I daily kerala syllabus: പ്ലസ് വണ്‍ തുല്യത പൊളിറ്റക്കല്‍ സയന്‍സ് 1-10 വരെ പാഠങ്ങളുടെ ചോദ്യോത്തരങ്ങള്‍.

പ്ലസ് വണ്‍ തുല്യത പൊളിറ്റക്കല്‍ സയന്‍സ് 1-10 വരെ പാഠങ്ങളുടെ ചോദ്യോത്തരങ്ങള്‍.


അദ്ധ്യായം 1
ഭരണഘടന എന്തുകൊണ്ട് ? എങ്ങനെ ?


ഭരണഘടനയുടെ ധര്‍മ്മങ്ങള്‍ എന്തെല്ലാം ?
ഭരണഘടന ഏകോപനവും ഉറപ്പും നല്‍കുന്നു
തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കല്‍
ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ക്ക് പരിധി നിശ്ചയിക്കല്‍
ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും
ഒരു ജനതയുടെ മൗലിക വ്യക്തിത്വം

മറ്റ് രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്ന് ഇന്ത്യ കടം കൊണ്ട് വ്യവസ്ഥകള്‍ ഏതെല്ലാം?
ബ്രിട്ടീഷ് ഭരണഘടന
എഫ്.പി.ടി.പി വ്യവസ്ഥ, പാര്‍ലമെന്ററി ഭരണസമ്പ്രദായം, നിയമവാഴ്ച, സ്പീക്കര്‍ എന്ന പദവി, നിയമനിര്‍മ്മാണ നടപടിക്രമങ്ങള്‍.

കനേഡിയന്‍ ഭരണഘടന
അര്‍ദ്ധ ഫെഡറല്‍ ഗവണ്‍മെന്റ് സംവിധാനം, അവശിഷ്ടാധികാരങ്ങള്‍

ഫ്രഞ്ച് ഭരണഘടന
സ്വാതന്ത്ര്യം സമത്വം സാഹോദര്യം, റിപ്പബ്ലിക്.

അമേരിക്കന്‍ ഭരണഘടന
മൗലികാവകാശങ്ങള്‍, ജുഡീഷ്യല്‍ റിവ്യൂ, ഭരണഘടനയുടെ ആമുഖം ദക്ഷിണാഫ്രിക്കന്‍ ഭരണഘടന, ഭരണഘടനാഭേദഗതി.

ഐറിഷ് ഭരണഘടന
രാഷ്ട്രനയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍.

ആസ്‌ട്രേലിയന്‍ ഭരണഘടന
കണ്‍കറന്റ് ലിസ്റ്റ്.

ജര്‍മ്മന്‍ ഭരണഘടന
അടിയന്തരാവസ്ഥ.


അദ്ധ്യായം 2
ഇന്ത്യന്‍ ഭരണഘടനയിലെ അവകാശങ്ങള്‍.


ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഏതെല്ലാം ?
സമത്വത്തിനുള്ള അവകാശം ( വകുപ്പ് 14 മുതല്‍ 18 വരെ )
സ്വാതന്ത്ര്യത്തിനുള്ള അവകാശം ( വകുപ്പ് 19 മുതല്‍ 22 വരെ )
 ചൂഷണത്തിനെതിരെയുള്ള അവകാശം ( വകുപ്പ് 23 മുതല്‍ 24 വരെ )
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ( വകുപ്പ് 25 മുതല്‍ 28 വരെ )
സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം ( വകുപ്പ് 29 മുതല്‍ 30 വരെ )
ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം ( വകുപ്പ് 32 )

റിട്ടുകള്‍ എന്നാലെന്ത് ? വിവിധ തരം റിട്ടുകള്‍ എതെല്ലാം ?
മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിച്ചു. കിട്ടുന്നതിനുവേണ്ടി സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടപവിക്കുന്ന ഉത്തരവുകളാണ് റിട്ടുകള്‍ ( വകുപ്പ് 32 )
ഹേബിയസ് കോര്‍പ്പസ് : അന്യായമായി അറസ്റ്റു ചെയ്യപ്പെട്ടയാളെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ഉത്തരവാണ് ഹോബിയസ് കോര്‍പ്പസ്.
മാന്‍ഡമസ് : ഒരു ഉദ്യോഗസ്ഥന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റാതിരുന്നാല്‍ അതിനെതിരെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് മാന്‍ഡമസ്.
പ്രോഹിബിഷന്‍ : കീഴ്‌കോടതികള്‍ അധികാരാതിര്‍ത്തി ലംഘിക്കുമ്പോള്‍ അതിനെതിരെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് പ്രോഹിബിഷന്‍.
സെര്‍ഷ്യോററി : കേസ് കീഴ്‌കോടതിയില്‍നിന്ന് മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്ന റിട്ടാണ് സെര്‍ഷ്യോററി.
ക്വോ വാറന്റോ : ഒരാളെ അയാള്‍ക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നത് തടയുന്നതിനായി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ

സ്വത്തവകാശം ഇപ്പോള്‍ ഏതു തരം അവകാശമാണ് ?
നിയമപരമായ അവകാശം ( 44-ാം ഭരണഘടനാ ഭേദഗതി )

അദ്ധ്യായം 3·
തെരഞ്ഞെടുപ്പും പ്രാതിനിധ്യവും


ഇന്ത്യ FTP സമ്പ്രദായം സ്വീകരിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം ?
FPTP സമ്പ്രദായം വളരെ ലളിതമായൊരു സമ്പ്രദായമാണ്.
ഇന്ത്യയെപ്പോലുള്ള ഒരു വിസ്തൃതമായ രാജ്യത്തിന് FPTP സമ്പ്രദായം അനുയോജ്യമാണ്
FPTP വ്യവസ്ഥയില്‍ ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു രേഖപ്പെടുത്താം
FPTP സമ്പ്രദായത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകള്‍ എന്തെല്ലാം ?
രാഷ്ട്രപതി, ഉപരാഷ്ട്രപതി, എം.പി മാര്‍, എം.എല്‍.എ മാര്‍ എന്നിവരെ തെരഞ്ഞെടുക്കുക.
വോട്ടര്‍ പട്ടിക തയ്യാറാക്കുക, പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പു തിയ്യതികള്‍ നിശ്ചയിക്കുക, തെരഞ്ഞെടുപ്പു പട്ടിക തയ്യാറാക്കുക.
സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുക.

അദ്ധ്യായം 4
എക്‌സിക്യൂട്ടീവ്.


വിവിധ തരം എക്‌സിക്യൂട്ടിവുകള്‍ ഏതെല്ലാം ?
രാഷ്ട്രീയ എക്‌സിക്യൂട്ടീവ് ( തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കാര്‍ )
സ്ഥിരം എക്‌സിക്യൂട്ടീവ് ( കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ - ബ്യൂറോക്രസി
പ്രസിഡന്‍ഷ്യല്‍ എക്‌സിക്യൂട്ടിവ് ( രാഷ്ട്രത്തലവനും ഭരണത്തലവനും ഒരാളായിരിക്കും. ഉദാ. അമേരിക്ക )
പാര്‍ലമെന്ററി എക്‌സിക്യൂട്ടീവ് ( രാഷ്ട്രത്തലവനും ഭരണത്തലവനും വെവ്വേറെ ആളുകളായിരിക്കും. ഉദാ. ഇന്ത്യ അര്‍ദ്ധ പ്രസിഡന്‍ഷ്യല്‍ എക്‌സിക്യൂട്ടിവ് ( രാഷ്ട്രത്തലവനും ഭരണത്തലവനും വെവ്വേറെ ആളുകളായിരിക്കും. പ്രസിഡണ്ടിന് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടായിരിക്കും. ഉദാ. ഫ്രാന്‍സ്, റഷ്യ, ശ്രീലങ്ക)

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിവേചനാധികാരങ്ങള്‍ എന്തെല്ലാം ?
മന്ത്രിസഭ നല്‍കിയ ഉപദേശം പുനപരിശോധന നടത്തുന്നതിനായി തിരിച്ചയക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.
പാര്‍ലമെന്റ് പാസ്സാക്കുന്ന ബില്ലുകള്‍ തടഞ്ഞുവെക്കുകയോ തിരിച്ചയക്കുകയോ ചെയ്യുന്നതിനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. ( പോക്കറ്റ് വീറ്റോ അധികാരം)
തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത വേളയില്‍ പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.

ബ്യൂറോക്രസിയുടെ ചുമതലകള്‍ എന്തെല്ലാം?
ഗവണ്‍മെന്റ് നയരൂപീകരണത്തില്‍ സജീവമായി പങ്കെടുക്കുക.
നയങ്ങളും പരിപാടികളും നടപ്പിലാക്കുക.
ഭരണചട്ടങ്ങള്‍ രൂപീകരിക്കുക.
ഭരിക്കുന്നവരേയും ഭരിക്കപ്പെടുന്നവരേയും സേവിക്കുക.

ഇന്ത്യയില്‍ സിവില്‍ സര്‍വീസിനെ വര്‍ഗീകരിച്ചിരിക്കുന്നതെങ്ങനെ ?
അഖിലേന്ത്യാ സര്‍വ്വീസ് ( ഉദാ.ഐ.എ.എസ്, ഐ.പി.എസ്)
കേന്ദ്ര സര്‍വ്വീസ് ( ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് )
സംസ്ഥാന സര്‍വ്വീസ് ( സംസ്ഥാന സിവില്‍ സര്‍വ്വീസ് )

അദ്ധ്യായം 5
നിയമനിര്‍മ്മാണസഭ.


ദ്വിമണ്ഡല നിയമ നിര്‍മ്മാണ സഭയുടെ മേന്‍മകള്‍ എന്തെല്ലാം ?
വലിയ രാജ്യങ്ങള്‍ക്കും വൈവിധ്യമുള്ള രാജ്യങ്ങള്‍ക്കും അനുയോജ്യമാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയും.
ബില്ലുകളും നയങ്ങളും രണ്ടുവട്ടം പുനപരിശോധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരങ്ങളും ചുമതലകളും എന്തെല്ലാം ?
നിയമനിര്‍മ്മാണം, എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കല്‍, സാമ്പത്തിക ചുമതലകള്‍, പ്രതിനിധാനം, ചര്‍ച്ചാപരമായ ചുമതലകള്‍, ഭരണഘടനാപരമായ ചുമതല, തെരഞ്ഞെടുപ്പു ചുമതല, നീതിന്യായ ചുമതല.

ഇന്ത്യയിലെ നിയമ നിര്‍മ്മാണ പ്രക്രിയ വിവരിക്കുക.
ഇന്ത്യയില്‍ നിയമനിര്‍മ്മാണ പ്രക്രിയക്ക് വിവിധ ഘട്ടങ്ങള്‍ ഉണ്ട്.
ബില്‍ - നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരടിനെയാണ് ബില്‍ എന്നു പറയുന്നത്.
ഒന്നാം വായന - നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അവതരിപ്പിക്കുന്നു.
രണ്ടാം വായന - ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കുന്ന ഘട്ടമാണ് രണ്ടാം വായന.
കമ്മറ്റി ഘട്ടം - ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്നു.
റിപ്പോര്‍ട്ട് ഘട്ടം - വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം സെലക്ട് കമ്മിറ്റി ബില്ലിന്‍മേലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.
മൂന്നാം വായന - ബില്‍ അന്തിമ അംഗീകാരത്തിനായി സഭയില്‍ അവതരിപ്പിക്കുന്നു. ഇരു സഭകളുടേയും അംഗീകാരം ലഭിച്ചാല്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നു. രാഷ്ട്രപതി അംഗീകരിച്ചാല്‍ ബില്‍ നിയമമാകുന്നു.

എങ്ങനെയാണ് പാര്‍ലമെന്റ് എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നത് ?
പര്യാലോചനകളും ചര്‍ച്ചകളും ( ചോദ്യോത്തരവേള - ശൂന്യവേള - അടിയന്തരപ്രമേയം )
നിയമങ്ങള്‍ അംഗീകരിക്കല്‍ അല്ലെങ്കില്‍ തിരസ്‌കരിക്കല്‍
ധനപരമായ നിയന്ത്രണം
അവിശ്വാസ പ്രമേയം.

അദ്ധ്യായം 6
നീതിന്യായ വിഭാഗം.


ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികള്‍ എന്തെല്ലാം ?
നിയമനരീതി - ജഡ്ജിമാരുടെ നിയമനം രാഷ്ട്രീയത്തിനതീതമാക്കിയിട്ടുണ്ട്.
നിശ്ചിതമായ ഔദ്യോഗിക കാലാവധി - ജഡ്ജിമാര്‍ക്ക് നിശ്ചിത കാലാവധി വരെ ജോലിയില്‍ തുടരാം.
സാമ്പത്തികാശ്രയത്വത്തിന്റെ അഭാവം - ജഡ്ജിമാര്‍ക്ക് സമ്പത്തിനായി എക്‌സിക്യൂട്ടീവിനേയോ ജുഡീഷ്യറിയേയോ ആശ്രയിക്കേണ്ടതില്ല.
വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ നിന്നുള്ള പ്രതിരോധം - ജഡ്ജിമാരെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവിനെ ജൂഡീഷ്യറിയില്‍ നിന്ന് വേര്‍തിരിക്കല്‍ - എക്‌സിക്യൂട്ടീവിനെ ജൂഡീഷ്യറിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നു.

ഇന്ത്യന്‍ സുപ്രിം കോടതിയുടെ അധികാര പരിധി ചര്‍ച്ച ചെയ്യുക.
ഇന്ത്യന്‍ സുപ്രീം കോടതിക്ക് പ്രധാനമായും മൂന്ന് അധികാരങ്ങളുണ്ട്.
ഉത്ഭവാധികാരം - ചില കേസുകള്‍ നേരിട്ടു പരിഗണിക്കുന്നതിന് സുപ്രീം കോടതിക്ക് അധികാരമുണ്ട്.
അപ്പീലധികാരം - ഇന്ത്യയിലെ പരമോന്നത അപ്പീല്‍ കോടതിയാണ് സുപ്രീം കോടതി
ഉപദേശാധികാരം - പൊതു പ്രാധാന്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ ഉപദേശം തേടാവുന്നതാണ്.

എന്താണ് ജുഡിഷ്യല്‍ അക്ടിവിസം ? അതിന്റെ രണ്ട് ഗുണങ്ങളും ദോഷങ്ങളും എഴുതുക.
മനുഷ്യാവകാശലംഘനം പോലുള്ള കേസുകളില്‍ ജുഡീഷ്യറി സ്വമേധയാ ഇടപെടുന്നതിനേയാണ് ജൂഡീആക്ടിവിസം എന്നു പറയുന്നത്. പൊതുതാല്‍പര്യ ഹര്‍ജികള്‍ മുഖേനയാണ് ഇത് നടപ്പിലാകുന്നത്.
ഗുണങ്ങള്‍
ജൂഡീഷ്യല്‍ അക്ടിവിസം അവകാശങ്ങള്‍ എന്ന ആശയത്തെ വികസിപ്പിച്ചു.
പാവപ്പെട്ടവര്‍ക്കും കോടതിയെ സമീപിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമായി
ദോഷങ്ങള്‍
ജുഡീഷ്യല്‍ ആക്ടിവിസം കോടതിയുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു.
ജുഡീഷ്യല്‍ ആക്ടിവിസം ഗവണ്‍മെന്റ് വിഭാഗങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ചുകളയുന്നു.

എന്താണ് നീതിന്യായ പുനപരിശോധന ( ജുഡിഷ്യല്‍ റിവ്യൂ ) ?
പാര്‍ലമെന്റും നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കാ സുപ്രീം കോടതിയുടേയും ഹൈക്കോടതികളുടേയും അധികാരത്തെയാണ് ജുഡീഷ്യല്‍ റിവ്യൂ എന്നുപറയുന്നത്.

അദ്ധ്യായം 7
ഫെഡറലിസം.


എന്താണ് ഫെഡറലിസം ?
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാരം പങ്കുവെക്കുന്ന സംവിധാനമാണ് ഫെഡറലിസം എന്നറിയപ്പെടുന്നത്.

ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം ?
ദ്വിഭരണ സംവിധാനം ( കേന്ദ്രവും സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും അധികാരം പങ്കിടുന്നു)
അധികാരവിഭജനം ( യൂണിയന്‍ ലിസ്റ്റ് - സ്റ്റേറ്റ് ലിസ്റ്റ് - കണ്‍കറന്റ് ലിസ്റ്റ് )
ഭരണഘടനാ മേധാവിത്വം (ഫെഡറല്‍ തത്വങ്ങളെല്ലാം ഭരണഘടനയില്‍ അധിഷ്ഠിതമാണ് )
സ്വതന്ത്ര ജുഡീഷ്യറി ( ഫെഡറല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കോടതിയാണ് സുപ്രീം കോടതി)

ഇന്ത്യന്‍ ഭരണഘടനയിലെ അധികാര വിഭജനം ചര്‍ച്ച ചെയ്യുക.
ഇന്ത്യന്‍ ഫെഡറലിസത്തില്‍ മൂന്നു പട്ടികകളുടെ അടിസ്ഥാനത്തിലാണ് അധികാര വിഭജനം നടത്തിയിട്ടുള്ളത്.
യൂണിയന്‍ ലിസ്റ്റ് - ഈ പട്ടികയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്.
(ഉദാ- പ്രതിരോധം, അണുശക്തി, വിദേശകാര്യം, ബാങ്കിംഗ് )
സംസ്ഥാന ലിസ്റ്റ് - ഈ പട്ടികയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്.
(ഉദാ- കൃഷി, പോലീസ്, ജയില്‍, പൊതുജനാരോഗ്യം )
കണ്‍കറന്റ് ലിസ്റ്റ് - ഈ പട്ടികയില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം കേന്ദ്രഗവണ്‍മെന്റിലും സംസ്ഥാന ഗവണ്‍മെന്റിലും നിക്ഷിപ്തമാണ്.
(ഉദാ വിദ്യാഭ്യാസം, വനങ്ങള്‍, മായം ചേര്‍ക്കല്‍, വിവാഹം, വിവാഹമോചനം )

ഇന്ത്യന്‍ ഫെഡറലിസം ശക്തമായ കേന്ദ്ര ഗവണ്‍മെന്റോടുകൂടിയ ഫെഡറലിസമാണെന്നു പറയുന്നതെന്തുകൊണ്ട് ?
സംസ്ഥാന സര്‍ക്കാറുകളുടെ നിലനില്‍പുതന്നെ പാര്‍ലമെന്റിന്റെ കൈകളിലാണ്.
അടിയന്തരാവസ്ഥാ അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാറിനുണ്ട്.
സംസ്ഥാന ലിസ്റ്റില്‍ ആവശ്യമെങ്കില്‍ ഇടപെടാനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനുണ്ട്.

ഇന്ത്യന്‍ ഫെഡറലിസത്തിലെ തര്‍ക്കങ്ങള്‍ എന്തെല്ലാം ?
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
സ്വയംഭരണത്തിനായുള്ള ആവശ്യം
ഗവര്‍ണര്‍മാരുടെ പങ്കും പ്രസിഡണ്ട് ഭരണവും
പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യം
അന്തര്‍ സംസ്ഥാന പോരാട്ടങ്ങള്‍
പ്രത്യേക വ്യവസ്ഥകള്‍

അദ്ധ്യായം 8
പ്രാദേശിക ഗവണ്‍മെന്റുകള്‍.


പ്രാദേശിക ഗവണ്‍മെന്റുകളുടെ ആവശ്യകത വ്യക്തമാക്കുക.?
പ്രാദേശിക ഗവണ്‍മെന്റുകള്‍ ജനങ്ങളോട് അടുത്തു നില്‍ക്കുന്ന ഭരണ സ്ഥാപനങ്ങളാണ്
പ്രാദേശിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു.
പ്രാദേശികമായ വിഭവങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു
പ്രാദേശിക ഗവണ്‍മെന്റുകള്‍ ജനാധിപത്യത്തിന്റെ നെടും തൂണുകളാണ്.

ഇന്ത്യയിലെ പ്രാദേശിക ഗവണ്‍മെന്റുകളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
റിപ്പണ്‍ പ്രഭു

ഇന്ത്യയില്‍ 73-ാം ഭരണഘടനാ ഭേദഗതി (പഞ്ചായത്ത് രാജ് നിയമം) കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തെല്ലാം?
ത്രിതലഘടന (ഗ്രാമപഞ്ചായത്ത് - ബ്ലോക് പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത്)
തെരഞ്ഞെടുപ്പ് (അഞ്ചു വര്‍ഷം കൂടുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണ എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
സംവരണം (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്
വിഷയങ്ങളുടെ കൈമാറ്റം (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താവുന്ന വിഷയങ്ങളെ പതിനൊന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി)
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷമായിരിക്കും)
സംസ്ഥാന ധനകാര്യ കമ്മീഷന്‍ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസ്ഥിതി പരിശോധിക്കാന്‍ സംസ്ഥാന ധനകാര്യ കമ്മീഷനെ ചുമതലപ്പെടുത്തി)


അദ്ധ്യായം 9
ഭരണഘടന ഒരു സജീവ പ്രമാണമെന്ന നിലയില്‍.


ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വിവരിക്കുക.
പാര്‍ലമെന്റിന്റെ കേവല ഭൂരിപക്ഷത്തോടെയുള്ള ഭരണഘടനാ ഭേദഗതി (ഏറ്റവും എളുപ്പത്തില്‍ ഭേദഗതി ചെയ്യാവുന്ന രീതിയാണിത് )
പാര്‍ലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെയുള്ള ഭരണഘടനാ ഭേദഗതി (പാര്‍ലമെന്റിന്റെ ഇരു സഭകളില ഹാജരായി വോട്ടു ചെയ്യുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ പിന്തുണ വേണം)
പാര്‍ലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷവും പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും.

അദ്ധ്യായം 10
ഇന്ത്യന്‍ ഭരണഘടനയുടെ തത്വശാസ്ത്രം


ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രീയ തത്വശാസ്ത്രം വിവരിക്കുക.
വ്യക്തിസ്വാതന്ത്ര്യം
സാമൂഹ്യനീതി
ന്യൂനപക്ഷങ്ങളോടും വൈവിധ്യങ്ങളോടുമുള്ള ആദരവ്
മതേതരത്വം
സാര്‍വത്രിക വോട്ടവകാശം
ഫെഡറലിസം
ദേശീയസ്വത്വം

ഇന്ത്യന്‍ ഭരണഘടനക്കെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍ എന്തെല്ലാം ?
ഇന്ത്യന്‍ ഭരണഘന ഒതുക്കമില്ലാത്തതാണ്
ഇന്ത്യന്‍ ഭരണഘടനക്ക് പ്രാതിനിധ്യ സ്വഭാവമില്ല
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതല്ല.


 PLUSE ONE തുല്യത മെയിന്‍ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments: