I daily kerala syllabus: പ്രകൃതിയുടെ സംരക്ഷണത്തിനായി 10 കര്‍മ പദ്ധതികള്‍

പ്രകൃതിയുടെ സംരക്ഷണത്തിനായി 10 കര്‍മ പദ്ധതികള്‍

 അനുദിനം നാശത്തിലേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന നമ്മടെ പ്രകൃതിയുടെ സംരക്ഷണത്തിനായി നമ്മളും മാറി മാറി വരുന്ന സര്‍ക്കാരുകളും കൈക്കൊള്ളേണ്ട 10 കര്‍മ പദ്ധതികളാണ് ഇവിടെ പറയുന്നത്. ഇതില്‍ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതും അതിലൂടെ നമുക്കും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാകാവുന്നതുമാണ്.

1. പാഴ് വസ്തുക്കളുടെ പുനഃരുപയോഗം

എ. പാഴ് വസ്തുക്കള്‍ കൊണ്ട് കരകൗശലവസ്തുക്കള്‍ എന്നതിനപ്പുറം ഉപയോഗപ്രദമായ വസ്തുക്കളുടെ നിര്‍മ്മാണം സാധ്യമാക്കുക

ബി. പഴയ മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍, മിക്‌സി തുടങ്ങിയ നിത്യോപയോഗ ഇലക്ട്രിക് ഇലക്ട്രോണിക് സാധനങ്ങള്‍ സൗജന്യമായി ശരിയാക്കി നല്‍കുന്ന കേന്ദ്രങ്ങള്‍ ഓരോ പഞ്ചായത്തിലും ആരംഭിക്കുക. 

2. ജലസംരക്ഷണം.

എ. ജലനഷ്ടം ലോകത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജലം ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും അവബോധം സൃഷ്ടിക്കുക.

ബി. ജലസംരക്ഷണത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക നടപ്പാക്കുക 

3. വനസംരക്ഷണ പദ്ധതികള്‍ സജീവമാക്കുക 

4. സുസ്ഥിരമായ കൃഷി സമ്പ്രദായങ്ങള്‍ വളര്‍ത്തിയെടുക്കുക 

എ. സര്‍ക്കാര്‍ അധീനതയിലുള്ള വേസ്റ്റ് ലാന്‍ഡുകള്‍ മുഴുവന്‍ കൃഷിയിടങ്ങളാക്കുക. 

ബി. വാഹനങ്ങളിലേറി വരുന്ന ഭക്ഷ്യ സാധനങ്ങള്‍ എത്ര പെട്രോളും ഡീസലും കത്തിച്ചാണ് ഇവിടെ എത്തിച്ചേരുന്നതെന്ന് തിരിച്ചറിയുക.

സി. നിലവിലെ കൃഷി സമ്പ്രദായങ്ങള്‍ക്ക് പകരം പുതിയ രീതികള്‍ ചിന്തിക്കുക, കണ്ടെത്തുക, നടപ്പാക്കുക.

5. അമിതമായ ഉപഭോഗാസക്തിമൂലം മനുഷ്യനും പ്രകൃതിയ്ക്കും സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക. ലളിത ജീവിതത്തിന്റെ അര്‍ഥവും ആനന്ദവും മനുഷ്യനെ പഠിപ്പിക്കുവാന്‍ പുതിയ രീതികളും പഠന മാര്‍ഗ്ഗങ്ങളും പഞ്ചായത്തുകള്‍ തോറും പ്രാവര്‍ത്തികമാക്കുക..

6. എല്ലാതരം മാലിന്യങ്ങളുടേയും നിര്‍മ്മാര്‍ജ്ജനം 

എ.വീടുകളിലെ മാലിന്യങ്ങള്‍ കമ്പോസ്റ്റ് കുഴികളില്‍ നിക്ഷേപിച്ച് വളമാക്കുക.

ബി. വ്യാവസായിക മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ പുനരുപയോഗിക്കുന്നതിനും പുനഃര്‍നിര്‍മ്മിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക. അത് കൃത്യമായി നടപ്പാക്കുക.

7. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക അല്ലെങ്കില്‍ ഒഴിവാക്കുക 

എ. കഴിയുന്ന എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കുക. പകരം സംവിധാനങ്ങള്‍ ഒരുക്കുക. സത്യസന്തതയോടെആത്മാര്‍ത്തമായി നടപ്പാക്കാന്‍ ആര്‍ജ്ജവം കാണിക്കുക.

ബി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം പേപ്പര്‍ അല്ലെങ്കില്‍ പഴയ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സഞ്ചികള്‍ ഉപയോഗിക്കുക.

8. വൈദ്യുതി ഉപയോഗം കുറയ്ക്കുക 

എ. പഴയ ബള്‍ബുകള്‍ക്ക് പകരം പുതിയ കാര്യക്ഷമതയുള്ള ബള്‍ബുകള്‍ ഉപയോഗിക്കുക (ഇത്തരത്തിലുള്ള പലകാര്യങ്ങള്‍ കണ്ടെത്തി നടപ്പാക്കുക.)

ബി. ഇലക്ട്രിസിറ്റി ബില്‍ മാത്രമല്ല ഊര്‍ജ ലാഭം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക.

9. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക പൊതുഗതാഗതം ശക്തിപ്പെടുത്തുക. 

10. പ്രകൃതി സംരക്ഷണം എന്നാല്‍ വംശനാശത്തില്‍ നിന്ന് ജീവികളെ സംരക്ഷിക്കുക, ആവാസവ്യവസ്ഥകള്‍ പരിപാലിക്കുക, ജൈവവൈവിധ്യത്തെ സംരക്ഷിക്കുക തുടങ്ങിയവയിലൂടെ നിലവിലെ മനുഷ്യന്‍ വരും ജീവി വര്‍ഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന ധാര്‍മിക തത്വ ചിന്തയില്‍ നിന്നും ഓരോ മനുഷ്യനിലും ഉടലെടുക്കേണ്ട കര്‍മ്മപദ്ധതിയാണ് എന്ന ബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുക.

അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ സത്യസന്തതയോടെആത്മാര്‍ത്തമായി നടപ്പാക്കാന്‍ ആര്‍ജവം കാണിക്കുക.




No comments: