകയാണ്
അവനു തോന്നി പതുക്കെ അടുത്തു ചെന്നാല്‍ അതിനെ കൈയിലെടുക്കാമെന്ന് .
പതുക്കെ അടുത്തു ചെന്നാല്‍ അതിനെ കൈയിലെടുക്കാമെന്ന് അവനു തോന്നി.
പദങ്ങള്‍ പിരിച്ചെഴുതാം
പറന്നുപോയി.= പറന്ന് +പോയി
തുള്ളിച്ചാടി =തുള്ളി + ചാടി
അതിലൊരു =അതില്‍ + ഒരു
ഇലകളെല്ലാം =ഇലകള്‍ + എല്ലാം
്്പട്ടുപോലെ =പട്ട് + പോലെ
പൊഴിഞ്ഞുവീണു =പൊഴിഞ്ഞ് + വീണു
പൂച്ചടി =പൂ + ചെടി
കൈയ്യിലിരുന്ന = കൈയ്യില്‍ + ഇരുന്ന
തറയിലിട്ടു തറയില്‍ + ഇട്ടു
മധുരമായി =മധുരം + ആയി
ഒറ്റപ്പദം എഴുതുക.
ക്ഷോഭം വന്നവന്‍ = ക്ഷുഭിതന്‍
പൂവിന്റെ കുല = പൂക്കുല
പൂക്കുന്ന ചെടി = പൂച്ചെടി
മനുഷ്യന്റെ ശബ്ദം = മനുഷ്യശബ്ദം
പശുവിന്റെ കിടാവ് = പശുക്കിടാവ്
ആലിന്റെ ഇല = ആലില
പറക്കുന്നതളിക = പറക്കുംതളിക
മധുരമുള്ള നാരങ്ങ = മധുരനാരങ്ങ
രാജാവിന്റെ കൊട്ടാരം = രാജകൊട്ടാരം
അടിവരയിട്ടിരിക്കുന്ന പദത്തിന്റെ വിപരീതപദം ഉപയോഗിച്ച് പൂരിപ്പിക്കുക
ചെറിയ കാര്യം തന്നെ------ കാര്യമായി തീര്‍ന്നേക്കാം .
മൃദുലമായിരുന്ന കൈത്തലം ജോലി ചെയ്തത് ------- തീര്‍ന്നു
പുതിയതു മാത്രമല്ല ------ ഉപകാരമുള്ളതാണ് .
' വൃദ്ധിയും ------ ലോക തത്ത്വമാണ് .
ജീവിതത്തില്‍ ഉയര്‍ച്ചയും ------- ഉണ്ടായിരിക്കും.
ഒരു കയറ്റം ഉണ്ടെങ്കില്‍ ഒരു -------- ഉണ്ട്
ചെറിയ കാര്യം തന്നെ വലിയ കാര്യമായി തീര്‍ന്നേക്കാം .
മൃദുലമായിരുന്ന കൈത്തലം ജോലി ചെയ്തത് കഠിനമായി തീര്‍ന്നു
പുതിയതു മാത്രമല്ല പഴയതും ഉപകാരമുള്ളതാണ് .
' വൃദ്ധിയും ക്ഷയവും ലോക തത്ത്വമാണ് .
ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിരിക്കും.
ഒരു കയറ്റം ഉണ്ടെങ്കില്‍ ഒരു ഇറക്കവും ഉണ്ട്
പദം ചേരുന്ന വാക്യം എഴുതുക
ഏറ്റുപാടുക :- മനുവിന്റെ പാട്ട് കൂട്ടുകാര്‍ ഏറ്റുപാടി
ലാക്കുനോക്കുക :- വേട്ടക്കാരന്‍ തന്റെ ഇരയുടെ നേരെ തോക്കുമായി ലാക്ക് നോക്കിയിരുന്നു.
അസാധാരണം. - ലോകം മുഴുവന്‍ ഒരു അസാധാരണ രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നു
അത്ഭുതം :- കൊറോണക്കെതിരേയുള്ള അത്ഭുത മരുന്ന് ഉടന്‍ കണ്ടെത്തും
പ്രത്യക്ഷപ്പെടുക:- പൊന്നമ്പലമേട്ടില്‍ മകരജ്യോതി പ്രത്യക്ഷപ്പെട്ടു.
സ്‌നേഹവചനങ്ങള്‍ ശേഖരിക്കാം
''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'.
'സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും'
ഇതുപോലെ സ്‌നേഹത്തിന്റെ മഹത്്വം സൂചിപ്പിക്കുന്ന വചനങ്ങള്‍ ശേഖരിക്കുക.
സ്‌നേഹമാണഖിലസാരമൂഴിയില്‍ സ്‌നേഹസാരമിഹസത്യമേകമാം -കുമാരനാശാന്‍
ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണശശിബിംബം - ഉള്ളൂര്‍
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും - വയലാര്‍
വിശുദ്ധി എന്നത് സ്‌നേഹത്തിന്റെ നിഴലില്‍ നിന്നും വരുന്നതത്രേ. - ടാഗോര്‍
സ്‌നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത മരം പോലെയാണ്. - ഖലീല്‍ ജിബ്രാന്‍
സ്‌നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ് . - ഗാന്ധിജി
ഈ പാഠഭാഗത്തുനിന്ന് മുന്‍ പരീക്ഷകളില്‍ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
ഒരു പീഡയെറുമ്പിനും വരുത്തരുത്, എന്നതിലെ ആശയമെന്ത് ? ലഘുകുറിപ്പ് തയാറാക്കുക .
മനുഷ്യന്‍ ഏറ്റവും നിസ്സാരമെന്ന് കരുതുന്ന ജീവിയാണ് ഉറുമ്പ്. ആ ഉറുമ്പിനെപ്പോലും ഒരു ഉപദ്രവും വരുത്തുതെന്ന് പറയുന്നതില്‍നിന്ന് എല്ലാറ്റിനോടും സ്‌നേഹത്തോടെ പെരുമാറണം എന്ന വലീയ ആശയമാണ് ഈ വരികളിലൂടെ ലോകത്തിന് നല്‍കുന്നത്.
സ്‌നേഹം താന്‍ ശക്തി എന്ന പാഠഭാഗം ആരെഴുതിയതാണ്?
ഗുരു നിത്യചൈതന്യയതി
ഗുരു നിത്യചൈതന്യയതിയുടെ ആദ്യ പേരെന്തായിരുന്നു?
ജയചന്ദ്രന്‍
അമ്മ കുട്ടികളോട് പറഞ്ഞിട്ടുള്ളത് എന്താണ്?
ഒരു പീഡയെറുമ്പിനും വരുത്തരുതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.
ആരാണ് സൂത്രക്കാരന്‍?
കുട്ടന്‍, ലൈല, മൈന, റെഹ്‌മാന്‍
മൈന
പിന്നെ നടന്നത് ഒരു വലിയ അത്ഭുതമാണ്. പിന്നെ നടന്ന അത്ഭുതം എന്താണ്?
മൈന പാടിക്കൊണ്ട് മാവിന്റെ കൊമ്പിലിരിക്കുമ്പോള്‍ അതില്‍ ഉണങ്ങിയും മുരടിച്ചും നിന്ന ഇലകളെല്ലാം പൊഴിഞ്ഞുവീണു. പിന്നീട് മൃദുലമായ തളിരിലകള്‍ കൊമ്പിലാകെ നിറഞ്ഞു.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നും അവയെ ഉപദ്രവിക്കരുതെന്നും നമുക്കറിയാം, എന്നിട്ടും പുഴുവിനെയും പൂമ്പാറ്റയെയും തുമ്പിയെയും ഉറുമ്പിനെയുമൊക്കെ നാം അറിഞ്ഞാ അറിയാതെയോ ഉപദ്രവിക്കുന്നു. പക്ഷികളെ എറിഞ്ഞുവീഴ്ത്താന്‍ കുട്ടന്‍ ശ്രമിച്ചത് ഓര്‍മയില്ലേ ? നിങ്ങള്‍ക്കും ജീവികളുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ? സംഭവം നടന്ന സാഹചര്യം, അപ്പോള്‍ മനസ്സിനുണ്ടായ വികാരം, മനസ്സിനുണ്ടായ മാറ്റം എന്നിവയെല്ലാം ചേര്‍ത്ത് ഒരു അനുഭവക്കുറിപ്പ് തയാറാക്കുക.
അനുഭവക്കുറിപ്പ് (മാതൃക )
കഴിഞ്ഞ അവധിക്കാലത്ത് ഞാന്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാക്കകള്‍ കരയുന്നതുകേട്ടു. ഞാന്‍ പുറത്തിറങ്ങി നോക്കി. മുറ്റത്ത് ഒരു തത്തക്കുഞ്ഞ് കിടക്കുന്നു. കാക്കകളുടെ കൊത്തു കൊള്ളാതെ ഞാനതിനെ കയ്യിലെടുത്തു. കുറച്ചു വെള്ളം ചുണ്ടില്‍ ഇറ്റിച്ചുകൊടുത്തു. രണ്ടുമൂന്നു ദിവസം തീറ്റ നല്കി. അതിന് പറക്കാമെന്നായപ്പോള്‍ മുറ്റത്തു കൊണ്ടുവച്ചു. അത് പതിയെപ്പതിയെ പറന്ന് ഒരു മരക്കൊമ്പിലെത്തി. ഈ സമയത്ത് ദൂരെനിന്ന് ഒരു തത്ത പറന്നുവന്ന് തത്തകുഞ്ഞിനടുത്തിരുന്നു. ആ തത്തക്കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. (ഇതിന് സമാനമായ നിങ്ങളുടെ അനുഭവങ്ങള്‍ ഇവിടെ എഴുതുക.)
ഗുരു നിത്യചൈതന്യയതി
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1923 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. അദ്വൈതവേദാന്തദര്‍ശനത്തിലും ശ്രീനാരായണ ദര്‍ശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യയതി. ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമന്‍ ആയി കണക്കാക്കപ്പെടുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങള്‍ക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുïായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യയതി. കൃതികള്‍: ഭഗവദ് ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ പുരസ്‌കാരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.
No comments:
Post a Comment